RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ആഗസ്റ്റ് 15



പതിവുകളൊന്നും തെറ്റിയില്ല. 2010 ന്റെ ആവർത്തനം തന്നെ. വീണ്ടുമൊരു ഷാജി കൈലാസ് ദുരന്തം. തുടർച്ചയായി ബിഗ്ബഡ്ജറ്റ് ചിത്രങ്ങൾ നിലയില്ലാതെ പൊട്ടിയിട്ടും വീണ്ടും വീണ്ടും സൂപ്പർതാരങ്ങളുടെഡേറ്റ് കിട്ടികൊണ്ടിരിക്കുന്ന മലയാളത്തിലെ ഏക സംവിധായകനാണു ശ്രീ ഷാജി കൈലാസ്. ഒരുകിടിലൻ സ്ക്രിപ്റ്റ് കിട്ടിയാൽ അത് തന്റെ സംവിധാന മികവ് കൊണ്ട് ഒരു മെഗാഹിറ്റാക്കി മാറ്റാൻ ഷാജികൈലാസിനു കഴിയും എന്ന വിശ്വാസമാണു ഇതിനു പിന്നിൽ. അങ്ങനെ പടങ്ങൾ ഇറങ്ങികൊണ്ടിരിക്കുന്നു, ഇറങ്ങുന്നവ പൊളിഞ്ഞു കൊണ്ടിരിക്കുന്നു.

S.N സ്വാമി. പണ്ട് ആന പുറത്തായിരുന്നു. ഇപ്പോൾ ആട്ടിൻ തൊഴിത്തിലാണു എന്നു മാത്രം. സാജന്റെതിരകഥയിലെ വിശ്വാസമില്ലായ്മ മൂലം രഘുപതിരാഘവരാജാറാം ഉപേക്ഷിക്കാൻ കാട്ടിയബുദ്ധിസാമർത്ഥ്യം എന്തു കൊണ്ട് ഷാജി കൈലാസിനു S.N സ്വാമിയുടെ കാര്യത്തിൽ ഇല്ലാതെ പോയി? സിനിമയുടെ കഥയെപറ്റി കൂടുതൽ പരാമർശിക്കുന്നില്ല. കാരണം ഇത് കാണുമ്പോൾ ഇതിലെ ഒരു സീൻനഷ്ടപ്പെട്ടാൽ ഇതിന്റെ മുഴുവൻ സസ്പെൻസും നിങ്ങൾക്ക് നഷ്ടപ്പെടും(സ്വാമി).

ആഗസ്റ്റ് 1 എന്ന സിനിമയുടെ അതേ ചുവടുപിടിച്ചാണു സ്വാമി ഈ സിനിമയുടെയും തിരകഥ ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് 1 ലെ വില്ലൻ വേഷം ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത് സിദിഖ് ആണു. ട്വിസ്റ്റുകളുടെ കാലമായത് കൊണ്ട് സിനിമയുടെ അവസാനത്തിൽ ഒരു ഗംഭീര സസ്പെൻസ് പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. S.N സ്വാമിയുടെ കരുത്തുറ്റ തിരകഥ ഷാജി കൈലാസ് അത്യുഗ്രമായി സംവിധാനം ചെയ്ത് അതിലെ മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം കണ്ട് സിനിമയുടനീളം കോരിത്തരിച്ചിരിക്കുന്ന കാണികൾ ഈ ക്ലൈമാക്സ് കൂടി കാണുമ്പോൾ അത്ഭുതപരതന്ത്രരാകുമെന്നും അത് വഴി മലയാളത്തിലെ എക്കാലത്തെയും വലിയ കുറ്റാന്വേഷണ സിനിമ എന്ന പട്ടവും ദ്രോണ മൂലം ഒഴിഞ്ഞ പണപ്പെട്ടിയിൽ കോടികൾ വന്ന് കുമിഞ്ഞു കൂടുമെന്നുമൊക്കെ അരോമ മണി എന്ന നിർമ്മാതാവ് സ്വപ്നം കണ്ടിരിക്കണം.

ഇതുപോലെ ഒരു ഗംഭീര സ്ക്രിപ്റ്റ് കണ്ട ഉടൻ ദ്രോണ എടുത്ത് കട്ടപുറത്ത് കയറിയ അരോമ മണിസാറിനെ വിളിച്ച് ഷാജി കൈലാസിനെ കൊണ്ട് ഇത് ഡയറക്ട് ചെയ്യിപ്പിച്ച് അതിൽ നായകനായി അഭിനയിച്ച മമ്മൂട്ടിയെ പറഞ്ഞാൽ മതി. ഈ കാലത്ത് ആരെയും സഹായിക്കാൻ പോകരുത് എന്ന് ഇതിലൂടെ മമ്മൂക്ക മനസ്സിലാക്കിയാൽ നന്ന്.

*ഉദയ്-സിബിയെ കളിയാക്കുന്നവരോട് ഒരു വാക്ക്...!

**
എങ്ങനെയെങ്കിലും അവരുടെ കാലോ കൈയ്യോ പിടിച്ച് ഒരു തിരകഥ ഒപ്പിക്കാൻ നോക്ക്, എങ്കിൽ ഫീൽഡിൽ പിടിച്ച് നിൽക്കാം..!!

***
കാര്യം കാണാൻ കഴുത കാലും പിടിക്കുന്ന പോലെ..!!!

9 comments:

Anonymous said...

അത്റ മോശം ആണോ? വിശ്വസിക്കാന്‍ പറ്റുന്നില്ല സിബി മലയില്‍ ചെയ്തിട്ടു ഒരു വിധം നന്നായിരുന്നല്ലോ? ആ കഥ അത്റ മോശം ആകാന്‍ വഴിയില്ലല്ലോ? മോഹന്‍ ലാല്‍ ഫാന്‍ ആണോ? അതോ രജേഷ്‌ പിള്ളേടേ പടം മാത്റമേ ഇഷ്ടം ഉള്ളോ?

Anonymous said...

സിംഹം സിനഗിലാ വരും പോലും ...ഹ ഹ ഹ ഹ ..............ചിരി അടക്കാന്‍ വയ്യ ..ഒരു പടം പോട്ടിയവനെ വീണ്ടും വിളിച്ചു വരുത്തി കൂടുതല്‍ നഷ്ടം തലയില്‍ വച്ച് കൊടുത്തപ്പോള്‍ സമാധാനം ആയില്ലേ മമ്മൂട്ടി നിങ്ങള്ക്ക് ? "ഫാമിലി മാന്‍ " മോഹന്‍ലാല്‍ സിനിമ എടുക്കാന്‍ ഇരുന്ന ആളിനെയ പറഞ്ഞു ബ്രെയിന്‍ വാഷ്‌ ചെയ്യിച്ചു ദ്രോണ , അഗസ്റ് 15 എന്ന രണ്ടു സിനിമ എടുപ്പിച്ചത് ....കൊള്ളാം മച്ചു നിങ്ങളുടെ സഹായം .

ശ്രീ said...

2011 ലും മലയാള സിനിമയ്ക്ക് രക്ഷയില്ല???

Muralee Mukundan , ബിലാത്തിപട്ടണം said...

പൊട്ട്ണു..പൊട്ട്ണ് എട്ട് നിലയിൽ പൊട്ട്ണ്..!

Anonymous said...

മിമിക്രി ക്കാരന്‍ ആയ ടിനി ടോമിനെ കൊണ്ട് action രംഗങ്ങള്‍ അഭിനയിപ്പിച്ചാല്‍ ഇങ്ങനെ ഇരിക്കും . dupe ആണെങ്കിലും കോള്ളവുന്നവനെകൊണ്ട് ചെയ്യിക്കുക

Pony Boy said...

ഷാജി കൈലാസിനെ ഇനിയും ആളുകൾ വിശ്വസിക്കുന്നതിലാണ് അത്ഭുതം..ര്ഞ്ജിത്തും രഞിപണിക്കരും ചേർന്നാണ് ഇദ്ദേഹത്തെ നാലാള് കേട്ടാലറിയുന്ന സംബിധായകനാക്കിയത്...അവർ രണ്ടും സംവിധായകരായതോടെ പിന്നെ ഇദ്ദേഹത്തിൽ നിന്ന് ഉണ്ടായ രണ്ട് ഹിറ്റ്കൾ ചിന്താമണിയും ടൈഗറും ആണ്..അതിൽ ടൈഗർ മുറ്റ് പടമാണ്..

മലയാളം എന്നും വേറുകുന്ന ഒരു പിടി സിനിമകളാന് പിന്നെ ഷാജികൈലാസിന്റെ ആക്ഷൻ കട്ടിൽ വിരിഞ്ഞത്... ആഗസ്റ്റ് 1 പോലുള്ള ഒരു ക്ലാസിക് ഡിറ്റക്ടീവ് സിനിമയുടെ പേര് കളയാൻ തന്നെയാന് പുറപ്പാടെന്ന് എനിക്കപ്പോഴെ തോന്നി..കിലുക്കം 2 എടുത്തവരിൽ നിന്നും ഒട്ടും വ്യത്യസ്ഥനല്ല ഷാജി..ഇനി നാടുവാഴികൾ കൂടി ഇറൻഗ്ഗിയാൽ കോറം തികയും..ഇത്ര കഥാ ദാരിദ്യമോ മലയാളത്തിൽ ഒന്നുമില്ലേലും നാല് ഇറ്റാലിയൻ പടങ്ങൾ കോപ്പിയടിച്ചെങ്കിലും ഇവന്മാർക്ക് ഒരു നല്ല സിനിമ ഉണ്ടാക്കിക്കൂടെ...

ബഹിര്‍മുഖന്‍ said...
This comment has been removed by the author.
ബഹിര്‍മുഖന്‍ said...

സിംഹം സിന്കിലാ വരുമത്രേ ........വന്നത് ഒരു കഴുതപുലി പോലും ആയിരുന്നേല്‍ സഹിചെനെ ..ഇത് കഴുത തന്നെ വന്നാലോ ? അതും സിന്കിലായിട്ടു ? എന്താ ചെയ്യാ സഹിക്കുക തന്നെ .


ഇനി കാര്യം കാണാന്‍ കഴുത കാല് പിടിക്കുക എന്നാ കലാപരിപാടിയും താമസിയാതെ അരങ്ങേറും

Anonymous said...

കമലഹാസന്‍ ചെയ്യുന്ന പോലെ ഒരു തിരക്കഥാ വറ്‍ക്ക്ഷോപ്പ്‌ നടത്താന്‍ അമ്മയോ മമ്മുക്കയുടെ പ്ളേ ഹൌസോ രംഗത്തിറങ്ങണം പ്റതിഭയുള്ളവരെ കണ്ടെത്തണം ലാലേട്ടനു പിന്നെ ഇതില്‍ ഒന്നും ഒരു ശ്രധയും ഇല്ല , മമ്മൂട്ടിയെ ആണു അല്‍പ്പമെങ്കിലും പ്റതീക്ഷ

Followers

 
Copyright 2009 b Studio. All rights reserved.