ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്റെ ആദ്യ രണ്ട് സിനിമകൾ കണ്ട ആരും അങ്ങേർക്ക് പണി അറിയില്ല എന്ന് പറയില്ല. രണ്ട് സിനിമകളും പക്ഷെ ബോക്സ് ഓഫീസിൽ വിജയിച്ചില്ല എന്നത് നേരു തന്നെ എങ്കിലും ബോക്സ് ഓഫീസ് വിജയം കൊണ്ടല്ല ഒരു സംവിധായകന്റെ ക്രാഫ്റ്റ് അളക്കപ്പെടുന്നത് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാം. അതില്ലാത്തവർക്ക് ജോസ് തോമസും തോംസണും ജിത്തു ജോസഫുമൊക്കെ മഹാന്മാരായ സംവിധായകരായിരിക്കും അവരോട് ദൈവം പൊറുക്കട്ടെ.
പറഞ്ഞ് വന്നത് ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ സംവിധാനം ചെയ്ത ആമേൻ എന്ന ചിത്രത്തെ കുറിച്ചാണു. നായകൻ ഫഹദ് ആയത് കൊണ്ട് സംഗതി ന്യൂജനറേഷനാണു. കൊല്ലവർഷം 615 ലെ കഥ പറയുന്ന ഒരു ന്യൂജനറേഷൻ സിനിമ.ഒരു പള്ളിയും ആ പള്ളി സ്ഥിതി ചെയ്യുന്ന ഗ്രാമവും അവിടുത്തെ ബാന്റ് മേള സംഘവും അങ്ങനെ മൊത്തത്തിൽ ഒരു ക്രിസ്തീയ പശ്ചാത്തലത്തിലാണു ചിത്രം കഥ പറയുന്നത്.
ചിത്രത്തിന്റെ കഥ എന്ന് പറയുന്നത് പറഞ്ഞു വരുകയാണെങ്കിൽ ഒരുപാടുണ്ട് എന്നാൽ കേട്ട് കഴിയുമ്പോൾ ഇത്രയേ ഉള്ളു എന്ന് തോന്നുകയും ചെയ്യും. ഇന്നത്തെ ന്യൂജനറേഷൻ സിനിമക്കാരുടെ ഓരോ കാര്യങ്ങളെ. നായകനായി ഫഹദ് ഫാസിൽ തന്റെ ആദ്യ സിനിമ മുതൽ കാണിക്കുന്ന ഭാവങ്ങൾ ഇതിലെ സോളമനിലേക്കും പകർത്തിയിരിക്കുന്നു. കയ്യടി നേടിയത് ഇന്ദ്രജിത്തിന്റെ വട്ടോളി എന്ന കൊച്ചച്ചനാണു. സുബ്രഹമണ്യപുരം ഫെയിം സ്വാതിയാണു ഇതിലെ നായിക. മറിമായം രചന അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ റോളൊന്നുമില്ല. ജോയ് മാത്യു, കലാഭവൻ മണി, നന്ദു തുടങ്ങിയവരാണു മറ്റ് താരങ്ങൾ.
നല്ല രീതിയിലുള്ള സംവിധാനവും മികച്ച ഛായാഗ്രഹണവും ചിത്രത്തെ സഹായിക്കുന്നെണ്ടെങ്കിലും അനാവശ്യമായ ഗാനങ്ങളും കഥ പറച്ചിലിലെ മെല്ലെ പോക്കും ഓൾഡ് ജനറേഷൻ കാണികളിൽ മുഷിച്ചിലുണ്ടാക്കിയാൽ തെറ്റുപറയാനാകില്ല. ക്രിസ്തീയ പശ്ചാത്തലവും പഴയകാലവും ന്യൂജനറേഷൻ കോമഡികളുടെ അകമ്പടിയുമൊക്കെ ഉണ്ടെങ്കിലും സംഗതി രഞ്ജിത്തിന്റെ നന്ദനമാണു. അത് ചിത്രത്തിന്റെ അവസാനമേ മനസ്സിലാകുന്നുള്ളു എന്ന് മാത്രം. തിരകഥയ്ക്കായ് ലോകമെമ്പാടുമുള്ള സിനിമകളുടെ ഡിവിഡി തിരയുന്ന സിനിമക്കാർ ആമേന്റെ അണിയറക്കാരെ കണ്ട് പഠിക്കട്ടെ.
"പണ്ടൊരു സിനിമയിൽ മാമുക്കോയ ആണെന്ന് തോന്നുന്നു, ഒരു ഹാജിയാരുടെ കഥ പറയുന്നുണ്ട്. ഹാജിയാരുടെ ജീപ്പിന്റെ ടയറിലെ ഒരു നട്ട് ഊരി പോയപ്പോൾ അവിടെ തന്റെ കൈ വിരൽ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് നിർത്തിയ ബീടരുടെ കഥ. അതുപോലെയൊക്കെ ഇറങ്ങിയാലും നമ്മൾ കാണേണ്ടി തന്നെ വരും. ഇനി നമ്മുക്ക് ഇഷ്ടപ്പെട്ടില്ല എന്നെങ്ങാനും പറഞ്ഞാൽ പുതിയ പിള്ളാരു പറയും dude its generation gap yaar..."

3 comments:
കൊള്ളാം,
പക്ഷേ പടവും ഫഹദും കിടിലനാണ് എന്നാണ് നിങ്ങളുടെ അസൂയക്കാര് പറഞ്ഞു പരത്തുന്നത്.
തോംസന്റെയും ജോസ് തോമസിന്റെയും ഗണത്തിൽ ജിത്തുവിനെ കൂട്ടണ്ട മാഷെ.. ഡിക്ട്ടട്ടീവ് എന്ന ഒറ്റപ്പടത്തിൽ അയാളുടെ ക്രാഫ്റ്റ് കണ്ടതല്ലേ
സിനിമ ആസ്വദിക്കാന്‍ അറിയത്തവന്‍ ആ പണിക്കിറങ്ങരുത്. ഇറങ്ങിയാല്‍ ഇങ്ങനെയിരിക്കു.
Post a Comment