RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

രാവൺ - ഇതും ഒരു മണി രത്നം ചിത്രമോ..?


വളരെയധികം വിഷമമുണ്ട് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതേണ്ടി വന്നതിൽ. ഇന്നലെ പുകഴ്ത്തി പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ന് ഇങ്ങനെ പറയേണ്ടി വന്നതിൽ മണി രത്നമേ ഞങ്ങളോട് ക്ഷമിക്കുക. രാവണനിൽ നിന്നും എന്തെങ്കിലും വ്യത്യാസം രാവണിൽ വരുത്തിയിട്ടുണ്ടോ എന്ന് അറിയാനാണു ഈ സിനിമ കണ്ടത്. പക്ഷേ കണ്ട് കഴിഞ്ഞപ്പോൾ തോന്നി. കാണേണ്ടിയിരുന്നില്ല എന്ന്. ഒരു പക്ഷെ ഞങ്ങളുടെ കുഴപ്പമാവാം. രാവണനും രാവണും തമ്മിൽ താരതമ്യം ചെയ്തത്കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത്. സംഭവിച്ചത് മറ്റൊന്നുമല്ല. രാവൺ കണ്ടപ്പോൾ തോന്നിയത് ഇതാണു. അഭിഷേക് ബച്ചൻ തനിക്ക് അഭിനയിക്കാനറിയില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. ഐശ്വര്യ ഓളിയിടാൻ 8 സീൻ, കണ്ണു തുറിപ്പിച്ചു നില്ക്കാൻ 5 സീൻ, 2 പാട്ട്. വിക്രം ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല. ഹിന്ദിയിലേക്കുള്ള വിക്രമിന്റെ വരവ് ഇത്തരത്തിൽ ആയതിൽ സങ്കടമുണ്ട്. ദൃശ്യങ്ങളും സംഗീതവുമെല്ലാം മികച്ചവ തന്നെ. ഒരുപക്ഷേ ആദ്യം രാവൺ കണ്ടിരുന്നെങ്കിൽ അഭിപ്രായം മറ്റൊന്നാവുമായിരുന്നു എന്ന് തോന്നുന്നു. ഇനി പറഞ്ഞിട്ട് എന്ത് കാര്യം ആദ്യം രാവണൻ കണ്ട് പോയില്ലേ..!

*ഒരു മണിരത്നം സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ദയവു ചെയ്ത് ആദ്യം ഹിന്ദി വേർഷൻ കാണരുത്. കണ്ടാൽ ഒരു പക്ഷേ നിങ്ങളും ചോദിച്ചു പോകും ഇതും ഒരു മണി രത്നം ചിത്രമോ എന്ന്..!

*രാവണിൽ ഇടവേളയുണ്ട്. രാവണനിലും ഇപ്പോൾ ഇടവേള വന്നു എന്ന് കേട്ടു.

7 comments:

Vinu said...

"ഇന്നലെ പുകഴ്ത്തി പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ന് ഇങ്ങനെ പറയേണ്ടി വന്നതിൽ മണി രത്നമേ ഞങ്ങളോട് ക്ഷമിക്കുക. "
:)

b Studio said...

ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും..

Jithu said...

രാവൺ കണ്ടപ്പോൾ മണിരത്നം ഇങ്ങനെയും പടം എടുക്കുമോ എന്ന് തോന്നി. വളരെ മോശം

ഷാജി ഖത്തര്‍ said...

:)-തമിള്‍ കണ്ടത് നന്നായി അല്ലേ.

b Studio said...

@ jithu
ഹിന്ദി മോശമായത് എഡിറ്റിംഗ് കാരണമാണു എന്നാണല്ലോ വലിയ ബച്ചൻ പറയുന്നത്.
@ഷാജി ഖത്തര്‍
വളരെ നന്നായി... :)

Vineethanchal said...

രാവൺ ഒരു മണിരത്നം സിനിമ ആണ് എന്ന് അത് കണ്ട ആരും പറയില്ല. സത്യം പറഞ്ഞാല്‍ രാവൺ ഒരു സന്തോഷ്‌ ശിവന്‍ സിനിമ ആണ്. എത്ര ഭംഗിയേറിയ കാഴ്ചകളാണ് അദേഹം അതെ മികവോടെ ഷൂട്ട്‌ ചെയ്തത്. പിന്നെ ഐശ്വര്യയും വിക്രമും കലക്കി, രാജുമോനെ

കുര്യച്ചന്‍ said...

"ഒരു മണിരത്നം സിനിമ കാണാൻ ആഗ്രഹിക്കുന്നവർ ദയവു ചെയ്ത് ആദ്യം ഹിന്ദി വേർഷൻ കാണരുത്. കണ്ടാൽ ഒരു പക്ഷേ നിങ്ങളും ചോദിച്ചു പോകും ഇതും ഒരു മണി രത്നം ചിത്രമോ എന്ന്..! " njan hindi version kandu 10min kandappol mathiyayi....athmahatyaparam.....

Followers

 
Copyright 2009 b Studio. All rights reserved.