പോസ്റ്റ്മാൻ അത്ര പോസിറ്റീവ് അല്ല..!
Posted in
Labels:
സിനിമ
Saturday, October 9, 2010
ഷേക്സ്പിയർ MA മലയാളം എന്ന സിനിമക്ക് ശേഷം ഷാജി അസീസ് സംവിധാനം ചെയ്ത പുതിയസിനിമയാണു ഒരിടത്തൊരു പോസ്റ്റ്മാൻ. റിലീസ് ചെയ്തത് ഇപ്പോഴാണെങ്കിലും പോസ്റ്റ്മാൻ ഒരിടത്ത് ഇരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായിരുന്നു. കെ ഗിരീഷ് കുമാർ എന്ന തിരകഥാകൃത്ത് വെറുതെ ഒരു ഭാര്യയുടെ തിളക്കത്തിൽ മിന്നി നില്ക്കുന്ന സമയത്താണു ഈ സിനിമയുടെ കടലാസു ജോലികൾ ആരംഭിച്ചത്. വെറുതെ ഒരു ഭാര്യയിലൂടെ ഉണ്ടാക്കിയെടുത്ത പ്രശസ്തി സമസ്ത കേരളത്തിലൂടെയും കാണാക്കണ്മണിയിലൂടെയും കളഞ്ഞു കുളിച്ചപ്പോൾ പോസ്റ്റ്മാൻ മന്ദഗതിയിലായി. ഷാജി അസീസ്എന്ന സംവിധായകനെയും കുഞ്ചാക്കോ ബോബൻ എന്ന നായകനെയും കണ്ട് കൊണ്ട് ആരുംതിയറ്ററിൽ കയറില്ല എന്നറിയാവുന്നത് കൊണ്ടാവാം ഈ സിനിമയിൽ സുപ്രീം സ്റ്റാർ ശരത്ത് കുമാറിനെകൂടി ഉൾപ്പെടുത്തിയത്. ആദ്യം ഈ റോൾ ചെയ്യാൻ ക്ഷണിച്ചത് സുരേഷ് ഗോപിയെ ആയിരുന്നെങ്കിലുംസൂപ്പർ ഹിറ്റ് സിനിമകളിൽ മാത്രമെ ഗസ്റ്റ് റോൾ അഭിനയിക്കു എന്ന നിർബന്ധമുള്ള കാരണം കൊണ്ടും റിഗ് ടോണിൽ അഭിനയിക്കാൻ ഉള്ളതു കൊണ്ടും സുരേഷ് ഗോപി പിൻ വാങ്ങി. മമ്മി & മീ, സകുടുബം ശ്യാമള, എൽസമ്മ തുടങ്ങി കുഞ്ചാക്കോ ബോബൻ ഉണ്ടെങ്കിലും സാരമില്ല പടം കാണാം എന്ന നിലപാടിൽ പ്രേക്ഷകർ എത്തിയ സമയത്താണു ഈ സിനിമ റിലീസ് ചെയ്യാൻ അണിയറക്കാർ ധൈര്യം കാണിച്ചത്.
ഒരിടത്തൊരു പോസ്റ്റ്മാൻ. പത്മരാജന്റെ പ്രശസ്തമായ ഒരു ചിത്രത്തെ ഓർമിപ്പിക്കുന്ന പേരു. പേരിൽ ഒരു പത്മരാജൻ ടച്ചൊക്കെ ഉണ്ടെങ്കിലും സിനിമ പക്ഷെ....!!! പേരു സൂചിപ്പിക്കുന്നതു പോലെ ഇത്ഗംഗാധരൻ എന്ന പോസ്റ്റ്മാന്റെ കഥയാണു. ഇവിടെ ഗംഗാധരനായെത്തുന്നത് ഇന്നസെന്റ് ആണു. ഇദ്ദേഹം ഒരു മടിയനാണു. അദ്ദേഹത്തിന്റെ മടി കാരണം അവിടെയുള്ള നാട്ടുകാർ കത്തുകള്‍ കൃത്യ സമയത്ത് കിട്ടാതെ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. ഗംഗാധരന്റെ മകനാണു രഘു നന്ദൻ(കുഞ്ചാക്കോ) തന്റെ അലസ സ്വഭാവം മകന്റെ ഭാവിയെ ബാധിക്കുന്ന തരത്തിലെക്കെത്തുമ്പോഴാണു ഗംഗാധരൻ തന്റെ സ്വഭാവരീതി മാറ്റുന്നത്. അപ്പോഴാണു നമ്മൾ പ്രേക്ഷകർ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കുന്നത്. ഇതേ സത്യം എൽസമ്മയിൽ കണ്ട് ഞെട്ടിയിട്ടുള്ളവർ ഇത് കണ്ടാൽ ഞെട്ടാൻ സാധ്യത ഇല്ല. പിന്നീട് കഥയിൽ വഴിത്തിരുവുകളാണു. ഈ കഥയിൽ എവിടെയാണു ശരത്ത് കുമാറിന്റെ റോൾ എന്ന് ചിന്തിച്ചു തലപുണ്ണാക്കണ്ട. സിനിമ തുടങ്ങുമ്പോഴെ ശരത്ത് കുമാറിനെ കാണിക്കുന്നുണ്ട്. യാസിന് മുബാറക്ക് എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയാണ് ശരത്ത് കുമാർ ഇതിൽ വേഷമിടുന്നത്. അഭിനയ സാധ്യതകൾ ഒന്നും ഇല്ലാത്ത വേഷമായതു കൊണ്ട് കുഞ്ചാക്കൊ ബോബൻ നന്നായി. ഇന്നസെന്റ് പതിവു പോലെ തന്നെ. കുഞ്ചാക്കോയുടെ നായിക ആയി വരുന്നത് മീരാ നന്ദൻ ആണു. ഒരു സൂപ്പർ ഹിറ്റ് സിനിമയുടെനായികയാവുക എന്ന സ്വപ്നം ഇനിയും മീരക്ക് അകലെയാണു.പഴശിരാജക്ക് ശേഷം തനിക്ക് ലഭിച്ച ഈ വേഷം ശക്തമല്ലങ്കിൽ കൂടി മനോഹരമായി ശരത്ത് കുമാർ അവതരിപ്പിച്ചു. തന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെ സിനിമയിൽ കോർത്തിണക്കാൻ ഗിരീഷ് കുമാർ ശ്രദ്ധിച്ചിട്ടുണ്ട്. തീവ്രവാദം എന്ന മുഖ്യ പ്രമേയം കൈകാര്യം ചെയ്യുമ്പോഴും ലോട്ടറി മാഫിയക്കെതിരെയും മറ്റുമുള്ള തന്റെ പ്രതിക്ഷേധം ഗിരീഷ് കുമാർ വരച്ചു കാട്ടിയിരിക്കുന്നു. പക്ഷെ ഇതൊന്നും അങ്ങോട്ട്തെളിഞ്ഞു കാണുന്നില്ല എന്നു മാത്രം. അരോചകമായ ഗാനങ്ങൾ ഒരു സിനിമയെ എത്രത്തോളം പ്രതികൂലമായി ബാധിക്കും എന്നതിന്റെ ഉദാഹരണമാണു ഈ സിനിമ.കുറവുകൾക്കിടയിലും ഛായാഗ്രഹണം മികവുറ്റതാക്കാൻ ക്യാമറാമാനു കഴിഞ്ഞിട്ടുണ്ട്. സലീം കുമാർ, സുരാജ്, കലാഭവൻ മണി എന്നിവരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞെങ്കിലും തഴക്കം വന്ന ഒരു സംവിധായകന്റെ അഭാവം സിനിമയിലുടനീളം നമ്മുക്ക് അനുഭവപ്പെടുന്നുണ്ട്. ഷേക്സ്പിയർ MA എന്ന ചിത്രത്തേക്കാൾ ഒരു പടി മുകളിലെങ്കിലും നില്ക്കുന്ന ഒരു സിനിമ ഒരുക്കാൻ ഷാജി അസീസിനു സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പോസ്റ്റ്ബോക്സും പോസ്റ്റ്മാനുമൊക്കെ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഈസമയത്ത് ഈ സിനിമയും കാലഹരണപ്പെടുവാനാണു സാധ്യത.
*ഇത്തരം സിനിമകൾ നിർമ്മിക്കുന്നവരെ പറഞ്ഞാൽ മതി..!
**വെറുതെയല്ല സുരേഷ് ഗോപി അഭിനയിക്കാതിരുന്നത്..!!
Subscribe to:
Post Comments (Atom)
6 comments:
Give him too a chance!!!
കുഞ്ചാക്കോ ബോബൻ ഒരു ക്രൌഡ് പുള്ളർ അല്ലെങ്കിലും ആളുകളയാളെ വെറുക്കുന്നില്ല..
ട്രൈലർ കണ്ടപ്പോൾ ഒരു ആവറേജ് സിനിമായ്ക്കപ്പുറം ഒന്നും പ്രതീക്ഷിച്ചില്ല..
മീരാ നന്ദന്റെ ചില ഇന്റർവ്യൂകൾ കണ്ടാൽ തന്നെ തോന്നും താനൊരു ഭൂലോകരംഭയാണെന്ന ഭാവം..അത് ചുമ്മാ തോന്നലാണ്..അഹങ്കാരമാകാം പക്ഷേ അതിനും ഒരു യോഗ്യതവേണം..ഒരു രണ്ടാംനിര നടിക്ക് അല്പം വിനയമൊക്കെയാകാം.
enikkum thonni...
പടം കൊള്ളത്തില്ല അല്ലേ
"ഒരു സൂപ്പർ ഹിറ്റ് സിനിമയുടെനായികയാവുക എന്ന സ്വപ്നം ഇനിയും മീരക്ക് അകലെയാണു"
മീരാ നന്ദനു ഭാഗ്യമില്ല പുതിയ മുഖത്തിന്റെ ക്രെഡിറ്റ് പ്രിയമണി കൊണ്ട് പോയി.
*ഇത്തരം സിനിമകൾ നിർമ്മിക്കുന്നവരെ പറഞ്ഞാൽ മതി..!
"അഭിനയ സാധ്യതകൾ ഒന്നും ഇല്ലാത്ത വേഷമായതു കൊണ്ട് കുഞ്ചാക്കൊ ബോബൻ നന്നായി"
ഹാ..ഹാ.. പാവം ജീവിച്ചു പോയിക്കോട്ടേ.
പടം ഞാന്‍ കണ്ടു.
തുടക്കക്കാരന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കാര്യം ഒപ്പിച്ചിട്ടുണ്ട് ഷാജി അസീസ്.എന്തായാലും കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച(തീവ്രവാദമല്ലാതെ) പടം അടുത്തൊന്നും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല.
Post a Comment