RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

എന്തൊക്കെ കാണണം ദൈവമേ...!


രാവണൻ റിലീസ് കേരളത്തിൽ ഉണ്ടാകുമോ ഇല്ലയോ എന്ന ടെൻഷനിലാണു ഇപ്പോൾ. പിന്നെ പുതിയ വിശേഷങ്ങൾ ഒന്നും മലയാള സിനിമയിൽ സംഭവിക്കാത്തത് കൊണ്ട് രാവണൻ ഇറങ്ങുകയാണെങ്കിൽ അതിന്റെ അഭിപ്രായം ഇടാം അടുത്ത പോസ്റ്റിൽ എന്ന് കരുതി ഇരിക്കുമ്പോഴാണു ബെസ്റ്റ് ആക്ടർ എന്ന ഒരു പോസ്റ്റ് ബെർളിയുടെതായി കണ്ടത്. ബെസ്റ്റ് ആക്ടർ മമ്മൂട്ടിയുടെ പുതിയ സിനിമയാണല്ലോ അതിനെ പറ്റി എന്താണു അദ്ദേഹം എഴുതിയിരിക്കുന്നത് എന്നറിയാൻ വേണ്ടി ആ പോസ്റ്റ് വായിച്ചു. നാളെ ആ സിനിമയെ പറ്റി ഒരു പോസ്റ്റ് ഞങ്ങൾ ഇട്ടുകഴിഞ്ഞിട്ടു ആരെങ്കിലും ഈ സിനിമയെ പറ്റി ബെർളി ഒരു പോസ്റ്റ് ഇട്ടിരുന്നു അത് നിങ്ങൾ വായിച്ചിരുന്നോ എന്നൊക്കെ ചോദിച്ചാൽ ഉത്തരം മുട്ടി പോകരുതല്ലോ. അതു കൊണ്ട് ആ പോസ്റ്റ് സസൂക്ഷ്മം വായിച്ചു. വളരെ നല്ല പോസ്റ്റ്. പക്ഷെ അത് വായിച്ചു കഴിഞ്ഞപ്പോഴാണു മറ്റൊരു കാര്യം ശ്രദ്ധയില്പെട്ടത്. കുറച്ച് നാളുകൾക്ക് മുൻപ് പോക്കിരി രാജ കണ്ട അഭിപ്രായം ഞങ്ങൾ ഇട്ടപ്പോൾ ഏറ്റവും കൂടുതൽ വന്ന വിമർശനം ആ സിനിമയുടെ റിവ്യു ബെർളി ഇട്ട പോലെ അല്ല ഞങ്ങൾ ഇട്ടത് എന്നാണു. അന്നത് ബെർളിക്ക് ബെർളിയുടെ അഭിപ്രായം ഞങ്ങൾക്ക് ഞങ്ങളുടെ അഭിപ്രായം എന്നൊക്കെ പറഞ്ഞ് ഒഴിവായെങ്കിലും ബ്ലോഗ്ഗിലെ പല നിരൂപക വിദ്വാന്മാർക്കും ബെർളിയുടെ അഭിപ്രായം തന്നെ ആയിരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യം തന്നെ ആണ്. പറഞ്ഞ് വന്നത് മറ്റൊന്നുമല്ല . നിരൂപണത്തിന്റെ മാത്രകയായി പലരും ചൂണ്ടിക്കാണിച്ച ആ പോസ്റ്റ് പോക്കിരി രാജ (റിവ്യു അല്ല) എന്നാ പോസ്റ്റ് ഇപ്പോൾ ആ സൈറ്റിൽ ഇല്ല. ഛർദിച്ചത് വിഴുങ്ങുക എന്ന് പറയുന്നത് എന്താണെന്ന് ഇപ്പോഴുള്ള പോസ്റ്റും പണ്ടത്തെ ആ പോസ്റ്റും വായിക്കുന്നവർക്ക് മനസ്സിലാക്കാം. പോസ്റ്റ് ഇടുന്നതും ഡിലീറ്റ് ചെയ്യുന്നതുമെല്ലാം ഒരോരുത്തരുടെയും ഇഷ്ടം. ഞങ്ങളുടെ വിഷമം അതല്ല. ഇന്നലെ ഇറങ്ങിയ 3 സിനിമകൾ എന്ന പോസ്റ്റ് വായിച്ചതോടെ ഞങ്ങളുടെ ഈ ബ്ലോഗ് വായിക്കുന്നത് എന്നന്നേക്കുമായി നിർത്തിയ ആളുകൾ ഉണ്ട്. അവർ ഈ പോസ്റ്റോ ആ പോസ്റ്റോ കണ്ടാൽ മതിയായിരുന്നു. വെറൊന്നും കൊണ്ടല്ല. ആകെ കൂടി ഈ ബ്ലോഗ്‌ വായിക്കുന്നത് 4 പേർ അതിൽ 2 പേർ നിർത്തി എന്നു വെച്ചാൽ കഷ്ടമല്ലേ...!

*പോസ്റ്റിന്റെ തലക്കെട്ടിൽ ബെർളിയുടെ പേരു ഉപയോഗിച്ചാൽ പബ്ലിസിറ്റിക്ക് വേണ്ടിയാണു എന്ന് ആരെങ്കിലും പറഞ്ഞാലോ.ഞങ്ങള്‍ പോസ്റ്റ്‌ ഇട്ടതോ പോസ്റ്റ്‌ ഇടുന്നതോ ഒന്നും അങ്ങേര്‍ക്കു അറിയില്ല. എന്തിനു വെറുതെ ....!

13 comments:

ബിനോയ്//HariNav said...

:)))))

Unknown said...

<> ...ശരിയാണ്...ബെര്‍ലിയെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പൊ തുടങ്ങും...പബ്ലിസിറ്റിക്ക് വേണ്ടിയാണ്..കമന്റ്‌ ബോക്സില്‍ ആളെ കേറ്റാന്‍ വേണ്ടിയാണ് എന്നൊക്കെ...ഞാന്‍ അനുഭവിച്ചതാ.....

നിരാശകാമുകന്‍ said...

ഞാന്‍ രണ്ടു പേരുടെയും പോസ്റ്റുകള്‍ വായിച്ചു..താങ്കളുടെ വിഷമം ഞാനും മനസ്സിലാക്കുന്നു..പോക്കിരിരാജയെ കുറിച്ച് താങ്കളും ബെര്‍ളിയും എഴുതിയത് അന്നു തന്നെ വായിച്ചിരുന്നു..അന്ന് സിനിമ കാണാത്തോണ്ട് അഭിപ്രായം ഒന്നും പറഞ്ഞില്ല..ഏതാ ശരിയെന്നും തിരിഞ്ഞില്ല..പിന്നെ മനസ്സിലായി..ബെര്‍ലി അടച്ചാക്ഷേപിക്കുന്ന അത്രയ്ക്ക് പടം മോശം അല്ല എന്ന്..ബെര്‍ലി തന്നെ ആ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്തു..കാര്യങ്ങള്‍ തിരിഞ്ഞു കാണും..
അതാവാം ഇപ്പൊ മമ്മൂട്ടിയെ പൊക്കിയെ..!
പിന്നെ വലിയ വലിയ ആള്‍ക്കാര്‍ പറയുന്നത് മാത്രം ആണ് ശരി എന്നൊരു ധാരണ നമ്മുടെ സമൂഹത്തില്‍ ഉണ്ടല്ലോ..

നിരാശകാമുകന്‍ said...

പിന്നെ, ഇപ്പോള്‍ ആ വഴിക്കൊന്നും കാണാറേയില്ലല്ലോ..?മറന്നു പോയതാണോ..?

b Studio said...

@അബി
അഭിയുടെ പോസ്റ്റ് വായിച്ചിരുന്നു.ബെർളിയുടെ പേരു തലക്കെട്ടിൽ ഉപയോഗിച്ചാൽ സമാന സംഭവങ്ങൾ ഇവിടെയും അരങ്ങേറും എന്ന് അറിയാവുന്നത് കൊണ്ടാണു അത് ഒഴിവാക്കിയത്. പിന്നെ അവിടെ ഒരു കമന്റ് കണ്ടിരുന്നു ഒരു അരുൺ കായംകുളത്തിന്റെ

"വേണ്ടിയിരുന്നില്ല അബി. നേരിട്ട് ഒരു കത്ത് എഴുതിയാല്‍ മതിയാരുന്നു.ചിലപ്പോഴൊക്കെ നല്ലതും വരുന്നുണ്ട്, പോക്കിരി രാജയുടെ റിവ്യു കണ്ടില്ലാരുന്നോ?"

ഇപ്പോൾ തീർച്ചയായും അഭിക്ക് അഭിമാനിക്കാം കാരണം നല്ലത് എന്ന് പറഞ്ഞ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ട അവ്സ്ഥയാണു. അപ്പോൾ മറ്റുള്ളവയുടെ കാര്യം പറയണോ..

@കാമുകൻ
ബെർളി പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ട് എന്ത് കാര്യം. ബെർളി എഴുതിയ പോലെ എഴുതിയില്ല എന്ന് പറഞ്ഞ് പിണങ്ങി പോയവർ തിരിച്ചു വരില്ലല്ലോ.
പിന്നെ വലിയ വലിയ ആളുകൾ.. വലിയ വലിയ കാര്യങ്ങൾ അല്ലേ...

ആ വഴി മറന്നിട്ടൊന്നുമില്ല കേട്ടോ അവിടെ വന്നായിരുന്നു. അപ്പോഴേക്കും ഒരായിരം നന്ദി പറഞ്ഞ് അവസാനിപ്പിച്ചിരുന്നു.

രഘു said...

ഞാനും അന്ന് നിങ്ങളുടെ റിവ്യൂവിനെ മറ്റതിനോട് താരതമ്യം ചെയ്തിരുന്നു.അന്ന് പറഞ്ഞതൊക്കെ അബദ്ധായീന്ന് ഇപ്പളും തോന്നുന്നില്ല! വളരെ നല്ല ആ പോസ്റ്റ് അങ്ങേര് അവിടുന്നു മാറ്റിയതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!
തട്ടിക്കൂട്ടിയ കഥയും മൂന്നാംകിട മൂരിശൃംഗാര തമാശകളും കോപ്രായം കാണിക്കുന്ന കോമേഡിയന്മാരും കോപ്പിയടിച്ച പാട്ടുകളും ഡാന്‍സുകളും മമ്മൂട്ടിയുടെ ഒട്ടും സഹിക്കാന്‍ വയ്യാത്ത ഡാന്‍സും ഒക്കെ നിറഞ്ഞ ഈ “___“ വിജയമായത് മലയാള സിനിമയുടെ ദുര്‍‌യോഗം! പാലേരി മാണിക്യം ഇതുപോലെ വിജയിക്കാത്തത് അതിലും വലിയ ദൌര്‍ഭാഗ്യം! ഇവിടത്തെ പ്രേക്ഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്നതെന്താണെന്ന് അറിയില്ല! അതാണെന്നു തോന്നുന്നു കുഴപ്പം. അതുകൊണ്ടാണല്ലോ ഇമ്മാതിരി അമേധ്യപ്പടങ്ങളൊക്കെ ഹിറ്റാകുന്നത്!!!!

b Studio said...

@രഘു.
പോക്കിരി രാജ റിലീസ് ആയിട്ട് മണിക്കൂറുകൾക്കുള്ളിൽ ബെർളി തോമസിന്റെ റിവ്യു വന്നിട്ടും താങ്കളെ പോലുള്ളവർ തിയറ്ററിനുള്ളിൽ ഇരുന്നു തൊണ്ടവള്ളി പുറത്ത് വരുമാറു ഇരുന്നു കൂവിയിട്ടും ഈ സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നായി മാറുന്നുവെങ്കിൽ അതിനർഥം മലയാള സിനിമ പ്രേക്ഷകർ മുഴുവൻ മണ്ടമാർ ആണു എന്നാണോ..

റിവ്യു വായിച്ച് ഇവിടെയുള്ള ആരും സിനിമ കാണാൻ പോകുകയോ പോവാതിരിക്കുകയോ ചെയ്യും എന്ന് ഞങ്ങൾ കരുതുന്നില്ല. സിനിമ റിവ്യുകൾ കൂടുതലായും വായിക്കുന്നത് കേരളത്തിനു പുറത്തും വിദേശത്തും ജോലി ചെയ്യുന്നവരാണു. നാലാളുകൾ നല്ലതാണോ എന്ന് പറഞ്ഞതിനു ശേഷം മാത്രം സിനിമ കാണാൻ പോകുന്നവർ.
പിന്നെ പോക്കിരി രാജ ഹിറ്റ് ആയത് മറ്റൊന്നും കൊണ്ടല്ല. അത് ഒരു ഫെസ്റ്റിവൽ മൂഡ് ചിത്രമാണെന്നും അതു കൊണ്ട് അത്തരത്തിൽ അതിനെ കാണണം എന്നും ഇവിടുത്തെ പ്രേക്ഷകർക്ക് അറിയാവുന്നതും കൊണ്ടാണു ഇത് അവധിക്കാല ഹിറ്റായി മാറിയത്. ഒപ്പം ഇറങ്ങിയ സിനിമകൾ നല്ലതാവാഞ്ഞതും ഇതിനു ഗുണകരമായി.

പിന്നെ പാലേരി മാണിക്യവും പോക്കിരി രാജയും കൂടി താരതമ്യം പരിതാപകരമായി പോയി. പാലേരി മാണിക്യം ഒരു ഓഫ് ബീറ്റ് സിനിമയാണെന്നു രഘുവിനു അറിയാമല്ലോ. പോക്കിരി രാജ അതിന്റെ പരസ്യത്തിൽ പറയുന്ന പോലെ ഒരു മസാല മിക്സ് എന്റർട്ടെയ്നറും. അതു കൊണ്ട് തന്നെ ഈ സിനിമയെ പോലെ എന്തു കൊണ്ട് പാലേരി മാണിക്യം വിജയിച്ചില്ല എന്നൊക്കെ ചോദിച്ചാൽ....!!
സിനിമ ആളുകളെ വിനോദിപ്പിക്കാനുള്ളതാണു. അത് ആ ധർമ്മം നിറവേറ്റുന്നുണ്ടെങ്കിൽ അത് വിജയിക്കുക തന്നെ ചെയ്യും.

രഘു said...

ഞാന്‍ കൂവിയ പടമായതുകൊണ്ട് ഒരു പടം പൊട്ടയാണെന്നോ, എനിക്കിഷ്ടപ്പെട്ടതുകൊണ്ട് അതൊരു മികച്ച കലാസൃഷ്ടിയാണെന്നോ പറയാന്‍ മാത്രം മൂഢത എനിക്കില്ല!
മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയസിനിമ ആസ്വദിക്കാനുള്ള സര്‍ഗ്ഗാത്മകതയോ - മറ്റ് സിനിമാ പ്രേക്ഷകര്‍ക്കുണ്ടായ ബുദ്ധിവൈഭവമോ ഇല്ലാതെപോയല്ലോ എന്നോര്‍ത്ത് വിഷമം തോന്നുന്നു...

വാര്‍ത്തകളിലും മറ്റും ഈ സിനിമ ഹിറ്റ് ഹിറ്റ് എന്നു മാത്രം പറയുന്നതല്ലാതെ ആരോഗ്യകരമായ നിരൂപണങ്ങള്‍ എങ്ങും കണ്ടില്ല. ആ സിനിമയുടെ ആര്‍ക്കും തന്നെ പറയാനും-ചിലര്‍ക്കെല്ലാം കേള്‍ക്കാനും ഇഷ്ടമല്ലാത്ത നെഗറ്റീവ് ആസ്പെക്റ്റുകള്‍ കൂടി പറയണമെന്ന് തോന്നി... അത്തരം ചിന്തകള്‍ക്കും സംവാദങ്ങള്‍ക്കും നിങ്ങളുടെ പോസ്റ്റിലെ കമന്റുകള്‍ ഉപയോഗിക്കപ്പെടുന്നതില്‍ താത്പര്യമില്ല എന്നുണ്ടെങ്കില്‍ ഇനി ഇത്തരം സാഹസങ്ങള്‍ക്ക് മുതിരുന്നില്ല!

പാലേരിമാണിക്യവും ഇതും കൂടി താരതമ്യം ചെയ്തത് പരിതാപകരമായിപ്പോയി എന്നു പറഞ്ഞു... ഫെസ്റ്റിവല്‍ മൂഡ് സിനിമയില്‍ അല്‍പ്പം കലാമൂല്യവും സംസ്കാരവും പ്രതീക്ഷിച്ചതും - മമ്മൂട്ടിയെപ്പോലുള്ള മഹാനടനില്‍ നിന്നും നിലവാരമുള്ള ചില അഭിനയമുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിച്ചതും എന്റെ “മണ്ടത്തരം”.
ഓഫ്ബീറ്റ് സിനിമയില്‍ തമാശകളും രസിപ്പിക്കുന്ന രംഗങ്ങളും പ്രതീക്ഷിക്കുന്നതും ഇതുപോലെ മണ്ടത്തരമാണോ എന്നറിഞ്ഞാല്‍ കൊള്ളാം!
ഒരു ബോറന്‍ ഓഫ്ബീറ്റ് സിനിമ കണ്ടുകളയാം എന്നു വിചാരിച്ചാണോ പാലേരിമാണിക്യം ഇഷ്ടപ്പെട്ടവര്‍ ആ പടം കണ്ടത്. അങ്ങനെയാണെങ്കില്‍ ഫെസ്റ്റിവല്‍ മൂഡ് സിനിമയായ രാജമാണിക്യം കാണാന്‍ തുടങ്ങുമ്പോള്‍ നല്ല അഭിനയവും നിലവാരമുള്ള സംഭാഷണങ്ങളും പ്രതീക്ഷിച്ചവര്‍ തിരുമണ്ടന്മാര്‍ തന്നെ അല്ലേ?

സിനിമാ‍ സംവിധാന സ്വപ്നങ്ങള്‍ കൂടി പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന നിങ്ങളെപ്പോലുള്ളവര്‍ സിനിമ കേവലം വിനോദത്തിനു വേണ്ടി മാത്രമാണെന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ ദുഃഖമുണ്ട്!
വിനോദത്തിനുവേണ്ടി മാത്രം ഇറക്കപ്പെടുന്ന സിനിമയില്‍ അറപ്പ് തോന്നിപ്പിക്കുന്ന തറ വളിപ്പുകളും കോപ്പിയടിച്ച ഗാന-നൃത്തങ്ങളും അവിശ്വസനീയ സ്റ്റണ്ടുകളും വികലമായ ഭാഷ തമാശയാക്കുന്ന വൈകൃതവുമൊക്കെ(ഇതെല്ലാം പേരിനൊക്കെയാണെങ്കില്‍ സഹിക്കാമായിരുന്നു...) ഭൂഷണമാണെന്ന വാദത്തെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു!

b Studio said...

@ രഘു.

പോക്കിരി രാജ ഒരു നല്ല സിനിമ അല്ല. അത് എല്ലാവർക്കും അറിയാം. ട്വന്റി ട്വന്റി മെഗാഹിറ്റ് ആയ കേരളത്തിൽ പോക്കിരി രാജയും വിജയിച്ചതിൽ ഏറെ അത്ഭുതം പ്രകടിപ്പിക്കാനൊന്നുമില്ല. പ്രിഥി-മമ്മൂട്ടി കോമ്പിനേഷൻ എങ്ങനെയിരിക്കും എന്നറിയാനുള്ള കൗതുകം കൊണ്ടാണു പലരും പോക്കിരി രാജ കാണുന്നത്. പിന്നെ ഫെസ്റ്റിവൽ മൂഡ് ചിത്രങ്ങളിൽ കലാമുല്യവും സംസ്കാരവും പ്രതീക്ഷികരുത് എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ഫെസ്റ്റിവൽ മൂഡ് സിനിമ എന്ന പേരിൽ ഒരു സിനിമ ഇറക്കുമ്പോൾ അത് ആളുകളെ രണ്ടര മണിക്കൂർ രസിപ്പിക്കുക എന്ന ഒരൊറ്റ ഉദ്ദേശത്തോട് കൂടി മാത്രമാണു. പോക്കിരി രാജയിൽ അഭിനയിച്ച മമ്മൂട്ടി തന്നെയാണു പാലേരി മാണിക്യത്തിലും ലൗഡ് സ്പീക്കറിലും അഭിനയിച്ചത് എന്ന് മറക്കരുത്. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ മമ്മൂട്ടി പോക്കിരി രാജയിലെ വേഷം ചെയ്തിട്ടുണ്ട്. സിനിമയുടെ ആത്യന്തിക ലക്ഷ്യം വിനോദം തന്നെയാണു എന്നത് ഞങ്ങളുടെ അഭിപ്രായം ആണു. അത് ഏത് തരത്തിൽ വേണം എന്നതിനു ഞങ്ങൾക്ക് വ്യക്തമായ കാഴ്ച്ചപാടുകളും ഉണ്ട്. നല്ല സിനിമകളും മികച്ച സിനിമകളും എന്ന രീതിയിൽ സിനിമയെ ഞങ്ങൾ എങ്ങനെ കാണുന്നു എന്ന് ഇതിനു മുൻപ് ഒരുപാട് തവണ വിശദീകരിച്ചിട്ടുമുണ്ട്.

സംവാദങ്ങൾക്ക് എന്നും സ്വാഗതം രഘു. സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയുമാണല്ലോ നമ്മൾ സ്വയം പാകപെടുക.

ഷാജി ഖത്തര്‍ said...

സ്റ്റുഡിയോ ബെര്‍ളി ആ പോസ്റ്റ്‌ ഡിലിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ നട്ടെല്ലിന്റെ ഉറപ്പില്ല്യായ്മ,അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കാണും..അതുകൊണ്ട് ഒരു തട്ടുപൊളിപ്പന്‍ പടം മഹത്തായ സിനിമയാകുന്നില്ല,വിജയം അംഗീകരിച്ചു കൊണ്ട് തന്നെയാണ് പറയുന്നത്.

പിന്നെ മലയാളത്തിലെ ഒരു നല്ല നടന്‍ വിമര്‍ശങ്ങള്‍ക്ക് അതീതനല്ലാത്തത് പോലെ തന്നെ പുകഴ്തലിനും അര്‍ഹനാണ്.

b Studio said...

@ഷാജി ഖത്തര്‍
പോക്കിരി രാജ മഹത്തായ സിനിമ ആണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പോക്കിരി രാജയെക്കുറിച്ച് ഞങ്ങൾ എഴുതിയത് അത് ഒരു തണുത്ത ചിക്കൻ ബിരിയാണി ആണു എന്നാണു. തണുപ്പ് മാറിയപ്പോൾ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടുകാണും അതു കൊണ്ടാണല്ലോ അത് വിജയിച്ചത്. ആളുകളെ രസിപ്പിക്കുക എന്ന ലക്ഷ്യം അത് നിറവേറ്റിയിട്ടുണ്ട്. പടം കണ്ട് കഴിഞ്ഞാൽ ഷാജി ചേട്ടനു അത് മനസ്സിലാവും.

ബെർളി പോസ്റ്റ് ഡിലീറ്റ് ചെയ്തത് കൊണ്ട് മാത്രം ഉണ്ടായ ഒരു പോസ്റ്റ് ആണു ഇത്. അല്ലാതെ പോക്കിരി രാജയുടെ വിജയം ആഘോഷിക്കാൻ വേണ്ടിയല്ല.

ഭായി said...

വായിക്കാൻ വീണ്ടും വന്നിട്ടൂണ്ട്..:)

Vinu said...

ഹഹ ഭായ് ആണല്ലെ പിണങ്ങി പോയ ഒരാൾ.. ആരാണു അപ്പോൾ മറ്റൊരാൾ...?

Followers

 
Copyright 2009 b Studio. All rights reserved.