ഒരു കണക്കിനു റാണ മുടങ്ങിയത് നന്നായി അതു കൊണ്ടാണല്ലോ സൂപ്പർ സ്റ്റാർ രജനികാന്തിനു ഈ ഭാഗ്യം സിദ്ധിച്ചത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ രജനി റാണ ഉപേക്ഷിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെയാണു സൂപ്പർ സ്റ്റാറിന്റെ അടുത്ത പ്രൊജക്ട് പ്രഖ്യാപിക്കുന്നത്. സംവിധാനം മകൾ സൗന്ദര്യ. തിരകഥ, സംവിധാന മേൽനോട്ടം കെസ് രവികുമാർ. പടത്തിന്റെ പേരു കൊച്ചടിയാൻ. സംഗീതം എ ആർ റഹ്മാൻ. ചിത്രത്തിൽ നായികയായി ഇതുവരെ ആരെയും തിരുമാനിച്ചിട്ടില്ല. ഇനി ഇതിൽ എന്താണു രജനികാന്തിനു ലഭിച്ച ഭാഗ്യം എന്നറിയണ്ടേ. ഈ ചിത്രത്തിലെ വില്ലൻ ആരാണെന്നറിയണ്ടേ. സാക്ഷാൽ പൃഥ്വിരാജ്..!!!
അങ്ങനെ വിക്രം കഴിഞ്ഞ് രജനികാന്തിനും നമ്മുടെ പൃഥ്വിരാജിന്റെ ഒപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.!!!!!!
വെള്ളരിപ്രാവിന്റെ ചങ്ങാതി.
Posted in
Labels:
സിനിമ
Monday, December 26, 2011
1970 ൽ ചിത്രീകരിച്ച പെട്ടിയിലിരുന്നു പോയ ഒരു സിനിമ 2011 ൽ റിലീസായാൽ എന്ത് സംഭവിക്കും. അത് അറിയണമെന്നുണ്ടെങ്കിൽ ഈ ചിത്രം കാണണം. . മികച്ച അഭിനേതാക്കളും മികച്ച ഷോട്ടുകളും മികച്ച പാട്ടുകളും ഉണ്ടെങ്കിൽ ഒരു നല്ല സിനിമയുണ്ടാകില്ല. അതിനു ഒരു നല്ല തിരകഥ വേണം അതീ സിനിമയിലുണ്ട്. വിജയിക്കുന്നവരെ മാത്രം വാഴ്ത്തുന്ന സിനിമ ലോകത്തിലെ ആരും കാണാത്ത പരാജിതരുടെ കഥ പറയുകയാണു ഈ സിനിമയിൽ. സിനിമക്കുള്ളിലെ സിനിമ കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങളെല്ലാം മലയാള സിനിമ പ്രേക്ഷകർ കൗതുകപൂർവ്വം കണ്ടിട്ടുള്ളവയാണു. അക്കൂട്ടത്തിലേക്ക് ഇതാ ഒരു പുതിയ ചിത്രം കൂടി വെള്ളരി പ്രാവിന്റെ ചങ്ങാതി..!
41 വർഷങ്ങൾക്കു മുൻപ് അഗസ്റ്റിൻ ജോസഫ് എന്ന സംവിധായകൻ മുഴുവനായും പുതുമുഖങ്ങളെ വെച്ച് ചിത്രീകരിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ അന്ന് സാമ്പത്തിക പരാധീനം മൂലം റിലീസ് ചെയ്യാനാവാതെ പെട്ടിയിലാവുകയും തുടർന്ന് കടംകയറി നിർമാതാവ് കൂടിയായ സംവിധായകൻ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ഒരു ജോലി തേടി ഫിലിം ലാബിലെത്തുന്ന അദ്ദേഹത്തിന്റെ മകൻ മാണിക്കുഞ്ഞ് (ഇന്ദ്രജിത്ത്) യാദൃശ്ചികമായി തന്റെ അപ്പന്റെ സിനിമ കാണുകയും അത് റിലീസ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുകയാണു.
രണ്ട് അന്യമതത്തിൽ പെട്ടവരുടെ പ്രണയകഥ പറയുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ നായകനും നായികയുമാണു ഷാജഹാനും(ദിലീപ്) മേരി വർഗ്ഗീസും (കാവ്യ) ചിത്രത്തിലെ വില്ലനായി കണ്ണനും (മനോജ് കെ ജയനും) വേഷമിടുന്നു. ഇനിയുള്ള കഥ പറഞ്ഞാൽ ചിത്രത്തിലെ രസം നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് അതിനു മുതിരുന്നില്ല. 2011 മലയാള സിനിമയുടെ വസന്ത കാലമാണു. ട്രാഫിക്ക്, ഉറുമി, മേൽവിലാസം, ചാപ്പ കുരിശ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ പോലെയുള്ള നല്ല ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷം. അതിന്റെ ഇടയിലേക്ക് ഇതാ ഈ വെള്ളരിപ്രാവും ചങ്ങാതിയും കൂടി...!
വെറുതെ ഒരു ഭാര്യക്ക് ശേഷം വന്ന കാണക്കണ്മണി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അക്കു അക്ബർ എന്ന സംവിധായകൻ വീണ്ടും ഒരു മികച്ച ചിത്രം മലയാളിക്ക് സമ്മാനിച്ചിരിക്കുകയാണു. അനിൽ ജി സ് എന്ന തിരകഥാകൃത്ത് ഇവിടെ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. പഴയ കാലത്തെയും പുതിയ കാലത്തെയും ദൃശ്യങ്ങൾ മനോഹരമായി പകർത്തിയെടുത്തിരിക്കുന്നു. ചിത്രത്തിൽ സംഗീത വിഭാഗമാണു ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നത്. പതിനേഴിന്റെ എന്നു തുടങ്ങുന്ന ഗാനം ചിത്രം കണ്ടവർ പെട്ടെന്ന് മറക്കും എന്ന് തോന്നുന്നില്ല.
നായകനായി വേഷമിടുന്ന ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഒരു ശക്തമായ കഥാപാത്രമാണു ഇതിലെ ഷാജഹാൻ. കോമഡി താരം എന്നറിയപ്പെടുന്ന ഈ നടൻ അത്തരത്തിലുള്ള ഒരു രംഗം പോലുമില്ലാതെ കാണികളുടെ കയ്യടി നേടുകയാണു. വ്യത്യസ്ഥതയുള്ള വേഷങ്ങൾ തേടി ജനപ്രിയ നായകനും യാത്ര തുടങ്ങിയിരിക്കുന്നു നല്ലത്. മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന മനോജ് കെ ജയനും തന്റെ റോൾ മികവുറ്റതാക്കി. കാവ്യയും മോശമാക്കിയില്ല. കുറച്ചെയുള്ളുവെങ്കിലും ഇന്ദ്രജിത്തും മാണിക്കുഞ്ഞിനെ നന്നാക്കി.
രണ്ട് തരം പ്രേക്ഷകരുണ്ട് ഒന്ന് സിനിമ ഇഷ്ടപ്പെടുന്നവർ രണ്ടാമത്തേത് സിനിമയെ ഇഷ്ടപ്പെടുന്നവർ. രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവരാണു താങ്കളെങ്കിൽ ആൾക്കുട്ടത്തിന്റെ ആരവങ്ങൾക്ക് മാത്രമുള്ളതാണു സിനിമ എന്ന് കരുതാത്ത ഒരാളാണു നിങ്ങളെങ്കിൽ ഈ സിനിമ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച.ഒരു പാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഈ സിനിമയെ കുറിച്ച് വരുന്നുണ്ട്. അത് മുഖവിലയ്ക്കെടുത്ത് ഈ സിനിമ നിങ്ങൾ കാണാതിരിക്കുകയാണെങ്കിൽ 2011 ലെ നല്ല സിനിമകളിൽ ഒന്ന് നിങ്ങൾക്ക് നഷ്ടപ്പെടും..!!

രാജപാട്ടൈ
Posted in
Labels:
സിനിമ
Saturday, December 24, 2011
ദൈവതിരുമകൾ എന്ന ചിത്രത്തിനു ശേഷം ചിയാൻ വിക്രം നായകനായി അഭിനയിച്ച ചിത്രമാണു രാജപാട്ടൈ. വെണ്ണില കബഡികൂട്ടം, നാൻ മഹാൻ അല്ലൈ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുശീന്ദ്രനാണു ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
അന്യൻ എന്ന മെഗാഹിറ്റിനു ശേഷം ഒരു വമ്പൻ ഹിറ്റ് നൽകാൻ കഴിയാതെ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന വിക്രത്തിനു ഒരു തിരിച്ചു വരവായിരിക്കും എന്ന് കരുതപ്പെട്ടിരുന്ന ചിത്രമായിരുന്നു രാജപാട്ടൈ. എന്നാൽ തന്റെ പതിവു ശൈലിയിൽ നിന്ന് വ്യത്യസ്തമായി കൊമേഴ്സ്യൽ ചേരുവകൾ ചേർത്ത് സുശീന്ദ്രൻ ഒരുക്കിയ ഈ ചിത്രം പക്ഷെ ആരാധകരെ സംതൃപ്തരാക്കാൻ ഉതകുന്ന തരത്തിലുള്ളതല്ല.
അന്യനു മേലെ നിൽക്കുന്ന ഒരു ചിത്രവുമായി വന്നാൽ മാത്രമേ വിക്രം ആരാധകർ ഇനി സ്വീകരിക്കുകയുള്ളു. അതു കൊണ്ട് തന്നെ ഒരു മെഗാഹിറ്റിനായി വിക്രം ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമകളിലെ ജിം ബോയ് ആയി അഭിനയിക്കുന്ന (വില്ലന്റെ സഹായി) അനൽ മുരുകൻ എന്ന കഥാപാത്രമാണു ഇതിലെ നായകൻ. ലാൻഡ് മാഫിയായുമായി ബന്ധപ്പെട്ട് ദക്ഷിണമൂർത്തി(വിശ്വനാഥൻ)എന്നയാളെ സംരക്ഷിക്കേണ്ടി വരികയും അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെയാണു രാജപാട്ടൈ കൈകാര്യം ചെയ്യുന്നത്.
വെറുതെ രണ്ട് മണിക്കൂർ 7 മിനുട്ട് കളയാം എന്ന് കരുതുന്നവർക്ക് ഈ സിനിമ കാണാം. തമിഴ് സിനിമയിലെ ഏറ്റവും ചിലവു കുറഞ്ഞ ബിഗ് ബഡ്ജറ്റ് ചിത്രമാണു ഇത്. ആരാധകർ ഇടിച്ചു കയറുന്ന ആദ്യ വാരത്തിലെ കളക്ഷന്റെ പകുതി മതി ഈ ചിത്രത്തിന്റെ മുടക്ക് മുതലിന്റെ ഇരട്ടി ലാഭം നേടാൻ. തമിഴന്റെ ഒരു ബുദ്ധിയേ..!!

ഡോൺ 2
Posted in
Labels:
സിനിമ
Friday, December 23, 2011
1978 ൽ അമിതാബ് ബച്ചൻ അഭിനയിച്ച് ഉജ്ജ്വലമാക്കിയ ഡോൺ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു 2006ൽ ഷാരുഖ് ഖാനെ നായകനാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്ത ഡോൺ. അമിതാബിന്റെ ഡോണും ഷാരുഖിന്റെ ഡോണും തമ്മിൽ ഒരു താരതമ്യത്തിന്റെ ആവശ്യമില്ല രണ്ടു പേരും തങ്ങളുടേതായ രീതിയിൽ ആ റോൾ മനോഹരമാക്കിയിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ സഹായത്താൽ ഷാരുഖിന്റെ ഡോൺ മികച്ചതെന്ന് തോന്നുമെങ്കിലും 1978 ലെ പരിമിതികൾക്കുള്ളിൽ നിന്നുള്ള ഒരു വലിയ ചിത്രം തന്നെയായിരുന്നു അമിതാബിന്റെ ഡോണും. 2006ൽ പുറത്തിറങ്ങിയ ഡോണിന്റെ രണ്ടാം ഭാഗം ആണു ഡോൺ 2. റീമേക്ക് ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുക എന്ന അപൂർവ്വ ബഹുമതിക്ക് അർഹമായിരിക്കുകയാണു ഡോൺ 2.
ആദ്യ ഡോണിന്റെ കഥ അവസാനിച്ചിടത്ത് നിന്നു തന്നെയാണു ഡോൺ 2 ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിൽ രക്ഷപ്പെട്ട ഡോൺ പോലീസിൽ പിടികൊടുക്കുകയും പിന്നീട് വർദാനു (ബോബൻ ഇറാനി) മായി ജയിൽ ചാടി ജർമനിയിലുള്ള ഒരു ബാങ്കിലെ നോട്ട് അടിക്കുന്ന പ്ലേറ്റ് (ബാങ്ക് കൊള്ളയടിക്കുകയൊക്കെ പഴയ സ്റ്റൈയിൽ ഇത് ഡോൺ സ്റ്റൈയിൽ) കൈക്കലാക്കാൻ ശ്രമിക്കുന്നതാണു സിനിമയുടെ ഇതിവൃത്തം.
ഒരു ഓഷ്യൻസ് സീരിസ് ശ്രേണിയിൽ പെടുത്താവുന്ന ബോളിവുഡ് ചിത്രം. ഷാരുഖ് ഖാൻ എന്ന നടന്റെ ഗ്ലാമറും സ്റ്റൈയിലും സമർത്ഥമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. പ്രിയങ്ക ചോപ്ര ബോബൻ ഇരാനി, ഓംപുരി എന്നീ പഴയ ഡോണിലെ അഭിനേതാക്കൾ തന്നെ ഇതിലും പ്രധാന വേഷത്തിലെത്തുന്നു.ഒട്ടും ഇഴച്ചിൽ ഇല്ലാത്ത ഫാസ്റ്റ് ആയ തിരകഥയാണെങ്കിലും എന്തോ ഒരു കുറവ് ചിത്രം കണ്ടിരിക്കുമ്പോൾ അനുഭവപ്പെടും. ഒരു പക്ഷെ അമിത പ്രതീക്ഷകൾ നൽകിയ ഭാരമായിരിക്കാം അത്.
ഫർഹാൻ അക്തറുടെ സംവിധാനവും തിരകഥയുമെല്ലാം മികച്ചതാണെങ്കിലും ഡോൺ 3 എന്ന ഒരു കടുംകൈ ചെയ്യരുത് എന്നൊരു അപേക്ഷയുണ്ട്. ഷാരുഖാന്റെ പെർഫോമൻസാണു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പക്ഷെ അതു മാത്രമാണു ഹൈലെറ്റ് എന്നതാണു ഈ ചിത്രത്തിന്റെ ന്യൂനതയും. ഹൃതിക്ക് റോഷൻ ഇതിൽ അതിഥി താരമായിട്ടെത്തുന്നുണ്ട്. ഹൃതിക് ആരാധകർ സന്തോഷിക്കേണ്ട. റാ വണിലെ രജനി റോൾ പോലെയൊരു ചെറിയ റോൾ. അത്രയേ ഉള്ളു.
എന്തൊക്കെയായാലും റാ വൺ കണ്ട് നിരാശരായ ഷാരുഖ് ആരാധകരെ ആവേശഭരിതരാക്കുന്ന ചേരുവകളെല്ലാം ചിത്രത്തിലുണ്ട്. പക്ഷെ ആ ആവേശം സാധാരണ പ്രേക്ഷകനിലും നിറയുമോ എന്നത് സംശയമാണു. പക്ഷെ ഒരു പാട് നെഗറ്റീവ് അഭിപ്രായങ്ങൾ ഉണ്ടായിട്ടും ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലുണ്ടാവാൻ റാ വൺ എന്ന ചിത്രത്തിനു കഴിഞ്ഞുവെങ്കിൽ ഡോൺ 2 ബോളിവുഡിലെ എല്ലാ കളക്ഷൻ റിക്കാർഡുകളും തകർത്തെറിയുന്ന ഒരു വലിയ ഹിറ്റ് ആയിക്കൂടെന്നില്ല. കാരണം ബോളിവുഡിനു ഒരേ ഒരു രാജാവേ ഉള്ളു.
one and only sharukh khan..!!

വെനീസിലെ വ്യാപാരി.
Posted in
Labels:
സിനിമ
Wednesday, December 21, 2011
സംവിധായകൻ ജോഷി ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എത്ര വലിയ ഹിറ്റുകൾ നൽകിയകൂട്ടുകെട്ടാണെങ്കിലും അതൊക്കെ ആ കൂട്ടുകെട്ടിന്റെ പുതിയ സിനിമയുടെ റിലീസിന്റെ അന്ന് ആദ്യഷോയ്ക്ക് ആളെ കൂട്ടാൻ മാത്രമേ ഉപകരിക്കു. അത് കഴിഞ്ഞാൽ ആ സിനിമയുടെ വിധിനിർണയിക്കുന്നത് ആ സിനിമയുടെ നിലവാരം അളന്നു കൊണ്ടാണു. അല്ലാതെ ആ സംവിധായകനുംനായകനും ഒരുമിച്ച ഹിറ്റുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല എന്ന്..!
അതു കൊണ്ട് തന്നെകരിയറിൽ ഹിറ്റുകൾ മാത്രം നൽകിയിട്ടുള്ള സംവിധായകനും ആദ്യ സിനിമയുടെ തിരകഥ കൊണ്ട്തന്നെ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ച തിരകഥാകൃത്തും പിന്നെ മലയാളത്തിന്റെമഹാനടനും ഒന്നിക്കുമ്പോൾ മറ്റൊരു മായാവിയോ അല്ലെങ്കിൽ ക്ലാസ്മേറ്റ്സിന്റെ നിലവാരത്തിലുള്ളഒരു സിനിമയോ പ്രേക്ഷകർ പ്രതീക്ഷിച്ചു പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റം പറയാൻ പറ്റുകയില്ല.
വെനീസിലെ വ്യാപാരി. പേരിൽ തന്നെ തുടങ്ങുന്ന വ്യത്യസ്തത. ചട്ടമ്പിനാടിനു ശേഷം മമ്മൂട്ടിയെനായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രം. ഇവിടം സ്വർഗ്ഗമാണു എന്ന മോഹൻലാൽചിത്രത്തിനു ശേഷം ജയിംസ് ആൽബർട്ടിന്റെ തിരകഥ. 1980 ന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥ. തുടക്കം നന്നായിരുന്നു. പക്ഷെ നല്ല തുടക്കം വിജയത്തിന്റെ പാതി വഴി പിന്നിടുന്നു എന്ന പഴഞ്ചൊല്ല് ഇവിടെയും അന്വർത്ഥമായി. അതെ വ്യാപാരിയുടെ കച്ചവടം ഇടവേള വരെയെ പൊടി പൊടിക്കുന്നുള്ളു.
പ്രമാദമായ അജയൻ കൊലക്കേസ് അന്വേഷിക്കാനെത്തുന്ന പോലീസുകാരനായിട്ടാണു മമ്മൂട്ടി ഇതിൽ വേഷമിടുന്നത്. കേസ് അന്വേഷിക്കാൻ കച്ചവടക്കാരനായി എത്തുന്ന പവിത്രൻ (മമ്മൂട്ടി) പിന്നീട് കച്ചവടത്തിൽ ലഭിക്കുന്ന ലാഭം കണ്ട് ഒരു മുഴുവൻ സമയ കച്ചവടക്കാരനാവുകയാണു. ആദ്യം ഒരല്പം നെഗറ്റീവ് ടച്ചുണ്ടെന്ന് തോന്നിപ്പിക്കുകയും പിന്നീട് സൽഗുണ സമ്പന്നനാവുകയും ചെയ്യുന്ന നായകനാണു പവിത്രൻ. മമ്മൂട്ടിയുടെ കൈകളിൽ ഭദ്രമായ കഥാപാത്രം
ആരാണു അജയനെ കൊന്നത് എന്ന സസ്പെൻസ് കൂടി ഈ ചിത്രത്തിൽ തെളിയിക്കപ്പെടുന്നുണ്ട്. വളരെ ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണു പവിത്രൻ എല്ലാം നേടുന്നത്. ഇടയ്ക്ക് പവിത്രനു പാളിച്ചകൾ പറ്റുന്നുണ്ട്. പക്ഷെ അതെല്ലാം വിദഗ്ദമായി തിരുത്തികൊണ്ട് പവിത്രൻ തന്റെ ലക്ഷ്യം നിറവേറ്റുന്നിടത്താണു ചിത്രത്തിന്റെ അവസാനം.
ചിത്രത്തിൽ സലീം കുമാർ, സുരാജ്, കാവ്യ, പൂനം ബാജ്വ, ജനാർദ്ദനൻ, വിജയരാഘവൻ, സുരേഷ് കൃഷ്ണ തുടങ്ങിയ വലിയ താര നിരതന്നെയുണ്ട്. 80കളുടെ ലൊക്കേഷൻ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ ചിത്രം കണ്ടിരിക്കുന്നവർക്ക് ഇതൊരു കോമഡി ചിത്രമാണോ അതോ ത്രില്ലർ ആണോ അതോ ഇതും രണ്ടും കൂടി ചേർന്നതാണോ എന്നൊക്കെ ആശയകുഴപ്പം ഉണ്ടായേക്കാം. ആദ്യം പറഞ്ഞത് പോലെ ഇടവേള വരെ പൊടി പൊടിച്ച കച്ചവടം ഇടവേളയ്ക്ക് ശേഷം കുത്തനെ താഴോട്ടാണു വരുന്നത്. അവസാനം കച്ചവടം പൊളിഞ്ഞ് കട പൂട്ടേണ്ടിവരുന്ന അവസ്ഥയിൽ ചിത്രം തീരുന്നു.അല്ല ഇങ്ങനെയൊരു കഥയും അതിൽ ഇങ്ങനെയൊരു സസ്പെൻസും പിന്നെ പഴങ്കഞ്ഞി ക്ലൈമാക്സും വന്നാൽ ഇങ്ങനെയിരിക്കും..!
മേക്കപ്പ് മാൻ, ലോലിപോപ്പ് പോലുള്ള ചിത്രങ്ങൾ ഷാഫി ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ചതി ഷാഫീ...!!! ക്ലാസ് മേറ്റ്സിന്റെ തിരകഥ എങ്ങനെ സംഭവിച്ചു എന്ന് സിബിഐ അന്വേഷണത്തിനു വിടേണ്ട സമയമായിരിക്കുന്നു. കരിയറിൽ തിരിച്ചടികൾ സംഭവിച്ചപ്പോഴെല്ലാം ശക്തമായി തിരിച്ചു വന്നിട്ടുള്ള ചരിത്രമാണു മമ്മൂട്ടിക്ക്. അതു കൊണ്ട് തന്നെ 2012ൽ അങ്ങനെ സംഭവിക്കും എന്ന് നമുക്ക് കരുതാം...!
*മമ്മൂട്ടി ആരാധകൻ അല്പം വ്യസനത്തോടെ കുഴപ്പമില്ല എന്ന് അഭിപ്രായം പറയുന്ന ഈ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായം ഒരു സാധാരണ പ്രേക്ഷകനോട് ചോദിച്ചാൽ ഉത്തരം ഒറ്റവാക്കിൽ കിട്ടും..!!
**വളരെ മോശം..!!!

ഒരു മരുഭൂമിക്കഥ
Posted in
Labels:
സിനിമ
Tuesday, December 20, 2011
പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ട്, ഒരു കാലത്ത് മലയാള സിനിമയിൽ വസന്തം വിരിയിച്ചിരുന്ന ഒരു പാട് ചിത്രങ്ങളുടെ ശില്പികൾ. മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം ഇവരുടെ സുവർണ്ണകാലത്തിറങ്ങിയ ചിത്രങ്ങൾ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും. മലയാളികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന ഒരു പത്ത് സിനിമകൾ എടുത്താൽ അതിൽ ഏറിയപങ്കും ഈ കൂട്ടുകെട്ടിൽ നിന്നുണ്ടായതു തന്നെയാകും. ഇങ്ങനെയൊക്കെയുള്ളത് കൊണ്ടാണു കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സിനിമകൾ എടുത്ത് പ്രേക്ഷകരെ ഇളിഭ്യരാക്കിയിട്ടുകൂടി ഒരു മരുഭൂമികഥ എന്ന പേരിൽ പുതിയ സിനിമ ഇറങ്ങിയപ്പോൾ ജനം ഇടിച്ചു കയറിയത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യബോധം തിരുവനന്തപുരം കോഫീ ഹൗസിൽ ചായ കുടിച്ചും സിഗരറ്റ് വലിച്ചും വലിയ വലിയ കളികൾ കളിച്ചും വളർന്നു വന്ന മിസ്റ്റർ പ്രിയദർശൻ താങ്കൾ മനസ്സിലാക്കണമായിരുന്നു.
മോഹൻലാലിനു പുറമേ മുകേഷ് ,ലക്ഷ്മിറായ്,ഭാവന എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ഒരു മരുഭൂമികഥയിൽ അറബി വേഷത്തിൽ ഹിന്ദി നടൻ ശക്തി കപൂറുമെത്തുന്നുണ്ട്. ചിത്രത്തിന്റെ കഥാപശ്ചാത്തലം.... അങ്ങനെയൊന്നുമില്ല കാക്കകുയിൽ, ചന്ദ്രലേഖ, വെട്ടം തുടങ്ങി എല്ലാ പ്രിയദർശൻ സിനിമകളിലെയും രംഗങ്ങൾ അങ്ങ് ദുബായ് ലൊക്കേഷനിൽ വെച്ച്ചിത്രീകരിച്ചിരിക്കുന്നു. പ്രിയദർശൻ താങ്കൾ ഇത്രയും തരം താണു പോയിരിക്കുന്നു എന്നോർക്കുമ്പോൾ സഹതാപം തോന്നുന്നു. സ്വന്തം ചിത്രത്തിലെ സീനുകൾ തന്നെ വീണ്ടും ഉപയോഗിക്കുക എന്ന നിലവാര തകർച്ചയുടെ അങ്ങേയറ്റത്തെത്തി നിൽക്കുന്നു ഇന്ത്യൻ സിനിമയിലെ ഷോമാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിഖ്യാത സംവിധായകൻ കഷ്ടം..!
മുകേഷിന്റെ കോമഡി മാത്രമാണു ചിത്രത്തിലെ ഏക ആശ്വാസം. ലക്ഷ്മിറായിയെ ഈ സിനിമയുടെ ലൊക്കേഷനിലെത്തിയ ജയിംസ് കാമറൂൺ ഹോളിവുഡ് സിനിമയിലേക്ക് ക്ഷണിച്ചു എന്ന ഒരു വാർത്തയുണ്ടായിരുന്നു. ഇത് സത്യമാണെങ്കിലും അല്ലെങ്കിലും അഭിനയം കണ്ടിട്ടായിരിക്കില്ല അങ്ങനെയൊരു ക്ഷണം വന്നത് എന്നത് തീർച്ചയാണു. പിന്നെ എന്തിനാണു എന്ന് ചോദിച്ചാൽ ഇതിനൊക്കെ തന്നെ..!!അറബിക്കഥ നായകൻ ശ്രീനിവാസന്റെ വിവരണത്തോടെ ആരംഭിക്കുന്ന സിനിമ അവസാനിക്കുമ്പോൾ കാണികൾക്ക് നിരാശ മാത്രം നൽകുന്ന ഒന്നായി ഈ സിനിമ മാറുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം പ്രിയദർശനു തന്നെയാണു. പക്ഷെ അത് തിരിച്ചറിയാൻ കഴിയാത്തതാണു പ്രിയദർശൻ സത്യൻ അന്തിക്കാട് തുടങ്ങിയ പഴയ താപ്പാനകളുടെ പരാജയം.
മോഹൻലാൽ എന്ന നായകനേക്കാൾ മുകേഷ് എന്ന സഹനടനാണു സിനിമയിൽ സ്കോർ ചെയ്തിരിക്കുന്നത്. ദുർബലമായ ഒരു കഥയും അതിനേക്കാൾ ദുർബലമായ തിരകഥയും ഒരു പാട് വട്ടം കണ്ട് മടുത്ത സീനുകളാൽ ചേർത്തുണ്ടാക്കിയ ഈ സിനിമയിൽ മോഹൻലാൽ അല്ല രജനികാന്ത് വന്ന് അഭിനയിച്ചാൽ പോലും കാണികൾക്ക് രസിക്കും എന്ന് തോന്നുന്നില്ല. പാട്ടുകളും മനോഹര മരുഭൂമി ലൊക്കേഷനുമൊന്നും ഈ ചിത്രത്തെ രക്ഷിക്കാൻ പോകുന്നില്ല. അതു പോലെ തന്നെ എംജി ശ്രീകുമാറിനെ സംഗീതം കോപ്പിയടിച്ചു എന്ന് പറഞ്ഞ് വിമർശിക്കേണ്ട കാര്യമില്ല കാരണം സിനിമയേ കോപ്പിയടിയാണു പിന്നെയാണു ഒരു പാട്ട്.
ബ്രെയിൻലെസ് കോമഡി എന്റർടെയ്നർ എന്നൊക്കെ ഓമനപേരിട്ട് വിളിച്ച് ഈ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ പ്രിയദർശനു കഴിഞ്ഞേക്കും. പക്ഷെ കാക്കകുയിലും വെട്ടവും ചന്ദ്രലേഖയുമൊക്കെ ടിവിയിൽ വരുമ്പോൾ ഞങ്ങൾ കണ്ടോളം അതിനു വേണ്ടി കാശ് മുടക്കി വീണ്ടും തിയറ്ററിൽ പോകേണ്ടതില്ല എന്ന് പ്രേക്ഷകർ തിരുമാനിച്ചാൽ പൂർണ്ണമായും ദുബായിൽ വെച്ച് ചിത്രീകരിച്ചു എന്ന് അവകാശപ്പെടുന്ന ഈ ചിത്രത്തിനു അത് അർഹിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വരും എന്നത് തീർച്ചയാണു.
*പ്രിയദർശൻ അടുത്ത് ചെയ്ത സിനിമകളിൽ ഏതാണു ഭേദം എന്ന് ചോദിച്ചാൽ..!
**പട്ടികളിൽ ബ്രാഹ്മണപട്ടികൾ എന്നൊന്നുമില്ല എല്ലാം പട്ടികൾ..!!!

ആവർത്തിക്കുമോ 2010..?
Posted in
Labels:
സിനിമ
Wednesday, December 14, 2011

അങ്ങനെ വീണ്ടുമൊരു ക്രിസ്തുമസ് വന്നെത്തി. 2010ല് നടന്ന ക്രിസ്തുമസ് പോരാട്ടത്തിന്റെ തനിയാവർത്തനം തന്നെയാണു ഈ വർഷവും മലയാള സിനിമയിൽ നടക്കുന്നത്. 2011 ലെഅവസാന റിലീസ് സീസൺ. കഴിഞ്ഞ വർഷം മമ്മൂട്ടി-ലാൽ-ദിലീപ് നേർക്കു നേർ ഏറ്റുമുട്ടിയപ്പോൾഏറ്റവും വലിയ നഷ്ടം സംഭവിച്ചത് മോഹൻലാലിനും ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയത് ദിലീപും ആയിരുന്നു. ബെസ്റ്റ് ആക്ടർ-കണ്ടഹാർ-മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങൾ മാറ്റുരച്ച ആഡിസംബർ മാസത്തിൽ കണ്ടഹാർ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിഗ്ബഡ്ജറ്റ് ചിത്രമായി മാറിയപ്പോൾ കുഞ്ഞാട് 2010ലെ തന്നെമെഗാഹിറ്റുകളിലൊന്ന് എന്ന പദവി കരസ്ഥമാക്കി.
നിർമ്മാതാവിനു നഷ്ടം ഉണ്ടാക്കിയിട്ടില്ലാത്ത ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ബെസ്റ്റ് ആക്ടറിലൂടെ മമ്മൂട്ടി ഈ മൽസരത്തിൽ തടി രക്ഷപ്പെടുത്തുകയും ചെയ്തു. 2010-ൽ പോക്കിരിരാജ എന്ന വമ്പൻ ഹിറ്റും കുട്ടിസ്രാങ്ക് എന്ന ക്ലാസ്ചിത്രവും ഒരേ സമയം നിരൂപകരും ആരാധകരും വാഴ്ത്തിയ പ്രാഞ്ചിയേട്ടനും നൽകിയ ഗ്ലാമറിലായിരുന്നു മമ്മൂട്ടി. മോഹൻലാലാകട്ടെ ശിക്കാർ എന്ന ഒരേ ഒരു ചിത്രം മാത്രം നൽകിയ ആശ്വാസത്തിലും. ഈ കൂട്ടത്തിൽ ഏറ്റവും ആത്മവിശ്വാസത്തിലുണ്ടായിരുന്നത് ജൻപ്രിയനായകൻ ദിലീപ് ആയിരുന്നു. 2010ലെ താരം എന്ന പദവി അതിനോടകം നേടികഴിഞ്ഞിരുന്ന ദിലീപിനു കുഞ്ഞാട് ഒരു പരാജയമായിരുന്നെങ്കിൽ പോലും ഒന്നും സംഭവിക്കിലായിരുന്നു. പിന്നീട്സംഭവിച്ചതെല്ലാം ചരിത്രം.
ആ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമ്പോൾ ,വർഷം ഒന്ന് കഴിഞ്ഞ് ഈ മൂന്നു താരങ്ങളുടെയും ചിത്രങ്ങൾ വീണ്ടും ഒരുമിച്ച് റിലീസിനൊരുങ്ങുമ്പോൾ കഥയുടെയും കാര്യങ്ങളുടെയും കിടപ്പുകൾ മാറിയിരിക്കുന്നു. മലയാളത്തിലെ ഏക്കാലത്തേയും മെഗാസ്റ്റാറായ മമ്മൂട്ടിയുടെ നാലു മെഗാഫ്ലോപ്പുകളാണു ഈ വർഷം ഉണ്ടായത്. .ഒരു ചിത്രത്തിനും ആവറേജ്ഹിറ്റ് പോലും നേടാൻ കഴിഞ്ഞില്ല എന്നതാണു ദുഃഖകരമായ വസ്തുത. 2010ൽ മോഹൻലാൽ നേരിട്ടതും ഇതേ അവസ്ഥയായിരുന്നു പക്ഷെ ശിക്കാർ എന്ന ഒരു ഹിറ്റ് ചിത്രത്തിന്റെ പിൻബലം അദ്ദേഹത്തിനുണ്ടായിരുന്നു.
അതു പോലെ ദിലീപിന്റെ കാര്യം 2010ൽ സോളോ ഹിറ്റുകൾ ഉണ്ടാക്കിയ ഈ നടൻ ഈ വർഷം മൾട്ടി സ്റ്റാർ ചിത്രങ്ങളിലാണു ശ്രദ്ധ പതിപ്പിച്ചത്. ഒറ്റയ്ക്ക് അഭിനയിച്ച ഓർമ്മ മാത്രം എന്ന ചിത്രം ബോക്സ് ഓഫീസിൽ ഓർമ്മ മാത്രമായി. അങ്ങനെ നോക്കുമ്പോൾ ഈ മൂന്നു താരങ്ങളിലും തിളങ്ങി നിൽക്കുന്നത് യൂണിവേഴ്സൽ സ്റ്റാർ ആയ മോഹൻലാൽ തന്നെ ആണു. 2010 ലെ പരാജയ പരമ്പരയെ ആകെ തുടച്ചു നീക്കുന്ന തരത്തിലുള്ള പ്രകടനമാണു 2011 ൽ ലാൽ നടത്തിയിരിക്കുന്നത്. മമ്മൂട്ടിയെ അപേക്ഷിച്ചു നോക്കുമ്പോൾ മൾട്ടിസ്റ്റാർ ആണെങ്കിലും ഗംഭീര ഇനീഷ്യൽ നേടിയ ചൈനാടൗൺ, ക്രിസ്ത്യൻ ബ്രദേഴ്സ് എന്നീ ചിത്രങ്ങളും പോസ്റ്ററിലെങ്കിലും വിജയിച്ച സ്നേഹവീട് എന്ന ചിത്രവും ലാലിന്റെ ക്രെഡിറ്റിലുണ്ട്. പിന്നെ വീൽ ചെയറിലിരുന്നു കൊണ്ട് അവിസ്മരണീയ പ്രകടനം കാഴ്ച്ച വെച്ച് ഹൈക്ലാസ് പ്രേക്ഷകരുടെ ഒന്നടങ്കം പ്രശംസ ഏറ്റു വാങ്ങിയ പ്രണയം എന്ന ചിത്രവും. മോഹൻലാൽ ആരാധകർക്ക് ആനന്ദലബ്ദിക്ക് ഇനി എന്ത് വേണം.
2011ൽ ഒരു ഹിറ്റ് ഉണ്ടാക്കാനുള്ള മമ്മൂട്ടിയുടെ ആകെയുള്ള അവസരമാണു വെനീസിലെ വ്യാപാരി. ജെയിംസ് ആൽബർട്ട് തിരകഥയെഴുതി ഷാഫി സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയിച്ചില്ലെങ്കിൽ മമ്മൂട്ടി ആരാധകർ മറക്കാനാഗ്രഹിക്കുന്ന ഒരു വർഷമായി 2011 മാറും എന്നത് തീർച്ച. വെറുതെ ഒരു ഭാര്യ എന്ന സൂപ്പർ ഹിറ്റിനു ശേഷം അക്കുഅക്ബർ ഒരുക്കുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രമാണു ദിലീപിന്റെ ക്രിസ്തുമസ് റിലീസ്.പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് വിജയസാധ്യത കാണുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കൊണ്ട് സ്വന്തം ക്രെഡിറ്റിൽ ഒരു പടമെങ്കിലും വിജയിപ്പിക്കാൻ സ്പാനിഷ് മസാലയും കഴിയുന്നത് വരെ ദിലീപ് കാത്തിരിക്കേണ്ടി വരും എന്നതാണു ചുരുക്കും.
2011ൽ ഇപ്പോഴെ സേഫ് സോണിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിനു മരുഭൂമികഥ ഒരു ബോണസാണു. വിജയിച്ചാൽ ഈ വർഷം അഭിനയിച്ച എല്ലാ പടങ്ങളും വിജയിച്ചു എന്ന പ്രശസ്തി. പരാജയപ്പെട്ടാൽ...? പരാജയപ്പെട്ടാലെന്താ നമ്മൾ ഇത് എത്ര കണ്ടിരിക്കുന്നു അല്ല പിന്നെ...!!!!
Subscribe to:
Posts (Atom)