സിംഹം സിംഗിളാ വരും..!
Posted in
Labels:
സിനിമ
Tuesday, February 22, 2011
ലോകകപ്പ് ക്രിക്കറ്റിന്റെയും ഐപിലെന്റെയും ലഹരി മാറുന്നതിനു മുന്‍പ് തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് മറ്റൊരു മഹോത്സവത്തിന്റെ കൊടിയേറും. സിനിമക്കാരുടെ ഏറ്റവും പ്രിയപ്പെട്ട സീസൺ ആയ വിഷുവിനു വൻ ബഡ്ജറ്റ് മൾട്ടി സ്റ്റാർ ചിത്രങ്ങളാണു മത്സരത്തിനെത്തുന്നത്.മമ്മൂട്ടിയും, മോഹൻലാലും,സുരേഷ് ഗോപിയും ജയറാമും ദിലീപും പൃഥ്വിരാജും അങ്ങനെ മലയാളത്തിലെ എല്ലാമുൻ നിരതാരങ്ങളും ഇപ്രാവശ്യം ഗോദയിലുണ്ട്.
ജോഷിയുടെ മൾട്ടി സ്റ്റാർ ചിത്രമായ കൃസ്ത്യൻ ബ്രദേഴ്സ് ആണു ആദ്യം തിയറ്ററുകളിലെത്തുന്നത്. നിരവധി തവണ റിലീസ് ഡേറ്റുകൾ മാറി മറിഞ്ഞ ഈ സിനിമയുടെ ഇപ്പോഴത്തെ വിവരങ്ങൾ അനുസരിച്ച് മാർച്ച് 18 ആണു റിലീസിനായി തിരുമാനിച്ചിരിക്കുന്നത്. മോഹൻലാൽ-സുരേഷ് ഗോപി-ശരത്കുമാർ എന്നീ വൻ താരങ്ങൾ ഉണ്ടെങ്കിലും സിനിമയുടെ വിജയം മറ്റൊരു വൻ താരമായ ദിലീപിനെ ആശ്രയിച്ചാണു നില നിൽക്കുന്നത്.
മോഹൻലാലിന്റെ ആരാധകർ ഇടിച്ചു കയറി ആദ്യ വാരങ്ങൾ ഓളമുണ്ടാക്കിയാലും 12 കോടിയിൽഎത്തി നിൽക്കുന്ന ഈ സിനിമയുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കണം എന്നുണ്ടെങ്കിൽ ദിലീപിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ കനിയുക തന്നെ ചെയ്യണം. കാര്യസ്ഥൻ, കുഞ്ഞാട് ,പാപ്പിപോലുള്ള ചിത്രങ്ങൾ വരെ മെഗാഹിറ്റുകളാക്കി കൊടുത്ത ഈ ആരാധകർ ഈ ചിത്രവും കൈ വിടില്ല എന്നു കരുതാം.
മാർച്ച് 31നു റിലീസ് നിശ്ചയിച്ചിരുന്ന മൂന്ന് ചിത്രങ്ങൾ ആയിരുന്നു ആഗസ്റ്റ് -15, ചൈന ടൗൺ, ഉറുമി എന്നിവ.എന്നാൽ പിന്നീട് ആഗസ്റ്റ് 15ന്റെ റിലീസ് മാർച്ച് 25 ലേക്കും ചൈനാ ടൗൺ ഏപ്രിൽ ആദ്യവാരത്തിലേക്കും മാറ്റി വെച്ചു. ഉറുമിയെ പേടിച്ചാണു റിലീസ് മാറ്റിയത് എന്നൊക്കെ ചില മഞ്ഞപത്രങ്ങളിൽ അച്ചടിച്ചു വന്നെങ്കിലും അതൊക്കെ വെറും ഇല്ലാ കഥകൾ മാത്രമാണു.
മമ്മൂട്ടിയുടെ തന്നെ മറ്റൊരു വിഷു ചിത്രമായ ഡബിൾസ് ഏപ്രിൽ രണ്ടാം വാരത്തിൽ റിലീസ്ചെയ്തേക്കാം എന്നത് കൊണ്ടും, ചൈനാ ടൗണിനു മോഹൻലാലിന്റെ കൃസ്ത്യൻ ബ്രദേഴ്സുമായി വേണ്ടത്ര അകലം ഇല്ലാത്തതും കൊണ്ടാണു ആഗസ്റ്റ് 15 ന്റെയും ചൈനാ ടൗണിന്റെയും റിലീസുകൾമാറ്റി വെച്ചത്. അല്ലാതെ മഞ്ഞ പത്രങ്ങളിൽ വന്ന പോലെ ഉറുമിയെ പേടിച്ചല്ല. ശരിക്കും..!!
ഷാജി കൈലാസ് എസ് എൻ സ്വാമിയുടെ തിരകഥയിൽ സംവിധാനം ചെയ്യുന്ന ആഗസ്റ്റ് 15 ഒരു ബിഗ്ബഡ്ജറ്റ് ചിത്രമല്ല. സത്യത്തിൽ ദ്രോണയുടെ നഷ്ടം നികത്താൻ വേണ്ടി മമ്മൂട്ടി അരോമ മണിയ്ക്ക്ചെയ്യുന്ന ഒരു സഹായം മാത്രമാണു. സംഗതി ഷാജി കൈലാസിന്റെതായത് കൊണ്ട് ഒന്നും പറയാൻപറ്റില്ല. കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി എന്നതാണു ലൈൻ. പക്ഷെ മറ്റ് താരങ്ങൾ എല്ലാം മൾട്ടി സ്റ്റാർ എന്ന സുരക്ഷിത കവചം ധരിച്ച് എത്തുമ്പോൾ മമ്മൂട്ടി നടത്തുന്നത് ഒറ്റയാൾ പോരാട്ടം ആണു എന്നതാണു ശ്രദ്ധേയം.
ലൗവ് ഇൻ സിംഗപ്പോർ എന്ന സിനിമ കണ്ടിട്ടുള്ളവരാരും തന്നെ ഇനി ഒരു റാഫി - മെക്കാർട്ടിൻ ചിത്രംകാണാൻ റിസ്ക്ക് എടുക്കില്ല എന്ന് അവർക്ക് നന്നായിട്ടറിയാം. ഇത് ഇനീഷ്യൽ കളക്ഷനെ സാരമായി ബാധിക്കും എന്നതിനാലാണു തങ്ങളുടെ പുതിയ ചിത്രത്തിൽ മലയാളത്തിലെ 3 കോമഡിരാജക്കന്മാരെയും അണി നിരത്തിയത്.
സുരാജ്-സലീം കുമാർ-ജഗതി എന്ന് തെറ്റിദ്ധരിക്കരുതേ..മോഹൻലാൽ-ദിലീപ്-ജയറാം എന്നിവരാണുഈ മൂന്നു രാജാക്കന്മാർ. ചിരിയുടെ മാലപ്പടക്കങ്ങൾ തിയറ്ററുകളിൽ തീർത്ത് ഈ സിനിമ ഇത്തവണത്തെ വിഷു ആഘോഷമാക്കും എന്ന് കരുതാം.ഇനി തല്ലി പൊളി പടമാണെങ്കിലും കുഴപ്പമില്ല സുരാജിന്റെ വളിപ്പ് കോമഡികളുണ്ടെങ്കിൽ കാര്യസ്ഥൻ ഓടിയ പോലെ ഓടിക്കോളും.
കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും മലയാള സിനിമ ലോകം ഈ സീസണിൽ ഉറ്റു നോക്കുന്നത് ഈ ചിത്രങ്ങളെയൊന്നുമല്ല. യുവ സൂപ്പർ താരമായ പൃഥ്വിരാജ് നായകനാകുന്ന മലയാളത്തിലെ ആദ്യത്തെ ലോക സിനിമ എന്ന പദവിയുമായി എത്തുന്ന പ്രശസ്ത സംവിധായകൻ സന്തോഷ്ശിവന്റെ "ഉറുമി". മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ സിനിമയിൽ അന്യഭാഷയിലെ വലിയ താരങ്ങൾ അണി നിരക്കുന്നു. പ്രഭുദേവ, ആര്യ, ജെനാലിയ,വിദ്യബാലൻ, തബു തുടങ്ങി പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട് ഉറുമിയിൽ.
തുടർച്ചയായ പരാജയങ്ങൾ കൊണ്ട് ക്ഷീണിതനായ പൃഥ്വിരാജിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണു ഉറുമി. "ഒരു മോശം സിനിമയിൽ നല്ല വേഷം ചെയ്യുന്നതിലും ഞാൻ ആഗ്രഹിക്കുന്നത് ഒരു നല്ല സിനിമയിൽ അത്ര വലിയതൊന്നുമല്ലെങ്കിലും ഒരു വേഷം ചെയ്യുന്നതാണു. എന്നാൽ അത്ഭുതകരമെന്ന്പറയട്ടെ ഈ സിനിമ ഒരു ഗംഭീര സിനിമയും ഇതിലെ എന്റെ വേഷം അതി ഗംഭീരമാവുകയും ചെയ്തിരിക്കുന്നു" എന്ന് തന്റെ ഏത് പൊളിഞ്ഞ പടത്തിന്റെയും അഭിമുഖങ്ങളിൽ പറയാൻ യാതൊരു മടിയും കാണിക്കാത്ത പൃഥ്വിരാജിനു ഒരിക്കല്ലെങ്കിലും ഈ പറഞ്ഞ കാര്യം യഥാർത്ഥ്യമാവാൻ ഉറുമി സഹായിക്കട്ടെ എന്നു കരുതാം.
എല്ലാ സിനിമകളും വിജയിക്കട്ടെ എന്നും, ഇനിയും ഒരുപാട് ബിഗ് ബഡജറ്റ് സിനിമകൾ ഉണ്ടാവട്ടെ എന്നും നമ്മുക്ക് ആശംസിക്കാം.
* ഉറുമി വിജയിച്ചാൽ പൃഥ്വിരാജ് നാഷണൽ സ്റ്റാർ ആയി മാറും.. ഇനി പൊളിഞ്ഞാലോ..?
** ഇതുവരെ കേരളത്തിൽ മാത്രം നാറിയാൽ മതിയായിരുന്നു, ഇതിപ്പോ ഇന്ത്യ മൊത്തം നാറേണ്ടി വരുമല്ലോ ദൈവമേ..!
Subscribe to:
Post Comments (Atom)
9 comments:
മല പോലെ വരുന്ന പടങ്ങള്‍ എലി പോലെ പൊളിഞ്ഞു പോകാതിരുന്നാല്‍ മതിയായിരുന്നു.
സുരാജിനെ എന്തിനാ വെറുതെ വളിപ്പെന്നു പറഞ്ഞു തരം താഴ്ത്തുന്നത്? ആ വളിപ്പ് കാണുമ്പോളാണ് ഇന്നത്തെ പല സൂപ്പര്‍ സ്റാര്‍ പടം ഓടുന്ന തിയട്ടരുകളിലും ഒച്ചയും അനക്കവും കയ്യടിയും ഉണ്ടാകുന്നത്.
ഉറുമി പൊട്ടാന്‍ ആണൂ ചാന്‍സ് കാരണം ഫാമിലി കയറില്ല
അവര്‍ ചൈനാ ടൌണ്‍ അല്ലെങ്കില്‍ ക്ര്‍സ്ത്യന്‍ ബ്രതര്‍സ് പ്രിഫര്‍ ചെയ്യും ഫാമിലി കയറാതെ ഒരു പടവും രക്ഷപെടില്ല
ആഗസ്റ്റ് പതിനഞ്ച്ചു ഫാമിലി സബ്ജക്ട് അല്ല മുടക്കു മുതല്‍ കിട്ടിയേക്കാം
അപ്പോള്‍ ലാലേട്ടനു മുന്‍ തൂക്കം
എണ്റ്റെ ബെറ്റ് ക്രിസ്ത്യന്‍ ബ്രതേര്‍സ് ആണു ഡയറക്ടര്‍ ജോഷി ആയതു കൊണ്ട്
സന്തോഷ് സംഗീത് ശിവണ്റ്റെ ഫോട്ടൊ ഗ്രാഫി കൊള്ളാം പക്ഷെ ഡയറക്ഷന്‍ ഇതുവരെ മെച്ചമല്ല
സംഗീത് ശിവണ്റ്റെ എത്റ പടങ്ങള്‍ ആണു എട്ടു നിലയില്‍ പൊട്ടിയത് ആകെ ഒരു യോധ ആണു ഓടിയത്, സന്തോഷ് ശിവണ്റ്റെ അശോക കരീന കപൂറ്‍ എല്ലാം കാണിച്ചിട്ടും ഓടിയില്ല ഉറുമിയില്‍ താബു ആണൂ എക്സ്പോസിംഗ്
താബു വിചാരിച്ചാല്‍ പടം ഓടുമോ?
അപ്പോള്‍ ക്റിസ്ത്യന്‍ ബ്റദേറ്‍സ് ആണു ഹിറ്റ് ആകാന്‍ പോകുന്നത്
മോഹൻലാലിന്റെ ആരാധകർ ഇടിച്ചു കയറി ആദ്യ വാരങ്ങൾ ഓളമുണ്ടാക്കിയാലും 12 കോടിയിൽഎത്തി നിൽക്കുന്ന ഈ സിനിമയുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കണം എന്നുണ്ടെങ്കിൽ ദിലീപിന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ കനിയുക തന്നെ ചെയ്യണം. കാര്യസ്ഥൻ, കുഞ്ഞാട് ,പാപ്പിപോലുള്ള ചിത്രങ്ങൾ വരെ മെഗാഹിറ്റുകളാക്കി കൊടുത്ത ഈ ആരാധകർ ഈ ചിത്രവും കൈ വിടില്ല എന്നു കരുതാം?
DILEEP IS NOW BIGGER THAN LAL?
@അജ്ഞാത
2010 ലെ കണക്ക് അനുസരിച്ച് ദിലീപ് തന്നെ മുൻപൻ. എത്ര ചവറു പടമാണെങ്കിലും അത് മെഗാഹിറ്റ് ആക്കാനും 75 ലേറെ ദിവസം ഓടിക്കാനും കെല്പുള്ള നായകൻ ഇന്ന് ദിലീപ് മാത്രം.
@സുശീലൻ
ഒരു സംവിധായകനെയും മുൻപ് ചെയ്ത സിനിമകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ പാടില്ല. അങ്ങിനെ ആയിരുന്നെങ്കിൽ ട്രാഫിക്ക് എന്ന ഒരു സിനിമയും രാജേഷ് പിള്ള എന്ന സംവിധായകനും ഉണ്ടാവിലായിരുന്നു.
സന്തോഷ് ശിവൻ കോമേഴ്സ്യൽ വിജയത്തിനു വേണ്ടി എടുത്ത രണ്ട് സിനിമകളെ ഉള്ളു. അനന്തഭദ്രവും അശോകയും.
ഇത് രണ്ടും വേണ്ടത്ര വിജയിച്ചില്ല എന്നു കരുതി ഉറുമിയുടെ വിധി എഴുതാൻ ശ്രമിക്കുന്നത് ശരിയല്ല എന്നാണു അഭിപ്രായം.
@ഡോ.ആര്‍ .കെ.തിരൂര്‍
സുരാജിനെ തരം താഴ്ത്തിയതല്ല. പുകഴ്ത്തിയതല്ലേ
@ സുശീലന്‍
യോദ്ധ സംവിധാനം ചെയ്തത് സന്തോഷ് ശിവനല്ല. അനുജന്‍ സംഗീത് ശിവനാണ്.
അതു തന്നെയല്ലേ ഞാന്‍ പറഞ്ഞത് രതീഷേ സംഗീത് ശിവണ്റ്റെ ആകെ ഓടിയ പടം യോധ ആണെന്നു
ഡാഡി എന്നൊരു ഗൌതമി അഭിനയിച്ച കത്തി കണ്ടു പിന്നെ വ്യൂഹം കണ്ടു
സന്തോഷ് ശിവണ്റ്റെ ടെററിസ്റ്റ് കണ്ടു,
രണ്ട് പേരുടെയും ഡിറകഷന്‍ പോര.
ഉറുമിയുടെ കഥ ആരാണു എഴുതിയത്? ഇങ്ങിനെ ഒരു എപിസോഡ് കേട്ടിട്ടേയില്ല , വെറുതെ രാജുമോണ്റ്റെ പണം പോയി അത്ര തന്നെ
, ജെനെലിയായെ ഒന്നു കാണാന്‍ പോകാം
സുശീലേട്ട, ഇതൊന്നും പോരാഞ്ഞിട്ട് അനിയന്‍ സഞ്ജീവ് ശിവന്‍ ഒരു അപരിചിതനും ഇറക്കി. അതു കണ്ടാരുന്നോ? സിക്‌സ്ത് സെന്‍സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് തോന്നുന്നു പുള്ളി അത് ചെയ്തത്.
അന്തിമ വിധി ജനങ്ങളുടെ കയ്യില്‍ മാത്രം ....ട്രാഫിക് എന്നാ മികച്ച ചിത്രവും ..കാര്യസ്ഥന്‍ പോലുള്ള ചവറു സിനിമയും ഏതാണ്ട് മാസങ്ങളുടെ വ്യത്യാസത്തില്‍ ഓടിയ ഒരു ബോക്സ് ഓഫീസ് ആണ് നമ്മുടേത് ..പ്രവചിക്കാന്‍ ആകാത്ത ഒരു മാനസികഅവസ്ഥ ഉള്ള ജനങ്ങള്‍ ..ഒന്നും പറയാന്‍ പറ്റില്ല ...പഴയ റെക്കോര്‍ഡ് ഒക്കെ കടലാസ്സില്‍ ഇരിക്കും ...അതൊന്നും ഇവിടെ ചിലവാകില്ല ...
സിംഹം കൂട്ടമായി ജീവിക്കുന്ന ഒരു മൃഗം ആണ് ..കരുത്തുള്ള കാലത്ത് സിംഹം കുട്ടമായി നടക്കും. പല്ല് കൊഴിഞ്ഞു ചാവുന്ന കാലത്താണ് സിംഹം ഒറ്റയ്ക്ക് നടക്കുക ...ഇനി പറയു താങ്കളുടെ തലക്കെട്ട് ശരിയോ ...തെറ്റോ ?
Post a Comment