RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

എന്നാലും മമ്മൂട്ടി നിങ്ങള്‍ ഭദ്രനോട് ഇത് ചെയ്യരുതായിരുന്നു...


ഭദ്രന്‍....... മലയാളത്തിലെ മഹാനായ സംവിധായകരില്‍ ഒരാള്‍.............!
മമ്മൂട്ടി..... മലയാള സിനിമയുടെ മെഗാ സ്റ്റാര്‍.........!
പക്ഷെ രണ്ടു പേരും ഒരുമിച്ചു ഒരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായി. എന്ത് കൊണ്ടാണ് നിങ്ങള്‍ മമ്മൂട്ടിയെ വെച്ച് ഒരു പടം എടുക്കാത്തത് എന്ന് ഭദ്രനോട് ചോദിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ വിവരം അറിയാന്‍ കഴിഞ്ഞത്. ഭദ്രന്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു തിരകഥയും എഴുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.. ശരിക്ക് പറഞ്ഞാല്‍ ഉടയോന്‍ എന്ന സിനിമയുടെ നൂറാം ദിനാഘോഷം കഴിഞ്ഞ അന്ന് മുതല്‍..
പക്ഷെ കുഴപ്പം എന്താണ് എന്ന് വെച്ചാല്‍.. ഭദ്രനെ കുറിച്ച് മമ്മൂട്ടി ഇങ്ങനെ പറഞ്ഞുവെത്രെ.. "ഭദ്രന്‍ ആനയേക്കാള്‍ കുഴപ്പക്കാരന്‍ ആണ്. ഞാന്‍ എന്റെ സ്വഭാവം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല, പിന്നെയുള്ളത് ഭദ്രന്‍, ഭദ്രന്റെ സ്വഭാവം മാറ്റുക എന്നതാണ് എന്ന്. നമ്മുക്കെല്ലാവര്‍ക്കും അറിയാം മമ്മൂട്ടിയുടെ സ്വഭാവം. വര്‍ഷങ്ങളായി മറ്റാര്‍ക്കും അവസരം കൊടുക്കാതെ മലയാള സിനിമയുടെ താര രാജാവായി വിരാചിക്കുന്ന നടന്‍. പൌരുഷത്തിന്റെ ആള്‍ രൂപം. പിന്നെ അഹങ്കാരം, മുന്‍കോപം, ജാഡ......
ഇങ്ങനെ ഒക്കെ ഉള്ള മമ്മൂട്ടി ഒരിക്കലും ഭദ്രനെ കുറിച്ച് ഇങ്ങനെ പറയാന്‍ പാടിലായിരുന്നു.. കാരണം
എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ചങ്ങാത്തം , ആറ്റു വഞ്ചി ഉല്ലഞ്ഞപ്പോള്‍, പൂമുഖപ്പടിയില്നിന്നെയും കാത്തു, ഇടനാഴിയില്‍ ഒരു കാലൊച്ച, അയ്യെര്‍ ദി ഗ്രേറ്റ്‌, അങ്കിള്‍ ബന്‍, സ്ഫടികം, യുവതുര്‍ക്കി, ഒള്യ്മ്പ്യന്‍ അന്തോണി ആദം, വെള്ളിത്തിര, ഉടയോന്‍
ഇതൊകെയാണ് ഭദ്രന്‍ എടുത്ത സിനിമകള്‍, നമ്മുക്ക് അറിയാം ഇതില്‍ അയ്യെര്‍ ദി ഗ്രേറ്റ്‌ ഒഴിച്ച് ബാക്കി എല്ലാം മെഗാ ഹിറ്റുകള്‍ ആയിരുന്നു എന്ന്. അങ്ങിനെയുള്ള ഭദ്രനെ പറ്റി മമ്മൂട്ടി ഇങ്ങനെ പറഞ്ഞത് വളരെ മോശമായിപ്പോയി. ഒള്യ്മ്പ്യന്‍ അന്തോണി ആദം എന്ന മെഗാ ഹിറ്റിന് ശേഷം വെള്ളിത്തിര എന്ന സൂപ്പര്‍ ഹിറ്റും അതിനു ശേഷം ഉടയോന്‍ എന്നാ മെഗാ ഹിറ്റും എടുത്ത ഭദ്രന്‍ സ്വാഭാവികമായും അടുത്തതും എടുക്കുക്ക ഉടയോന്‍ പോലെ ഒരു മെഗാ ഹിറ്റ്‌ ചിത്രം തന്നെ ആയിരിക്കും. പക്ഷെ വിവാദമായ ഒരു പ്രസ്താവനയിലൂടെ ആ മഹത് സംരംഭത്തില്‍ പങ്കു ചേരാനുള്ള ഭാഗ്യം മമ്മൂട്ടി നഷ്ടപ്പെടുത്തി. എങ്ങിനെ നോക്കിയാലും നഷ്ടം മമ്മൂട്ടിക്ക് തന്നെ. ഭദ്രന്‍ ഈ തിരകഥ മോഹന്‍ ലാലിനെ വെച്ച് എടുക്കും. ഹിറ്റാകുകയും ചെയ്യും. പക്ഷെ ..... മൂന്ന് മെഗാ ഹിറ്റുകള്‍ അടുപ്പിച്ചു എടുത്ത ഹിറ്റുകളുടെ തോഴനായ ഭദ്രനെ കുറിച്ച് ഒരിക്കലും മമ്മൂട്ടി നിങ്ങള്‍ അങ്ങിനെ പറയാന്‍ പാടിലായിരുന്നു......

8 comments:

ശ്രീ said...

അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നോ?

ഓ. ടോ: ഉടയോന്‍ മെഗാഹിറ്റ്??? കഥ തരക്കേടില്ല എന്നല്ലാതെ ആ ചിത്രം ഒരു 'നാടകം' പൊലെയാണ് എനിയ്ക്ക് തോന്നിയത്. പക്ഷേ 'സ്ഫടികം' തികച്ചും നല്ലൊരു സിനിമ ആയിരുന്നു.

ഭദ്രന്‍ ചിത്രങ്ങളില്‍ സ്ഫടികം കഴിഞ്ഞാല്‍ അയ്യര്‍ ദ ഗ്രേറ്റ്, അങ്കിള്‍ബണ്‍ എന്നിവയും എനിയ്ക്കിഷ്ടപ്പെട്ടെ ചിത്രങ്ങള്‍ തന്നെയായിരുന്നു. (ആദ്യ ചിത്രങ്ങള്‍ പലതും കണ്ടിട്ടുണ്ടോ എന്ന് ഓര്‍ക്കുന്നില്ല)

ശ്രീ said...

ബൂലോകത്തേയ്ക്ക് ആദ്യമാണല്ലേ? എന്തായാലും സ്വാഗതം.

സിനിമാ മോഹം മനസ്സില്‍ മാത്രമായി അവശേഷിയ്ക്കാതെ എത്രയും വേഗം വെള്ളിത്തിരയുടെ മാസ്മരിക ലോകത്ത് വിഹരിയ്ക്കാന്‍ കഴിയട്ടെ എന്നും ആശംസിയ്ക്കുന്നു.

b Studio said...

ആദ്യത്തെ കമന്റ്‌ ഇട്ടതിനു നന്ദി... ഉടയോന്‍ ഒരു വലിയ ഫ്ലോപ്പ് ആണെന്ന് കേരളത്തിലെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. സ്ഫടികത്തിന് ശേഷം ഒരു ഹിറ്റ് പോലും എടുക്കാന്‍ കഴിയാത്ത ഭദ്രന്‍ പത്രത്തില്‍ പേര് വരാന്‍ വേണ്ടി ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയപ്പോള്‍ ഒന്ന് ആക്കിയതാണ്. പ്രത്യക്ഷത്തില്‍ മനസിലാവില്ലല്ലോ Jack Hammer ‍ വെച്ചതാണ് എന്ന്..

നിരക്ഷരൻ said...

മമ്മൂട്ടി അങ്ങനെ പറയാതിരുന്നിട്ടൊന്നും ഉണ്ടാകില്ല. എന്തെങ്കിലും കാരണം ഉണ്ടോ ഈ പ്രസ്ഥാവനയ്ക്ക് പിന്നില്‍ ? ഇതല്ലാതെ ഇവര്‍ തമ്മില്‍ വല്ല്ല സൌന്ദര്യപ്പിണക്കമോ മറ്റോ ഉണ്ടായിരുന്നോ എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.

b Studio said...

അവര്‍ തമ്മില്‍ ഒരു പ്രശ്നവും ഇല്ല. ഭദ്രന് വെറുതെ ഇരുന്നപ്പോള്‍ തോന്നിയിട്ടുണ്ടാവും പത്രത്തില്‍ ഒന്ന് പേര് വരണമെന്ന്‌ ഉടനെ മമ്മൂട്ടിയുടെ പേരും പറഞ്ഞ് ഇറങ്ങി. അല്ലെങ്കിലും മാങ്ങയുള്ള മാവില്‍ ആണല്ലോ കല്ല് എറിയൂ.

ഭായി said...

ശ്രീ...എന്നെയങ് കൊല്ല്!! :-)

@b Studio: “ആക്കിയുള്ള” എഴുത്ത് ഇഷ്ടപ്പെടുന്നുണ്ട്.
എല്ലാം വായിച്ചു. ആശംസകൾ

nihas said...

ningalku pirake njanund ningalude blogs vayikanayi. pinne ethinu pinnil veroru moham koode und . dileep kamalsirinte koode assitntayi koodiyapole ningal ennegilum padam pidichal enikkum oru chance tharum enna pratheekshayode . ella vidha aashamsakalum neerunnu .

b Studio said...

താങ്ക്സ്.... നിഹാസ് നിന്റെ നാവ് പൊന്നാവട്ടെ....

Followers

 
Copyright 2009 b Studio. All rights reserved.