http://www.lifestylekeralam.com/vikramadithyan_film_review.html
ജോമോന്റെ ഛായാഗ്രഹണവും സംഗീതവുമെല്ലാം ഈ സിനിമയ്ക്ക് ഗുണകരമായെങ്കിലും ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരകഥയിൽ ഉള്ള പാളിച്ചകൾ ഈ സിനിമയെ ഒരു ഗംഭീര സിനിമ ആക്കുന്നതിൽ നിന്ന് പിന്നോട്ടടിച്ചു.സിനിമ ഷൂട്ടിംഗ് പൂർത്തിയായ ഉടൻ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനു മുൻപ് ലോകം ചുറ്റാൻ ഇറങ്ങിയ ലാൽ ജോസിന്റെ സംവിധാന മികവിനു തിരകഥയുടെ പാളിച്ചകൾ പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചതുമില്ല. ആദ്യ തവണ ലക്ഷ്യം നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനേക്കാൾ വലിയ നേട്ടം കൈവരിക്കാൻ നമുക്ക് സാധിക്കും പക്ഷെ രണ്ടാമത് ഓടാൻ തയ്യറാവണം എന്ന യുവാക്കളെ ശക്തമായി പ്രചോദിപ്പിക്കാനുള്ള ഒരു സന്ദേശം ഈ സിനിമയിലൂടെ നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തികഞ്ഞ ലാഘവ ബുദ്ധിയോടെ ആ സന്ദേശത്തെ അവതരിപ്പിക്കാൻ ശ്രമിച്ചത് ഈ സിനിമയ്ക്ക് തിരിച്ചടിയായി .
1 comments:
:)
Post a Comment