RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അഭിനവ കാസനോവ !



മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമാണെങ്കിൽ മോഹൻലാൽ നമ്മുടെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്നാണു. മലയാളികൾ സ്നേഹപൂർവ്വം ലാലേട്ടൻ എന്നു വിളിക്കുന്ന ഈ നടനു മറ്റാരെക്കാളും കിട്ടുന്ന ഒരു സ്വീകാര്യതയാണു മലയാളികളുടെ ഇടയിൽ. അതു കൊണ്ടാണു എത്ര ചവറു സിനിമകളിൽ അഭിനയിച്ചാലും ചുണ്ടിലെ കുസൃതി ചിരിയുമായി ലാലേട്ടൻ വരുമ്പോൾ നമ്മൾ പ്രേക്ഷകർ വീണ്ടും വീണ്ടും മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നത്. സമീപ കാലത്തെ ചില ചിത്രങ്ങളുടെ പരാജയങ്ങൾ തന്റെ താര പദവിക്ക് മങ്ങലേല്പിച്ചെങ്കിലും ശിക്കാർ എന്ന വിജയ ചിത്രത്തോടെ അഭിനയ കലയുടെ ഈ തമ്പുരാൻ വീണ്ടും മലയാള സിനിമയിലെ താര രാജാവായി മാറിയിരിക്കുകയാണു. ശിക്കാറിനു ശേഷം വരുന്ന മോഹൻലാൽ പ്രൊജക്ടുകളെല്ലാം വൻ പ്രതീക്ഷ ഉണർത്തുന്നവയാണു. സുരേഷ് ഗോപി - ശരത്ത് കുമാർ - ദിലീപ് എന്നിവർ മോഹൻലാലുമായി ഒന്നിക്കുന്ന കൃസ്ത്യൻ ബ്രദേഴ്സ് റിലീസിനു മുൻപു തന്നെ ഷുവർ ബ്ലോക്ക് ബസ്റ്റർ പദവിയിലെത്തിയതാണു. അതിനു ശേഷം വരുന്ന കണ്ടഹാറിൽ സാക്ഷാൽ ബിഗ് ബി ആണു മോഹൻലാലിനൊപ്പം. കുരുക്ഷേത്രയ്ക്കു ശേഷം മേജർ രവി സംവിധാനം ചെയ്യുന്ന ഈ സിനിമ കേരളത്തിലെ എല്ലാ കളക്ഷൻ റിക്കാർഡുകളും തകർത്തെറിയുമെന്ന് പ്രതീക്ഷിക്കാം. റാഫി മെക്കാർട്ടിൻ ടീമിന്റെ ചൈന ടൗൺ ആണു മറ്റൊരു വമ്പൻ സിനിമ. ജയറാം, ദിലീപ് എന്നിവർ അണിനിരക്കുന്ന ഈ സിനിമ മലയാളത്തിലെ ഹാസ്യ സിനിമകളുടെ ഗണത്തിൽ ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിക്കുമെന്നാണു ആരാധകർ കരുതുന്നത്.

ഇതിനിടയിൽ മറ്റൊരു ബിഗ് ബഡ്ജറ്റ് സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ വെച്ച് മാത്രം ചിത്രീകരിച്ച മലയാള സിനിമകളിൽ ഏറ്റവും ചിലവേറിയ സിനിമ എന്ന വിശേഷണവുമായി ലാലേട്ടന്റെ കാസനോവ. പ്രണയിച്ചു കൊതി തീരാത്ത മനസ്സുമായി ജീവിച്ച കാസനോവയെ അവതരിപ്പിക്കാൻ മലയാള സിനിമയിൽ ലാലേട്ടനല്ലാതെ മറ്റേത് നടനാണു കഴിയുക. റോഷൻ ആൻഡ്രൂസ് ആണു കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഇവിടം സ്വർഗമാണു എന്ന സിനിമക്ക് ശേഷം റോഷനും മോഹൻലാലും ഒന്നിക്കുന്ന ഈ സിനിമയുടെ തിരകഥാകൃത്തുക്കൾ ബോബി -സഞ്ജയ് ആണു. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജിംഗണേഷ്. മനോഹരമായ പ്രണയ ഗാനങ്ങൾ അടങ്ങിയ ഈ സിനിമയുടെ സംഗീത സംവിധായകർ അല്ഫോൺസും ഗോപി സുന്ദറുമാണു. മോഹൻലാൽ ഇന്റർനാഷണൽ ലെവലിലുള്ള ഒരു പൂക്കച്ചവടക്കാരനായി എത്തുന്ന കാസിനോവയിലെ പ്രധാന നായികമാർ ശ്രേയ ശരണും ലക്ഷ്മി റായുമാണു. ഇവർക്കു പുറമേ ജഗതി, ശങ്കർ , റിയാസ് ഖാൻ, റോമ തുടങ്ങിയവർ കാസനോവയിലുണ്ട്. ദുബായ് ആണു കാസനോവയുടെ പ്രധാന ഷൂട്ടിംഗ് ലോക്കേഷൻ. നിരവധി പ്രതിബന്ധങ്ങൾ മറികടന്നു ചിത്രീകരണം ആരംഭിച്ച കാസനോവ 2011ൽ ആശിർവാദ് റിലീസ് തിയറ്ററുകളിലെത്തിക്കും. പ്രണയത്തിന്റെ പുത്തൻ ഭാവങ്ങളോടെ അഭിനവ കാസനോവയായി ലാലേട്ടൻ എത്തുമ്പോൾ കേരളത്തിലെ തിയറ്ററുകളിൽ മലയാള സിനിമയിലെ മറ്റൊരു വസന്തകാലം കൂടി വിരിയും എന്ന് പ്രതീക്ഷിക്കാം.!

6 comments:

Pony Boy said...

ശരിയാ‍ാണ് ലാലേട്ടൻ നമ്മുടെ സ്നേഹമാണ്.നടനേന്നെ-പോലെഅ ആ വ്യക്തിയേയും നമ്മൾ സ്നേഹിക്കുന്നു.കോട്ടയംകുഞ്ഞച്ചൻ ,ജോണിവാക്കർ,കളിക്കളം തുടങ്ങിയ കുറച്ച് യൂണീക്ക് സിനിമകൾക്കപ്പുറം മമ്മൂട്ടിയെ ഓർക്കാൻ അധികമൊന്നുമില്ല എന്നതാണ് സത്യം..

റോഷൻ ആൻഡ്രൂസിനെ വിശ്വസിക്കാം എന്നു തോന്നുന്നു..മൂന്നു സിനിമകളിലൂടെ പകരക്കാരനില്ലാത്ത ഡീറക്ടറാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്..ദുബായ് പോലൊരു ഷോപീസ് ആകാതിരിക്കട്ടെ കാസനോവ എന്നും കരുതുന്നു.ത്രികോണ പ്രണയങ്ങൾക്കും മാടമ്പി ലൈനിനുമപ്പുറം നല്ല കഥകൾ ചെയ്യാൻ മലയാള സിനിമയ്ക്ക് കഴിയട്ടെ...

Anonymous said...
This comment has been removed by the author.
Vinu said...

ഈ പോസ്റ്റ്‌ മോഹന്‍ ലാലിനെ കളിയാക്കാന്‍ വേണ്ടി എഴുതിയതല്ലേ സുഹൃത്തേ. ആദ്യം ഇട്ട ആ ചിത്രം തന്നെ അത് സൂചിപിക്കുന്നു
ഈ ബ്ലോഗില്‍ ലാലിനെ നന്നാക്കി ഒരു പോസ്റ്റ്‌ ഒരിക്കലും വരില്ല.
താങ്കളുടെ അന്‍വര്‍ റിവ്യു കണ്ടു. കോക്ക് ടെയിലിന്റെ കോപി അടിയെ പറ്റി വാതോരാതെ സംസാരിച്ചപ്പോള്‍ അന്‍വര്‍ കോപി അടി ആണെന്ന കാര്യം എവിടെയും പറഞ്ഞട്ടില്ല.

Anonymous said...

mammutye support cheyan mathramayitu oru blog...pine atharakum manasilavathirikkan njngal kure perundennoke veruthi theerkan oru profile.
mr.bstudio thangal onnu manasilakunnathu nallathanu..vaayanakkr mandanamralla..

SAJ mosam anennu paranja thaankal BIG-B enna sarasari yil thazhnna chithrathe pukazhthi ezhuthiyathu thane ningal oru mammu fan anennathinu thelivanu. pine, nalla prekshakr koodi commentukaliloode ethirkkan thudangiyapol praskathamallatha oru post iloode laline support cheyunnu.

onnu manasilakoo...sathyasandamaya aasayangalum abiprayangalum postukalil kondu varan kazhinjal mathrame bloginu praskthi undavu.

aasamsakal.

Anonymous said...

കാസനോവ ആകേണ്ട പ്രായമല്ല ലാലേട്ടനു അതു ബോയിംഗ്‌ ബോയിങ്ങില്‍ ചെയ്തു കഴിഞ്ഞു ഇപ്പോള്‍ അനന്യയുടെ അപ്പന്‍ ആകേണ്ട സമയം ആണൂ, അതുപോലും വയ്യാതെ അനന്യയെ ചേട്ടണ്റ്റെ മോളാക്കിക്കളഞ്ഞു ശിക്കാറില്‍ , അനന്യ വിജയശാന്തി ആണെന്നും തട്ടിവിട്ടു, ഒരു കയറില്‍ തൂങ്ങിക്കിടക്കുന്നതാണൊ വിജയ ശാന്തി? അനന്യയും മൈഥിലിയും ശിക്കാറില്‍ അഭിനയിച്ചു ശിക്കാറായി എന്നു ഒരു മനോരമ ബ്ളോഗന്‍ വ്യഗ്യം എഴുതുകയും ചെയ്തു, സത്യ്ത്തില്‍ ലാലേട്ടന്‍ ശിങ്കിടിമാരെ ഒഴിവാക്കി കഥ കേള്‍ക്കണം അല്ലെങ്കില്‍ കഥ എന്ന ഒന്നു ഉണ്ടോ എന്നെകിലും നോക്കണം, ഇതു ഹലോയിലെ പോലെ ചെമ്പന്‍ മുടിയും ഇളിഞ്ഞ മോന്തയും റോഷന്‍ ആന്‍ഡ്റൂസല്ലേ ഗോസ്‌ ലാ കാ ഘോസ്‌ ലാ എന്ന പടം കോപ്പി അടിച്ചു ലാലേട്ടണ്റ്റെ കഴിഞ്ഞ വറ്‍ഷം ലാസ്റ്റിലേ ഏക ഹിറ്റാക്കിയത്‌ അതില്‍ തന്നെ ലാലേട്ടനു റോളൂം ഇല്ലായിരുന്നു സത്യത്തില്‍ ലാലേട്ടന്‍ ചെയ്യേണ്ട ക്ളാസിക്‌ റോളൂകള്‍ എഴുതാന്‍ കഴിവുള്ള എഴുത്തു കാരെ കണ്ടു പിടിക്കുക അവരെ പ്റോത്സാഹിപ്പിക്കുക എന്നതാണു ചെയ്യേണ്ടത്‌, സുരേഷ്‌ ഗോപി എണ്റ്റെ കൊച്ചുങ്ങള്‍ക്കു അരി വാങ്ങാന്‍ കാശീല്ല എന്നും പറഞ്ഞു കരഞ്ഞപ്പോള്‍ ജനം ഒരു പടം ഹിറ്റാക്കി കൊടുത്തു അതുപോലെയെയുള്ളു ശിക്കാറ്‍ പോട്ടെ പാവം ലാലേട്ടന്‍ എന്നു കരുതി , കാണ്ടഹാറ്‍ എന്തു പ്റതീക്ഷിക്കാന്‍ ആണു, കാണ്ടഹാറില്‍ നമ്മള്‍ ഒന്നും ചെയ്തില്ല തീവ്റ വാദികള്‍ പറഞ്ഞ ആള്‍ക്കാരെ പ്ളെയിനില്‍ കയറ്റി അവിടെ കൊണ്ടു വിട്ടു ഇതില്‍ ഇനി എന്തു കഥ ഉണ്ടാക്കാനാണു മേജറ്‍ രവി?

Anonymous said...

i was at this night club in dubai last week and saw Mohanlal in the washroom. I was there to pick up high profile girls (like 50000 Rs pernight). Lal glanced at me, it took while for me to recognise him as as i was drunk. i smiled and he smiled back (that old naughty smile)
he is making money and enjoying life.

Followers

 
Copyright 2009 b Studio. All rights reserved.