RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

എന്നു തീരും എന്റെ ദുഃഖം....!!


എന്റെ ഒരു ഗതി കേട്.. അല്ലാതെന്തു പറയാൻ.. ജനപ്രിയ നായകൻ ആയിരുന്ന ഞാൻ ഇപ്പോൾ അപ്രിയ നായകൻ ആയിരിക്കുകയാണ് .ആ ട്വന്റി20 വിജയിച്ചപ്പോൾ ഞാൻ കരുതി ഇതോടെ എന്റെ എല്ലാ കഷ്ട്ടകാലവും തീർന്നു എന്ന്. എവിടുന്നു..... ഇതു കണ്ടകശനിയാ എന്നെ കൊണ്ടേ പൂവു.
നിങ്ങൾക്കറിയോ.. എന്റെ ഒരു പടം ശരിക്കും വിജയിച്ചിട്ട് 6 കൊല്ലമായി. എന്റെ ഓർമ്മ ശരിയാണെങ്കിൽ 2004 ൽ റൺ വേ. അതിനു ശേഷം പിന്നെ എന്റെ ഒരൊറ്റ പടം പോലും 100 days ഓടിയിട്ടില്ല. അപ്പോൾ നിങ്ങൾ ചോദിക്കും അതെന്തു വർത്താനമാണു പറയുന്നത് വിനോദയാത്ര ഓടിയില്ലേ എന്ന്. ശരിയാണു വിനോദയാത്ര ഓടി പക്ഷെ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകൻ കൊണ്ടു പോയില്ലേ.. ജൂലൈ 4 എന്റെ ഭാഗ്യ ദിവസമാണു എന്ന് പറഞ്ഞ് ഞാൻ ആ പേരിൽ ഒരു പടം എടുത്തു. നല്ല സൂപ്പർ സിനിമ ആയിരുന്നു പക്ഷെ എന്താണു എന്ന് അറിയില്ല പടം ഓടിയില്ല.
പിന്നെ ഞാൻ കല്ക്കട്ടയിൽ പോയി അഭിനയിച്ചു. അത് ഗംഭീര സിനിമ ആയിരുന്നു പക്ഷെ അതും ഓടിയില്ല. അതു കഴിഞ്ഞു രണ്ടും കല്പിച്ച് ഞാൻ ലാൽ ജോസിന്റെ പടത്തിൽ വീണ്ടും അഭിനയിച്ചു. ഒരു ഗുണ്ടയായിട്ടു. അതും ഓടാതെ ആയപ്പോൾ എനിക്ക് മനസ്സിലായി എനിക്ക് ആരോ കൂടോത്രം ചെയ്യുന്നുണ്ട് എന്ന്. അല്ലെങ്കിൽ പിന്നെ എന്റെ ഈ മഹത്തായ സിനിമകൾ ഒക്കെ എങ്ങനെ പൊളിയുന്നു.??
ലാൽ ജോസിന്റെ പടം കൂടി പൊളിഞ്ഞതോടെ എന്നെ പിന്നെ ആരും വിളിക്കാതെയായി. സത്യം പറഞ്ഞാൽ അതുകൊണ്ടാണു ഞാൻ ട്വന്റി20 നിർമ്മിച്ചത്. ദോഷം പറയരുതല്ലോ.നായകൻ ഞാൻ അല്ലായിരുന്നത് കൊണ്ട് പടം വൻ ഹിറ്റ് ആയി. അതോടെ എന്റെ ശുക്രൻ തെളിഞ്ഞു എന്നാണു ഞാൻ വിചാരിച്ചത്. കാരണം ട്വന്റി 20 കഴിഞ്ഞ ഉടൻ എന്നെ ഫാസിൽ സാർ വിളിച്ചു, സിദിക്ക് സാർ വിളിച്ചു ,കമൽ സാർ വിളിച്ചു. അവരുടെയൊക്കെ അടുത്ത സിനിമകളിൽ ഞാനാണു നായകൻ എന്ന് പറയാൻ.
പക്ഷെ ആ പടങ്ങൾ മൂന്നും റിലീസ് ചെയ്തു കഴിഞ്ഞപ്പോള്‍ അതിന്റെ ഒക്കെ നിർമാതക്കൾക്ക് ഞാൻ ചിലവിനു കൊടുക്കേണ്ട അവസ്ഥയായി . നയൻ താര ഒക്കെ അഭിനയിച്ചത് കൊണ്ട് സിദിക്ക് സാറിന്റെ പടത്തെ പറ്റി എനിക്ക് നല്ല പ്രതീക്ഷ ആയിരുന്നു പക്ഷെ.....! എനിക്കറിയാം ആരാണു ഇതിന്റെ ഒക്കെ പിന്നിൽ കളിക്കുന്നത് എന്ന്. ഞാൻ ഇപ്പോ മിണ്ടാതെ ഇരിക്കുന്നത് പേടിച്ചിട്ടൊന്നും അല്ല. ഞങ്ങൾ തമ്മിൽ നേർക്ക് നേർ മുട്ടുന്ന ഒരു ദിവസം വരും അന്ന് തീർക്കും ഞാൻ എല്ലാ കണക്കുകളും.
എന്തായാലും ഈ വിഷുവിനു എന്റെ ഒരു പടം റിലീസ് ചെയ്യുന്നുണ്ട്. ഞാനും കാവ്യാമാധവനും ആണു അഭിനയിക്കുന്നത്.ഞങ്ങൾ രണ്ടു പേരും മലയാളത്തിലെ ഷാരുഖും കാജോളും ആണ് എന്നാണ് അസൂയക്കാരു പറയുന്നത്.. ഈ പടം എന്റെ അനിയൻ ആണു നിർമ്മിക്കുന്നത്. അനിയൻ എന്ന് പറയുമ്പോൾ ഞാൻ തന്നെ... സ്വന്തം പേരിൽ എടുക്കുന്ന പടങ്ങൾ ഒക്കെ പൊളിയുകയാ അതു കൊണ്ടാണു ലാലേട്ടൻ ചെയ്യുന്ന പോലെ വെറെ ആളുടെ പേരിൽ എടുക്കാം എന്ന് വെച്ചത്.. ഈ സിനിമ നിങ്ങൾ എന്തായാലും കാണണം എന്റെ അവസാനം ഇറങ്ങിയ 3 സിനിമകളും നിങ്ങൾ കണ്ടില്ല.. ഇതെങ്കില്ലും ഒന്ന് കണ്ടൂടെ. പ്ലീസ്......ഇല്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയായി പോവും.
കാണണേ..കാണാൻ മറക്കരുതേ....... !!!

4 comments:

ശ്രീ said...

പാസഞ്ചര്‍ മാത്രം ഇടയ്ക്ക് വന്നു പോയി... ദിലീപ് നായകനല്ലായിരുന്നെങ്കിലും പ്രേക്ഷകരെ വെറുപ്പിച്ചില്ല.

b Studio said...

പാസഞ്ചറിൽ വെറുപ്പിക്കാതിരുന്നതിന്റെ ക്ഷീണം ബോഡിഗാർഡിലും ആഗതനിലും തീർത്തല്ലോ...

Anonymous said...

neeyokke enthu mandatharangala ezhuthi pidippichirikkunnathu chanthupottu vijayichilla alle? cracygopalan vijayichilla alle, Bodyguard vijayichilla alle, ninnappoloru mandan lokathilla.

Anonymous said...

ചാന്ത് പൊട്ടിന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ശരിയാണു. പിന്നെ ബോഡിഗാർഡൊക്കെ വിജയിച്ചു എന്ന് പറയുന്ന ആളുകളോട് നമ്മൾ എന്ത് പറയാൻ. ഗൾഫിൽ ഇരുന്ന് നിങ്ങൾക്ക് എന്തും പറയാം അല്ലോ...

Followers

 
Copyright 2009 b Studio. All rights reserved.