കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, അതിന്റെ സെക്രട്ടറി, ലാവ്ലിൻ കേസ്, ടിപി ചന്ദ്രശേഖരവധം എന്നീ കാര്യങ്ങളെ കുറിച്ച് തിരകഥാകൃത്തായ മുരളി ഗോപിയ്ക്ക് ചില ധാരണകളുണ്ട്. ആ ധാരണകൾ ഒരു സിനിമയാക്കി എടുത്തു വെച്ചിരിക്കുന്നതാണു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. അരുൺ കുമാർ അരവിന്ദാണു ഈ ധാരണകളെ സിനിമയാക്കി സംവിധാനിച്ചിരിക്കുന്നത്.
റെവല്യൂഷ്ണറി പാർട്ടി ഓഫ് മാർക്സ്റ്റ് എന്ന സംഘടനയുടെ സംസ്ഥാന സെക്രട്ടറി കൈതേരി സഹദേവൻ ബിബിവിപി എന്ന വർഗ്ഗീയ സംഘടനയുടെ ആക്രമണത്തിൽ ഒരു കയ്യുടെ സ്വാധീന ശേഷി നഷ്ടപ്പെട്ട ആർ പി എമ്മിന്റെ പഴയ കാല കരുത്തുറ്റ നേതാവ് ചെഗുവേര റോയ്,പോലീസ് എസ് ഐ ആയ വട്ട് ജയൻ എന്നിവരാണു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
മലയാളത്തിൽ കമ്യൂണിസ്റ്റ് സിനിമകൾ ധാരാളം ഉണ്ടായിട്ടുണ്ട്. ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ് , പൗരൻ , അറബി കഥ എന്നിവ അതിനു ഉദാഹരണങ്ങളാണു. പാർട്ടികകത്തും പുറത്തും നടക്കുന്ന അപചയങ്ങൾ ചർച്ച ചെയ്യുന്ന നല്ല സിനിമകൾ ആയിരുന്നു അവ. പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളെ വ്യക്തിപരമായി ഉയർത്തികാട്ടുന്നതിനു ഇകഴ്ത്തുന്നതിനുമായി സിനിമകളിൽ പ്രാധാന്യം.
അടുത്തകാലങ്ങളിലായി വിസ് അച്യുതാനന്ദനെ നല്ലവനാക്കിയും അല്ലാതെയുമുള്ള സിനിമകൾ ഇറങ്ങുകയുണ്ടായി. എന്നാൽ ഇതാദ്യമായി കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ കേന്ദ്രീകരിച്ചു കൊണ്ട് ഒരു സിനിമ പുറത്ത് വന്നിരിക്കുകയാണു. സംസ്ഥാന സെക്രട്ടറി വിമർശനങ്ങൾക്ക് അതീതനൊന്നുമല്ല. ആർക്കും വിമർശിക്കാം. പക്ഷെ ഈ സിനിമയിലൂടെ മുരളി ഗോപി മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയ ഭാഷ മനസ്സിലാക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.
വി എസിനെയും ഈ ചിത്രത്തിൽ പരിഹസിച്ചിട്ടുണ്ട് എന്നിരിക്കെ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നടങ്കം ശുദ്ധീകരണം നടത്താൻ എടുത്ത സിനിമയാണു എന്നൊക്കെ വാദിച്ചാൽ അർഹിക്കുന്ന അവഞ്ജയോടെ അതിനെ തള്ളിക്കളയാനെ സാധിക്കുകയുള്ളു. ഈ സിനിമയിലെ അഭിനേതാക്കളിൽ മികച്ച് നിന്നത് ഇന്ദ്രജിത്ത് അഭിനയിച്ച വട്ട് ജയനും ലെനയുടെ അനീറ്റയുമാണു. വളരെ നാളുകൾക്ക് ശേഷം അഭിസാരിക ചായ്വില്ലാത്ത ഒരു കരുത്തുറ്റ വേഷം ചെയ്തതിൽ ലെനയ്ക്ക് അഭിമാനിക്കാം.
മുരളി ഗോപിയുടെ വേഷം നന്നായെങ്കിലും ചില സമയങ്ങളിൽ ആ നടനു താങ്ങാവുന്നതിലും അപ്പുറത്താണു ആ കഥാപാത്രത്തിന്റെ ശക്തി എന്ന് നമ്മളെ തോന്നിപ്പിക്കുന്നു. കൈതേരി സഹദേവൻ എന്ന പാർട്ടി സെക്രട്ടറിയുടെ റോൾ ഹരീഷ് പാറാടി മികവുറ്റതാക്കി. രമ്യനമ്പീശന്റെ ജന്നിഫർ എന്ന നഴ്സും ഈ സിനിമയിൽ ഒരു പ്രധാന്യമുള്ള കഥാപാത്രം തന്നെയാണു. ഗാനങ്ങൾ ഒരു പ്രത്യേക മൂഡിലൊരുക്കിയിരിക്കുന്നതിനാൽ പ്രേക്ഷകനെ അതികം മുഷിപ്പിക്കില്ല.
ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിനു ശേഷം അരുൺ കുമാർ അരവിന്ദും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമായതിന്റെ പ്രതീക്ഷ വെച്ച് കാണാൻ പോയാൽ കടുത്ത നിരാശ സമ്മാനിക്കുന്ന ഒന്നായി മാറും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്. റെവല്യൂഷൻ ഹോം മെയ്ഡ് എന്ന പരസ്യവാചകം വിപ്ലവം വീട്ടിൽ ഉണ്ടാക്കുന്നതാണു എന്ന തരത്തിലാണു ഈ സിനിമ.
ഇനി ഈ സിനിമ കണ്ട് കമ്മ്യൂണിസ്റ്റുകാർ ഹാലിളകി ഈ സിനിമയ്ക്ക് എതിരെ വാളെടുത്ത് അങ്ങനെ ഉണ്ടാകുന്ന പബ്ലിസിറ്റിയിൽ നാലാളു ഈ സിനിമ കാണും എന്നൊക്കെയാണു അണിയറക്കാരുടെ മനസ്സിലിരിപ്പെങ്കിൽ അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പറ്റി ഒരു ചുക്കുമറിയില്ല എന്നതാണു വാസ്തവം.

3 comments:
അറബിക്കഥ നല്ല സിനിമയാണോ...?
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുക്കും ചുണ്ണാമ്പും അവിടെ നിൽക്കട്ടെ..പടം എങ്ങനുണ്ട് മാഷെ?
നല്ല റിവ്യൂ
Post a Comment