10 വില്ലന്മാരെ അടിച്ചിട്ടു കൊണ്ട് രംഗ പ്രവേശനം ചെയ്യുന്ന നായകൻ. അതിനു ശേഷം ഒരു ഡപ്പാൻകൂത്ത് പാട്ട്, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡിക്കായി ഉണ്ടാക്കിയ സീനുകൾ, പഞ്ച്ഡയലോഗുകൾ. ഇതൊന്നും ഈ സിനിമയിൽ ഇല്ല. കാരണം, എല്ലാവർക്കും അറിയാം ഇതൊരുമണിരത്നം സിനിമയാണു. ഇന്ത്യൻ സിനിമയിലെ മെഗാ മാസ്റ്ററോ എന്നറിയപ്പെടുന്ന മണിരത്നത്തിന്റെസിനിമ.
ഇത് ശരിക്കും രാമായണ കഥ തന്നെയാണു. രാവണൻ, രാമൻ, സീത എന്നിവർ ഇവിടെ വീരയ്യ(വിക്രം), ദേവ്(പ്രിത്വി), രാഗിണി(ഐശ്വര്യ) എന്നിവരാണു. വിക്രമസിംഗപുരം എന്ന സ്ഥലത്തെ കിരീടമില്ലാത്തരാജവാണു വീരയ്യ. ഈ വീരയ്യയെ ഒതുക്കാൻ വേണ്ടിയാണു SP ദേവ് ഇവിടേക്ക് വരുന്നത്.വീരയ്യയുടെസഹോദരിയുടെ (പ്രിയാമണി) കല്യാണ സമയത്ത് അവിടെയെത്തിയ ദേവ്, വീരയ്യയെ പിടികൂടാൻശ്രമിക്കുന്നു പക്ഷെ വീരയ്യ രക്ഷപ്പെടുന്നു. അവിടെ വെച്ച് വീരയ്യയുടെ സഹോദരിയെ പോലീസ് പിടിച്ചുകൊണ്ട് പോകുകയും സ്റ്റേഷനിൽ വെച്ച് മാനഭംഗപ്പെടുത്തി പിറ്റേന്ന് തിരിച്ചയക്കുകയും ചെയ്യുന്നു. ഇതിനു പ്രതികാരമായി വിരയ്യ സഹോദരിയെ മാനഭംഗപ്പെടുത്തിയ പോലീസുകാരെകൊലപ്പെടുത്തുകയും ദേവിന്റെ ഭാര്യ രാഗിണിയെ തട്ടി കൊണ്ട് പോവുകയും ചെയ്യുന്നു. രാവണൻപുഷ്പക വിമാനത്തിൽ വന്നാണു സീതയെ തട്ടി കൊണ്ട് പോയതെങ്കിൽ വീരയ്യ വരുന്നത് ഹൗസ്ബോട്ടിൽ ആണു.
കാട്ടിൽ വെച്ച് വീരയ്യ രാഗിണിയെ കൊല്ലാൻ വേണ്ടി തുടങ്ങുമ്പോൾ രാഗിണി വെള്ളചാട്ടത്തിന്റെമുകളിൽ നിന്ന് താഴെക്ക് ചാടുന്നു. പക്ഷെ “അത്ഭുതകരമെന്ന്” പറയട്ടെ രാഗിണി മരിച്ചില്ല.കാരണുംതാഴെക്ക് വീഴാതെ ഒരു മരകൊമ്പിൽ തൂങ്ങികിടക്കുകയായിരുന്നു..!
ഹനുമാന്റെ കഥാപാത്രമായി വരുന്നത് കാർത്തിക്ക് ആണു. കാർത്തിക്കിന്റെ കഥാപാത്രം വീരയ്യയുടെതാവളത്തിൽ വന്ന് രാഗിണിയെ കാണുകയും അവിടെ വെച്ച് വീരയ്യയുടെ ആളുകൾ പിടികൂടുകയുംചെയ്യുന്നു.ഒരു ലങ്കാ ദഹനം പ്രതീക്ഷിക്കണ്ട. അതില്ല. മോഡേൺ ഹനുമാന്റെ ആവശ്യപ്രകാരംവീരയ്യയുടെ അനുജൻ ശക്കര സമാധാന ചർച്ചക്ക് വേണ്ടി ദേവിനെ കാണാൻ ചെല്ലുന്നു. അവിടെ വെച്ച്ദേവ് ശക്കരയെ കൊല്ലുന്നു. പിന്നെ രാമ - രാവണ യുദ്ധം ആണു. അമ്പും വില്ലും ഇല്ല. പകരം ബോബുംമെഷീൻ ഗണും. അവസാനം ഒരു നീണ്ട പാലത്തിൽ വെച്ച് ദേവും വീരയ്യയും തമ്മിൽ സംഘട്ടനം. പാലത്തിന്റെ രണ്ടു വശങ്ങളിലും വീരയ്യ ആദ്യമെ തീ കൊളുത്തിയിരുന്നു. ഏറ്റു മുട്ടലിനൊടുവിൽവീരയ്യയുടെ കയ്യിൽ തൂങ്ങി കിടക്കുന്ന ദേവ്. പാലം പതിയെ തകർന്ന് താഴേക്ക് വീഴുന്നു. ഇതെല്ലാംകണ്ട് അലറി വിളിക്കുന്ന രാഗിണി. അപ്പോളതാ വീരയ്യ കേറി വരുന്നു. ദേവിനെ വെറുതെ വിടാൻഅപേക്ഷിക്കുന്ന രാഗിണി. തന്റെ കൂടെ നില്ക്കാമോ എന്ന് വീരയ്യ. ദേവിനെ കൊല്ലിലെങ്കിൽവീരയ്യയുടെ കൂടെ നില്ക്കാം എന്ന് രാഗിണി സമ്മതിക്കുന്നു. വീരയ്യ രാഗിണിയുടെ കണ്ണു കെട്ടുന്നു. ദേവ്പാറക്കെട്ടുകളിൽ പിടിച്ച് മുകളിലേക്ക് വരുന്നു. രാഗിണിയെ കാണുന്നു. കെട്ടിപ്പിടിക്കുന്നു. കഴിഞ്ഞിട്ടില്ലകഴിഞ്ഞിട്ടില്ല. അഗ്നി ശുദ്ധി എപിസോഡ് വരുന്നതെ ഉള്ളു. ദേവും രാഗിണിയും ട്രയിനിൽ വീട്ടിലേക്ക്മടങ്ങുകയാണു. രാഗിണിയെ വീരയ്യ എന്തെങ്കിലും ചെയ്തോ എന്ന് ദേവ് ചോദിക്കുന്നു. ഒന്നുംചെയ്തിട്ടില്ല എന്ന് രാഗിണി. എന്നാൽ ടെസ്റ്റിനു വിധേയമാകാമോ എന്ന് ദേവ്. പറ്റില്ല എന്ന് രാഗിണി. ഒന്നും ചെയ്തിട്ടില്ല എങ്കിൽ എന്തിനു ടെസ്റ്റിനെ ഭയപ്പെടണം എന്ന ദേവിന്റെ ന്യായമായ ചോദ്യം. അപമാനിതയായ രാഗിണി ട്രയിനിൽ നിന്നും എടുത്ത് ചാടി എന്ന് ആരും കരുതണ്ട. രാഗിണി ചെയിൻവലിച്ച് ട്രെയിൻ നിർത്തി. നേരെ വീരയ്യയുടെ അടുത്തേക്ക് പോയി. സീതയും രാവണനും ഒന്നാവുകയോഎന്ന് കരുതി ആരും നെറ്റി ചുളിക്കണ്ട. സിനിമ കഴിഞ്ഞിട്ടില്ല. രാഗിണിയും വീരയ്യയും കണ്ട് മുട്ടുന്നു.
ഇനിയുള്ളത് ഒരു ഒന്നൊന്നര ട്വിസ്റ്റ് ആണു. അത് പറഞ്ഞാൽ പിന്നെ എന്തോന്ന് രസം. അത് നിങ്ങൾതിയറ്ററിൽ പോയി തന്നെ കണ്ട് ആസ്വദിക്കുക.
നടീ നടന്മാരുടെ അഭിനയവും ,AR റഹ്മാന്റെ സംഗീതവും സന്തോഷ് ശിവന്റെ ഛായഗ്രഹണവുംകലാസംവിധാനവും എല്ലാം ഒന്നിനൊന്ന് മെച്ചം.അത് അല്ലെങ്കിലും അങ്ങിനെ തന്നെ ആവും, ആവണമല്ലോ കാരണം ഇത് ഒരു മണിരത്നം ചിത്രമാണു.
*ഈ സിനിമക്ക് ഇടവേള ഇല്ല. പക്ഷെ ഉടനെ തന്നെ നമ്മുടെ തിയറ്ററുകാർ അവരുടെതായ ഒരു ഇന്റർവെൽ ഉണ്ടാക്കും കാരണം കൊള്ളി വറത്തതും ഐസ്ക്രീമെക്കെ വിറ്റു പോവേണ്ടതല്ലേ.
*നിത്യാനന്ദ ഫെയിം രഞ്ജിത ഇതിലുണ്ട്. ഡയലോഗുകൾ ഒന്നും ഇല്ല. ഡബ്ബിംഗ് സമയത്ത് ഒളിവിലായത് കൊണ്ട് മണിരത്നം സംഭാഷണമുള്ള സീനുകൾ കട്ട് ചെയ്തു കാണും
*രാജൂട്ടൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആഷിന്റെയും വിക്രമിന്റെയുമൊക്കെ മുന്നിൽ മങ്ങിപോയില്ലെ എന്ന് ഒരു സംശയം. ഒരു കാര്യം ഒറ്റയ്ക്ക് സ്ക്രീനിൽ നില്ക്കുമ്പോൾ എന്താ ഒരു തലയെടുപ്പ്..!
എന്തൊക്കെ കാണണം ദൈവമേ...!
Posted in
Labels:
സിനിമ
Tuesday, June 15, 2010
രാവണൻ റിലീസ് കേരളത്തിൽ ഉണ്ടാകുമോ ഇല്ലയോ എന്ന ടെൻഷനിലാണു ഇപ്പോൾ. പിന്നെ പുതിയ വിശേഷങ്ങൾ ഒന്നും മലയാള സിനിമയിൽ സംഭവിക്കാത്തത് കൊണ്ട് രാവണൻ ഇറങ്ങുകയാണെങ്കിൽ അതിന്റെ അഭിപ്രായം ഇടാം അടുത്ത പോസ്റ്റിൽ എന്ന് കരുതി ഇരിക്കുമ്പോഴാണു ബെസ്റ്റ് ആക്ടർ എന്ന ഒരു പോസ്റ്റ് ബെർളിയുടെതായി കണ്ടത്. ബെസ്റ്റ് ആക്ടർ മമ്മൂട്ടിയുടെ പുതിയ സിനിമയാണല്ലോ അതിനെ പറ്റി എന്താണു അദ്ദേഹം എഴുതിയിരിക്കുന്നത് എന്നറിയാൻ വേണ്ടി ആ പോസ്റ്റ് വായിച്ചു. നാളെ ആ സിനിമയെ പറ്റി ഒരു പോസ്റ്റ് ഞങ്ങൾ ഇട്ടുകഴിഞ്ഞിട്ടു ആരെങ്കിലും ഈ സിനിമയെ പറ്റി ബെർളി ഒരു പോസ്റ്റ് ഇട്ടിരുന്നു അത് നിങ്ങൾ വായിച്ചിരുന്നോ എന്നൊക്കെ ചോദിച്ചാൽ ഉത്തരം മുട്ടി പോകരുതല്ലോ. അതു കൊണ്ട് ആ പോസ്റ്റ് സസൂക്ഷ്മം വായിച്ചു. വളരെ നല്ല പോസ്റ്റ്. പക്ഷെ അത് വായിച്ചു കഴിഞ്ഞപ്പോഴാണു മറ്റൊരു കാര്യം ശ്രദ്ധയില്പെട്ടത്. കുറച്ച് നാളുകൾക്ക് മുൻപ് പോക്കിരി രാജ കണ്ട അഭിപ്രായം ഞങ്ങൾ ഇട്ടപ്പോൾ ഏറ്റവും കൂടുതൽ വന്ന വിമർശനം ആ സിനിമയുടെ റിവ്യു ബെർളി ഇട്ട പോലെ അല്ല ഞങ്ങൾ ഇട്ടത് എന്നാണു. അന്നത് ബെർളിക്ക് ബെർളിയുടെ അഭിപ്രായം ഞങ്ങൾക്ക് ഞങ്ങളുടെ അഭിപ്രായം എന്നൊക്കെ പറഞ്ഞ് ഒഴിവായെങ്കിലും ബ്ലോഗ്ഗിലെ പല നിരൂപക വിദ്വാന്മാർക്കും ബെർളിയുടെ അഭിപ്രായം തന്നെ ആയിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യം തന്നെ ആണ്. പറഞ്ഞ് വന്നത് മറ്റൊന്നുമല്ല . നിരൂപണത്തിന്റെ മാത്രകയായി പലരും ചൂണ്ടിക്കാണിച്ച ആ പോസ്റ്റ് പോക്കിരി രാജ (റിവ്യു അല്ല) എന്നാ പോസ്റ്റ് ഇപ്പോൾ ആ സൈറ്റിൽ ഇല്ല. ഛർദിച്ചത് വിഴുങ്ങുക എന്ന് പറയുന്നത് എന്താണെന്ന് ഇപ്പോഴുള്ള പോസ്റ്റും പണ്ടത്തെ ആ പോസ്റ്റും വായിക്കുന്നവർക്ക് മനസ്സിലാക്കാം. പോസ്റ്റ് ഇടുന്നതും ഡിലീറ്റ് ചെയ്യുന്നതുമെല്ലാം ഒരോരുത്തരുടെയും ഇഷ്ടം. ഞങ്ങളുടെ വിഷമം അതല്ല. ഇന്നലെ ഇറങ്ങിയ 3 സിനിമകൾ എന്ന പോസ്റ്റ് വായിച്ചതോടെ ഞങ്ങളുടെ ഈ ബ്ലോഗ് വായിക്കുന്നത് എന്നന്നേക്കുമായി നിർത്തിയ ആളുകൾ ഉണ്ട്. അവർ ഈ പോസ്റ്റോ ആ പോസ്റ്റോ കണ്ടാൽ മതിയായിരുന്നു. വെറൊന്നും കൊണ്ടല്ല. ആകെ കൂടി ഈ ബ്ലോഗ് വായിക്കുന്നത് 4 പേർ അതിൽ 2 പേർ നിർത്തി എന്നു വെച്ചാൽ കഷ്ടമല്ലേ...!
*പോസ്റ്റിന്റെ തലക്കെട്ടിൽ ബെർളിയുടെ പേരു ഉപയോഗിച്ചാൽ പബ്ലിസിറ്റിക്ക് വേണ്ടിയാണു എന്ന് ആരെങ്കിലും പറഞ്ഞാലോ.ഞങ്ങള്‍ ആ പോസ്റ്റ് ഇട്ടതോ ഈ പോസ്റ്റ് ഇടുന്നതോ ഒന്നും അങ്ങേര്‍ക്കു അറിയില്ല. എന്തിനു വെറുതെ ....!

റിംഗ് ടോണ്‍ .
Posted in
Labels:
സിനിമ
Tuesday, June 8, 2010
മലയാള സിനിമ പ്രതിസന്ധിയിലാണല്ലോ അപ്പോൾ നമ്മുടെ പൈസ വെറുതെ അന്യാഭാഷാ ചിത്രങ്ങൾ കൊണ്ടു പോകണ്ട എന്ന് കരുതിയാണു രാജ് നീതിയും റിംഗ്ടോണും കൂടി ഒരുമിച്ച് റിലീസ് ചെയ്തപ്പോൾ റിംഗ്ടോണിനു പോയത്. അല്ലാതെ ആ സിനിമ നല്ല സിനിമയാകുമെന്നോ അല്ലെങ്കിൽ കാശ് മുതലാകുമെന്നോ എന്നുള്ള ഒരു ദു:ചിന്തയും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പടം കഴിഞ്ഞ് പുറത്തെക്കിറങ്ങി വരുമ്പോൾ ഒരു വിഷമവും തോന്നിയില്ല. ബുള്ളറ്റ് നമ്മൾ സഹിച്ചിരിക്കുന്നു പിന്നെയാണു ഒരു റിംഗ്ടോൺ. സംവിധായകൻ പുതുമുഖമായതു കൊണ്ടുള്ള പരിചയ കുറവ് കൊണ്ടാണു ഈ സിനിമ ഇങ്ങനെ ആയത് എന്ന് പറയാൻ പറ്റില്ല. കാരണം മറവത്തൂര്‍ കനവും ഉദയനാണു താരവും എടുക്കുന്ന സമയത്ത് ലാൽ ജോസും റോഷൻ ആൻഡ്രൂസും പുതുമുഖങ്ങൾ ആയിരുന്നല്ലോ. പിന്നെ പ്രൊഡ്യൂസർക്ക് ഒരു വലിയ അബദ്ധം പറ്റി. ബാലക്ക് പകരം പ്രിഥിരാജിനെ അഭിനയിപ്പിച്ചാല്‍ മതിയായിരുന്നു. ഇപ്പോഴത്തെ ഒരു ട്രെന്റ് അനുസരിച്ച് പടം മെഗാ ഹിറ്റ് ആയേനെ. പക്ഷെ 3 കൊല്ലം മുൻപ് ഷൂട്ടിംഗ് തുടങ്ങിയ പടത്തിനു ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ച് കാസ്റ്റിങ്ങ് നടത്താൻ പറ്റില്ലല്ലോ. അതു കൊണ്ട് നിർമാതാവിനു പറ്റിയ ആ അബദ്ധം നമ്മുക്ക് അങ്ങ് ക്ഷമിക്കാം.ബാലയെക്കുറിച്ച് പറയാനാണെങ്കിൽ ഇതിനോടകം 20 സിനിമകളിൽ ഈ ചെറുപ്പക്കാരൻ അഭിനയിച്ചു കഴിഞ്ഞു. ആദ്യ സിനിമയായ കളഭം മുതൽ ഒടുവിൽ റിലീസ് ആയ റിംഗ്ടോൺ വരെ ആകുമ്പോൾ താൻ എവിടെ എത്തി നില്‍ക്കുന്നു എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും. മേഘാനായർ ആണു ഇതിലെ നായിക. ഇത്തരത്തിലുള്ള ബോറൻ സിനിമകൾ ഉണ്ടാക്കുമ്പോള്‍ ചുരുങ്ങിയ പക്ഷം അല്പമെങ്കിലും ഭംഗിയുള്ള നായികയെ അഭിനയിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം. അതെങ്കിലും ഒരല്പ്പം ആശ്വാസം പകരുന്ന ഒന്നാണു. പക്ഷെ ഇവിടെ ആ ഭാഗ്യം പോലും ഇല്ലാതെ പോയി. ഈ സിനിമയിൽ പതിവു പോലെ സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആണു. സുരേഷ് ഗോപിയോട് ഞങ്ങൾക്ക് പറയാനുള്ളത് അങ്ങയുടെ കമ്മീഷണറും ഏകലവ്യനും ലേലവുമെല്ലാം ഒരുപാട് തവണ ടിവിയിൽ കണ്ട് ആസ്വദിച്ചിട്ടുള്ളവർ ആണു ഞങ്ങൾ. പത്രവും തെങ്കാശിപ്പട്ടണവുമെല്ലാം തിയറ്ററിൽ ചെന്ന് ആഘോഷമാക്കിയിട്ടുള്ളവരാണു ഞങ്ങൾ. താങ്കൾ സിനിമ ഇല്ലാതെ വീട്ടിൽ ഇരുന്ന കാലത്ത് ഇറങ്ങിയ ബെൻ ജോൺസൺ കണ്ട് മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസറുടെ കുറവ് ഇപ്പോൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞവരാണു ഞങ്ങൾ. രണ്ടാം വരവിൽ ഭരത് ചന്ദ്രനായി താങ്കൾ വന്നപ്പോൾ ആർപ്പുവിളികളോടെ തിയറ്ററിൽ എതിരേറ്റവരാണു ഞങ്ങൾ. പിന്നെ ബുള്ളറ്റും പതാകയും കാഞ്ചിപുരവുമായൊക്കെ വന്ന് നിരാശപ്പെടുത്തിയെങ്കിലും മടുക്കാതെ വീണ്ടും താങ്കളുടെ സിനിമകൾ കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളോട്.. ഈ ചതി വേണ്ടായിരുന്നു. ഇങ്ങനെ വീണ്ടും ആവര്‍ത്തിച്ചാല്‍ നാളെ ഒരു ശക്തമായ സിനിമയുമായി താങ്കൾ വന്നാലും ആരും തിരിഞ്ഞു നോക്കും എന്ന് കരുതുന്നില്ല.
*രാജൻ പി ദേവിനെ വീണ്ടും വെള്ളിത്തിരയിൽ കാണാം ഈ സിനിമയിൽ..
*രാജൻ പി ദേവിനെ വീണ്ടും വെള്ളിത്തിരയിൽ കാണാം ഈ സിനിമയിൽ..
വിവരമില്ലായ്മയോ നിലവാരമില്ലായ്മയോ ..?
Posted in
Labels:
സിനിമ
Friday, June 4, 2010
മലയാള സിനിമയിലെ പ്രശസ്തനായ ഒരു സംവിധായകനാണു ഷാജി N കരുൺ. പ്രശസ്തൻ എന്നു പറയുമ്പോള്‍ ആരെ പോലെ ഷാജി കൈലാസിനെപ്പോലെയോ, ജോഷിയെപ്പോലെയോ എന്നൊക്കെ സാധാരണക്കാരായ സിനിമ പ്രേക്ഷകർ ചോദിച്ചേക്കാം. അതിൽ പക്ഷെ കാര്യമില്ല. ഷാജി N കരുണിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അറിയാം അദ്ദേഹം ആരാണെന്ന്. ആരാണു അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ അതിപ്പോൾ കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തിലെങ്കില്പ്പോലും ലോകത്തിലെ എല്ലാ ചലചിത്ര മേളകളിലും ഷാജി N കരുണിന്റെ സിനിമകൾ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തതാണു. ശരിക്കു പറഞ്ഞാൽ മലയാള സിനിമയുടെ മഹത്വം ലോക സിനിമക്ക് മുന്നിൽ തുറന്നു കാണിച്ച മഹാനായ ഒരു കലാകാരനാണു ഷാജി N കരുൺ. ഒരു സംവിധായകൻ എന്നതോടൊപ്പം ഒരു മികച്ച ഛായാഗ്രാഹകൻ കൂടിയാണു ഷാജി N കരുൺ. നിരവധി ഷോർട്ട് ഫിലിമുകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. പിറവി, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടി സ്രാങ്ക് എന്നിവയാണു ഷാജി N കരുൺ സംവിധാനം ചെയ്ത സിനിമകൾ. ഇതിൽ ഏറ്റവും ഒടുവിൽ ആയി ചെയ്ത കുട്ടി സ്രാങ്ക് ജുലൈ 23നു കേരളത്തിൽ റിലീസ് ചെയ്യുകയാണു. റിലയൻസ് ലിമിറ്റഡ് ആദ്യമായി നിർമ്മിക്കുന്ന മലയാള സിനിമയാണു കുട്ടി സ്രാങ്ക്. സിനിമയുടെ പൂർണതയ്ക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാനുള്ള അനുമതി ഷാജി N കരുണിനു റിലയൻസിൽ നിന്നും ഉണ്ടായിരുന്നു. അതു കൊണ്ട് തന്നെ വളരെ വലിയ ബഡ്ജറ്റിൽ ആണു ഈ സിനിമ ഒരുങ്ങിയത്. മമ്മൂട്ടി 3 വ്യത്യസ്ഥ കാലഘട്ടങ്ങൾ അവതരിപ്പിക്കുന്ന ഈ സിനിമയെപ്പറ്റി സ്വാഭവികമായും ഉയർന്ന പ്രതീക്ഷകളാണു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ഈ ചിത്രം അവാർഡുകൾ വാരിക്കൂട്ടുമെന്നും റിലീസ് ചെയ്താൽ പ്രദർശനശാലകളെ ജനസാഗരങ്ങൾ ആക്കി കൊണ്ട് റിലയൻസിനു വമ്പൻ ലാഭം നേടികൊടുക്കും എന്നൊക്കെ ചിലർ കണക്കു കൂട്ടി. എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ട് ഈ വർഷത്തെ സംസ്ഥാന അവാർഡിൽ കുട്ടി സ്രാങ്ക് തഴയപ്പെട്ടു. ഷാജി N കരുൺ സംവിധായകൻ എന്ന നിലക്ക് ഏറേ പിന്നോട്ട് പോയി എന്നാണു ജൂറി അഭിപ്രായപ്പെട്ടത്.സിനിമ എന്ന നിലയിൽ കുട്ടി സ്രാങ്ക് ഒട്ടും നിലവാരമിലാതെ ആയി പോയത് കൊണ്ടാണു അവാർഡുകൾ ലഭിക്കാഞ്ഞതത്രെ.. 2008 ലെ ദേശിയ ചലച്ചിത്ര അവാർഡ് കമ്മിറ്റിയില്‍ ചെയര്‍മാന്‍ ആയിരുന്ന ഷാജി N കരുൺ 2009ൽ തന്റെ സിനിമക്ക് അവാർഡ് കിട്ടാന്‍ വേണ്ടി മലയാള സിനിമയെ തഴഞ്ഞ് ഉത്തരേന്ത്യൻ സിനിമാ ലോബിയെ സഹായിച്ചു എന്നും അതിന്റെ പ്രതികാരമായിട്ടാണു സംസ്ഥാന ചലച്ചിത്ര അവാർഡിൽ തിരിച്ച് പണി കൊടുത്തത് എന്നൊക്കെയുള്ള കിംവന്ദന്തികൾ അന്നു കേട്ടിരുന്നു. ജൂറിക്ക് വിവരമില്ല എന്നാണു ഷാജി N കരുൺ ഈ കാര്യത്തിൽ പ്രതികരിച്ചത്. എന്തായാലും ജൂലൈ 23 വരെ നമ്മുക്ക് കാത്തിരിക്കാം അന്ന് കുട്ടി സ്രാങ്ക് റിലീസ് ചെയ്ത് സിനിമ കണ്ടതിനു ശേഷം നമ്മുക്ക് തിരുമാനിക്കാം ആർക്കാണു വിവരമില്ലാത്തതെന്നും ആർക്കാണു നിലവാരമില്ലത്തെതെന്നും...!
*പാലേരി മാണിക്യം മികച്ച സിനിമയും ഹരിഹരൻ മികച്ച സംവിധായകനും ഇവിടം സ്വർഗമാണു മികച്ച ജനപ്രിയ സിനിമയും ആയി തിരഞ്ഞെടുത്ത ജൂറിക്ക് വിവരമില്ലെന്നോ.. എന്താ കഥ...!!!
*പാലേരി മാണിക്യം മികച്ച സിനിമയും ഹരിഹരൻ മികച്ച സംവിധായകനും ഇവിടം സ്വർഗമാണു മികച്ച ജനപ്രിയ സിനിമയും ആയി തിരഞ്ഞെടുത്ത ജൂറിക്ക് വിവരമില്ലെന്നോ.. എന്താ കഥ...!!!
സിങ്കം കണ്ടവരുണ്ടോ...??
Posted in
Labels:
സിനിമ
Saturday, May 29, 2010
തമിഴിലെ ഹിറ്റ് സംവിധായകനായ ഹരിയും സൂപ്പർ താരം സൂര്യയും ഒന്നിച്ച സിങ്കം ഇന്നലെ റിലീസ് ആയി. പടം ഗംഭീരം എന്നാണു റിപ്പോർട്ട്. കേരളത്തിലെ വിതരണക്കാരുടെ വൃത്തികെട്ട നിലപാട് കാരണം പടം ഇവിടെ റിലീസ് ചെയ്തില്ല. 14 ദിവസം കഴിഞ്ഞേ റിലീസ് ചെയ്യുകയുള്ളു എന്ന്. തമിഴ് സിനിമ റിലീസ് ചെയ്തതു കൊണ്ട് മലയാള സിനിമയുടെ കളക്ഷൻ കുറയും പോലും. ഇപ്പോൾ തിയറ്ററിൽ കളിച്ചു കൊണ്ടിരിക്കുന്ന ചില മലയാള സിനിമകൾക്ക് ഫ്രീ ആയി ടിക്കറ്റ് കൊടുത്താൽ പോലും ആരും കയറുമെന്ന് തോന്നുന്നില്ല. അപ്പോഴാണു ഓരോ മുടന്തൻ ന്യായങ്ങളുമായി വരുന്നത്. പണ്ട് ബില്ല ഇതു പോലെ ഇവിടെ റിലീസ് ചെയ്യാതിരുന്നപ്പോൾ കോയമ്പത്തൂരില്പ്പോയി കണ്ട് പാണ്ടികളുടെ ഇടി കൊണ്ടത് ഇപ്പോഴും മറക്കാത്തത് കാരണം അങ്ങനെയൊരു സാഹസത്തിനു ഇനി ഏതായാലും മുതിരുന്നില്ല. പക്ഷെ 14 ദിവസം കഴിഞ്ഞ് കാണുമ്പോഴെക്കും ഇത് പഴങ്കഞ്ഞി ആയിട്ടുണ്ടാകും. പോരാത്തതിനു നാളയോ മറ്റെന്നാളോ വ്യാജ സീഡി ഇറങ്ങാനും മതി. ഈ പടം തിയറ്ററിൽ പോയി കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ സിനിമ എങ്ങനെ ഉണ്ടെന്ന അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു.
*വ്യാജ സിഡിയെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല. പക്ഷെ 14 ദിവസം .... എന്തായാലും ഇനിയിപ്പോൾ അതു തന്നെ ശരണം.
*വ്യാജ സിഡിയെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല. പക്ഷെ 14 ദിവസം .... എന്തായാലും ഇനിയിപ്പോൾ അതു തന്നെ ശരണം.
ഒരു തിരിച്ചു വരവ്.
Posted in
Labels:
സിനിമ
Thursday, May 27, 2010
നമ്മുടെ പല മുൻ നിര താരങ്ങൾക്കും കരിയറിൽ മോശം കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല പ്രാവശ്യം മലയാള സിനിമയിൽ നിന്ന് ഔട്ട് ആയിപോകുന്നു എന്ന് വരെ കേൾപ്പിക്കുകയും എന്നാൽ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് വമ്പൻ ഹിറ്റുകളുമായി തിരിച്ചുവന്നിട്ടുമുള്ളതാണു മെഗാസ്റ്റാർ മമ്മൂട്ടി. പടങ്ങൾ ഇല്ലാതെ വീട്ടിൽ ഇരിക്കുകയും അവസാനം ഭരത് ചന്ദ്രൻ IPS എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ ആളാണു ആക്ഷൻ ഹീറോ സുരേഷ് ഗോപി.ഒരിടയ്ക്ക് തീർത്തും നിറം മങ്ങി പോയ ജനപ്രിയ നായകൻ ജയറാം രണ്ടാം വരവു നടത്തിയത് വെറുതെ ഒരു ഭാര്യയിലൂടെ ആണു.സ്വന്തമായി നിർമാണ കമ്പനി ഉള്ളതു കൊണ്ടാണോ എന്നറിയില്ല അടുപ്പിച്ച് 9 സിനിമകൾ പൊളിഞ്ഞിട്ടു പോലും സൂപ്പർ സ്റ്റാർ ഇത്തരത്തിൽ ഒരു പേരു മലയാള സിനിമയിൽ കേൾപ്പിച്ചിട്ടില്ല. അന്നും ഇന്നും അദ്ദേഹം യൂണിവേഴ്സൽ സ്റ്റാർ ആയി തന്നെ നില്ക്കുന്നു. സൂപ്പറും മെഗായും ഒന്നും അല്ലെങ്കിലും ഒരു കാലത്ത് സ്റ്റാർ ആയിരുന്ന ഒരു നടൻ ഇപ്പോൾ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണു. മറ്റാരുമല്ല, അനിയത്തി പ്രാവ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ എന്ന ഇമേജ് നേടിയെടുത്ത കുഞ്ചാക്കോ ബോബൻ. ഗുലുമാൽ എന്ന വിജയ ചിത്രത്തിനു ശേഷം കുഞ്ചാക്കോ മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണു.
എതിരാളികളിലാതിരുന്ന ഒരു കാലഘട്ടത്തിൽ ആണു കുഞ്ചക്കോ ബോബൻ മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. 255 ദിവസങ്ങൾ ഓടിയ അനിയത്തി പ്രാവിലൂടെ മലയാള പ്രേക്ഷകരുടെ പ്രത്യേകിച്ചും പെൺകുട്ടികളുടെ മുഴുവൻ ആരാധനാപാത്രമാവാൻ ഈ നടനു കഴിഞ്ഞു.തുടർന്നു വന്ന നക്ഷത്ര താരാട്ടും ഹിറ്റു സിനിമയായിരുന്നു. ഹരികൃഷ്ണൻസിൽ കൂടി അഭിനയിച്ചതോടെ കുഞ്ചാക്കോ താരമായി തുടങ്ങി. ഇന്നത്തെ പോലെ യുവതാരങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് മിക്ക സിനിമകളിലും കുഞ്ചാക്കോ നായകനായി.ഫലം മയിൽ പീലി കാവ്, ചന്ദാമാമ, മഴവില്ല്, പ്രേം പൂജാരി, നാലു പരാജയ ചിത്രങ്ങൾ. കുഞ്ചാക്കോ യുഗം അവസാനിച്ചുവോ എന്ന് തോന്നിപ്പിച്ച ആ സമയത്ത് കമലിന്റെ നിറത്തിലൂടെ വീണ്ടും കുഞ്ചാക്കോ തിരിച്ചു വന്നു. പക്ഷെ ആദ്യ സിനിമ നേടി കൊടുത്ത ചോക്ലേറ്റ് നായകൻ എന്ന ഇമേജാണു ഈ നടനു പിന്നീട് ദോഷമായി ഭവിച്ചത്. പ്രണയ നായകൻ എന്നതിനപ്പുറം എന്ത് കുഞ്ചാക്കോ കാണിച്ചാലും അത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. ടൈപ്പ് റോളുകളിൽ പെട്ട്പോയ നിരവധി നായകന്മാരുടെ കൂട്ടത്തിലേക്ക് കുഞ്ചാക്കോയും വന്ന് ചേർന്നു. 1999ൽ ഇറങ്ങിയ നിറത്തിനു ശേഷം വീണ്ടുമൊരു ഹിറ്റ് കുഞ്ചാക്കോയ്ക്ക് കിട്ടിയത് 2003 ൽ ഇറങ്ങിയ കസ്തൂരിമാൻ ആണു. ഇതിനിടയ്ക്ക് 11 സിനിമകളിൽ അഭിനയിച്ചെങ്കിലും അല്പമെങ്കിലും ശ്രദ്ദിക്കപ്പെട്ടത് ദോസ്തും നരേന്ദ്രൻ മകൻ ജയകാന്തൻ വകയും കല്യാണ രാമനിലെ അതിഥി വേഷവും മാത്രമാണു. കസ്തൂരിമാന്റെ വിജയം കുഞ്ചാക്കോക്ക് വീണ്ടും അവസരങ്ങൾ കൊണ്ടു വന്നെങ്കിലും പതിവ് രീതിയിൽ നിന്നും വിട്ട് ഒരു കഥാപാത്രവും അതിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴേക്കും മലയാളത്തിൽ യുവ സൂപ്പർ സ്റ്റാർ ഉദയം ചെയ്ത് കഴിഞ്ഞിരുന്നു.മലയാള സിനിമയിലെ യുവ താരങ്ങളിൽ വെച്ച് ഏറ്റവും വലിയ വിജയ ചിത്രത്തിലെ നായകനായ കുഞ്ചാക്കോക്ക് തനിക്ക് ശേഷം വന്നവരോട് അഭിനയത്തിൽ മൽസരിക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടായിരുന്നില്ലതാനും. അതു കൊണ്ട് തന്നെ കുഞ്ചാക്കൊയുടെ കാര്യങ്ങൾ പിന്നീട് എളുപ്പമായിരുന്നില്ല. കസ്തൂരിമാനു ശേഷം സ്വപനകൂട് വിജയിച്ചെങ്കിലും സ്വന്തം ക്രഡിറ്റിൽ ഒരു ചിത്രം വിജയിപ്പിക്കാൻ പിന്നെ ഈ നടനു കഴിഞ്ഞില്ല എന്നു മാത്രമല്ല റിലീസ് ചെയ്ത സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ തകർന്നു വീഴുകയും ചെയ്തു. കാറ്റ് തനിക്ക് അനുകൂലമല്ല എന്ന് മനസിലാക്കിയ കുഞ്ചാക്കോ പതിയെ അഭിനയരംഗത്ത് നിന്ന് പിന്മാറുകയും ബിസിനസിൽ ശ്രദ്ദ കേന്ദ്രീകരിക്കുകയും ചെയ്തു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ എന്ന് പറയുന്ന പോലെ വി കെ പ്രകാശിന്റെ ഗുലുമാൽ കുഞ്ചാക്കോയുടെ നല്ല സമയത്തായിരുന്നു ഇറങ്ങിയത്. പടം ഹിറ്റ്. ഇപ്പോൾ കൈ നിറയെ പടങ്ങൾ. ലാൽ ജോസിന്റെയും ഫാസിലിന്റെയും ജോഷിയുടെയും അടക്കം വമ്പൻ സിനിമകളുടെ ഭാഗമാകാൻ പോകുന്നു. ജയസൂര്യയുടെ പോലെ കോമഡി കാണിക്കാൻ കഴിയിലെങ്കിലും യുവ സൂപ്പർ സ്റ്റാറിനെ പോലെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ പറ്റിലെങ്കിലും കുഞ്ചാക്കോയിൽ നിന്ന് പ്രേക്ഷകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.നല്ല സിനിമകളിൽ അഭിനയിച്ച് ഈ തിരിച്ചു വരവ് ഗംഭീരമാക്കാൻ കുഞ്ചാക്കോക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.

മമ്മി & മീ..
Posted in
Labels:
സിനിമ
Sunday, May 23, 2010
പരത്തി പറഞ്ഞു നീട്ടി പറഞ്ഞു എന്നൊന്നും ആരും പറയാതിരിക്കാൻ ആദ്യം തന്നെ കാര്യം നേരെ ചൊവ്വെ പറയാം. ഈ സിനിമ കണ്ട് കാശു പോയി. മുകേഷും ഉർവ്വശിയും കുഞ്ചാക്കോയും അർച്ചനയും എന്തിനു സുരേഷ് ഗോപി വരെ ഉണ്ട്.പറഞ്ഞിട്ട് എന്ത് കാര്യം. നല്ലൊരു പടമായിരുന്നു ഡിറ്റക്ടീവ്. അതു പോലെ വല്ല കുറ്റന്വേഷണ കഥയും എടുത്താൽ മതിയായിരുന്നു ജിത്തു ജോസഫിനു. അതിനു പകരം ഫാമിലി മെലോഡ്രാമ എടുക്കാൻ ഇറങ്ങിയതല്ലേ.. അനുഭവിച്ചോ.പെണ്മക്കളുള്ള അമ്മമാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണു പരസ്യ വാചകം.അത് എന്ത് ഉദ്ദേശിച്ചാണു പറഞ്ഞിരിക്കുന്നത് എന്നു മനസിലായില്ല. ഉർവ്വശി നന്നായി അഭിനയിച്ചു. പക്ഷെ ചില സ്ഥലങ്ങളിൽ അമിതാഭിനയം ആണു. മുകേഷ് ആദ്യമായിട്ടാണു ഇത്ര വലിയ പെൺകുട്ടിയുടെ അഛനായി അഭിനയിക്കുന്നത്. പക്ഷെ അതിന്റെ യാതൊരു കുറവും കാണിക്കാതെ തന്റെ വേഷം ഭംഗിയാക്കി. കുഞ്ചാക്കോ ക്ലൈമാക്സ് വരെ നന്നായി അഭിനയിച്ചു. ക്ലൈമാക്സിലെ ചില സീനുകൾ വളരെ മോശമാക്കി. പിന്നെ അർച്ചന കവി. ഈ കുട്ടിക്ക് എല്ലാ സമയത്തും ഒരേ വികാരത്തോടെയുള്ള മുഖഭാവം തന്നെയാണു ഉള്ളത്.ഇങ്ങനെയാണു തുടർന്നും അഭിനയമെങ്കിൽ ശോഭനമായ ഒരു ഭാവി തന്നെ പ്രതീക്ഷിക്കാം. പിന്നെ പടം മൊത്തത്തിൽ മോശമായതു കൊണ്ട് ഈ കുറവുകളൊന്നും ആരും ശ്രദ്ദിക്കാൻ പോകുന്നില്ല. സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു സസ്പൻസ് ആണു അത് ടെലിവിഷനിൽ പടം വരുമ്പോൾ കണ്ട് മനസ്സിലാക്കാം.
*മാക്സ് ലാബ് വിതരണത്തിനെടുത്ത കാരണം 50 ദിവസത്തെ പോസ്റ്റർ എന്തായാലും ഇറങ്ങും. റിലീസിന്റെ തലേന്ന് മമ്മി & മീ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു എന്ന് പരസ്യം കൊടുത്തതാ.. പിന്നെയാണു....!
** പെണ്മക്കളുണ്ടായിട്ട് പടം കാണുമ്പോൾ ചിലപ്പോൾ ഇഷ്ടപ്പെടുമായിരിക്കും. ..

Subscribe to:
Posts (Atom)