RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

25000 ഹൗസ് ഫുൾ ഷോകൾ..! ഭയാനകം...!



ഇതിനൊക്കെ എന്തു പറയാൻ. മലയാളം എന്ന ഒരു ഭാഷയും കേരളം എന്ന ഒരു നാടും ഉണ്ടെന്ന് രാവണനിൽ അഭിനയിച്ചതിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്ത നമ്മുടെ രാജുമോനും പിന്നെ മെഗാസ്റ്റാറും കൂടി തകർത്തഭിനയിച്ച സിനിമയാണു. നിലവിലുള്ള കളക്ഷൻ റിക്കാർഡുകൾ എല്ലാം തിരുത്തിക്കുറിച്ച് കൊണ്ട് ഹിറ്റിൽ നിന്നും ഹിറ്റിലേക്ക് കുതിക്കുന്ന സിനിമയാണു. ഇതൊക്കെ ശരി. പക്ഷെ ഈ 25000 ഹൗസ് ഫുൾ ഷോകൾ എന്നു പറയുന്നതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പോക്കിരി രാജയുടെ പോസ്റ്റർ കണ്ടില്ലേ . ഇതിൽ 25000 ഹൗസ് ഫുൾ ഷോ എന്ന് എഴുതിയിരിക്കുന്നത് വായിച്ചത് തെറ്റിയതാവും എന്നാണു ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോഴാണു 25000 എന്ന് തന്നെയാണു എഴുതിയിരിക്കുന്നത് എന്ന് കണ്ടത്. കാര്യം എന്തൊക്കെയായാലും ഇങ്ങനെയൊക്കെ പടച്ചു വിടുക എന്ന് വെച്ചാൽ കഷ്ടം തന്നെ. മെയ് 7നു റിലീസ് ചെയ്ത പോക്കിരി രാജ ഇന്നേക്ക് 48 ദിവസങ്ങൾ ആയി. ഈ പോസ്റ്റർ ഇറങ്ങിയത് നാല്പതാം ദിവസം. ഒരു തിയറ്ററിൽ 4 ഷോ വെച്ചു 40 ദിവസം ഹൗസ് ഫുൾ ആയി കളിച്ചാൽ 160 ഷോ. അങ്ങിനെ ഒരു 100 തിയറ്ററിൽ കളിച്ചാൽ പോലും 16000 ഷോകളെ വരു. പിന്നെ എങ്ങനെ 25000 വന്നു എന്ന് പിടികിട്ടുന്നില്ല. ഇനി 2500 എന്ന് അടിക്കാൻ കൊടുത്തത് തെറ്റി 25000 എന്നായതായിരിക്കുമോ.. ആ ആർക്കറിയാം..!

*ചിലപ്പോൾ ഇത് പോസ്റ്റർ സിൻഡിക്കേറ്റിന്റെ പണിയായിരിക്കും അല്ലേ..!

14 comments:

അപ്പൂട്ടൻ said...

മാഷിന്‌ തെറ്റി. ഇത്‌ 2029-ൽ മമ്മൂട്ടിയുടെ സിനിമാപ്രവേശനത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കാൻ (ലക്ഷ്മി റായ്‌ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ അമ്പതാം ദിവസം ആഘോഷിക്കുന്നതിനോടൊപ്പം) ഒരുക്കുന്ന മമ്മൂട്ടി റെട്രോസ്പെക്റ്റീവിൽ കാണിക്കുന്ന മമ്മൂട്ടിയുടെ "മികച്ച" 15 ചിത്രങ്ങളിൽ പെട്ട ഈ സിനിമയുടെ പോസ്റ്റർ ആണ്‌, അൽപം നേരത്തെ അച്ചടിച്ചുവെന്നുമാത്രം.

കാഴ്ചകൾ said...

ഒരുതരം പരസ്യ തട്ടിപ്പ്. അല്ലാതെന്ത്?

മഞ്ഞു തോട്ടക്കാരന്‍ said...

വ്യാജ സീ ഡീയും ഡീ വീ ഡീയും കാണുന്നതും അവര്‍ കണക്കില്‍ കൂട്ടി. അതാണ്‌ ;)

Villagemaan/വില്ലേജ്മാന്‍ said...

അല്ലെ തന്നെ പോസ്റ്റര്‍ എല്ലാം കണ്ടു നേര എന്ന് വിചാരിച്ചിക്യാ പൊതുജനം ? നല്ല കഥയായി !
മണ്‍സൂണ്‍ ഹിറ്റും , സമ്മര്‍ ഹിറ്റും, ടൈറ്റാനിക് ഹിറ്റും എനൂകെ പോസ്റ്റര്‍ അടിച്ചവ തിയേറ്ററില്‍ നിന്നും "ഓടിയ" പടങ്ങളായിരുന്നു !
അവര്‍ പോസ്റ്റര്‍ അടിക്കട്ടെന്നെ...അങ്ങനെ എങ്കിലും ഒരു ആശ്വാസം കിട്ടുന്നേല്‍..ഹി ഹി!

Vinu said...

"മലയാളം എന്ന ഒരു ഭാഷയും കേരളം എന്ന ഒരു നാടും ഉണ്ടെന്ന് രാവണനിൽ അഭിനയിച്ചതിലൂടെ ലോകത്തിനു മനസ്സിലാക്കി കൊടുത്ത നമ്മുടെ രാജുമോനും "

ഹഹ..അതിനിടയിലൂടെ യുവ സൂപ്പർ സ്റ്റാറിനിട്ട് ഒരു താങ്ങും

ഹംസ said...

ഹ ഹ.. ശരിയാ... നുണയന്മാര്‍

കൂതറHashimܓ said...

മമ്മുട്ടിക്കൊക്കെ എന്തും ആവാലോ

Naushu said...

കലക്കന്‍...

shaji.k said...

അതുശരി ഇങ്ങിനെയൊക്കെ പോസ്ടര്‍ പരിപാടി ഉണ്ട് അല്ലേ .അപ്പൂട്ടന്റെ കമെന്റിനു ഒരു ഒപ്പ്.

Mammootty Fans said...

മോഹൻലാലിന്റെ എല്ലാ പടങ്ങളിലും ഇതിലും വലിയ പോസ്റ്റർ മാജിക്കുകൾ നടത്തുന്നു. അന്നൊന്നും ഇല്ലാത്ത ആവോശം പോക്കിരി രാജയുടെ കാര്യത്തിൽ എന്തിനാണു ??
പോസ്റ്റ് ഇടാൻ വേറെ വിഷയങ്ങൾ ഒന്നും ഇല്ലാ അല്ലേ.

ശ്രീ said...

സൂപ്പര്‍ സ്റ്റാര്‍ പടങ്ങള്‍ക്ക് ഇതല്ല ഇതിനപ്പുറമുള്ള പരസ്യങ്ങളും പ്രതീക്ഷിയ്ക്കാം...

b Studio said...

കമന്റ് ഇട്ട എല്ലാവർക്കും നന്ദി.

@അപ്പൂട്ടന്‍
"ലക്ഷ്മി റായ്‌ മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ അമ്പതാം ദിവസം ആഘോഷിക്കുന്നതിനോടൊപ്പം"

മമ്മൂട്ടി തൊഴിൽ രഹിതനായ ചെറുപ്പക്കാരനായി അഭിനയിക്കുന്ന സിനിമ അല്ലേ..

@Mammootty Fans
പോസ്റ്റ് ഇടാൻ പറ്റിയ വിഷയമാണു എന്ന് തോന്നിയത് കൊണ്ട് തന്നെയാണു ഇതിട്ടത്. പിന്നെ മോഹൻലാലിന്റെ പോസ്റ്റർ മാജിക്കിനെ കുറിച്ചും ഈ ബ്ലോഗ്ഗിൽ മുൻപ് പറഞ്ഞിട്ടുണ്ട്.

Anonymous said...

mohanlal fansinu enthu thandayillatharavum kaanikkam alle....?? ne okke poi ninte karyam nokkada....ikkaykkittu thaangan vannal pani tharum.....

മുക്കുവന്‍ said...

agree with appoottaan.. good find buddy

Followers

 
Copyright 2009 b Studio. All rights reserved.