RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

2010 - വിഷുക്കാല സിനിമകള്‍


വീണ്ടുമൊരു വിഷുക്കാലം കൂടി കടന്നു വരികയാണു. സിനിമയെ സംബന്ധിച്ചും സിനിമാ പ്രേമികളെ സംബന്ധിച്ചും ഏറ്റവും കൂടുതൽ സന്തോഷം തരുന്ന സമയം.തിയറ്ററായ തിയറ്റർ മുഴുവൻ സിനിമകൾ.
എല്ലാ ദിവസവും സിനിമയ്ക്ക് പോകണം എന്ന് ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലെ ഉള്ളവർക്ക് ഇതിൽ പരം എന്തു വേണം.. ഇക്കൊല്ലവും വിഷുവിനു വിളവെടുക്കാൻ ഇറങ്ങുന്ന സിനിമകൾ നിരവധിയാണു.
മാർച്ച് അവസാനം തൊട്ടു ഏപ്രിൽ അവസാനം വരെ വിഷു ചിത്രങ്ങളുടെ ചാകരയാണു. ഒരു ഡസനോളം സിനിമകളാണു റിലീസിനു തയ്യാറായിരിക്കുന്നതു. അതിൽ താന്തോന്നിയും നായകനും
കഴിഞ്ഞ ആഴ്ച്ച് റിലീസ് ആയി.. വിഷുവിനു പടക്കം വാങ്ങിക്കുമ്പോൾ അത്രയും കുറച്ചു വാങ്ങിച്ചാൽ മതി എന്ന ഒരു ഗുണം ഈ രണ്ടു ചിത്രങ്ങളും കണ്ടവർക്ക് ഉണ്ട്.. ഈ ആഴ്ച്ച റിലീസ് ചെയ്യുന്നത് ഇൻ ഗോസ്റ്റ് ഹൌസ് ഇനും പ്രമാണിയും ആണൂ. ടൂ ഹരിഹർ നഗർ ഒരു വൻ ഹിറ്റ് ആയി മാറിയത് ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിനു പ്രേക്ഷകരുടെ മനസ്സിൽ അത്ര കണ്ട് സ്വാധീനം ഉണ്ടായിരുന്നതു കൊണ്ടാണു എന്ന സത്യം ലാൽ മനസ്സിലാക്കിയിട്ടിലെങ്കിൽ നമ്മുക്ക് പ്രതീക്ഷിക്കാം മറ്റൊരു അക്കരെ അക്കരെ അക്കരെ
പിന്നെ പ്രമാണി. ...B ഉണിക്രിഷ്ണന്റെ ഒരു സ്റ്റ്യ്‌ല് എന്താണു എന്ന് വെച്ചാൽ ഒരു ഫ്ലോപ്പിനു ശേഷം ഒരു ഹിറ്റ് വീണ്ടും ഫ്ലോപ്പ് അങ്ങിനെയാണു. അപ്പോൾ ക്രമപ്രകാരം അടുത്തതു ഹിറ്റ് ആണു.. ഇത്രയും ആണു മാർച്ച് മാസത്തിലെ റിലീസുകൾ ഏപ്രിൽ മാസം ആദ്യം റിലീസ് ചെയ്യാൻ പോകുന്നത് മോഹൻ ലാൽ - സുരേഷ് ഗോപി ടീമിന്റെ ജനകൻ ആണു. നവാഗതനായ സഞ്ജീവ് ആണു ഈ ചിത്രം സംവിധാനം ചെയ്യുന്നത്.. തിരകഥ എഴുതിയിരിക്കുന്നത് SN സ്വാമി ആയതു കൊണ്ട് രഹസ്യപോലീസു പോലെ ഉദ്വേഗജനകമായ ഒരു മർഡർ സ്റ്റോറി തന്നെ ആയിരിക്കും ഉറപ്പ്. ദിലീപ് ചിത്രമായ പാപ്പി അപ്പച്ച ഏപ്രിൽ 9 നു റിലീസ് ചെയ്യും. പുതുമുഖമായ മമ്മാസ് ആണു ഇതു സംവിധാനം ചെയ്യുന്നത് നിർമ്മാണം ദിലീപിന്റെ അനിയൻ അനൂപ് തന്നെ.. ട്വന്റി ട്വന്റിയിൽ കിട്ടിയ കാശു എങ്ങനെയെങ്കിലും കളയണ്ടെ..... വിഷുവിന്റെ അന്ന് ഏപ്രിൽ 14നു ആണു സൂപ്പർ സ്റ്റാറിന്റെ വിഷു റിലീസ്. മുരളി നാഗവള്ളി സംവിധാനം ചെയ്യുന്ന അലക്സാണ്ടർ ദി ഗ്രേറ്റ്. സംവിധായകൻ പ്രഗല്ഭൻ ആയതു കൊണ്ട് മുൻ കൂട്ടി അഭിപ്രായം പറയാൻ നമ്മളില്ലേ.. പക്ഷെ ഇതു കൊണ്ടൊന്നും വിഷു ആഘോഷം അവസാനിക്കുന്നില്ല. ഏപ്രിൽ അവസാന വാരത്തിലാണു ശരിക്കും വിഷു ആരംഭിക്കുന്നത്.. മെഗാ സ്റ്റാറും യുവ സൂപ്പർ സ്റ്റാറും മത്സരിച്ച് അഭിനയിക്കുന്ന പോക്കിരി രാജ ഏപ്രിൽ 30 നു ആണു റിലീസ് ചെയ്യുന്നത്. ഇതെങ്ങാനും പൊളിഞ്ഞാൽ.... ഹ്ം.. ഒരു ചുക്കും സംഭവിക്കില്ല.. കുമാരനെ കോളേജിൽ നിന്നും പുറത്താക്കിയപ്പോഴും ഫ്ലാഷ് അടിക്കാതിരുന്നപ്പോഴും തൊമിച്ചന്‍ കുലുങ്ങിയിട്ടില്ല.. പിന്നെയാണൊരു പോക്കിരി രാജ.. രജനികാന്തിനെ വെച്ച് നിർമ്മിക്കും അങ്ങേരു അടുത്ത പടം...ഈ പടങ്ങൾ കൂടാതെ ഒരുപാട് ചെറിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പക്ഷെ തീയറ്റർ ക്ഷാമം കാരണം പലതും മെയിലെക്ക് നീളാനാണു സാധ്യത..
ഏതൊക്കെ സിനിമകൾ ഇതിൽ വിജയിക്കും
ഏതൊക്കെ പരാജയപ്പെടും എന്ന് നമ്മുക്ക് കാത്തിരുന്നു തന്നെ കാണാം. ഒരു കാര്യം ഉറപ്പാണു ഒരു നല്ല സിനിമ ഒരു പക്ഷേ വിജയിക്കാതിരുന്നേക്കാം പക്ഷെ മികച്ച സിനിമകൾ ഒരിക്കലും പരാജയപ്പെടുന്നില്ല.. ഇനി അഥവാ പരാജയപ്പെടുന്നു എങ്കിൽ അതിനർത്ഥം അവ മികച്ചവയല്ല എന്ന് തന്നെയാണു.

5 comments:

ഭായി said...

നമ്മുടെ പ്രതീക്ഷകള്‍ പരാജയപ്പെടാതിരുന്നാല്‍ മതിയായിരുന്നു!

ശ്രീ said...

നല്ല സിനിമകള്‍ ഉണ്ടാകട്ടെ എന്ന് പ്രതീക്ഷിയ്ക്കാം

nihas said...

palappozum nalla cinemakal undakathathinu karanakkar nammal prekshakar thanneyano? enikanginoru abhiprayam und karanam kerala cafe polulla cinemakal nammal enthu kondu kanunilla . athupolulla cinemakal veendum cheyyan avar eni engine dhayryamayi varum . nalla cinemakal undakatte ennum athu prekshakar kanatte ennum namukk aashamsikkam

b Studio said...

നല്ല സിനിമകൾ ഉണ്ടാക്കണം എന്ന് ആഗ്രഹമുള്ള സംവിധായകർ
അവരുടെ സിനിമകൾ മികച്ചവ ആക്കാൻ കൂടി ശ്രമിച്ചാൽ തീർച്ചയായും അതെല്ലാം വിജയ ചിത്രങ്ങൾ ആകുക തന്നെ ചെയ്യും.
തലപ്പാവ് ഒരു നല്ല സിനിമയാണു എന്നാൽ അതൊരു മികച്ച സിനിമയാക്കി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. ട്വന്റി ട്വന്റി ഒരു മികച്ച സിനിമയാണു എന്നാൽ അത് ഒരിക്കല്ലുമൊരു നല്ല
സിനിമയാണു എന്ന അഭിപ്രായം ഞങ്ങൾക്കില്ല. എന്നാൽ ക്ലാസ്മേറ്റ്സ് എന്ന ചിത്രം ഒരു മികച്ച സിനിമയും ഒപ്പം ഒരു നല്ല സിനിമയും കൂടിയാണു. ക്ലാസ്മേറ്റ്സ് എടുക്കാൻ ലാൽ ജോസ് കാണിച്ച ധൈര്യം എന്ന് മറ്റുള്ള സംവിധായകർ കൂടി കാണിക്കുവാൻ തുടങ്ങുന്നുവോ അന്ന് മുതൽ മലയാള സിനിമയ്ക്ക് വസന്തകാലമായിരിക്കും... തീർച്ച..

ശ്രീ said...

സമ്മതിയ്ക്കുന്നു, നല്ല നിരീക്ഷണം. കയ്യൊപ്പ്, തലപ്പാവ്, ഗുല്‍മോഹര്‍ ഇതൊന്നും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്നു.

Followers

 
Copyright 2009 b Studio. All rights reserved.