RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

രാവണൻ - ഇത് ഒരു മണിരത്നം ചിത്രം..!


10 വില്ലന്മാരെ അടിച്ചിട്ടു കൊണ്ട് രംഗ പ്രവേശനം ചെയ്യുന്ന നായകൻ. അതിനു ശേഷം ഒരു ഡപ്പാൻകൂത്ത് പാട്ട്, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡിക്കായി ഉണ്ടാക്കിയ സീനുകൾ, പഞ്ച്ഡയലോഗുകൾ. ഇതൊന്നും സിനിമയിൽ ഇല്ല. കാരണം, എല്ലാവർക്കും അറിയാം ഇതൊരുമണിരത്നം സിനിമയാണു. ഇന്ത്യൻ സിനിമയിലെ മെഗാ മാസ്റ്ററോ എന്നറിയപ്പെടുന്ന മണിരത്നത്തിന്റെസിനിമ.
ഇത് ശരിക്കും രാമായണ കഥ തന്നെയാണു. രാവണൻ, രാമൻ, സീത എന്നിവർ ഇവിടെ വീരയ്യ(വിക്രം), ദേവ്(പ്രിത്വി), രാഗിണി(ഐശ്വര്യ) എന്നിവരാണു. വിക്രമസിംഗപുരം എന്ന സ്ഥലത്തെ കിരീടമില്ലാത്തരാജവാണു വീരയ്യ. വീരയ്യയെ ഒതുക്കാൻ വേണ്ടിയാണു SP ദേവ് ഇവിടേക്ക് വരുന്നത്.വീരയ്യയുടെസഹോദരിയുടെ (പ്രിയാമണി) കല്യാണ സമയത്ത് അവിടെയെത്തിയ ദേവ്, വീരയ്യയെ പിടികൂടാൻശ്രമിക്കുന്നു പക്ഷെ വീരയ്യ രക്ഷപ്പെടുന്നു. അവിടെ വെച്ച് വീരയ്യയുടെ സഹോദരിയെ പോലീസ് പിടിച്ചുകൊണ്ട് പോകുകയും സ്റ്റേഷനിൽ വെച്ച് മാനഭംഗപ്പെടുത്തി പിറ്റേന്ന് തിരിച്ചയക്കുകയും ചെയ്യുന്നു. ഇതിനു പ്രതികാരമായി വിരയ്യ സഹോദരിയെ മാനഭംഗപ്പെടുത്തിയ പോലീസുകാരെകൊലപ്പെടുത്തുകയും ദേവിന്റെ ഭാര്യ രാഗിണിയെ തട്ടി കൊണ്ട് പോവുകയും ചെയ്യുന്നു. രാവണൻപുഷ്പക വിമാനത്തിൽ വന്നാണു സീതയെ തട്ടി കൊണ്ട് പോയതെങ്കിൽ വീരയ്യ വരുന്നത് ഹൗസ്ബോട്ടിൽ ആണു.

കാട്ടിൽ വെച്ച് വീരയ്യ രാഗിണിയെ കൊല്ലാൻ വേണ്ടി തുടങ്ങുമ്പോൾ രാഗിണി വെള്ളചാട്ടത്തിന്റെമുകളിൽ നിന്ന് താഴെക്ക് ചാടുന്നു. പക്ഷെഅത്ഭുതകരമെന്ന്പറയട്ടെ രാഗിണി മരിച്ചില്ല.കാരണുംതാഴെക്ക് വീഴാതെ ഒരു മരകൊമ്പിൽ തൂങ്ങികിടക്കുകയായിരുന്നു..!

ഹനുമാന്റെ കഥാപാത്രമായി വരുന്നത് കാർത്തിക്ക് ആണു. കാർത്തിക്കിന്റെ കഥാപാത്രം വീരയ്യയുടെതാവളത്തിൽ വന്ന് രാഗിണിയെ കാണുകയും അവിടെ വെച്ച് വീരയ്യയുടെ ആളുകൾ പിടികൂടുകയുംചെയ്യുന്നു.ഒരു ലങ്കാ ദഹനം പ്രതീക്ഷിക്കണ്ട. അതില്ല. മോഡേൺ ഹനുമാന്റെ ആവശ്യപ്രകാരംവീരയ്യയുടെ അനുജൻ ശക്കര സമാധാന ചർച്ചക്ക് വേണ്ടി ദേവിനെ കാണാൻ ചെല്ലുന്നു. അവിടെ വെച്ച്ദേവ് ശക്കരയെ കൊല്ലുന്നു. പിന്നെ രാമ - രാവണ യുദ്ധം ആണു. അമ്പും വില്ലും ഇല്ല. പകരം ബോബുംമെഷീൻ ഗണും. അവസാനം ഒരു നീണ്ട പാലത്തിൽ വെച്ച് ദേവും വീരയ്യയും തമ്മിൽ സംഘട്ടനം. പാലത്തിന്റെ രണ്ടു വശങ്ങളിലും വീരയ്യ ആദ്യമെ തീ കൊളുത്തിയിരുന്നു. ഏറ്റു മുട്ടലിനൊടുവിൽവീരയ്യയുടെ കയ്യിൽ തൂങ്ങി കിടക്കുന്ന ദേവ്. പാലം പതിയെ തകർന്ന് താഴേക്ക് വീഴുന്നു. ഇതെല്ലാംകണ്ട് അലറി വിളിക്കുന്ന രാഗിണി. അപ്പോളതാ വീരയ്യ കേറി വരുന്നു. ദേവിനെ വെറുതെ വിടാൻഅപേക്ഷിക്കുന്ന രാഗിണി. തന്റെ കൂടെ നില്ക്കാമോ എന്ന് വീരയ്യ. ദേവിനെ കൊല്ലിലെങ്കിൽവീരയ്യയുടെ കൂടെ നില്ക്കാം എന്ന് രാഗിണി സമ്മതിക്കുന്നു. വീരയ്യ രാഗിണിയുടെ കണ്ണു കെട്ടുന്നു. ദേവ്പാറക്കെട്ടുകളിൽ പിടിച്ച് മുകളിലേക്ക് വരുന്നു. രാഗിണിയെ കാണുന്നു. കെട്ടിപ്പിടിക്കുന്നു. കഴിഞ്ഞിട്ടില്ലകഴിഞ്ഞിട്ടില്ല. അഗ്നി ശുദ്ധി എപിസോഡ് വരുന്നതെ ഉള്ളു. ദേവും രാഗിണിയും ട്രയിനിൽ വീട്ടിലേക്ക്മടങ്ങുകയാണു. രാഗിണിയെ വീരയ്യ എന്തെങ്കിലും ചെയ്തോ എന്ന് ദേവ് ചോദിക്കുന്നു. ഒന്നുംചെയ്തിട്ടില്ല എന്ന് രാഗിണി. എന്നാൽ ടെസ്റ്റിനു വിധേയമാകാമോ എന്ന് ദേവ്. പറ്റില്ല എന്ന് രാഗിണി. ഒന്നും ചെയ്തിട്ടില്ല എങ്കിൽ എന്തിനു ടെസ്റ്റിനെ ഭയപ്പെടണം എന്ന ദേവിന്റെ ന്യായമായ ചോദ്യം. അപമാനിതയായ രാഗിണി ട്രയിനിൽ നിന്നും എടുത്ത് ചാടി എന്ന് ആരും കരുതണ്ട. രാഗിണി ചെയിൻവലിച്ച് ട്രെയിൻ നിർത്തി. നേരെ വീരയ്യയുടെ അടുത്തേക്ക് പോയി. സീതയും രാവണനും ഒന്നാവുകയോഎന്ന് കരുതി ആരും നെറ്റി ചുളിക്കണ്ട. സിനിമ കഴിഞ്ഞിട്ടില്ല. രാഗിണിയും വീരയ്യയും കണ്ട് മുട്ടുന്നു.
ഇനിയുള്ളത് ഒരു ഒന്നൊന്നര ട്വിസ്റ്റ് ആണു. അത് പറഞ്ഞാൽ പിന്നെ എന്തോന്ന് രസം. അത് നിങ്ങൾതിയറ്ററിൽ പോയി തന്നെ കണ്ട് ആസ്വദിക്കുക.
നടീ നടന്മാരുടെ അഭിനയവും ,AR റഹ്മാന്റെ സംഗീതവും സന്തോഷ് ശിവന്റെ ഛായഗ്രഹണവുംകലാസംവിധാനവും എല്ലാം ഒന്നിനൊന്ന് മെച്ചം.അത് അല്ലെങ്കിലും അങ്ങിനെ തന്നെ ആവും, ആവണമല്ലോ കാരണം ഇത് ഒരു മണിരത്നം ചിത്രമാണു.


*ഈ സിനിമക്ക് ഇടവേള ഇല്ല. പക്ഷെ ഉടനെ തന്നെ നമ്മുടെ തിയറ്ററുകാർ അവരുടെതായ ഒരു ഇന്റർവെൽ ഉണ്ടാക്കും കാരണം കൊള്ളി വറത്തതും ഐസ്ക്രീമെക്കെ വിറ്റു പോവേണ്ടതല്ലേ.

*നിത്യാനന്ദ ഫെയിം രഞ്ജിത ഇതിലുണ്ട്. ഡയലോഗുകൾ ഒന്നും ഇല്ല. ഡബ്ബിംഗ് സമയത്ത് ഒളിവിലായത് കൊണ്ട് മണിരത്നം സംഭാഷണമുള്ള സീനുകൾ കട്ട് ചെയ്തു കാണും

*രാജൂട്ടൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആഷിന്റെയും വിക്രമിന്റെയുമൊക്കെ മുന്നിൽ മങ്ങിപോയില്ലെ എന്ന് ഒരു സംശയം. ഒരു കാര്യം ഒറ്റയ്ക്ക് സ്ക്രീനിൽ നില്ക്കുമ്പോൾ എന്താ ഒരു തലയെടുപ്പ്..!

20 comments:

ഷാജി ഖത്തര്‍ said...

കണ്ടു കഴിഞ്ഞോ!!!
ഇവിടെ ദോഹയില്‍ ഇന്ന് റിലീസ്‌ ആണെന്ന് കേള്‍ക്കുന്നു കാണണോ വേണ്ടേ എന്നാ കണ്ഫ്യൂഷനില്‍ ആണ്.യുവ കണ്ടതിനു ശേഷം മണിരത്നം പടത്തിനോട് താത്പര്യം കുറഞ്ഞു.സിനിമ തുടങ്ങി എന്തെങ്കിലും മനസ്സിലായി വരാന്‍ ചുരുങ്ങിയത് അരമണിക്കൂര്‍ എങ്കിലും എടുക്കും നേരെ ചൊവ്വേ കഥ പറയില്ല അദ്ദേഹം,ചിലപ്പോള്‍ എനിക്ക് മാത്രം തോന്നുന്നതായിരിക്കും ഇത്.

നമ്മുടെ രാജുമോന്‍ കലക്കുന്നുണ്ട് അല്ലേ ,ഒടുക്കത്തെ ഗ്ലാമര്‍ ആല്ലേ.ഇനി രാജൂട്ടന്റെ കാലമാണ് മക്കളേ.

ali said...

പടത്തിന്‌ പോകാനൊന്നും കരുതിയിരുന്നില്ല....ബ്ലോഗില്‍ വന്ന സ്ഥിതിക്ക്‌ എന്തായാലും ആ ട്വിസ്‌റ്റ്‌ കാണണമല്ലോ..........
ഇടവേള ഇടഞ്ഞവേളയാകുംമുമ്പ്‌ കാണുന്നതായിരിക്കും നല്ലതെന്ന്‌ തോന്നുന്നു,

ശ്രീ said...

എന്താകുമെന്നറിയട്ടെ...

രഘു said...

കഥയിടണ്ടായിരുന്നു... പടം കാണാന്‍ താല്പര്യമുള്ളതുകൊണ്ട് പോസ്റ്റ് മൊത്തം വായിച്ചില്ല :) കഥ അറിയാതെ തന്നെ കണ്ടിട്ടേ വായിക്കുന്നുള്ളു...

അപ്പൂട്ടൻ said...

സിനിമ കണ്ടിട്ടില്ല, പക്ഷെ തീം കേട്ടപ്പോൾ കുറച്ചൊക്കെ പറയണമെന്ന് തോന്നുന്നു.

പണ്ടൊരു സിനിമയിൽ മാമുക്കോയ സിനിമയ്ക്കൊരു കഥ പറയുന്നുണ്ട്‌. കാദറ്‌ മൊതലാളിക്ക്‌ മൂന്ന് ബീവിമാര്‌, ഒരു ദിവസം മൊതലാളി കാറിൽ പോകുമ്പോൾ വീലിന്റെ ആണി ഇളകിപ്പോയി, അപ്പോൾ രണ്ടാമത്തെ ബീവി സ്വന്തം വിരലിട്ട്‌ വീൽ തെറിച്ചുപോകാതെ പിടിച്ചു.... എന്നിങ്ങിനെ.
ഇത്തരം തല്ലിക്കൂട്ട്‌ മണിരത്നവും ചെയ്യുന്നുണ്ടല്ലേ.... ഗൊള്ളാം.

ഏതായാലും ഒരു ഒമ്പത്‌ സിനിമയ്ക്കെങ്കിലും ഉള്ള വകുപ്പുണ്ട്‌. അവതാരങ്ങൾ ഇനിയും ഇങ്ങിനെ കിടക്കുകയല്ലേ....

b Studio said...

@ഷാജി ഖത്തര്‍
പടം ഇവിടെ റിലീസ് ഉണ്ടാകില്ല എന്നാണു കരുതിയത്. പക്ഷെ ഹിന്ദിയും തമിഴും റിലീസ് ചെയ്തു. യുവ എന്ന സിനിമ മണിരത്നം റാഷമോൺ സ്റ്റയിലിൽ എടുത്തതാണു. പക്ഷെ നമ്മുക്കാ ശൈലി മുൻപരിചയം ഇല്ലാത്തത് കൊണ്ടാണു അത് സ്വീകരിക്കപ്പെടാതെ പോയത്. പിന്നീട് ക്ലാസ്മേറ്റ്സ് വന്നപ്പോൾ നമ്മൾ അത് രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ഇതു രാമായണ കഥ ആയത് കൊണ്ട് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.രാജു മോൻ കലക്കിയിട്ടുണ്ട്. പക്ഷെ
ഇതിന്റെ ഹിന്ദി പതിപ്പിൽ വിക്രം നിരാശപ്പെടുത്തി എന്നാണു കേട്ടത്.

@ali
ട്വിസ്റ്റ് എന്ന് പറഞ്ഞത് ഒറിജിനൽ രാമയാണ കഥയിൽ നിന്ന് ഈ സിനിമയിൽ വരുത്തിയ വ്യത്യാസമാണു കേട്ടോ..
ഇടഞ്ഞ വേള ആകുന്നതിനു മുൻപ് കാണുന്നത് തന്നെയാണു നല്ലത്. ഇല്ലെങ്കിൽ മണി രത്നം സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഇന്റർവെൽ പഞ്ചോട് കൂടി അവസാനിക്കുന്നത് കാണേണ്ടി വരും.

@ ശ്രീ
നല്ല സിനിമകള്‍ മാത്രം നോക്കി കാണാന്‍ പോകുന്നആളായത് കൊണ്ട് ശ്രീക്ക് ഈ സിനിമ ധൈര്യമായി കാണാം

@രഘു
കഥ എല്ലാവർക്കും അറിയാവുന്നതാണല്ലോ അത് കൊണ്ട് ഇട്ടു എന്ന് മാത്രം. ഇത് കാഴ്ച്ചകളുടെ അനുഭവമാണു.

@അപ്പൂട്ടന്‍
മണിരത്നം ആദ്യമായിട്ടല്ല പുരാണകഥകളുടെ അടിസ്ഥാനത്തിൽ സിനിമ എടുക്കുന്നത്. പിന്നെ ഈ സിനിമ ആദ്യമേ രാവണ കഥയാണു എന്ന് പറഞ്ഞിട്ടുണ്ടല്ലോ.

വി ബി എന്‍ said...

എനിക്കു സിനിമ കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ അഭിപ്രായമാണ് നിങ്ങളുടെ ആദ്യത്തെ വാചകങ്ങൾ

“10 വില്ലന്മാരെ അടിച്ചിട്ടു കൊണ്ട് രംഗ പ്രവേശനം ചെയ്യുന്ന നായകൻ. അതിനു ശേഷം ഒരു ഡപ്പാൻകൂത്ത് പാട്ട്, കഥയുമായി യാതൊരു ബന്ധവുമില്ലാത്ത കോമഡിക്കായി ഉണ്ടാക്കിയ സീനുകൾ, പഞ്ച്ഡയലോഗുകൾ. ഇതൊന്നും ഈ സിനിമയിൽ ഇല്ല“

ഇവിടെ വിക്രമിനെ ആദ്യം കാണിച്ചപ്പോൾ കയ്യടിക്കാൻ പോലും പറ്റിയില്ല ഫാൻസിന്. അതുപോലെ പഞ്ച് ഡയലോഗ് ഒന്നും ഇല്ലാത്തതുകൊണ്ട് ഇടക്കും ഫാൻസിന്റെ ആക്രോശങ്ങൾ കേൾക്കേണ്ടി വന്നില്ല.

നല്ല പടം കാണാൻ ആഗ്രഹിക്കുന്ന ആർക്കും ധൈര്യമായി പോകാം...

kambarRm said...

മണിരത്നം ചിത്രമല്ലേ..മോശമാകില്ല..
കാണാൻ തന്നെ തീരുമാനിച്ചു..

b Studio said...

@വിബിഎന്‍
മണിരത്നം സിനിമയിലെ സൂപ്പർ സ്റ്റാർ അദ്ദേഹം തന്നെയാണു. താരം സിനിമയേക്കാൾ വളരാതെ സിനിമയെടുക്കാൻ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണല്ലോ മണിരത്നം.

@കമ്പർ
മണിരത്നം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും.

രഘു said...

കണ്ടേയ്... ഒരൊന്നൊന്നര പടം! സിനിമാറ്റോഗ്രാഫി സമ്മതിക്കണം! പിന്നെ ഒരു കാര്യം തോന്നിയതത് എല്ലാ സീനിലും നിറയെ വെള്ളമാ‍ാണ്!!! പുഴയായും വെള്ളച്ചാട്ടമായും മഴയായും മഞ്ഞായും ഒക്കെ... എപ്പളും വെള്ളം. അതുകൊണ്ടാണോ ആവോ തീയേറ്ററിനുള്ളില്‍ തണുപ്പ് കൂടുതല്‍ തോന്നിയത്!!!(പണ്ട് നരന്‍ കണ്ടപ്പോളും ഇങ്ങനെ തോന്നിയായിരുന്നു) ഇടവേളയില്ലാതെ കാണാന്‍ ഭാഗ്യമുണ്ടായില്ല... ഏച്കുകെട്ടിയ ഇടവേള! അവസാന സീനില്‍ ഏ ആര്‍ റഹ്മാന്റെ ഒരു സോളോ ഉണ്ട്... ഹൌ കിടിലം... ആല്‍ബത്തിന്റ്റെ കൂടെ അതിറങ്ങിയില്ല... ബാക് ഗ്രൌണ്ടൊന്നുമില്ലാ‍തെ ഒരപാര സാധനം! പൃത്ഥ്വി കലക്കി!!! വിക്രം-ന്റെ കാര്യം പിന്നെ പറയാനില്ലല്ലോ!!!

b Studio said...

@രഘു
ഇടവേള ഏച്ചു കെട്ടിയ പോലെ അനുഭവപ്പെട്ടു അല്ലേ. പക്ഷെ പലരും ഇപ്പോഴും സമ്മതിക്കുന്നില്ല ഈ സിനിമക്ക് ഇടവേള ഉണ്ടായിരുന്നില്ല എന്ന കാര്യം.

സന്തോഷ് ശിവൻ ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാമറാമാൻ ആണു എന്നതിൽ എതിരഭിപ്രായം ഉള്ളവർ രാവണൻ കണ്ടാൽ മതി.

വിനയന്‍ said...

സന്തോഷ്‌ ശിവന്റെ കഴിഞ്ഞ സിനിമയായിരുന്നു ബിഫോര്‍ ദി റെയിന്‍... സിനിമാറ്റൊഗ്രഫി കണ്ടു അന്തം വിട്ടിരുന്നു പോയി. അത്രയ്ക്ക് ഗംഭീരമായിരുന്നു(അവിടെയും മഴയും കാടുമായിരുന്നു,സ്ഥലം കേരളവും). എന്തായാലും ഇത് കാണാന്‍ നോക്കണം.
ആദ്യം പറഞ്ഞ പാരയില്‍ പറഞ്ഞ വിശേഷണങ്ങള്‍ ഇല്ലാത്ത സിനിമയായിരുന്നു അങ്ങാടിതെരു; ഇവിടെ അതിന്റെ വിശേഷമോന്നും പങ്കു വെച്ച് കണ്ടിരുന്നില്ലല്ലോ... :)

b Studio said...

@വിനയന്‍
അങ്ങാടി തെരുവിന്റെ വിശേഷങ്ങൾ പങ്കു വെച്ചിരുന്നു വിനയാ..
വിനയൻ കണ്ടു കാണില്ല അതു കൊണ്ട് ലിങ്ക് കൊടുക്കുന്നു

http://bstudioblog.blogspot.com/2010/04/blog-post_22.html

ചിത്രഭാനു Chithrabhanu said...

The God wins always... But the question is that is he right ? This is the essence of Ravana, I feel. In reality, God will be America, or Chithambaram etc......!!!!

വിനയന്‍ said...

ഹ ഹ ഹ...അതിനു ശേഷവും അതിനു മുന്‍പും ഉള്ള പോസ്റ്റുകള്‍ ഞാന്‍ വായിച്ചിരുന്നു. ഇതെങ്ങനെയോ വിട്ടുപോയി...സാരമില്ല. ഞാന്‍ സിനിമ നേരത്തെ കണ്ടിരുന്നു.

നിരാശകാമുകന്‍ said...

പടം കണ്ടേക്കാം..
രാജ് അല്ലെങ്കിലും ഭാഗ്യവാന്‍ അല്ലെ...
നായിക ആരാണെന്നു നോക്കിക്കേ...
മോഹന്‍ലാലിന് ശേഷം രാജിനല്ലേ ഈ ഭാഗ്യം ഉണ്ടായിട്ടുള്ളൂ..അതോ വേറെ ആരെങ്കിലും ഉണ്ടോ മലയാളത്തില്‍ നിന്നും...?

b Studio said...

@ചിത്രഭാനു
അത്തരത്തിലും വ്യാഖ്യാനിക്കാം..

@നിരാശകാമുകന്‍

ആഷ് മമ്മൂട്ടിയുടെ നായികയായിട്ടുണ്ട്. കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രത്തിൽ.

ഷാജി ഖത്തര്‍ said...

ഇന്ന് കണ്ടു, കൊള്ളാം കുഴപ്പമില്ല.ഒരു തിയ്യറ്ററില്‍ തന്നെ ഹിന്ദിയും തമിഴും കളിക്കുന്നുണ്ട്,ഒരു സ്ഥലത്ത് നിന്നും രണ്ടിനും ടിക്കറ്റ് കൊടുക്കുന്നു,ഞാന്‍ രണ്ടു പ്രാവശ്യം ഫിലിപ്പിനി പെണ്ണിനോട് തമിള്‍ തമിള്‍ എന്ന് പ്രത്യേകം പറഞ്ഞാണ് ടിക്കറ്റ്‌ എടുത്തത്‌.അഭിഷേകിനോട് ഒരു ഇഷ്ടം ഉണ്ട് എന്നാലും നമ്മുടെ രാജുമോന്‍ ഉള്ളപ്പോള്‍ എന്തിനു ഹിന്ദി എന്ന് വിചാരിച്ചു.എന്തായാലും മോശമായില്ല നല്ലൊരു കാഴ്ചയുടെ വിരുന്ന്.

ഏറനാടന്‍ said...

എന്നാലും എന്റെ രാവണാ..!!

b Studio said...

@ഷാജി ഖത്തര്‍
ഞങ്ങൾ ഹിന്ദി കണ്ട വിശേഷം എഴുതിയ പോസ്റ്റ് വായിച്ചുവ്വോ.ഷാജി ചേട്ടൻ ഹിന്ദി കാണാഞ്ഞത് നന്നായി. അഭിഷേകിനോടുള്ള ആ ഇഷ്ടം പോയേനെ..
രാജുമോൻ തകർക്കുകയല്ലേ. രാവണനിൽ അഭിനയിച്ച കാരണം മലയാളം എന്നൊരു ഭാഷയും കേരളം എന്നൊരു നാടുമുണ്ടെന്ന് ലോകത്ത് എല്ലാവരും അറിഞ്ഞു എന്നാ ഇപ്പോൾ പറയുന്നത്. :)

@ഏറനാടന്‍
ഹിന്ദി രാവൺ ആണു കണ്ടത് എന്ന് തോന്നുന്നുവല്ലോ...

Followers

 
Copyright 2009 b Studio. All rights reserved.