ആയ കാലത്ത് സിബി മലയിലോ, ഇന്ന് ആഷിക്ക് അബുവോ എടുത്തിരുന്നെങ്കിൽ ഉജ്വലമായി പോകുമായിരുന്ന ഒരു സിനിമയാണു ആണാണോ പെണ്ണാണോ എന്ന് അറിയാൻ വയ്യാത്ത പേരുള്ള ഒരാൾ ഊ....ജ്വലമായി എടുത്തു വെച്ചിരിക്കുന്നത്. ഈ സിനിമയെ കുറിച്ച് പറയുന്നതിനു മുൻപ് ശ്രീ ബാലചന്ദ്രമേനോനെ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ. കക്കൂസിൽ കാണിക്കുന്നത് സ്വീകരണമുറിയിൽ കാണിക്കുന്നതാണു ന്യൂജനറേഷൻ സിനിമക്കാരുടെ സംസ്ക്കാരം എന്ന് അഭിപ്രായപ്പെട്ട് ഒരു പാട് കയ്യടികൾ വാങ്ങിയ ആളാണു അദ്ദേഹം. എന്നാൽ സെപ്റ്റിക് ടാങ്ക് നിലവാരമുള്ള ഡയലോഗുകൾ കുത്തി നിറച്ച ഈ സിനിമയിൽ യാതൊരു ഉളുപ്പിമിലാതെ വിഗ്ഗും വെച്ച് അഭിനയിക്കാൻ അങ്ങ് കാണിച്ച ചേതോവികാരം എന്തായിരുന്നു എന്ന് മാത്രം ഞങ്ങൾ സാധാരണ പ്രേക്ഷകർക്ക് മനസ്സിലായില്ല കേട്ടോ..
ബ്ലാക്ക് ബട്ടർഫ്ലൈസിലെ നായകനായ മിഥുൻ മുരളി, ആശാ ശരത്ത് (നമ്മടെ കുങ്കുമപ്പൂവ്) ഭൂമിക, ബാലചന്ദ്രമേനോൻ, ബാബു ആന്റണി, അരുൺ, അക്കരകാഴ്ച്ചകളിലെ ജോസൂട്ടി, ശ്രീകാന്ത്, ലാൽ ,ഹണി റോസ് പിന്നെ സാക്ഷാൽ ജൂനിയർ മോഹൻലാൽ അനൂപ് മേനോൻ എന്നിവരാണു ഈ സിനിമയിൽ നടിക്കുക എന്ന കൃത്യം നിർവ്വഹിച്ചിരിക്കുന്നത്. സംവിധാനവും തിരകഥയുമെല്ലാം നേരത്തെ പറഞ്ഞ പേരിൽ തന്നെ വിചിത്രത തോന്നുന്ന ഒരു രാജ് പ്രഭാവതി മേനോൻ. ചിത്രത്തിന്റെ കഥ ഇങ്ങനെയാണു.
വിഷ്ണു എന്ന ചെറുപ്പക്കാരനു രണ്ട് അമ്മമാരാണു ഉള്ളത്. ഇതിൽ ആരാണു തന്റെ ശരിക്കുള്ള അമ്മ എന്നും ആരാണു തന്റെ അഛൻ എന്നും വിഷ്ണുവിനു അറിയില്ല. അങ്ങനെ ഇരിക്കെ താൻ ആർട്ടിഫിഷ്യൻ ഇൻസമനേഷനിൽ (സ്പെല്ലിംഗ് കറക്ട് ആണോ ദൈവമേ..) ഉണ്ടായതാണു എന്ന ഞെട്ടിക്കുന്ന വിവരം വിഷ്ണു അമ്മമാരിൽ നിന്ന് അറിയുന്നു. അങ്ങനെ താൻ ഉണ്ടാവാൻ ബീജം ദാനം ചെയ്ത ആ മഹാ വ്യക്തിയെ വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വിഷ്ണു കണ്ട് പിടിക്കുന്നു. ദശരഥം സിനിമയാണു അതിനു വിഷ്ണുവിനു പ്രചോദനം നൽകുന്നത്. അന്ന് അങ്ങനെ സിബി മലയിൽ ഒരു സിനിമ ചെയ്തത് നന്നായി.
അങ്ങനെ തന്റെ അഛൻ മാണിക്കുഞ്ഞ് താടിക്കാരൻ ആണെന്ന് കണ്ട് പിടിച്ച വിഷ്ണു അഛനെ കാണാൻ പുറപ്പെടുന്നു. ഇനി അങ്ങോട്ട് എന്താവും ഉണ്ടാവുക എന്ന സംഭവജനകമായ കരളലിയിപ്പിക്കുന്ന കണ്ണീരിന്റെ നനവുള്ള കദന കഥയാണു ഹാസ്യത്തിന്റെ അകമ്പടിയോടെ സംവിധായക/ൻ പറഞ്ഞിരിക്കുന്നത്. ഇനി ഇതിൽ കൂടുതൽ ഒന്നും ഈ സിനിമയെ കുറിച്ച് വർണ്ണിക്കാനാവുന്നില്ല. താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള തിയറ്ററിൽ പോയി പടം കാണുക. കാരണം ഏത് നിമിഷവും ഇത് മാറിയേക്കാം..
ഇനി അവസാനമായി അനൂപ് മേനോനോട് ഒരു വാക്ക്. ഇങ്ങളു നല്ല നടനും തിരകഥാകൃത്തുമൊക്കെയാണു ഭായ്.. പക്ഷേങ്കിലു ഇങ്ങടെ പടം പോസ്റ്ററിലു കണ്ടാലേ ഫാമിലിക്കാരു തിയറ്ററിലു കയറൂല്ലാ.. അത് ഇങ്ങളു തന്നെ വരുത്തി വെച്ചതാണു കേട്ടാ.. ബ്യൂട്ടിഫുൾ എന്ന പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയപ്പോൾ അതിനെ ട്രിവാൻഡ്രം ലോഡ്ജാക്കി ആലൂക്കാസിൽ കൊണ്ട് പോയി വിറ്റ മണ്ടനാണു നിങ്ങ.. അതു കൊണ്ട് പടത്തിനു ആളു കയറണമെങ്കിൽ പോസ്റ്ററിൽ പടം വെയ്ക്കാതിരുന്നാൽ നന്നായിരുന്നു.. ഈ പടത്തിനു ആ കുങ്കുമപ്പൂവ് ജയന്തി ടീച്ചറേ പോസ്റ്ററിൽ ഒട്ടിച്ചിരുന്നെങ്കിൽ ഒരു പത്താളു കയറുമായിരുന്നു..!
വിഷമിക്കണ്ടന്നേ.. ഇങ്ങടെ ടൈമും വരും.. കോഴിക്ക് എന്നെങ്കിലുമൊരിക്കൽ മുല വരാതിരിക്കില്ലല്ലോ...!!!

2 comments:
പണ്ടാരം. ആഴച്ചക്ക് ഒരു പടം വെച്ച് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആദ്യ ഷോക്ക് തീയേറ്ററില്‍ കയറുന്നവന്‍റെ കാര്യം മരണക്കിണറില്‍ബൈക്ക് ഓടിക്കുന്ന പോലെയാണ് അല്ലേ...
ഈ പടം ഞാന്‍ കണ്ടിട്ടില്ല പക്ഷെ പറഞ്ഞത് കേട്ടിട്ട് kids are alright എന്ന ഇംഗ്ലീഷ് പടത്തിന്റെ വൃത്തികെട്ട രൂപം ആണെന്ന് തോന്നുന്നു.
Post a Comment