RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

സിങ്കം കണ്ടവരുണ്ടോ...??


തമിഴിലെ ഹിറ്റ് സംവിധായകനായ ഹരിയും സൂപ്പർ താരം സൂര്യയും ഒന്നിച്ച സിങ്കം ഇന്നലെ റിലീസ് ആയി. പടം ഗംഭീരം എന്നാണു റിപ്പോർട്ട്. കേരളത്തിലെ വിതരണക്കാരുടെ വൃത്തികെട്ട നിലപാട് കാരണം പടം ഇവിടെ റിലീസ് ചെയ്തില്ല. 14 ദിവസം കഴിഞ്ഞേ റിലീസ് ചെയ്യുകയുള്ളു എന്ന്. തമിഴ് സിനിമ റിലീസ് ചെയ്തതു കൊണ്ട് മലയാള സിനിമയുടെ കളക്ഷൻ കുറയും പോലും. ഇപ്പോൾ തിയറ്ററിൽ കളിച്ചു കൊണ്ടിരിക്കുന്ന ചില മലയാള സിനിമകൾക്ക് ഫ്രീ ആയി ടിക്കറ്റ് കൊടുത്താൽ പോലും ആരും കയറുമെന്ന് തോന്നുന്നില്ല. അപ്പോഴാണു ഓരോ മുടന്തൻ ന്യായങ്ങളുമായി വരുന്നത്. പണ്ട് ബില്ല ഇതു പോലെ ഇവിടെ റിലീസ് ചെയ്യാതിരുന്നപ്പോൾ കോയമ്പത്തൂരില്പ്പോയി കണ്ട് പാണ്ടികളുടെ ഇടി കൊണ്ടത് ഇപ്പോഴും മറക്കാത്തത് കാരണം അങ്ങനെയൊരു സാഹസത്തിനു ഇനി ഏതായാലും മുതിരുന്നില്ല. പക്ഷെ 14 ദിവസം കഴിഞ്ഞ് കാണുമ്പോഴെക്കും ഇത് പഴങ്കഞ്ഞി ആയിട്ടുണ്ടാകും. പോരാത്തതിനു നാളയോ മറ്റെന്നാളോ വ്യാജ സീഡി ഇറങ്ങാനും മതി. ഈ പടം തിയറ്ററിൽ പോയി കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ സിനിമ എങ്ങനെ ഉണ്ടെന്ന അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു.

*
വ്യാജ സിഡിയെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല. പക്ഷെ 14 ദിവസം .... എന്തായാലും ഇനിയിപ്പോൾ അതു തന്നെ ശരണം.

12 comments:

oru sinima premi said...

"ഇപ്പോൾ തിയറ്ററിൽ കളിച്ചു കൊണ്ടിരിക്കുന്ന ചില മലയാള സിനിമകൾക്ക് ഫ്രീ ആയി ടിക്കറ്റ് കൊടുത്താൽ പോലും ആരും കയറുമെന്ന് തോന്നുന്നില്ല"
അതേതു സിനിമ

Mohanlal said...

Alexander the great ആയിരിക്കും. എന്നെ കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും ഇവർ പാഴാക്കാറില്ലല്ലോ

b Studio said...

ഹ ഹാ.. മനസ്സിലാക്കി കളഞ്ഞല്ലോ

Anonymous said...

As far as acting chops go, it's Suriya, all the way. The man simply heaves and carries the film on his vary capable shoulders and straining biceps, as he screams, thrashes villains and threatens Prakashraj every alternate minute, long moustache in dutiful attendance.

Singam is an unapologetic, entertainer and has Suriya in every frame. Lovers of commercial potpourri will definitely get their money's worth.

ഷാജി ഖത്തര്‍ said...

അതു സത്യം സ്റ്റുഡിയോ :),ടിക്കറ്റും പിന്നെ കയറുന്നതിനു മുന്‍പ് രണ്ടു സ്ട്രോങ്ങ് ലോക്കല്‍ പെഗ്ഗും ഓഫര്‍ ചെയ്‌താല്‍ ചിലപ്പോള്‍ ആളെ കിട്ടുമായിരിക്കും,അതും കിട്ടോ?!!:)

പടം കാണാന്‍ കോയമ്പത്തൂര്‍ പോയന്നോ!!

b Studio said...

@അജ്ഞാത
പടം തിയറ്ററിൽ പോയി കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ സിനിമ എങ്ങനെ ഉണ്ടെന്ന അഭിപ്രായം പറഞ്ഞാൽ നന്നായിരുന്നു
എന്നാ പറഞ്ഞേ.. അല്ലാതെ നെറ്റിലെ റിവ്യു എടുത്ത് copy paste ചെയ്യാനല്ല. ഇതു ഞങ്ങൾ വായിച്ചതാ.
വായിക്കാത്തവർ വായിച്ചൊളു link ഇതാ. http://movies.rediff.com/report/2010/may/28/south-tamil-review-singam.htm

englishൽ ഒക്കെ അഭിപ്രായം എഴുതിയപ്പോൾ ആദ്യം വിചാരിച്ചു വലിയ പുലിയായിരിക്കും എന്ന്.

@ഷാജി ഖത്തര്‍
:)

നിരാശകാമുകന്‍ said...

(ഹ ഹ ഹ...
മൊത്തം തമാശയായിട്ടുണ്ടല്ലോ..കമന്‍റുകളും താങ്കളുടെ മറുപടികളും...)
വ്യാജ സിഡിയെ പ്രോൽസാഹിപ്പിക്കുന്നത് ശരിയല്ല. പക്ഷെ 14 ദിവസം .... എന്തായാലും ഇനിയിപ്പോൾ അതു തന്നെ ശരണം.
ഇനി അഥവാ വ്യാജന്‍ കിട്ടിയാല്‍ ഞാന്‍ പറയാം...

nandakumar said...

ഇപ്പോൾ തിയറ്ററിൽ കളിച്ചു കൊണ്ടിരിക്കുന്ന ചില മലയാള സിനിമകൾക്ക് ഫ്രീ ആയി ടിക്കറ്റ് കൊടുത്താൽ പോലും ആരും കയറുമെന്ന് തോന്നുന്നില്ല

കറക്റ്റ്

പിന്നെ വ്യാജ സിഡിക്കു ഞാന്‍ എതിരല്ല. :)

Anonymous said...

പുതിയ ചില മലയാളം സൂപ്പർ സ്റ്റാർ പടങലെക്കാൾ നല്ലതാണു, സൂര്യ നന്നായി അഭിനയിച്ചിട്ടുണ്ഡൂ..., ഒന്നുരണ്ഡു പാട്ടും കൊള്ളാം, ആകെ മൊത്തം മസാല, തമിഴ്നാട്ടിൽ വിജയിക്കും, കേരളത്തിൽ സൂപ്പർ ഹിറ്റാവും

b Studio said...

@നിരാശാകാമുകൻ.

വ്യാജൻ കാണുന്നത് ശീലമാക്കരുത് കാമുകാ...

@നന്ദകുമാർ

പക്ഷെ വ്യാജ സിഡിക്കു ഞങ്ങൾ എതിരാണു. കാരണം ഏതെങ്കിലും ഒരുകാലത്ത് നല്ല ബുദ്ധി തോന്നിയ ഒരു പ്രൊഡ്യൂസർ ഞങ്ങളുടെ സിനിമ നിർമ്മിക്കാൻ മുന്നോട്ട് വന്നു എന്ന് വെക്കുക. വ്യാജ സിഡി കാരണം ആ സിനിമ പൊളിയാൻ ഇടവരരുതല്ലോ.അതു കൊണ്ട് ദയവു ചെയ്ത് വ്യാജ സിഡിയെ നഖശിഖാന്തം എതിർക്കു. :)

@അജ്ഞാത
താങ്ക്സ്. പക്ഷെ തമിഴ് നാട്ടിൽ വിജയിക്കും കേരളത്തിൽ സൂപ്പർ ഹിറ്റ് ആവും എന്ന് പറഞ്ഞതിന്റെ അർത്ഥം തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റ് ആവില്ല എന്നാണോ...?

Unknown said...

http://www.rajtamil.com/2010/05/watch-singam-movie-online.html

അപ്പൊകലിപ്തോ said...

singam Dowloading ..... 82.9% complete

Followers

 
Copyright 2009 b Studio. All rights reserved.