ഈ ഗോൾ നിലവാരത്തിലാണു മണിരത്നത്തിന്റെ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിച്ചത്. രണ്ട് ഭാഷയിൽ ആയി ഇറങ്ങിയ സിനിമകൾ തമ്മിൽ താരതമ്യം ശരിയല്ല എന്നറിയാം. പക്ഷെ ഈ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ എങ്ങനെയുള്ള പ്രകടനമാണു കാഴ്ച്ച വെക്കുക എന്ന് സിനിമാ ലോകം ഉറ്റു നോക്കിയിരുന്നു. രണ്ട് ചിത്രങ്ങൾക്കും കൂടെ മൽസരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ തിയറ്റർ റിപ്പോർട്ടുകൾ തരുന്ന കണക്ക് നിരാശാജനകമാണു. രാവണിൽ അഭിഷേക് ബച്ചനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ..?? അമരത്തിൽ മമ്മൂട്ടിക്ക് പകരം മോഹൻലാലായിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ, താളവട്ടത്തിൽ ലാലിനു പകരം ജയറാം ആയിരുന്നെങ്കിൽ പടം എങ്ങനെ ഉണ്ടാവുമായിരുന്നു എന്നൊക്കെ ചോദിക്കുന്നപോലെയുള്ള ലാഘവത്തോടെ ഈ ചോദ്യം ചോദിക്കാൻ കഴിയില്ല. കാരണം ഇത് മണിരത്നത്തിന്റെ സിനിമയാണു. അതു കൊണ്ട് തന്നെ രാവൺ ബോക്സ് ഓഫീസിൽ കാലിടറി വീണതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയാണു. രാവണിന്റെ തിരകഥ അത്രമാത്രം ദുർബലമായിരുന്നു. അടിത്തറ ശക്തമല്ലാത്ത ഒരു വീടിനു എന്തൊക്കെ അലങ്കാര പണികൾ ചെയ്താലും അതെല്ലാം വെറുതെയാവുക തന്നെ ചെയ്യും. സന്തോഷ് ശിവന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ രാവൺ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഫ്ലോപ്പുകളിൽ ഒന്നായി മാറിയേനെ. ഇപ്പോഴത്തെ കണക്കനുസരിച്ചും സ്ഥിതി ഏതാണ്ട് അതു പോലെ തന്നെയാണു. ഇത്രയേറെ പ്രതീക്ഷകൾ ഉണ്ടാക്കിയ ഇരു പടം ചെയ്യുമ്പോൾ മണിരത്നം ഒരല്പം കൂടി ശ്രദ്ധിക്കണമായിരുന്നു. അഭിഷേക് ബച്ചനെ രാവണന്റെ വേഷത്തിൽ അഭിനയിപ്പിക്കാൻ തിരുമാനിക്കുമ്പോൾ അത് മികച്ചതാക്കേണ്ട ബാധ്യത അഭിഷേകിനെന്നപ്പോലെ മണിരത്നത്തിനുമുണ്ട്. ഹിന്ദി സിനിമയിൽ മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ നോ എന്ന് പറയുന്ന ആരും ഉണ്ടെന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഈ കളി തോറ്റതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും മണിരത്നത്തിനു ഒഴിഞ്ഞു മാറാൻ കഴിയില്ല. ഇനി തമിഴ് രാവണൻ വിജയിച്ച കാര്യം എടുത്താൽ.. അതിനു തമിഴ് രാവണൻ വിജയിച്ചു എന്ന് ആരു പറഞ്ഞു...!!
മണിരത്നം-വിക്രം- ആഷ് എന്നീ പേരുകളുടെ ബലത്തിൽ ആദ്യത്തെ ഒരു മൂന്നാഴ്ച്ച തമിഴ്നാട്ടിൽ ഓടും എന്നതൊഴിച്ചാൽ രാവണനെ തമിഴ് പ്രേക്ഷകരുടെ അഭിരുചികൾക്കൊത്ത ഒരു സിനിമയാക്കി മാറ്റാൻ മണിരത്നത്തിനു കഴിഞ്ഞില്ല എന്നത് ഒരു സത്യം തന്നെ ആണു. സിനിമ എന്നത് സംവിധായകന്റെ ആവിഷ്ക്കാര സ്വാതന്ത്രം ആണു എന്ന വാദം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടേ കോടികൾ മുടക്കി സിനിമ എടുത്ത് കഴിയുമ്പോൾ അത് നിർമ്മാതാവിനു നഷ്ടം ഉണ്ടാക്കാത്ത രീതിയിൽ ആക്കാൻ ഒരു സംവിധായകനു ബാധ്യത ഉണ്ട്. ലോകം മുഴുവൻ റിലീസ് എന്നതിലൂടെ അതു തന്നെയാണു ഉദ്ദേശിക്കുന്നതും. രാവണൻ രാവണിനെക്കാൾ മികച്ചു നില്ക്കുന്നുവെങ്കിലും അതിന്റെ ബോക്സ് ഓഫീസ് പ്രകടനം എങ്ങനെയാവും എന്നത് കണ്ട് തന്നെ അറിയേണ്ടതാണു. സിനിമ പ്രേക്ഷകർ രണ്ട് തരത്തിലുണ്ട്. സിനിമയെ ഗൗരവമായി സമീപിക്കുന്നവരും കേവലം ആനന്ദത്തിനു വേണ്ടി സിനിമ കാണുന്നവരും. ഈ രണ്ട് കൂട്ടരെയും ഒരു പോലെ തൃപ്തിപെടുത്തുന്നവയായിരുന്നു മണിരത്നം സിനിമകൾ. എന്നാൽ രാവണനു ഇതിനു സാധിച്ചുവ്വോ എന്ന് ചോദ്യം ഉയർന്നാൽ മണിരത്നം തലകുനിക്കേണ്ടി തന്നെ വരും.
*അംബാനിയുടെ മകൻ രാവണും രാവണനും ഓടി കിട്ടുന്ന പൈസ കൊണ്ടല്ല വീട്ടിൽ കഞ്ഞി വെക്കുന്നത്....! അതു കൊണ്ട് ഒരു സമാധാനം..!!
Subscribe to:
Post Comments (Atom)
5 comments:
അംബാനിയുടെ മകൻ രാവണും രാവണനും ഓടി കിട്ടുന്ന പൈസ കൊണ്ടല്ല വീട്ടിൽ കഞ്ഞി വെക്കുന്നത്....! അതു കൊണ്ട് ഒരു സമാധാനം.
പടം പൊളിഞ്ഞു അല്ലെ..>?
അപ്പൊ പോളിഞ്ഞോ?! തമിഴും രക്ഷപെടില്ല അല്ലേ.ഞാന്‍ കണ്ടു കഴിഞ്ഞു എന്റെ പിന്നില്‍ ഇരുന്നിരുന്ന ഒരു തമിള്‍നാട്ടുകാരന്‍ പറയുന്നത് കേട്ടു ഒന്നുമേ പുരിഞ്ഞില്ല എന്ന്.കഥ അങ്ങിനെയാണ്,പറഞ്ഞിരിക്കുന്നതും അങ്ങിനെയാണ്.എന്തായാലും ഒരു കാഴ്ച കണ്ടിരിക്കാം കുഴപ്പമില്ല.
റിസൽട്ട് പ്രഖ്യാപിക്കാൻ നിങ്ങളാരു ഫിഫയുടെ ഗോൾ അമ്പയറോ.
രാവൺ & രാവണൻ മോശം എന്ന് പറയാനു ഒന്നുമില്ല. മണിരത്നം കാണികളെ രസിപ്പിക്കുന്ന സിനിമയൊക്കെ വിട്ടിട്ടു കാലം കുറെയായി. ഇതു തന്നെയാണു മണിരത്നം style
അപ്പോ,സംഭവം മോശാ? എന്തായാലും ഒരു വ്യത്യസ്തതയുള്ള ബ്ലോഗ്!ഇനിയൂം വരാം.
@നിരാശകാമുകൻ , ഷാജി
പൊളിഞ്ഞോ എന്ന് ചോദിച്ചാൽ.. ഈ വിനു പറയുന്ന പോലെയാണെൽ ആളുകളെ രസിപ്പിക്കുന്ന സിനിമ അല്ല മണി രത്നം ഉദ്ദേശിച്ചിരിക്കുന്നതെങ്കിൽ കുഴപ്പമില്ല. എന്നാലും 350 കോടി...!!!
@vinu
ഫുട്ബാൾ സീസൺ അല്ലേ വിനു അതു കൊണ്ടാ.. ഇതു b Studio style
@ശ്രീനാഥന്‍
താങ്ക്സ് മാഷേ.
Post a Comment