RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

Anwar തീവ്രവാദത്തിന്റെ പുതിയ മുഖം



മലയാള സിനിമയിലെ പതിവു മാമ്മൂലുകൾ പൊട്ടിച്ചെറിഞ്ഞ സിനിമയായിരുന്നു മമ്മൂട്ടി നായകനായി അഭിനയിച്ച ബിഗ് ബി. രാംഗോപാൽ വർമ്മയുടെ പ്രിയപ്പെട്ട ഛായാഗ്രാഹകൻ ആയ അമൽ നീരദ് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ. യാതാസ്ഥിതിക സിനിമാ വാദികളുടെ നെറ്റി ചുളിപ്പിച്ചെങ്കിലും ബിഗ് ബി യുവാക്കളുടെ ഇടയിൽ വലിയ തരംഗം ഉണ്ടാക്കിയ ഒരു സിനിമയാണു. അത് കൊണ്ട് തന്നെ അതേ സംവിധായകൻ മോഹൻലാലുമായി ഒന്നിച്ച് അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ ഇരുപതാം നൂറ്റാണ്ടിലെ സാഗർ എലിയാസ് ജാക്കിയെ പുന:സൃഷ്ടിക്കാൻ ഒരുങ്ങിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത് എന്നും ഓർത്തിരിക്കാൻ പറ്റിയ തരത്തിലുള്ള ഒരു സ്റ്റൈലിഷ് സിനിമ ആയിരുന്നു. പക്ഷെ ബിഗ് ബിയിലൂടെ മാറ്റത്തിന്റെ ഒരു ഇടി മുഴക്കം സൃഷ്ടിച്ച അമലിനു സാഗർ എലിയാസ് ജാക്കിയിൽ പിഴച്ചു. ഇടിമുഴക്കം നടന്നത് നിർമ്മാതാവിന്റെ ഹൃദയത്തിൽ ആയിരുന്നു എന്ന് മാത്രം. സാഗർ എലിയാസ് ജാക്കിക്ക് ശേഷം വീണ്ടും ഒരു അമൽ നീരദ് ചിത്രം റിലീസ് ചെയ്തിരിക്കുകയാണു.റെഡ് കാർപ്പറ്റ് ഫിലിംസിന്റെ ബാനറിൽ രാജു സക്കറിയ നിർമ്മിച്ച് മലയാളത്തിലെ യുവാക്കളുടെ ഹരമായ യുവ സൂപ്പർ താരം പ്രത്വിരാജ് നായകനായ Anwar. റിലീസ് ചെയ്ത മുഴുവൻ തിയറ്ററുകളിലെയും വൻ ജനക്കൂട്ടം പ്രിത്വിരാജ് എന്ന നടനു ഇന്ന് മലയാള സിനിമയിലുള്ള താരമൂല്യത്തിന്റെ സാക്ഷ്യപത്രം ആണു. മമ്മൂട്ടിയുടെ വിവരണത്തോട് കൂടിയാണു Anwar ആരംഭിക്കുന്നത്.ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന തീവ്രവാദം എന്ന വിഷയമാണു Anwar കൈകാര്യം ചെയ്യുന്നത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ സ്വാധീനത്തിൽ അകപ്പെടുന്ന ഇന്നത്തെ യുവതലമുറയുടെ പ്രതീകമാണു Anwar. Anwar നെ സ്വാധീനിക്കുന്ന ബാബു സേട്ട് എന്ന മത നേതാവിന്റെ വേഷം ലാൽ ആണു കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ ഒരു സാമുദായിക നേതാവുമായി സാദൃശ്യം തോന്നിപ്പിക്കുന്ന ഈ വേഷം ലാൽ മികവുറ്റതാക്കി. തീവ്രവാദ കേസുകൾ അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥനാണു ഈ സിനിമയിൽ പ്രകാശ് രാജ്. ചെറുതെങ്കിലും സ്റ്റാലിൻ മണിമാരൻ എന്ന കഥാപാത്രം പ്രകാശ് രാജ് നന്നായി അവതരിപ്പിച്ചു. ചിത്രത്തിലെ നായികയായി എത്തുന്ന മമ്മ്തയുടെ ആയിഷ ബീഗം എന്ന കഥാപാത്രം ഈ നടിയുടെ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ വെച്ച് ശ്രദ്ധിക്കപ്പെടുന്ന ഒന്നാണു.സായ് കുമാർ, തമിഴ് നടൻ സമ്പത്ത്, സലീം കുമാർ, ഗീത, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണി നിരക്കുന്നു. Anwar ആയി എത്തുന്ന പ്രിത്വിരാജ് അവിസ്മരണീയമായ പ്രകടനമാണു കാഴ്ച്ച വെച്ചിരിക്കുന്നത്. ഇത്രയും എനർജി ലെവലിൽ ഈ നടനെ മുൻപ് ഒരു സിനിമയിലും കണ്ടിട്ടില്ല. മനോഹരമായ ലൊക്കേഷനുകളും ദൃശ്യങ്ങളുമെല്ലാം Anwar എന്ന സിനിമയുടെ മാറ്റ് കൂട്ടുന്നു. ഖല്ബിലെത്തി എന്ന ഗാനം തിയറ്ററിൽ പ്രേക്ഷകരെ ഇളക്കി മറിച്ചു. ഗോപീ സുന്ദർ ഈണമിട്ട ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇതിനോടകം തന്നെ ഇടം പിടിച്ചവയാണു. സിനിമ എന്ന നിലയിൽ ബിഗ് ബിയേക്കാളും സാഗർ എലിയാസ് ജാക്കിയേക്കാളും മികച്ച ഒരു കഥാ തന്തു Anwar നു ഉണ്ടെങ്കിലും അമൽ നീരദ് സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയ സ്ലോമോഷൻ സീനുകളുടെ ആധിക്യം ചിലപ്പോഴൊക്കെ ആസ്വാദനത്തിൽ കല്ലു കടി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ഒരു കഥ പറയാൻ എന്ത് കൊണ്ടാണു അമൽ വേഗത കുറഞ്ഞ ദൃശ്യങ്ങൾ പരീക്ഷിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചുരുക്കം ചില സീനുകൾ ഒഴിച്ചു നിർത്തിയാൽ സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണം ഗംഭീരമാണു. യുവാക്കളെ ഒന്നടങ്കം ആവേശം കൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളാണു ഈ സിനിമയിൽ ഉള്ളത്. പുതിയ മുഖം എന്ന ശരാശരി സിനിമ പ്രിത്വി രാജ് എന്ന താരത്തിന്റെ ഒരു സൂപ്പർ ഹിറ്റ് സിനിമയായി മാറിയെങ്കിൽ Anwar പ്രിത്വിക്ക് സമ്മാനിക്കുക മറ്റൊരു ഹിറ്റ് ചിത്രം തന്നെയാണു എന്നതിൽ സംശയമില്ല. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഒന്നും ഇടം പിടിക്കാൻ സാധിക്കില്ലെങ്കിലും മലയാള സിനിമയിൽ ഒരു സൂപ്പർ താരത്തിന്റെ ഉദയത്തിനു കാരണമായ സിനിമ എന്ന നിലയിൽ Anwar എന്നും ഓർമ്മിക്കപ്പെടും. മമ്മൂട്ടിയുടെ ശബ്ദ സാന്നിധ്യം ഈ സിനിമയിൽ ഉണ്ടായത് ഒരു പക്ഷെ കാലത്തിന്റെ അനിവാര്യത ആയിരിക്കും. പണ്ട് കൈയ്യെത്തും ദൂരത്ത് വെച്ച് സൂപ്പർ താര പദവി സുകുമാരനു നഷ്ടപ്പെടുത്തിയ മമ്മൂട്ടി തന്നെ പ്രിത്വിരാജിനെ മുൻ നിരയിലേക്ക് കൈ പിടിച്ചുയർത്തിയ ചിത്രങ്ങളുടെ ഭാഗമാവുക എന്നത് കാലം കാത്തു വെച്ച നിയോഗമായിരിക്കാം. പ്രിത്വിരാജിന്റെ ചാരം കണ്ടേ അടങ്ങു എന്ന വാശിയുള്ള മലയാള സിനിമയിലെ പ്രമുഖർക്കും അവരുടെ കയ്യിൽ നിന്നും നക്കാപിച്ച വാങ്ങിച്ച് പ്രിത്വി സിനിമകളെ കൂവാൻ നടക്കുന്നവർക്കും Anwar കളിക്കുന്ന തിയറ്ററുകളിലെക്ക് വരാം..അവിടെ വെള്ളിത്തിരയിൽ നിറഞ്ഞ് അവനുണ്ടാവും. Anwar.തിങ്ങി നിറഞ്ഞ പ്രിത്വിരാജ് ആരാധകരുടെ കാതടപ്പിക്കുന്ന കരഘോഷങ്ങൾക്കിടയിൽ തങ്ങളുടെ കൂവലുകൾ മുങ്ങി പോകുന്നത് കണ്ട് നാണം കെട്ട് ഇക്കൂട്ടർക്ക് മടങ്ങാം..! അതെ വിമർശകർക്ക് ഇനി അസഹിഷ്ണുതയുടെ നാളുകൾ സമ്മാനിച്ച് കൊണ്ട് മലയാള സിനിമയിലെ ഈ യുവ സൂപ്പർ താരത്തിന്റെ പ്രിത്വിരാജ് എന്ന താരരാജകുമാരന്റെ യാത്ര തുടരുന്നു...!


*തിരുമാനിച്ചുറപ്പിച്ച പോലെ തിയറ്ററിൽ ഒരു സംഘം ആളുകൾ കൂവുന്നുണ്ടായിരുന്നു. സിനിമ തുടങ്ങിയപ്പോൾ മുതൽ അവസാനം വരെ ഇവർ കൂവി കൊണ്ടേ ഇരുന്നു. പ്രിത്വി രാജ് എന്ന താരം വളർന്നു വരുന്നത് ആർക്കാണോ ഭീഷണിയാവുന്നത് അവരുടെ റാൻ മൂളികളാണു ഇതിനു പിന്നിൽ എന്നു മനസ്സില്ലാക്കാവുന്നതേ ഉള്ളു. Anwar നു ലഭിക്കുന്ന പ്രേക്ഷക പിന്തുണ ഇക്കൂട്ടരെ എത്രത്തോളം വിറളി പിടിപ്പിച്ചിട്ടുണ്ട് എന്ന് ഓർക്കുട്ട് കമ്യൂണിറ്റികളിലും സിനിമ ഫോറങ്ങളിലും മറ്റും ഈ സിനിമയെ പരമാവധി താറടിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളിൽ നിന്നും തിരിച്ചറിയാം. പക്ഷെ ഇതൊക്കെ മലയാള സിനിമയുടെ നാശത്തിലേക്കെ കൊണ്ടെത്തിക്കു എന്നത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ മനസ്സിലാക്കാതെ പോകുന്നു. നാളെ തങ്ങളുടെ ചിത്രത്തിനും ഇതേ അവസ്ഥ വരുമ്പോൾ മാത്രമാണു കൂലിക്ക് എന്ത് പണിയും ചെയ്യാൻ നടക്കുന്ന ഇവരെ പോലെയുള്ളവരെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നവർക്ക് തിരിച്ചറിവുണ്ടാകു...!

**കൊടുത്താൽ ഇപ്പോൾ കൊല്ലത്തെന്നല്ല അങ്ങ് കാലിഫോർണിയയിൽ നിന്ന് വരെ കിട്ടും.. അതെല്ലാവരും ഓർത്താൽ നന്ന്..!!

11 comments:

Unknown said...

റിവ്യൂ വായിച്ചു ..അന്‍വര്‍ കാണാന്‍ കൊതിയായിട്ട് വയ്യ..ഇവിടെ റിലീസ് ചെയ്യാന്‍ കുറച്ചു സമയമെടുക്കും..

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വിശകലനം കേട്ടൊ

Anonymous said...

പടം ഇപ്പം 2 മണികൂര്‍ ആണ്. slow motion sequence ഇല്ലെങ്കില്‍ 1 മണിക്കൂറില്‍ തീര്‍ന്നേനെ

Pony Boy said...

അന്വറിന്റെ ട്രൈലർ കണ്ടിരുന്നു..അത് കണ്ട ആരും ആ പടം ഒന്നു കാണണമെന്ന് ആഗ്രഹിക്കും...എന്താ ക്ലാസിക്ക് ഷോട്ടുകൾ...ജാക്കി പൊട്ടിയെങ്കിലും കോസ്റ്റ്യൂസിലും ആംബിയൻസിലും ഡയലോഗിലും മികച്ച ചിത്രമാണ്..

Pony Boy said...

പഴയ മലയാളപുലികൾ അമൽനീരദിനെ കണ്ടുപഠിക്കട്ടെ..20 കൊല്ലം മുൻപത്തെ ടെക്നോളജിയുമായി കഥ പറയാൻ വരുന്ന നമ്മുടെ പഴയ സൂപ്പർസംവിധായകർ..

ആവോലിക്കാരന്‍ said...

"Traitor" എന്ന ഇംഗ്ലീഷ് സിനിമയുടെ കോപ്പി ആണെന്ന് പറഞ്ഞു കേട്ടു. ശെരിയാണോ എന്നറിയില്ല.കണ്ടു നോക്കിയിട്ട് പറയാം.

മുക്കുവന്‍ said...

I like the Sreya's song in this film. :)

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മലയാള സിനിമയുടെ നിലനില്‍പ്പിനുള്ള അവസാന കച്ചിത്തുരുമ്പ് ആണ് പ്രുത്വിരാജ്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന - ബുദ്ധിപരമായി സംസാരിക്കുന്ന - സിനിമയെ സ്നേഹിക്കുന്ന ഈ യുവാവ് കൂടുതല്‍ ഉയരങ്ങളിലെതട്ടെ...

മൈലാഞ്ചി said...

അന്‍വര്‍ കണ്ടില്ല, ഇവിടെ ഓടുന്നുണ്ട്. ഇലക്ഷന്‍റെയും പരീക്ഷയുടെയും തിരക്കില്‍പ്പെട്ട് കിടക്കുന്നു. അതെല്ലാം ഒതുക്കി കാണണം.. പ്രാഞ്ചിയേട്ടനെ കാണാന്‍ പോയപ്പോ ട്രെയ്ലര്‍ കണ്ടപ്പഴേ തീരുമാനിച്ചതാ കാണണംന്ന്.. തല്കാലം പൃഥ്വിരാജല്ലാതെ നമുക്ക് വേറെ ചോയ്സ് ഇല്ല.. ഒരു സൂപ്പര്‍താരമാകാനുള്ള കഴിവുണ്ടെന്ന് പല സിനിമകളിലെ ചില സീനുകളിലൂടെ തെളിയിച്ചനടനാണ് പൃഥ്വി, ഒറ്റ കുഴപ്പമേയുള്ളൂ, കണ്‍ട്രോള്‍ ചെയ്തില്ലെങ്കില്‍ ഓവറാക്കിക്കളയും.. എന്തായാലും എനിക്കിഷ്ടമാണ്... ഇന്‍റര്‍വ്യൂകള്‍ ഒക്കെ കാണുമ്പോഴറിയാം ദിലീപും പൃഥ്വിയും തമ്മിലുള്ള വ്യത്യാസം...

ഇവടെ ഓടുന്ന രണ്ട് പടങ്ങളും കാണാമെന്നാ നിങ്ങള്‍ പറയുന്നേ.. (കോക്ടെയ്ലും ഇതും.).. കണ്ടിട്ട് വരട്ടെ.. എന്നിട്ട് ബാക്കി.. (ജയസൂര്യയെ സഹിക്കണല്ലോ മറ്റേതില്‍...)

Anonymous said...

പടം തരക്കേടില്ല. പക്ഷെ നെഗറ്റീവ്സ് ("അമൽ നീരദ് സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയ സ്ലോമോഷൻ സീനുകളുടെ ആധിക്യം ചിലപ്പോഴൊക്കെ ആസ്വാദനത്തിൽ കല്ലു കടി സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള ഒരു കഥ പറയാൻ എന്ത് കൊണ്ടാണു അമൽ വേഗത കുറഞ്ഞ ദൃശ്യങ്ങൾ പരീക്ഷിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചുരുക്കം ചില സീനുകൾ ഒഴിച്ചു നിർത്തിയാൽ") മുഴുവൻ ഇങ്ങനെ ഒതുക്കി പോസിറ്റീവ്സ് പെപരുപ്പിച്ചു കാണിക്കുകയാണു.

നിങ്ങൾ ഇവിടെ പറഞ ഈ നെഗറ്റീവ് ആണു പടത്തിന്റെ main drawback

puthumugam said...

അന്‍വര്‍ കണ്ടു. നന്നായിട്ടുണ്ട്. പക്ഷെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയത് വേറൊന്നാണ്‌...അതായത്, ശരാശരി പടമായ ബിഗ്‌ ബി യെ വിജയിച്ചു എന്ന് വരുത്തി തീര്‍ക്കാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട് . താങ്കള്‍ ഒരു മമ്മൂട്ടി ഫാന്‍ ആണെന്ന് ഇവിടെ വരാറുള്ള എല്ലാവര്കും അറിവുള്ളതായിരിക്കും..

ഒരു സംശയം....പ്രതിവ് രാജിന്റെ ഒരു ചിത്രം വിജയിച്ചാല്‍ അതിന്റെ സംവിധായകന്റെ പഴയ മമൂട്ടി ചിത്രവും വിജയിച്ചതായി കണക്കാകുമോ? കൂട്ടത്തില്‍ വിജയിച്ച മോഹന്‍ലാല്‍ ചിത്രം പരാജയപെട്ടു എന്ന് എഴുതി വക്കുമോ? അല്ല ഞങ്ങളെപോലെയുള്ള സാധാരണ പ്രേക്ഷകര്‍ക്ക്‌ നിങ്ങളെപോലുള്ള യുവ സംവിധായകരുടെ രീതികള്‍ അറിയാത്തതുകൊണ്ട് ചോദിക്കുന്നതാണ്.

Followers

 
Copyright 2009 b Studio. All rights reserved.