വേട്ടൈക്കാരൻ എന്ന കൂതറ പടം 50 ദിവസം ഓടിയ കേരളത്തിൽ സുറ സൂപ്പർ എന്ന അഭിപ്രായം ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റു പറയാൻ പറ്റില്ല. ഒന്നും കാണാതെ 1.5 കോടി രൂപയ്ക്ക് സുറ കേരളത്തിൽ പ്രദർശനത്തിനെടുക്കുമോ. മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയി എന്ന് പറയുന്ന (ആരു പറയുന്ന... ആ...)സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ റീമേക്ക് ആണു ഈ സിനിമ എന്ന വാർത്ത ആദ്യം മുതലേ ഉണ്ടായിരുന്നു.എന്തടിസ്ഥാനത്തിൽ ആണു ഇങ്ങനെ ഒരു വാർത്ത വന്നത് എന്ന് പടം മുഴുവന്‍ കഴിഞ്ഞിട്ടും ഞങ്ങൾക്ക് മനസിലായില്ല. ചിലപ്പോൾ ഒരു വമ്പൻ ഇനീഷ്യലിനു വേണ്ടി പടച്ചുണ്ടാകിയതാവാം. സൂപ്പർ സ്റ്റാർ “അന്വശരമാക്കിയ” വേഷം വിജയ് എങ്ങനെ അവതരിപ്പിക്കും എന്ന് അറിയാനുള്ള ആകാംക്ഷകൊണ്ട് സൂപ്പർ സ്റ്റാറിന്റെ ആരാധകർ ഇടിച്ചു കേറികൊള്ളുമല്ലോ. എന്തായാലും തന്നെ കൊണ്ട് പറ്റുന്ന പോലെ വിജയ് ഇതിലെ വേഷം അഭിനയിച്ച് കൊളമാക്കിയിട്ടുണ്ട്. തമന്ന സാധരണ പോലെ നന്നായി ഡാൻസൊക്കെ കളിച്ച് അങ്ങിനെ അങ്ങിനെ...
ആരുടെയോ ഭാഗ്യത്തിനു വടി വേലുവിന്റെ കോമഡി കുറച്ച് രസിപ്പിച്ചു. അത് മാത്രമാണു ഒരു ആശ്വാസം.
കൂടുതൽ ഒന്നും പറയാനില്ല.
അഴകിയ തമിഴ് മകൻ
കുരുവി
വില്ല്
വേട്ടൈക്കാരൻ
എന്നിവയുടെ കൂട്ടത്തിൽ ഇനി സുറയും....
കാശ് കൊടുത്ത് CD വാങ്ങിച്ചു കണ്ടാൽ പോലും നഷ്ടമാണു. വല്ലവരും free ആയി തരികയാണെങ്കിൽ ഒരു copy എടുത്ത് വെച്ച് കണ്ടോളു. കണ്ട് കഴിഞ്ഞ് ദേഷ്യം തീർക്കാൻ പൊട്ടിച്ച് കളയാമല്ലോ...
വില്ക്കാനുണ്ട് ഗോസിപ്പുക്കൾ..
Posted in
Thursday, April 29, 2010
പത്രലോകത്തെ കീരീടം വെക്കാത്ത രാജാവിനു സ്വന്തമായി ഒരു ചാനലും ഉണ്ട്. വലിയ കുഴപ്പമിലാതെ മുന്നോട്ട് പോകുന്ന ചാനലിൽ രസകരമായ ഒരുപാട് പരിപാടികളും ഉണ്ട്. പരിപാടികൾ വല്ലതും മിസ് ആയി പോയാൽ ഇവരുടെ തന്നെ വെബ്സൈറ്റിൽ നമ്മുക്കു കാണാനുള്ള സൗകര്യവും ഉണ്ട്.പക്ഷെ ഈ ഇടയായി പത്രത്തിനും ചാനലിലും സർക്കുലേഷൻ കുറവാണു എന്ന് തോന്നുന്നു. കാരണം ജനപ്രിയ നായിക ഡൈവേഴ്സ് ആയതിനു ശേഷമുള്ള ഒരു മുഖാമുഖം പരിപാടി 200 രൂപയ്ക്ക് വില്പനയ്ക്ക് വെച്ചിരികുകയാണു. ജാതക ദോഷം വിവരിക്കുന്നതായതു കൊണ്ട് 200 അല്ല 2000 ആണെങ്കിലും കൊടുത്ത് കാണാൻ ആളുകൾ റെഡിയാണു. അതുപോലെ മെഗാസ്റ്റാർ പ്രായമാവാൻ കാത്തിരിക്കുകയാണു എന്ന തലക്കെട്ടിലും ഒന്ന് വില്പനയ്ക്ക് ഉണ്ട് . ആരു വയസാവാൻ ആണു മെഗാസ്റ്റാർ കാത്തിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംക്ഷ കൊണ്ട് 200 രൂപ കൊടുക്കാൻ ചുരിങ്ങിയ പക്ഷം ആരാധകർ എങ്കിലും തയ്യാറാവുമല്ലോ. മോഹൻ ലാലിനെ കൊലപ്പെടുത്താൻ ലക്ഷകറെ തോയ്ബ പദ്ധതിയിട്ടു. മമ്മൂട്ടിയുടെ മകൻ സിനിമ നടിയൊടൊപ്പം മൂന്നാറിൽ... തുടങ്ങിയ ഹോട്ട് ന്യൂസുകളുടെ വീഡിയോ കവറേജുമായി പത്രമുത്തശി എത്തുന്ന കാലം വിദൂരമല്ല. ഹൈടെക് യുഗത്തിൽ പിടിച്ചു നില്ക്കണ്ടേ..
ഇനി മകനും ...!
Posted in
Wednesday, April 28, 2010
അടുത്ത കാലത്തായി അഭിനയിച്ചഭിനയിച്ച് പ്രേക്ഷകരെയും നിർമാതാക്കളെയും ഒരു വഴിക്കാകുകയാണു മെഗാസ്റ്റാർ. അത് പോരാഞ്ഞിട്ടാണു എന്ന് തോന്നുന്നു ഇനി മകനെകൂടി രംഗത്ത് ഇറക്കാൻ പോവുന്നത്. വാപ്പായുടെ ആരാധകവൃന്ദം തന്നെയും കാത്ത് കൊള്ളും എന്ന ധൈര്യം ആവണം സിനിമയിൽ അഭിനയിക്കാനുള്ള മകന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. മലയാള സിനിമയിൽ അഛൻ മഹാത്മ്യവുമായി ഒരുപാട് പേരു വന്നിട്ടുണ്ട്. ഷാനവാസ്, മേഘനാഥൻ, സായ്കുമാർ, ജിഷ്ണു, ഇന്ദ്രൻ-പൃഥി തുടങ്ങി ഒരു പാട് പേർ. അഛന്റെ പേരു നിലനിർത്തിയവരുണ്ട് അത് കളഞ്ഞു കുളിച്ചവരുമുണ്ട്. നമ്മുടെ ഇപ്പോഴത്തെ താരങ്ങളുടെ മക്കളും അഭിനയിക്കാൻ മോശമല്ല. ജയറാമിന്റെ മകൻ കാളി ദാസൻ ബാലതാരമായി അഭിനയിച്ച് അവാർഡ് വരെ വാങ്ങിയതാണ്. എന്തിനു പറയണം സൂപ്പർ സ്റ്റാറിന്റെ മകൻ ഒന്നാമനിൽ വല്ലാതങ്ങ് അഭിനയിച്ച് വിസ്മയിപ്പിച്ചു കളഞ്ഞതല്ലേ..കൂടാതെ അടുത്ത് പുറത്തിറങ്ങിയ സാഗർ എലിയാസ് ജാക്കിയിൽ ഒരു ചെറിയ സീനിൽ വരികയും ചെയ്തിരുന്നു. തനിക്കു ശേഷം മകൻ ആ സ്ഥാനത്ത് വരിക എന്നത് ഏതൊരു അഛന്റെയും ആഗ്രഹമാണു. നിർമ്മിക്കാൻ ആന്റണി പെരുമ്പാവൂരും വിതരണത്തിനെടുക്കാൻ മാക്സ് ലാമ്പും ഉള്ളത് കൊണ്ട് സമീപഭാവിയിൽ തന്നെ സൂപ്പർ സ്റ്റാറിന്റെ മകനും നായകനായി അവതരിച്ചേക്കാം. പോസ്റ്റർ ഒട്ടിച്ചെങ്കിലും മാക്സ് ലാമ്പ് 100 ദിവസം ഓടിപ്പിച്ചോളും. ഇതുകൊണ്ട് ഒക്കെ തന്നെയാവും തനിക്കും ഒരു പിൻ ഗാമി വേണമെന്ന് മെഗാസ്റ്റാർ ചിന്തിച്ചിരിക്കുക. സ്വന്തമായി തനിക്കും ഉണ്ടല്ലോ നിർമ്മാണ-വിതരണ കമ്പനി. എന്തായാലും മെഗാസ്റ്റാറിന്റെ മകൻ നായകനാവുകയാണു. തമിഴിലെ പ്രശസ്ത സംവിധായകൻ ലിംഗു സ്വാമി മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണു താര പുത്രൻ നായകനാവുന്നത്. ഇതിൽ മെഗാസ്റ്റാർ അതിഥി വേഷത്തിൽ എത്തുന്നുമുണ്ട്. മലയാളത്തിലെ രണ്ട് താര രാജാക്കന്മാരുടെയും മക്കൾ അങ്ങിനെ സിനിമയിൽ എത്തുകയും വിജയിക്കുകയും ചെയ്താൽ ചരിത്രം ഒരിക്കൽ കൂടി ആവർത്തിക്കപ്പെടും. പണ്ട് സൂപ്പർ താര പദവിയിലേക്ക് സുകുമാരൻ കുതിച്ചിരുന്ന സമയത്ത് മമ്മൂട്ടി-ലാൽ രംഗത്ത് വരികയും സുകുമാരൻ പിന്തള്ളപ്പെടുകയും ചെയ്തതാണല്ലോ. അതു പോലെ താര പുത്രന്മാർ ഇപ്പോൾ സൂപ്പർ താര പദവിയിലേക്ക് കുതിക്കുന്ന, കമൽ ഹാസനും അമീർഖാനും ഒപ്പം നില്ക്കാൻ ഉള്ള ഒരു നടനാവാൻ അശാന്ത പരിശ്രമം നടത്തുന്ന പൃത്വിരാജിനു ഒരു ഭീഷണിയായാൽ.....!
മലയാളികൾ ഇനിയും ഒരുപാട് ആതമപ്രശംസകൾ സഹിക്കേണ്ടി വരും എന്ന് സാരം.
മലയാളികൾ ഇനിയും ഒരുപാട് ആതമപ്രശംസകൾ സഹിക്കേണ്ടി വരും എന്ന് സാരം.
നിഷ്ക്കളങ്കതയുടെ വിജയം
Posted in
Tuesday, April 27, 2010
നല്ല സിനിമ തിരിച്ചറിയാനുള്ള കഴിവൊന്നും മലയാളികൾക്കില്ല. അങ്ങിനെ ഉണ്ടായിരുന്നെങ്കിൽ പല നല്ല സിനിമകളും ഇവിടെ പരാജയപ്പെടുകയില്ലായിരുന്നു. പക്ഷെ മലയാളികളുടെ മനസിൽ നന്മ ബാക്കി നില്ക്കുന്നു എന്ന് തെളിയിക്കുന്നതാണു TD ദാസൻ Standard VI B എന്ന സിനിമയുടെ വിജയം തെളിയിക്കുന്നത്. വിജയം എന്ന് പറയുമ്പോൾ 4 ഷോയ്ക്കും ആളുകൾ തിങ്ങി നിറഞ്ഞ എന്നല്ല ഉദ്ദേശിച്ചത്. ഒരു അറുമ്പോറൻ സൂപ്പർ സ്റ്റാർ പടം കാണാൻ വരുന്ന അത്രയും ആളുകൾ എങ്കിലും ഈ സിനിമ കാണാൻ വന്നു തുടങ്ങിയിരിക്കുന്നു.ആദ്യ ദിവസം തന്നെ മിക്ക തിയറ്ററിലും ഹോൾഡ് ഓവർ ആയ ഈ സിനിമയെ സംബന്ധിച്ച് ഇതു തന്നെ വൻ വിജയമാണു. വളരെ കുറച്ച് ആളുകൾ മാത്രം കണ്ട ഈ സിനിമ മൗത്ത് പബ്ലിസിറ്റി ഒന്നു കൊണ്ട് മാത്രമാണു ഈ നില കൈവരിച്ചത്. പടത്തെ പറ്റി കേട്ടവര്‍ കാണാൻ ചെല്ലുമ്പോൾ അതവിടെ ഉണ്ടാവുമായിരുന്നില്ല. വിഷുവിനു ഇറങ്ങുന്ന വമ്പൻ സ്രാവുകളുടെ മുന്നിൽ ഈ കൊച്ച് പരൽ മീൻ ഒന്നുമല്ലാതാവുമായിരുന്നു. പക്ഷെ ഈ സിനിമയുടെ നിയോഗം മറ്റൊന്നായിരുന്നു. സിനിമാ സമരം എന്ന രൂപത്തിൽ ദൈവം ദാസന്റെ മുന്നിൽ അവതരിച്ചു. ഒരാഴ്ച്ച കൂടി പടം ഓടിക്കാൻ തിയറ്ററുകാർ തയ്യാറായി. ഫലമോ ദാസനെ കേട്ടറിഞ്ഞവർ കാണാൻ വന്ന് തുടങ്ങി. ഇത് നല്ല സിനിമകൾ എടുക്കണം എന്ന് ചിന്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണു. ഈ സിനിമ കളക്റ്റ് ചെയ്യുന്നു എന്നത് ഇതിന്റെ അണിയറ പ്രവർത്തകരെ പോലെ ഈ സിനിമ ഇഷ്ടപ്പെട്ടവരെയും ഒരു പോലെ സന്തോഷിപ്പിക്കും കാരണം ദാസൻ ഇത് അർഹിച്ചിരുന്നു.സിനിമാ സമരം വന്നില്ലായിരുന്നെങ്കിൽ ഈ സിനിമയുടെ DVD കണ്ട് “ഈ സിനിമ തിയറ്ററിൽ പോയി കാണാതിരുന്നത് വൻ നഷ്ടമായി പോയി” എന്ന് ആത്മഗതം നടത്തിയേനെ മലയാളി. മുൻപ് പലപ്പോഴും ചെയ്ത പോലെ. എന്തൊക്കെ ആയാലും ഒരു നല്ല സിനിമയെ തിരിച്ചറിഞ്ഞപ്പോൾ അത് കണ്ട് വിജയിപ്പിച്ച നല്ല മനസുള്ള പ്രേക്ഷകർക്ക് നന്ദി.
രാവണൻ പാടി തുടങ്ങുമ്പോൾ..
Posted in
Monday, April 26, 2010
സിനിമാ പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന മണിരത്നം ചിത്രമായ രാവണയുടെ Audio Release ഏപ്രിൽ 24നു മുബൈയിൽ വെച്ച് നടന്നു. ഹിന്ദിയിലും തമിഴിലും ഒരേ സമയം നിർമ്മിച്ച രാവണയുടെ സംഗീത സംവിധാനം സംഗീത വിസ്മയം AR റഹ്മാൻ ആണു. റഹ്മാനും മണിരത്നവും ഒന്നിച്ചപ്പോഴെല്ലാം അത് സംഗീത പ്രേമികൾ ആഘോഷമാക്കിയിരുന്നു. ഗുൽസാർ വരികൾ എഴുതിയ രാവണയിൽ 6 പാട്ടുകളാണു ഉള്ളത്. പക്ഷെ ഒരുവലിയ ചലനം സൃഷ്ടിക്കത്തക്ക വിധമുള്ള പാട്ടുകളല്ല ഒന്നും. ഭീരേ...ഭീരേ എന്ന് തുടങ്ങുന്ന ഗാനമാണു അല്പമെങ്കിലും കേൾക്കാൻ സുഖമുള്ളത്. റഹമാൻ ആരാധകർപക്ഷെ നിരാശപ്പെടെണ്ടതില്ല. മുൻപ് രംഗ് ദേ ബസന്തിയുടെ Audio റിലീസ് ചെയ്ത സമയത്ത്റഹമാൻ യുഗം അവസാനിച്ചു എന്ന് പറഞ്ഞ് നടന്നവര്‍ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ തരിച്ചിരുന്നു പോയതു നമ്മൾ കണ്ടതാണു. ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ട്പ്രതിഭകൾ വീണ്ടും ഒന്നിക്കുമ്പോൾ നമ്മുക്കു കാത്തിരിക്കാം ജൂൺ 18 വരെ. മറ്റൊരുമഹാത്ഭുതത്തിനായ്...!
raaga.com ൽ രാവണ സോഗ്സ് കേൾക്കാം..
മലയാള സിനിമ റിലീസ് ചെയ്യാതിരുന്നാല്‍..
Posted in
Sunday, April 25, 2010
മലയാള സിനിമ റിലീസ് ചെയ്യുന്നില്ല എന്ന് കരുതി ആരും വിഷമിക്കേണ്ട ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഒക്കെ സിനിമകൾ ഇറങ്ങുന്നുണ്ടല്ലോ.. തെലുങ്കും കന്നഡയും ആദ്യത്തെ കുറച്ച് ബുദ്ധിമുട്ടെ ഉള്ളു ഇഗ്ലീഷ് സിനിമ കാണുകയാണു എന്ന് വിചാരിച്ചാൽ മതി. പടം തീരാറാവുമ്പോഴെക്കും കഥ മനസിലായിക്കോള്ളും
മറ്റു ഭാഷകളില്‍ അവസാനമായിട്ടു റിലീസ് ചെയ്ത സിനിമകളും അത് കാണാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നും ആണ് ഇവിടെ പറയുന്നത്.
ആദ്യമായിട്ടു ഹിന്ദി സിനിമയുടെ കാര്യം എടുക്കാം
1. മുസ്കുരാഖേ ദേഖ് സാര
തമിഴ് സിനിമ യൂത്തിന്റെ റീമേക്ക് ആണു. അത് കണ്ടിട്ടുള്ളവർ ഇതു കാണണമെന്നില്ല. കാണത്തവർ കണ്ടത് കൊണ്ട് പ്രത്യേകിച്ച് കാര്യവുമില്ല.
2. സിറ്റി ഓഫ് ഗോഡ്
മഹേഷ് മഞ്ജരേക്കറുടെ സിനിമയാണു. ഇതിൽ കൂടുതൽ വിശേഷണം ഇതിനു ആവശ്യമില്ല. മഞ്ജരേക്കർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.
3. അപ്പാർട്ട്മെന്റ്.
സംവിധായകൻ എന്തോ ക്യാമറാ ട്രിക്ക് കാണിച്ചു എന്നൊക്കെ പറഞ്ഞ് നീതു ചന്ദ്ര വിവാദമുണ്ടാക്കിയതു കൊണ്ട് മാത്രം എന്താണാ ട്രിക്ക് എന്ന് കാണാൻ വേണ്ടി കണ്ടതാണീ ചിത്രം. എന്തിനു പറയാൻ ആ നേരത്ത് വല്ല വാഴയും വെച്ചിരുന്നെങ്കിൽ....
4. ഫൂങ്ക് -2
ഫൂങ്ക് 1 കണ്ടിട്ട് ഞങ്ങള്‍ക്കാര്‍ക്കും ഒരു താല്പര്യവും തോന്നിയില്ല. അതിനേക്കാൾ വിരസമാണു ഫൂങ്ക് 2.
ആദ്യ ചിത്രം കണ്ട് പേടിച്ച് വിറച്ചവർക്ക് ചിലപ്പോ ഇതു കണ്ടാൽ കുറച്ച് ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
ഇനി തമിഴ് സിനിമ
പയ്യ റിലീസ് ചെയ്തതിനു ശേഷം 2 സിനിമകൾ ആണു തമിഴിൽ റിലീസ് ചെയ്തത്.
1. ഇരട്ടൈ സുഴി.
തമിഴ് സിനിമയിലെ രണ്ട് ലെജൻഡുകൾ ഭാരതി രാജയും ബാലചന്ദറും ഒന്നിക്കുന്ന സിനിമ. സംവിധായകൻ ശങ്കറിന്റെ നിർമാണം. ഇതൊക്കെ ഉണ്ടായിട്ടും ഈ സിനിമ ഒരു മികച്ച സിനിമ ആക്കി മാറ്റുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു. പിന്നെ അഞ്ജലി ഒക്കെ ഉള്ളതു കൊണ്ട് കണ്ടിരിക്കാം. അത്ര തന്നെ.
2.സിവപ്പു മഴ.
മീരാജാസ്മിൻ ഉള്ളത് കൊണ്ട് കണ്ടതാണു. ഇതു 12 ദിവസം കൊണ്ട് ഷൂട്ട് ചെയ്തതാണു എന്ന് എവിടെയോ വായിച്ചിരുന്നു. വലിയ കുഴപ്പമില്ല. കാണം അതിപ്പോ ഇന്നത്തെ ചിന്താവിഷയവും മിന്നാമിന്നിക്കൂട്ടവും ഒക്കെ നമ്മൾ കണ്ടില്ലേ..
തെലുങ്ക് സിനിമ
തെലുങ്ക് സിനിമ പിന്നെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് വരുന്നത് കൊണ്ട് താരങ്ങളെല്ലാം നമ്മുക്ക് പരിചിതമാണു.
1. വരഡു
അല്ലു അർജുനിന്റെ ഏറ്റവും പുതിയ സിനിമയാണു വരഡു. തമിഴ് താരം ആര്യയും ഇതിൽ അഭിനയിക്കുന്നുണ്ട്. നല്ല സിനിമയാണു നീളൻ സംഭാഷണങ്ങളൊക്കെയുണ്ട്. സംഗതി തെലുങ്കിൽ ആയതു കൊണ്ട് പിടികിട്ടിയില്ല. മലയാളത്തിൽ വരുമ്പോൾ നോക്കാം
കന്നഡ സിനിമ.
ഒരുകാലത്ത് എല്ലാവരും പരിഹസിച്ചിരുന്ന ഫിലിം ഇൻഡസ്ട്രി ആയിരുന്നു കന്നഡ സിനിമ. അത് ശരി ആയിരുന്നു താനും. കാരണം ബാഷയുടെ കന്നഡ റീമേക്ക് കണ്ടാൽ നമ്മൾ കരഞ്ഞ് പോകും. അങ്ങിനെ യാതൊരു പുതുമയും ടെക്നിക്കൽ പെർഫക്ഷനും ഇല്ലാതിരുന്ന കന്നഡസിനിമയിൽ ഒരു നാഴികക്കല്ലായി മാറിയ സിനിമയാണു മുങ്കാരു മലൈ. ഈ സിനിമ കന്നഡ സിനിമയിൽ വിപ്ലവകരമായ മാറ്റമാണു ഉണ്ടാക്കിയത്. കന്നഡ സിനിമ അടിമുടി ഉടച്ച് വാർക്കപ്പെട്ടു. പക്ഷെ ഇതിലെ ഏറ്റവും രസകരമായ കാര്യം 2006ൽ ഇറങ്ങിയ ഈ സിനിമ കണ്ടാൽ ആണു ഇതിനു മുൻപത്തെ കന്നഡ സിനിമയുടെ അവസ്ഥ ഓർത്ത് നമ്മൾ ഞെട്ടിപോവുക. എന്തായാലും അങ്ങിനെയുള്ള കന്നഡ സിനിമകൾ വരെ ഇപ്പോൾ മലയാളത്തിൽ റീമേക്ക് ചെയ്ത് എത്തുന്നു.
1.പ്രിത്വി.
കന്നഡ യുവ സൂപ്പർ സ്റ്റാർ പുനീത് രാജ് കുമാറും പാർവതിയും ഒന്നിക്കുന്ന സിനിമയാണു ഇത്. മലയാളത്തിൽ പച്ച തൊട്ടിലെങ്കിലും പാർവ്വതിക്ക് മറ്റ് ഭാഷകളിൽ നല്ല പേരാണു. ഈ സിനിമയിൽ പതിവിലാതെ നന്നായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കന്നഡ മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിലും തെലുങ്ക് അറിയാത്ത കാരണം കണ്ടിരിക്കാം..
ഇതൊക്കെ പറയാൻ കാരണം. മലയാള സിനിമ റിലീസുകൾ നിർത്തി വെച്ചിരിക്കുകയാണല്ലോ. തിയറ്ററുകൾ അടച്ചിടാനും പോവുകയാണു. ഇത് കൊണ്ടൊന്നും കേരളത്തിലെ പ്രേക്ഷകനു ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. മലയാള സിനിമ കണ്ടില്ലാ എന്ന് വെച്ച് ഒരാളും ആത്മഹത്യ ചെയ്യാൻ പോകുന്നുമില്ല. ഞങ്ങൾക്ക് മലയാള സിനിമാ പ്രേക്ഷകരോട് അഭ്യർത്ഥിക്കാനുള്ളത് ഒന്ന് മാത്രമാണ് അന്യ ഭാഷയിൽ ഇറങ്ങുന്ന നല്ല സിനിമകൾ കാണാനുള്ള ഒരു നല്ല അവസരമാണു ഇത്. മാക്സിമം ഉപയോഗിക്കു.

ശ്രീനാഥും....
Posted in
Saturday, April 24, 2010
തോറ്റു മടങ്ങാൻ ഉള്ളതല്ല ജീവിതം. ജയിച്ചു മുന്നേറാനുള്ളതാണു. പക്ഷെ മൽസരിക്കാൻ താല്പര്യമില്ലാതിരുന്നതു കൊണ്ടാവാം ശ്രീനാഥ് മരണത്തിനു മുന്നിൽ കീഴടങ്ങിയത് .അല്ലെങ്കിലും പ്രതിബ്ന്ധങ്ങളെ തരണം ചെയ്തു ജയിക്കുന്ന ഒരു നായകൻ അല്ലായിരുന്നല്ലോ സ്ക്രീനിലും ശ്രീനാഥ്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തുമായിക്കൊള്ളട്ടെ കലാകാരന്റെ വേർപാട് വേദന തന്നെയാണു. ഇനിയുമാണ്ടാവാതിരിക്കട്ടെ ഇതുപോലെയുള്ള പിൻ വാങ്ങലുകൾ എന്ന് നമ്മുക്ക് പ്രാർഥിക്കാം....ശ്രീനാഥിനു ആദരാഞ്ജലികൾ....!
Subscribe to:
Posts (Atom)