പോക്കിരി രാജാവും അലക്സാണ്ടർ ചക്രവർത്തിയും കഥ തുടർന്നു കൊണ്ടേ ഇരിക്കുകയാണല്ലോ. എന്നാൽ പിന്നെ ഒരു change ആയിക്കോട്ടെ എന്ന് കരുതിയാണു കൈറ്റ്സ് കാണാൻ പോയത്. സിനിമയുടെ അഭിപ്രായം ബ്ലോഗിൽ എഴുതുമ്പോൾ മാർക്കിട്ട് എഴുതുണമത്രെ. എന്നാൽ ഒരു വ്യത്യസ്തതക്ക് ചിക്കൻ ബിരിയാണി, നൂഡിൽസ് എന്നൊക്കെ വിശേഷിപ്പിച്ചത് ആർക്കും അങ്ങ് ദഹിച്ചില്ല. മാത്രമല്ല അപ്പോഴാണു അറിയുന്നത് റിവ്യു എഴുതണമെങ്കിൽ ആദ്യം ബെർളി ആ സിനിമയെപ്പറ്റി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതു ആദ്യം വായിക്കണം എന്ന്.ഈ പരിപാടികൾക്ക് ഒന്നും എന്തായാലും നമ്മളില്ല. സിനിമ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ പറയുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.. ആദ്യത്തെ ഷോ ആണു എന്ന് പറഞ്ഞ് കാര്യം ഒന്നും ഇല്ല നൂൺ ഷോ ആയതു കൊണ്ടാകാം അധികം ആളൊന്നുമില്ലായിരുന്നു. പക്ഷെ പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൽ മുഴുവൻ കോളേജ് പിള്ളേരുടെ ബഹളം. കൂടുതലും പെൺപിള്ളേരു. കൂടെ കുറച്ച് യോ.യോ.. ആൺപിള്ളേരും.. ഇവന്മാരുടെയൊക്കെ യോഗം എന്ന് മനസ്സിൽ പറഞ്ഞ് ഗേറ്റ് കടക്കുമ്പോൾ ഒരു ചേട്ടൻ ടിക്കറ്റ് എടുക്കാൻ വേണ്ടി ഓടി വരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേട്ടൻ പടം എങ്ങനുണ്ട് എന്ന് ചോദിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. കുഴപ്പല്യാ.. ചേട്ടാ.. പക്ഷെ വല്യ പ്രതീക്ഷ ഒന്നും വേണ്ടാട്ടാ... ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. പടം എങ്ങനെയുണ്ടെന്ന്. ജോദാ അക്ബറിനു ശേഷം രണ്ട് വർഷമായി ഹൃതിക് നായകനായ ഒരു സിനിമ കണ്ടിട്ട്. ക്രേസി 4 ലും ലക്ക് ബൈ ചാൻസിലും വന്നെങ്കിലും അതെല്ലാം ഗസ്റ്റ് അപ്പിയറൻസുകളായിരുന്നല്ലോ. അനുരാഗ് ബസുവിന്റെ ഗാങ്ങ്സ്റ്ററും ലൈഫ് ഇൻ എ മെട്രൊയുമൊക്കെ കണ്ടതു കാരണം മറ്റൊരു കഹോ നാ പ്യാർ ഹേ പ്രതീക്ഷിച്ചല്ല പോയത്. ചുരുക്കി പറഞ്ഞാൽ നിർമാതാവിന്റെ സ്ഥാനത്ത് രാകേഷ് റോഷന്റെ പേരു കണ്ട് ഒരു കോയി മിൽഗയയാ കൃഷോ പ്രതീക്ഷിച്ചു പോയാൽ നിങ്ങൾ നിരാശപ്പെടെണ്ടി വരും. അതു കൊണ്ടാണു പറഞ്ഞത്.
കുഴപ്പല്യാ.. ചേട്ടാ.. പക്ഷെ വല്യ പ്രതീക്ഷ ഒന്നും വേണ്ടാട്ടാ... എന്ന്.
* ഇതിന്റെ ഇഗ്ലീഷ് വേർഷൻ ഇറങ്ങുമ്പോൾ അതും പോയി കാണണം. ഇതിൽ ഇല്ലാത്ത എന്തോ അതിൽ ഉണ്ടെന്ന് പറയുന്നത് കേട്ടു. അതെന്താണു എന്ന് ഒന്നറിയണമല്ലോ.
ബോഡി ഗാർഡിനു എന്താണു മഹത്വം.
Posted in
Labels:
സിനിമാ
Friday, May 21, 2010
മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരാണ് സിദിഖ് ലാൽ. അവരുടെ റാംജി റാവുവും ഗോഡ്ഫാദറുമൊക്കെ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതാണു. ഇപ്പോഴും ചിരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇവർ രണ്ടു പേരും വേർപിരിഞ്ഞതിനു ശേഷം സിദിഖ് തനിയെ ചെയ്ത സിനിമകൾക്ക് മുൻ കാല ചിത്രങ്ങളുടെ പോലെ ഒരു സ്വാധീനം പ്രേക്ഷകരിൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഹിറ്റ്ലറും ഫ്രണ്ട്സും സിദിഖിന്റെ പേരു ചീത്തയാക്കിയില്ലെങ്കിലും അതിനു ശേഷം വന്ന ക്രോണിക് ബാച്ചിലർ സിദിഖ് എന്ന സംവിധായകന്റെ ഭാവനാ ശ്യൂനത വെളിവാക്കുന്ന ഒന്നായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളുടെ ചാർട്ടിൽ ക്രോണിക്ക് ബാച്ചിലർ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ സിദിഖ് എന്ന സംവിധായകന്റെ ഒരു പരാജയം തന്നെ ആയിരുന്നു ഈ സിനിമ.സിദിഖ് സിനിമകൾ നന്നായിരിക്കും എന്ന കുടുംബ പ്രേക്ഷകരുടെ പ്രതീക്ഷ ചൂഷണം ചെയ്ത് കൊണ്ടും ഒപ്പമിറങ്ങിയ മറ്റ് ചിത്രങ്ങൾ മോശമായിപോയതു കൊണ്ടും മാത്രം 50 ദിവസങ്ങൾ പിന്നിട്ടതാണു ഈ ചിത്രം. പരാജയങ്ങൾ തുടർകഥയായി നിന്നിരുന്ന മമ്മൂട്ടിയ്ക്ക് ഈ സിനിമ വിജയിക്കേണ്ടത് അത്യവശ്യമായിരുന്നു താനും. കാലത്തിനൊത്ത സിനിമയെടുക്കാൻ സിദിഖിനു അറിയില്ല എന്നതായിരുന്നു ക്രോണിക്ക് ബാച്ചിലർ നേരിട്ട ഏറ്റവും വലിയ വിമർശനം. ഇത് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല. ഈ സിനിമക്ക് ശേഷം നീണ്ട 5 വർഷം ഇരുന്നു എഴുതിയുണ്ടാക്കിയ സിനിമയുമായാണു സിദിഖ് വീണ്ടും വന്നത്. ദിലീപും നയൻ താരയും അഭിനയിച്ച ബോഡി ഗാർഡ്. മലയാളത്തിൽ ഹിറ്റ് ആയ സിനിമകൾ ത്മിഴിലേക്കും ഹിന്ദിയിലേക്കും എടുക്കുന്നത് സാധാരണം. എന്നാൽ ഇവിടെ വിജയിക്കാത്ത ഒരു സിനിമ തമിഴിലെയും ഹിന്ദിയിലെയും വലിയ താരങ്ങളെ വെച്ച് എടുക്കുന്നു എന്ന് പറയുമ്പോള്‍ ആർക്കാണു പിഴച്ചത്. തന്റെ മഹത്തായ തിരകഥയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയ സിദിഖിനോ.. അതോ പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിയാതിരുന്ന ഒരു സിനിമയെ തള്ളിക്കളഞ്ഞ മലയാള സിനിമാ പ്രേക്ഷകര്‍ക്കോ.. ആരുടെ കണക്കുകൂട്ടലുകളാണു തെറ്റിയത് എന്ന് ബോഡി ഗാർഡ് തമിഴും ഹിന്ദിയും സംസാരിച്ചു തുടങ്ങുമ്പോൾ നമ്മുക്ക് മനസ്സിലാക്കാം.
*ജോണി സാഗരിക എല്ലാം മനസിലാക്കിയത് വളരെ വൈകിയാണു.
*ജോണി സാഗരിക എല്ലാം മനസിലാക്കിയത് വളരെ വൈകിയാണു.
പെട്ടിക്കുള്ളിലെ സിനിമകള്‍ !
Posted in
Labels:
സിനിമ
Tuesday, May 18, 2010
യന്തിരൻ കോടികൾ മുടക്കി നിർമ്മിക്കുന്ന രജനികാന്ത് ചിത്രം. ഈ സിനിമയക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ തമിഴ് പ്രേക്ഷകർ തയ്യാറാണു. കാരണം ലേറ്റായ് വന്താലും ലേറ്റസ്റ്റായ് തന്നെയാണു തങ്ങളുടെ അണ്ണൻ എത്തുക എന്ന് അവർക്കറിയാം. ചിത്രീകരണം നീണ്ടു പോകുന്ന ബ്രഹ്മാണ്ഡ സിനിമകൾതമിഴ് സിനിമയിൽ പുതുമയല്ല. എന്നാൽ മലയാള സിനിമയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ വൈകുന്ന സിനിമകൾ തകരുന്ന ഒരു പ്രതിഭാസമാണു സാധാരണയായി കണ്ടു വരുന്നത്. പഴശി രാജയും T20 യും മെല്ലാം ഇതു പോലെ നീണ്ടു പോയവയാണെങ്കിലും അതെല്ലം ചിത്രീകരണം പൂർത്തിയാകാത്ത കാരണം വൈകിയവയാണു. എന്നാൽ എല്ലാ വർക്കുകളും പൂർത്തിയാക്കി റിലീസ് ഡേറ്റും പ്രഖ്യാപിച്ച് പിന്നീട് ആ സിനിമ ഒരു പരിധിയിലധികം വൈകിയാൽ ആറിയ കഞ്ഞി എന്ന മനോഭാവമാണു മലയാളി പ്രേക്ഷകർ സ്വീകരിക്കുന്നത്. ചെറിയ താരങ്ങളുടെ സിനിമകൾ ഇതു പോലെ വൈകുന്നത് സാധരണമാണു. പക്ഷെ അതാരുടെയും ശ്രദ്ധയില്പ്പെടാറില്ല. എന്നാൽ സൂപ്പർ താരങ്ങളുടെ സിനിമകളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവർ ഇങ്ങനെ വൈകി വരുന്ന സിനിമകൾക്ക് നേരെ മുഖം തിരിക്കാറാണു പതിവ്. മമ്മൂട്ടിയുടെ ദുബായ് ഇത്തരത്തിൽ തിരിച്ചടി നേരിട്ട ഒരു സിനിമയാണു. സിനിമ പ്രഖ്യാപിച്ചപ്പോഴെ മാധ്യമങ്ങളിൽ വൻ വാർത്തയായി മാറിയ ദുബായ് സാമ്പത്തിക പ്രതിസന്ധികൾ മൂലം വളരെയധികം വൈകി തിയറ്ററുകളിൽ എത്തുകയും ഒരു നനഞ്ഞ പടക്കമായി മാറുകയും ചെയ്യുകയാണു ഉണ്ടായത്. പ്രേക്ഷകരുടെ അഭിരുചികൾ വളരെ വേഗം മാറികൊണ്ടിരിക്കുകയാണു എന്ന് മനസ്സിലാക്കിയ മമ്മൂട്ടി പിന്നീട് തന്റെ സിനിമകൾ കഴിയുന്നതും കൃത്യ സമയങ്ങളിൽ തന്നെ റിലീസ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും ബൽറാം VS താരദാസും തസ്ക്കരവീരനുമെല്ലാം കാലം തെറ്റിയ റിലീസുകളുടെ തിക്ത ഫലങ്ങൾ അനുഭവിചവയാണു. മോഹൻ ലാലിന്റെ ചില സിനിമകളും ഇതു പോലെ വൈകി റിലീസ് ചെയ്യാറുണ്ട്. മേൽ പറഞ്ഞത് പോലെ അവയെല്ലാം പരാജയപ്പെടുക തന്നെയാണു ചെയ്യാറ്. എന്നാൽ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച ഒരു മോഹൻലാൽ സിനിമ ഇതു പോലെ വൈകി റിലീസ് ചെയ്ത ഒന്നാണു. ഭദ്രന്റെ സ്ഫടികം. പക്ഷെ കാലത്തെ അതി ജീവിക്കുന്ന ഒരു കഥ ആ സിനിമയിൽ ഉള്ളതു കൊണ്ടാണു സ്ഫടികം വിജയമായി തീർന്നത്. ഒടുവിൽ ഇറങ്ങിയ അല്ക്സാണ്ടർ ദി ഗ്രേറ്റ് പരാജയമായതും വൈകി റിലീസ് ചെയ്തത് കൊണ്ടു തന്നെ. സിനിമ പെട്ടിയിൽ ഇരിക്കുക എന്നാണു ഇങ്ങനെയുള്ള സിനിമകളെ വിശേഷിപ്പിക്കുക. മറ്റൊരു സൂപ്പർ താരമായ സുരേഷ് ഗോപിയുടെ ഒരുപാട് ചിത്രങ്ങളാണു ഇത്തരത്തിൽ ശാപ മോക്ഷം കാത്ത് പെട്ടിക്കുളിൽ കിടക്കുന്നത് . പിന്നെ വൻ ജനപ്രീതി ഉള്ളത് കൊണ്ട് സുരേഷ് ഗോപി ചിത്രങ്ങൾ എപ്പോൾ റിലീസ് ചെയ്താലും, എത്ര വൈകിയാലും കുഴപ്പമില്ല. ജയറാമിന്റെ മാജിക്ക് ലാമ്പ് എന്ന സിനിമ ഇതു പോലെ വന്ന സിനിമയാണു ജയറാം 5 വേഷങ്ങളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമായി തുടങ്ങിയ സിനിമ 5 വർഷം കഴിഞ്ഞാണു റിലീസ് ചെയ്തത്. അതു കൊണ്ട് തന്നെ 5 ദിവസം തിയറ്ററുകളിൽ കളിക്കാനുള്ള ഭാഗ്യമേ ഇതിനുണ്ടായുള്ളു. ജൂനിയർ ജനപ്രിയ നായകൻ ദിലീപും ഈ തിക്താനുഭവം നേരിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ബോഡി ഗാർഡ് ആണു ഈ ചിത്രം. യുവ സൂപ്പർ സ്റ്റാറിന്റെ കഥ എന്ന സിനിമ വൈകി വൈകി അവസാനം CD ആയിട്ടാണു ഇറക്കിയത്. കൂടാതെ നമ്മൾ തമ്മിൽ എന്ന സിനിമ അതിലെ പാട്ടുകൾ കൊണ്ട് ആദ്യം ശ്രദ്ധിക്കപ്പെട്ടെങ്കിലും പടം റിലീസ് ചെയ്തപ്പോഴെക്കും ക്ലാസ്മേറ്റ്സും ചോക്ലേറ്റുമൊക്കെ ഇറങ്ങി കഴിഞ്ഞിരുന്നതിനാൽ ഇതിലെ ക്യാംമ്പസ് പ്രേക്ഷകർക്ക് അരോചകമാവുകയാണ് ഉണ്ടായത്. കൃത്യ സമയത്ത് റിലീസ് ചെയ്തിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് ആകുമായിരുന്ന ആ സിനിമ അങ്ങിനെ തിയറ്ററിൽ ദയനീയ പരാജയം ഏറ്റുവാങ്ങി.വൈകുന്ന സിനിമകൾ തകരും എന്നറിഞ്ഞിട്ടും സൂപ്പർ താരങ്ങളുടെ പല സിനിമകളുടെയും റിലീസ് അനന്തമായി നീളുകയാണു. മമ്മൂട്ടിയുടെ വന്ദേമാതരം , മോഹൻലാലിന്റെ സ്വപ്നമാളിക, സുരേഷ് ഗോപി- ജോഷി ടീമിന്റെ ജന്മം, അനിൽ സി മേനോൻ-സുരേഷ് ഗോപിയുടെ കളക്ടർ എന്നിവയാണു ഇതിൽ പ്രമുഖ ചിത്രങ്ങൾ. വിവാദങ്ങൾ മൂലം റിലീസ് മാറ്റി വെക്കപ്പെട്ട ഒരു നാൾ വരും ആണു ഇതിൽ അവസാനത്തേത്. വെള്ളിയാഴ്ചകള്‍ കടന്നു പോകുമ്പോള്‍ , കൃത്യമായ ആസൂത്രണത്തിലൂടെ സിനിമ പറഞ്ഞ സമയത്ത് തന്നെ റിലീസ് ചെയ്യാൻ സിനിമക്കാർ ശ്രമിച്ചിലെങ്കിൽ വിജയിക്കാൻ അർഹത ഉണ്ടായിരുന്ന പല സിനിമകളും പെട്ടിക്കുള്ളില്‍ നിന്നും പുറത്ത് വന്ന്‍ ബോക്സ് ഓഫീസിൽ മൂക്കു കുത്തി വീഴുന്ന കാഴ്ച്ച നമ്മുക്ക് കാണേണ്ടി വരും..!!
* ഇപ്പൊ നിങ്ങള്‍ ചോദിക്കും സമയത്തിന് റിലീസ് ചെയ്തിട്ടും മിക്ക സിനിമകളും വിജയിക്കുന്നില്ലല്ലോ എന്ന്.......
വിശ്വാസം അതല്ലേ എല്ലാം......!!!
* ഇപ്പൊ നിങ്ങള്‍ ചോദിക്കും സമയത്തിന് റിലീസ് ചെയ്തിട്ടും മിക്ക സിനിമകളും വിജയിക്കുന്നില്ലല്ലോ എന്ന്.......
വിശ്വാസം അതല്ലേ എല്ലാം......!!!
വില്ലരിൽ വില്ലൻ..
Posted in
Labels:
സിനിമ
Saturday, May 15, 2010
നല്ല ഒരു വില്ലനെ മലയാള സിനിമയിൽ കണ്ട കാലം മറന്നു. അവസാനമായി ഒരു മികച്ച വില്ലൻ മലയാള സിനിമയിൽ ഉണ്ടായത് ഭരത് ചന്ദ്രനോട് ഏറ്റു മുട്ടിയ ഹൈദരാലിയാണു. മോഹൻലാലിനെ ചിലയിടങ്ങളിൽ ഓർമിപ്പിക്കുമെങ്കിലും അവിസ്മരണീയമായ പ്രകടനത്തിലൂടെ ആ വില്ലനെ അവതരിപ്പിക്കാൻ സായ്കുമാറിനു സാധിച്ചു. അതിനെ മറികടക്കുന്ന പ്രകടനം കാഴച്ച വെച്ചതു കൊണ്ടാണല്ലോ ഭരത് ചന്ദ്രൻ IPS മെഗാഹിറ്റ് ആയതും സുരേഷ് ഗോപി തിരിച്ചു വന്നതും. ഒട്ടുമിക്ക സിനിമകളിലും നായകൻ - വില്ലൻ പോരാട്ടങ്ങൾ തന്നെയാണു കഥ തന്തു. അവസാനം വില്ലനെ കീഴ്പ്പെടുത്തി നായകൻ വിജയിക്കുന്നിടത്താണു സിനിമ അവസാനിക്കുന്നത്. പക്ഷെ ഈ തരത്തിലുള്ള സിനിമകൾ വിജയിക്കണമെങ്കിൽ വില്ലൻ പ്രേക്ഷകരുടെ മനസ്സിനെ ആദ്യം കീഴ്പ്പെടത്തണം എങ്കിലേ ആ വില്ലനെ തോല്പ്പിക്കുന്ന നായകനെ കാണികൾ അംഗീകരിക്കു. മലയാളത്തിൽ പഴയകാലത്ത് ഒരുപാട് വില്ലന്മാരുണ്ടായിട്ടുണ്ട്. കണ്ണുരുട്ടിയും അട്ടഹസിച്ചും പേടിപ്പിച്ചിരുന്ന വില്ലന്‍മാര്‍. എന്നാല്‍ പുതിയ കാലത്തേക്ക് വന്നപ്പോള്‍ വില്ലന്മാരിലും മാറ്റങ്ങള്‍ വന്നു. ഒരു വിജയിച്ച സിനിമയിലെ നായകന്റെ കഥാപാത്രത്തിന്റെ പേരു മാത്രമല്ല വില്ലന്റെ പേരും എന്നും ഓർമിക്കപ്പെടും. ന്യു ദല്‍ഹിയിലെ ശങ്കർ, ആവനാഴിയിലെ സത്യ രാജ്,രാജവിന്റെ മകനിലെ കൃഷ്ണദാസ്, ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ, കമ്മീഷണറിലെ മോഹൻ തോമസ്,ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ്, ഇന്ദ്രജാലത്തിലെ കാര്‍ലോസ് , കീരീടത്തിലെ കീരിക്കാടൻ ജോസ്, ആറാം തമ്പുരാനിലെ കൊള്ളപുള്ളി അപ്പൻ, നരസിംഹത്തിലെ മണപ്പിള്ളി പവിത്രൻ, പത്രത്തിലെ വിശ്വനാഥൻ ഇവരെല്ലാം നായകനോള്ളം പ്രശസ്തി നേടിയ വില്ലന്മാർ ആയിരുന്നു . എന്നാൽ ഇന്നത്തെ മലയാള സിനിമയിൽ, താരധിപത്യം കൊടിക്കുത്തി വാഴുന്ന ഈ കാലത്ത് ഈ ഒരു അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. നായകന്റെ ഇടി കൊള്ളാനും കിടിലൻ ഡയലോഗുകൾ കേട്ട് വിയർത്ത് നില്ക്കാനുമുള്ള ഒന്നായി മാറിയിരിക്കുന്നു മലയാള സിനിമയിലെ വില്ലന്മാർ. അടുത്ത കാലത്ത് വരെ സ്ഥിരം വില്ലനായിരുന്നത് സായ് കുമാർ ആയിരുന്നു. എന്നാൽ ഇപ്പോഴുള്ള സിനിമകളിൽ എല്ലാം സിദിഖ് ആണു ഇത് ഏറ്റെടുത്തിരിക്കുന്നത്. യുവ താരങ്ങളുടെ സിനിമകളിലും നല്ല വില്ലൻ കഥാപാത്രങ്ങളുടെ കുറവ് കാണുന്നുണ്ട്. മീശമാധവനിലൂടെ ഇന്ദ്രജിത്ത് പ്രതീക്ഷയുണർത്തിയെങ്കിലും പിന്നിട് അദ്ദേഹം സ്വഭാവ നടനായി മാറുകയാണു ഉണ്ടായത്. അല്ലെങ്കിലും ഹീറോയിസത്തിനു വേണ്ടി മാത്രം എഴുതപ്പെടുന്ന സിനിമകളിൽ നായകന്‍റെ കൈ കൊണ്ടാല്‍ ഉടനെ വായുവിലേക്ക് പറക്കുന്ന വേഷം അഭിനയിക്കാൻ, കഴിവുള്ള ഒരു നടനും തയ്യാറാവും എന്ന് കരുതുന്നില്ല. 2005 ലെ ഹൈദരാലിക്കു ശേഷം ഒരു ദിഗംബരനും രൗദ്രത്തിലെ സേതുവും മാത്രമേ ഉണ്ടായുള്ളു മലയാള സിനിമയിൽ എന്നറിയുമ്പോഴാണു നഷ്ടപ്പെടുന്ന പ്രതിനായകന്റെ പ്രസക്തി നമ്മൾ മനസിലാക്കേണ്ടത്. കരുത്തില്ലാത്ത വില്ലൻ അതുപോലെയുള്ള നായകനെ തന്നെയാണു സൃഷ്ടിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് നായകനോടൊപ്പം നില്ക്കുന്ന പ്രതിനായകനെ സൃഷ്ടിക്കാൻ സിനിമക്കാർ തയ്യാറായാൽ യുവ നടന്മാരിൽ ശക്തമായ നായകന്മാർ ഇനിയും മലയാള സിനിമയിൽ ഉണ്ടാവും.ഇത് മറ്റൊരു ഇന്ദുചൂണ്ടനെ സൃഷ്ടിക്കാൻ വേണ്ടിയല്ല. കിരീടത്തിലെ സേതുമാധവനും വില്ലനെ ജയിച്ചവനായിരുന്നു.. നമ്മുക്ക് കാത്തിരിക്കാം നായകനെ യഥാര്‍ത്ഥ നായകന്‍ ആക്കുന്ന വില്ലന്‍ വേഷങ്ങൾക്കായ് ...
*നായകനും പ്രതിനായകനും ഒരാൾതന്നെ ആകുന്ന കൃത്യങ്ങള്‍ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.
*നായകനും പ്രതിനായകനും ഒരാൾതന്നെ ആകുന്ന കൃത്യങ്ങള്‍ ഉണ്ടാകാതിരുന്നാൽ മതിയായിരുന്നു.
ചിലപ്പോ അത് ശരിയായിരിക്കും..
Posted in
Labels:
സിനിമ
Thursday, May 13, 2010
ഒരാൾ ഒരു മോശമായ കാര്യം ചെയ്തു എന്ന് പറയാൻ അത് ചെയ്യുന്നത് നേരിട്ട് കാണുകയൊന്നും വേണ്ട. ആരെങ്കിലും പറഞ്ഞ് കേട്ടതായാലും മതി. പക്ഷെ നമ്മളോട് ഇത് പറയുന്ന ആൾ അത് കണ്ടതായിരിക്കണം ചുരുങ്ങിയ പക്ഷം അയാളോട് ഇതു പറഞ്ഞ ആളെങ്കിലും.... ഇതിവിടെ ഇപ്പം എന്തിനു പറഞ്ഞു എന്ന് ചോദിച്ചാൽ ഒരു കാര്യവുമില്ല. ചുമ്മാ ഇരിക്കട്ടെന്നെ... ഇനി ഇപ്പറഞ്ഞതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കാര്യം പറയാം. മലയാളത്തിലെ ഒരു മികച്ച അഭിനേതാവാണു ഇതിലെ കേന്ദ്ര ബിന്ദു.മറ്റാരുമല്ല സാക്ഷാൽ ശ്രീനിവാസൻ തന്നെ. അദ്ദേഹം അഭിനേതാവ് മാത്രമല്ല തിരകഥാകൃത്തും സംവിധായകനും കൂടിയാണല്ലോ. അഭിനയിക്കാതെ വേണ്ടെന്ന് വെച്ച 500 വേഷങ്ങളാണു ഞാൻ മലയാള സിനിമക്ക് നല്കിയ സംഭാവന എന്ന് പറഞ്ഞിട്ടുള്ള ശ്രീനിവാസൻ സത്യത്തിൽ ഒരു സംഭവം തന്നെയാണു. പക്ഷെ ശ്രീനിവാസനെ പറ്റി പലപ്പോഴായി കേൾക്കുന്ന ഒരു ആരോപണം ശ്രീനിവാസൻ മറ്റു പലരുടെയും കഥകൾ മോഷ്ടിച്ച് സിനിമയാക്കി പേരെടുക്കുന്ന ഒരാളാണു എന്നാണ് . നാടോടിക്കാറ്റ് മുതല്ക്കെ ഈ വിവാദം ഉണ്ടായിരുന്നു. പിന്നെ കഥ പറയുമ്പോൾ, അതു കൂടാതെ സാഹിത്യകാരൻ അപ്പൻ സാറിന്റെ കൃതികളിലെ വരികൾ സംഭാഷണങ്ങളായി ഉപയോഗിച്ചു തുടങ്ങി ഒരുപാട്. ഇതിൽ ഏറ്റവും അവസാനമായി വന്നിരിക്കുന്ന ഒരു പരാതി ഒരു നാൾ വരും എന്ന സിനിമയുടെ കഥയെ സംബന്ധിച്ചാണു. മുക്കം സ്വദേശിയായ വിജയൻ എന്ന ഒരു അധ്യാപകനാണു ഇതുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ തിരകഥ ശ്രീനിവാസനെ കേൾപ്പിച്ചെന്നും ഇത് പോരാ എന്ന് പറഞ്ഞ് തിരികെ അയക്കുകയും പിന്നീട് ഇതേ കഥ സിനിമയാക്കുകയും ചെയ്തു എന്നാണു പരാതിയിൽ പറയുന്നത്. ഈ കഥ എന്റെ കളിവീടുകൾ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കേട്ട കോടതി ഈ സിനിമ റിലീസ് ചെയ്യുന്നത് തടയുകയും ചെയ്തു. സിനിമയെയും ശ്രീനിവാസനെയും ഒരുപാട് ഇഷ്ടപ്പെടുന്നവർ എന്ന നിലക്ക് ഇതിൽ ഞങ്ങളുടെ നിലപാട് ഇതാണു. ഒരുനാൾ വരും എന്ന സിനിമയും എന്റെ കളി വീടുകൾ എന്ന കഥയും, ഇത് രണ്ടും ഞങ്ങൾ കാണാത്തത് കൊണ്ട് ഈ ഒരു കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ല. (ഇപ്പോൾ ആദ്യത്തെ സെന്റ്ൻസിന്റെ ഗുട്ടൻസ് പിടി കിട്ടി കാണുമല്ലോ) പക്ഷെ ഒരു കാര്യം ഞങ്ങൾക്ക് പറയാൻ സാധിക്കും. സിനിമാ ഫീൽഡിൽ നിങ്ങൾ ആരോടെങ്കിലും കഥ പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം അത് റെജിസ്റ്റർ ചെയ്യുക അതിനു ശേഷം മാത്രമേ പറയാവു.. അല്ലെങ്കിൽ എപ്പോൾ അടിച്ചുമാറ്റി എന്ന് ചോദിച്ചാൽ മതി . റെജിസ്റ്റർ ചെയ്താലും കഥയുടെ ത്രഡ് കിട്ടി കഴിഞ്ഞാൽ പശ്ചാത്തലം മാറ്റി കൊണ്ട് ആദ്യ കഥയേക്കാൾ മനോഹരമായ കഥ ഉണ്ടാക്കാൻ കഴിവുള്ള തിരകഥാകൃത്തുക്കൾ ഉള്ള സ്ഥലമാണു സിനിമ. അതു കൊണ്ടല്ലേ ഞങ്ങൾ ആരുടെയും അടുത്ത് കഥ പറയാൻ പോവാത്തത്. അങ്ങിനെ ഞങ്ങളുടെ ചിലവിൽ ആരും ചുളിവിൽ ആളാവണ്ട. നാടോടിക്കാറ്റിന്റെ കാര്യം പറയുകയാണെങ്കിൽ അത് സിദ്ദിഖ് ലാലിന്റെ കയ്യിൽ നിന്ന് ചൂണ്ടിയതാണു എന്ന ഒരു പ്രചരണം ഉണ്ടായിരുന്നു. സിദ്ദിഖ് ഈ അടുത്ത കാലത്ത് ഇതു പറയുകയും ചാനലിൽ ഫ്ലാഷ് ആയി വരികയും ചെയ്തു. പക്ഷെ വിവാദങ്ങൾക്ക് നില്ക്കതെ ലാൽ ഇതിനെ തണുപ്പിച്ച് ഇലാതാക്കി. അതുകൊണ്ട് തന്നെ അതിൽ ശ്രീനിവാസൻ കഥ മോഷ്ടിച്ചോ എന്ന് പറയാൻ ആർക്കും പറ്റില്ല. പിന്നെ കഥ പറയുമ്പോള്‍ എന്ന സിനിമ. അത് തന്റെ കഥ മോഷ്ടിച്ചതാണു എന്ന് പറഞ്ഞ് ഒരാൾ വന്നപ്പോൾ ശ്രീനിവാസനും സമ്മതിച്ചതാണു ഈ കഥ മോഷ്ടിച്ചത് തന്നെ ആണു പക്ഷെ അത് പരാതിക്കാരന്റെ കഥയിൽ നിന്നല്ല മഹാഭാരത കഥയിൽ നിന്നുമാണു എന്ന്. ചിലപ്പോൾ വ്യാസന്‍ പരാതിക്കാരന്റെ കഥ അടിച്ചുമാറ്റിയതാവും എന്ന ഒരു സന്ദേഹവും അന്ന് ശ്രീനിവാസൻ പ്രകടിപ്പിച്ചു. അപ്പോളിതിലും കുറ്റം പറയാൻ പറ്റില്ല. പുരാണ കഥ അടിച്ചു മാറ്റി സാക്ഷാൽ മണിരത്നം വരെ സിനിമ ചെയ്യുന്നു പിന്നെയാണു പാവം ഒരു ശ്രീനിവാസൻ. അത് കഴിഞ്ഞ് അപ്പൻ സാറിന്റെ കൃതികളിൽ നിന്ന് വരികൾ എടുക്കുന്നു എന്ന കാര്യം അത് ശ്രീനിവാസൻ തുറന്ന് പറഞ്ഞതാണു. പണ്ട് ഒന്നോ രണ്ടോ വരികളായിരുന്നു എടുത്തിരുന്നത്. ഇപ്പോള്‍ ഒരു പാരഗ്രാഫ് മുഴുവൻ എടുത്തപ്പോഴാണു എല്ലാവരും അറിഞ്ഞത് എന്ന്‍. ഈ വിവരത്തിനു കടപ്പാട് കെ.ആർ മീരയുടെ മറുവാക്ക് എന്ന ബ്ലോഗിൽ വന്ന ഒരു പോസ്റ്റാണു. ഇതിനെ പറ്റി ഇതിൽ വായിച്ച അറിവു മാത്രമേ ഉള്ളു എന്നത് കൊണ്ട് ഇതിലും ഞങ്ങൾ മൗനം പാലിക്കുന്നു. ശ്രീനിവാസന്റെ തന്നെ ഉദയനാണു താരത്തിലെ കഥാപാത്രം പറയുന്ന പോലെ മാങ്ങകൾ ഒരുപാട് ഉള്ളതു കൊണ്ടാവാം കല്ലുകള്‍ കൂടുതൽ വരുന്നത്. പക്ഷെ എറിയുന്നവന്റെ കൈ കടയുന്നതല്ലാതെ ഒരൊറ്റ മാങ്ങ പോലും വിഴുന്നുമില്ല. ഇനി ശ്രീനിവാസനെ പറ്റി ശരിയാവാൻ സാധ്യത ഉള്ള ഒരു മോഷണ കഥ പറയാം. പണ്ട് അമേരിക്ക അമേരിക്ക എന്ന സിനിമയുടെ ഷൂട്ടിംഗിനു അവിടെ ചെന്നപ്പോൾ അതിന്റെ തിരകഥ കളഞ്ഞു പോവുകയും അത് കയ്യിൽ കിട്ടിയ സ്റ്റീഫന്‍ സ്പില്‍ബര്‍ഗ് അതു വെച്ചാണു ജുറാസിക് പാർക് പിടിച്ചത് എന്നുമാണു പറയപ്പെടുന്നത്. ശ്രീനിവാസന്റെ ഒരു പ്രതിഭ വെച്ച് നോക്കുമ്പോൾ ഇത് ചിലപ്പോൾ ശരിയായിരിക്കാം..
*വിയറ്റ്നാം കോളനി അടിച്ചു മാറ്റി അവതാർ ആക്കാമെങ്കിൽ അമേരിക്ക അമേരിക്ക ജുറാസിക് പാർക്ക് ആയി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.
സ്വന്തമായി കഥയുണ്ടാക്കി അത് തിരകഥയാക്കി സിനിമയാക്കാൻ സ്പില്‍ബര്‍ഗ് ആര് ശ്രീനിവാസനോ....????
*വിയറ്റ്നാം കോളനി അടിച്ചു മാറ്റി അവതാർ ആക്കാമെങ്കിൽ അമേരിക്ക അമേരിക്ക ജുറാസിക് പാർക്ക് ആയി മാറാനുള്ള സാധ്യത തള്ളികളയാനാവില്ല.
സ്വന്തമായി കഥയുണ്ടാക്കി അത് തിരകഥയാക്കി സിനിമയാക്കാൻ സ്പില്‍ബര്‍ഗ് ആര് ശ്രീനിവാസനോ....????
പ്രിത്വിരാജിന് ഇനി യുവ താരങ്ങൾ ഭീഷണി.
Posted in
Labels:
സിനിമ
Wednesday, May 12, 2010
കാര്യം എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയിൽ സമാനതകളിലാത്ത ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണു പ്രിത്വിരാജ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന ഇനീഷ്യൽ ഇപ്പോൾ പ്രിത്വിരാജിനു ലഭിക്കുന്നുണ്ട്. 30 കൊല്ലം കൊണ്ട് സൂപ്പറും മെഗായും നേടിയെടുത്ത ഈ ക്രൗഡ് പുള്ളിംഗ് 10 വർഷം കൊണ്ട് ഈ താരം കൈവരിച്ചു എന്ന് പറയുമ്പോൾ തന്നെ മലയാള സിനിമയുടെ ഭാവി ഈ ചെറുപ്പക്കാരന്റെ കൈകളിൽ ആണു എന്ന് ഉറപ്പിക്കാം. ഇനി അങ്ങിനെ അല്ല എന്ന് വാദിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അഭിനയത്തിൽ 30 കൊല്ലത്തെ പരിചയമുള്ള സ്റ്റാറുകളോടാണു പ്രിത്വിക്ക് മൽസരിക്കേണ്ടി വരുന്നത്. കരിയറിന്റെ തുടക്കത്തിൽ വർഷത്തിൽ 35 സിനിമകൾ വരെ അഭിനയിച്ചിട്ടുള്ള നടന്മാരോടാണു ഇവർ 10 വർഷത്തിനിടയ്ക്ക് 49 സിനിമകൾ മാത്രം അഭിനയിച്ച പ്രിത്വിരാജിനെ താരതമ്യം ചെയ്യുന്നത്. എലിയും മലയും തമ്മിലുള്ള വ്യത്യാസം.പക്ഷെ ഇപ്പോൾ പ്രിത്വിരാജ് നേരിടുന്ന വെല്ലുവിളി സൂപ്പർ താരങ്ങളിൽ നിന്നല്ല. യുവതാരങ്ങളിൽ നിന്നും തന്നെയാണു. അങ്ങിനെ പറയാൻ കാരണം മലയാള സിനിമയിൽ ഒരു യുവത്വത്തിന്റെ സബ്ജക്ട് എടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അതിൽ നായകനായി ആദ്യം കണ്ടിരുന്നത് പ്രിത്വിരാജിനെയായിരുന്നു. പ്രിത്വിക്ക് കഥ കേട്ട് ഇഷ്ട്ടപ്പെട്ടിലെങ്കിൽ മാത്രമാണു അത് പിന്നീട് ജയസൂര്യക്കും സൈജുകുറിപ്പിനും അരുണിനുമൊക്കെ കൈമാറുന്നത്. എന്നാൽ ഈ അടുത്ത കാലത്തായി ഇതിനു മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. പ്രിത്വിരാജ് സിനിമ ഇപ്പോൾ ചെറിയ ബജറ്റിൽ ഒതുങ്ങുകയില്ല. അതു കൊണ്ട് തന്നെ ചെറിയ ചിത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നവർ പ്രിത്വിക്ക് പകരം കൈലേഷിനെയും ആസിഫ് അലിയെയും കാസ്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലിനെയും താരങ്ങളാക്കിയ സംവിധായകരും എഴുത്തുകാരും അവരോടൊപ്പം തന്നെ തുടങ്ങിയവരാണു. ഒരുപാട് നല്ല നല്ല വേഷങ്ങൾ ചെയ്തതിനു ശേഷമാണു ഇവർ ഇന്നു കാണുന്ന തരത്തിലുള്ള അമാനുഷികതയും ലോജിക്കിലാത്തതുമായ റോളുകളും സിനിമകളും ചെയ്യാൻ തുടങ്ങിയത്.സ്ക്രീനിലെ ഹീറോയിസം കണ്ടിട്ടല്ല മമ്മൂട്ടിയെയും ലാലിനെയും പ്രേക്ഷകർ ഇഷ്ടപെട്ടു തുടങ്ങിയത്. അവരുടെ നിഷകളങ്കതയും നിസ്സഹായതയും നിറഞ്ഞ വേഷങ്ങളിലുള്ള അഭിനയം മൂലമാണു. നമ്മുടെ കുടുംബത്തിലെ ഒരാൾ എന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷമാണു അവർ സ്റ്റാറും സൂപ്പർ സ്റ്റാറുമൊക്കെ ആവാൻ തുടങ്ങിയതു തന്നെ. സൂപ്പർ താരം എന്ന പദവി അതിനുള്ള ഒരു അവസരമാണു പ്രിത്വിരാജിനു ചിലപ്പോൾ നഷ്ടമാക്കുക. ഇതെല്ലാം പ്രിത്വിരാജിനു അറിയാഞ്ഞിട്ടല്ല. പക്ഷെ പുതിയ മുഖവും താന്തോന്നിയും പോക്കിരി രാജയുമൊക്കെ തിയറ്ററിൽ ഉയർത്തുന്ന ആരവങ്ങൾ ചിലപ്പോൾ പ്രിത്വിരാജിന്റെ ഉള്ളിലെ സൂപ്പർ സ്റ്റാർ മോഹങ്ങളെ പ്രലോഭിപ്പിച്ചേക്കാം. ക്യാമറയ്ക്ക് മുന്നിൽ അല്ലാതെ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് അഹങ്കാരി എന്ന പേരും ഒരുപാട് അസൂയക്കാരെയും സമ്പാദിച്ചിട്ടുണ്ട് ഈ യുവ സൂപ്പർ താരം. കാലൊന്ന് ഇടറിയാൽ കൈകൊട്ടി ചിരിക്കാൻ കാത്തിരിക്കുന്നുണ്ട് കൂറെപേർ. രാവണയുടെ തമിഴ് പതിപ്പ് റിലീസ് ആവുകയും അതിലെ പ്രിത്വിയുടെ റോൾ ശ്രദ്ധിക്കപ്പെടുകയും ചെയ്താൽ വീണ്ടും ഈ അസൂയക്ക് ആക്കം കൂടും. അഭിനയ സാധ്യത ഉള്ള വേഷങ്ങളിൽ പ്രതിഫലം കാര്യമാക്കാതെ അഭിനയിക്കാറുള്ള പ്രിത്വിരാജ് പക്ഷെ ഈയിടയായി ഹീറോയിസത്തിനു സാധ്യത ഉള്ള കഥാപാത്രങ്ങളാണു കൂടുതലായി സ്വീകരിക്കുന്നത്. അങ്ങിനെ സംഭവിക്കാതെ നല്ല സിനിമയുമായി വരുന്നവരോട് വീണ്ടും സഹകരിച്ച് കരുത്തുള്ള കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിക്കാൻ പ്രിത്വിക്കു കഴിയട്ടെ.സിനിമയുടെ വെള്ളി വെളിച്ചത്തിൽ പെട്ടെന്ന് ജ്വലിച്ചുയർന്ന് പിന്നീട് അതെ വേഗതയില്‍ വിസ്മൃതിയിലാണ്ടു പോയ നിരവധി സൂപ്പർ സ്റ്റാറുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഈ നല്ല നടൻ ഉണ്ടാവില്ല എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.
* ചേട്ടന്റെ പ്രായത്തിൽ ഞാൻ ഓസ്ക്കാർ വാങ്ങിക്കും എന്നാണല്ലോ ഡയലോഗ്..
ഓസ്ക്കാർ വേണ്ട മിനിമം ഒരു.......!
* ചേട്ടന്റെ പ്രായത്തിൽ ഞാൻ ഓസ്ക്കാർ വാങ്ങിക്കും എന്നാണല്ലോ ഡയലോഗ്..
ഓസ്ക്കാർ വേണ്ട മിനിമം ഒരു.......!
കട്ടയും പടവും മടക്കേണ്ടി വരുമോ..?
Posted in
Labels:
സിനിമ
Tuesday, May 11, 2010
അനാവശ്യം പറയരുത്. അഭിനയിക്കാൻ അറിയില്ലാത്തത് കൊണ്ടാണോ ഞങ്ങൾ രണ്ടു പേരും കഴിഞ്ഞ 30 വർഷക്കാലമായി മലയാള സിനിമയുടെ നെടും തൂണുകളായി നിലനില്ക്കുന്നത്. ഞങ്ങളുടെ കഴിവുനുള്ള അംഗീകാരമായിട്ടാണു ഭരതും പത്മശ്രീയുമെക്കെ തന്ന് രാജ്യം ഞങ്ങളെ ആദരിച്ചത്. ഞങ്ങൾ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ മലയാള സിനിമയുടെ അവസ്ന്ഥ. അതാലോചിക്കാൻ കൂടി വയ്യ. കേരളത്തിലങ്ങോളമിങ്ങോളമായി ലക്ഷക്കണക്കിനു ആരാധകരും മൊത്തം കുടുമ്പ പ്രേക്ഷകരുടെ പിന്തുണയും ഞങ്ങൾക്കുണ്ട്. ആ ഞങ്ങളെ സംബന്ധിച്ച് ഇതെന്നും ഒരു വിഷയമേ അല്ല. ശരത് കുമാർ അല്ല അമിതാബ് ബച്ചനല്ല. സാക്ഷാൽ ദാനിയേൽ ദി ലൂയിസു (അതാരു...? ആ...) വന്ന് ഞങ്ങളുടെ കൂടെ അഭിനയിച്ചാൽ പോലും മെഗാസ്റ്റാർ എന്നും യൂണിവേഴ്സൽ സ്റ്റാർ എന്നുമൊക്കെ എഴുതി കാണിക്കുമ്പോൾ തിയറ്ററിൽ കിട്ടുന്ന കൈയടിയുടെ പകുതി പോലും കിട്ടാൻ പോകുന്നില്ല. തമിഴ് നാട്ടിൽ പടങ്ങളായ പടങ്ങളൊക്കെ പൊളിഞ്ഞ് ഒരു ഗതീം പരഗതീം കിട്ടാതെ നടന്നിരുന്ന ശരത് കുമാർ എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടാണു പഴശി രാജയിൽ ഒരു വേഷം ഞാൻ ഒപ്പിച്ച് കൊടുത്തത്. ഞാൻ പറഞ്ഞാൽ എംടിക്ക് കേൾക്കാണ്ടിരിക്കാൻ പറ്റില്ലല്ലോ. എംടിയുടെ തിരകഥകളൊക്കെ ഹിറ്റ് ആവാൻ കാരണം ആരാ...? ഞാൻ തന്നെ അല്ലാണ്ടാരാ.. ഞാനിലെങ്കിൽ കാണാമായിരുന്നു. വടക്കൻ വീരഗാഥയുടെയൊക്കെ സ്ഥിതി. അപ്പോൾ പഴശി രാജയുടെ കാര്യം, ഇവിടെ മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതു പോലെ സുരേഷ് ഗോപി വേണ്ടെന്ന് വെച്ച വേഷം ശരത് കുമാറിനു കൊടുത്തതല്ലന്ന് ഇപ്പോഴെങ്കിലും എന്നെ സ്നേഹിക്കുന്ന ലക്ഷക്കണക്കിനു ആരാധകർക്ക് മനസിലായിരിക്കുമല്ലോ.എല്ലാം മാധ്യമങ്ങളുടെ സൃഷ്ടികളാണു. അത് കഴിഞ്ഞ് പടം ഇറങ്ങി കഴിഞ്ഞപ്പോൾ എന്നേക്കാൾ മികച്ച അഭിനയം ശരത് കുമാറിന്റെതാണെന്നു വീണ്ടും പ്രചരണം. ഈ മാധ്യമങ്ങളെകൊണ്ട് തോറ്റു. പഴശി രാജ കണ്ട എന്റെ ലക്ഷക്കണക്കിനു വരുന്ന ആരാധകരെ ഞാനൊന്നു ചോദിക്കട്ടെ. പഴശിയിൽ ഏത് സീനിൽ ആണു ശരത് എന്നേക്കാൾ നന്നായി അഭിനയിച്ചിട്ടുള്ളത്. ഞാനും ശരതും കൂടി അഭിനയിക്കുന്ന സീനുകളിൽ എല്ലാം ശരതിനു സംഭാഷണം പോലുമില്ല പിന്നെങ്ങെനെ എന്നേക്കാൾ നന്നായി അഭിനയിച്ചു എന്ന് പറയും. അല്ലെങ്കിലും എന്നെക്കാൾ നന്നായി അഭിനയിക്കാൻ പറ്റുമോ ആർക്കെങ്കിലും..? എനിക്കു തന്നെ അല്ലാതെ. പക്ഷെ പിന്നെ ശരത് ഒരു നന്ദി കേട് കാണിച്ചു. കുറച്ച് പേരു കിട്ടിയപ്പോൾ വീണ്ടും മലയാള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. അതിന്റെ ആവശ്യം ഉണ്ടോ. ഇവിടെ അഭിനയിപ്പിച്ച് കോൾമയിർ കൊള്ളിക്കാൻ ഞാനും സൂപ്പർ സ്റ്റാറുമൊക്കെ ഉള്ളപ്പോൾ ഒരു സൂപ്രിം സ്റ്റാറിന്റെ ആവശ്യം ഇവിടെ ഉണ്ടോ.? പേടിച്ചിട്ടൊന്നുമല്ല കേട്ടോ. ആരെ പേടിക്കണം എന്തിനു പേടിക്കണം. ലോകോത്തര നിലവാരമുള്ള രണ്ട് അഭിനേതാക്കൾ ആയ ഞങ്ങൾ തമിഴിലെ ശരാശരി നിലവാരം പോലുമില്ലാത്ത ഒരു താരത്തിനെ പേടിക്കേണ്ട കാര്യമില്ലല്ലോ.. അങ്ങിനെ ഞങ്ങളെക്കാൾ വലിയ ഒരു സ്റ്റാർ ഇവിടെ ഉണ്ടാവാൻ ഞങ്ങളുടെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ സമ്മതിക്കുമോ..അതു കൊണ്ട് അന്യ ഭാഷ നടന്മാർ ഇവിടെ വന്ന് അഭിനയിച്ചാൽ അത് ഞങ്ങൾ രണ്ടു പേർക്കും ഭീഷണിയാകും എന്ന് വാർത്ത അടിസ്ഥാന രഹിതമാണു. ഇത് മാധ്യമങ്ങളുടെ കുപ്രചരണം മാത്രമാണു.
ഈ ഒരു വിഷയത്തിൽ ഞങ്ങൾ രണ്ടു പേർക്കും ഒരേ അഭിപ്രായം തന്നെയാണു. എന്റെ പടത്തിൽ അമിതാബ്ജി അഭിനയിച്ചത് കൊണ്ട് എന്റെ താരമൂല്യം ഉയരുകയേ ഉള്ളു. പിന്നെ സുനിൽ ഷെട്ടി അഭിനയിക്കുന്നുണ്ട് അത് എന്റെ അസ്സിസ്റ്റന്റ് ആയിട്ടാണു. അത് കൊണ്ട് എന്നെക്കാൾ നല്ല അഭിനയം കാഴച്ച വെക്കാനുള്ള സീൻസ് ഒന്നും ഇല്ല. അന്യഭാഷ നടന്മാർ നമ്മുടെ സിനിമകളിൽ അഭിനയിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണു വേണ്ടത്. അല്ലാതെ അതിന്റെ മറവിൽ വർഷങ്ങളുടെ അഭിനയ പാരമ്പര്യമുള്ള ഞങ്ങളെ കരിവാരി തേക്കുകയല്ല ചെയ്യേണ്ടത്. സഞ്ജയ് ദത്തും മലയാളത്തിൽ അഭിനയിക്കാൻ പോവുകയാണു എന്ന വാർത്ത കേട്ടു. വ്യക്തിപരമായി അന്യഭാഷ നടന്മാർ മലയാള സിനിമയിൽ അഭിനയിക്കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും സിനിമ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ രണ്ടു പേരും ഈ ഒരു പ്രവണതയെ ആശങ്കയോടെ ആണു വീക്ഷിക്കുന്നത്. അന്യഭാഷ നടന്മാർ അഭിനയിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങൾ രണ്ടു പേരുടെയും സിനിമകളിൽ അതിഥി വേഷങ്ങളിൽ മാത്രം എന്ന ഒരു തിരുമാനം കൊണ്ടു വരുന്നതാണു മലയാള സിനിമക്ക് നല്ലത്. അത് ഈ മാധ്യമങ്ങൾ പറഞ്ഞുണ്ടാകുന്നത് പോലെ ഇവനൊക്കെ നാളെ കേറി ഇവടങ്ങ് ആളാവും എന്ന് കരുതിയിട്ടൊന്നുമല്ല കേട്ടോ. മലയാളത്തിലെ വളർന്നു വരുന്ന താരങ്ങളുടെ അവസരം നഷ്ടമാക്കണ്ടാ എന്ന് കരുതിയാണു. അടുത്ത സംഘടന എക്സിക്യൂട്ടിവിൽ ഇതിനു ഒരു വ്യക്തമായ തിരുമാനം എടുത്തിരിക്കും. അതു വരെ അന്യ ഭാഷ നടന്മാരുടെ വരവ് സൂപ്പർ താരങ്ങൾക്ക് ഭീഷണിയോ എന്ന വാർത്ത മാധ്യമ സിൻഡിക്കേറ്റുകളുടെ സൃഷ്ടി മാത്രമാണു എന്ന് ഞങ്ങളുടെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ മനസിലാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തെ മാത്രമല്ല ഇപ്പോ സിനിമയെയും വെറുതെ വിടാതെയായിരിക്കുന്നു ഈ മാധ്യമങ്ങൾ. ഇവരെ ക്കൊണ്ട് ഞങ്ങൾ തോറ്റു. പിന്നെന്താ സഹിക്കുക്ക തന്നെ മെഗാസ്റ്റാറും സൂപ്പർസ്റ്റാറുമ്മൊക്കെ ആയിപോയില്ലേ......
*ഏത് കൊലകൊമ്പൻ വന്ന് അഭിനയിച്ചിട്ടും എന്ത് കാര്യം. ഞങ്ങൾ രണ്ടു പേരും ഇവരുടെയൊക്കെ ഭാഷയിൽ പോയി സ്വന്തം ശബ്ദത്തിൽ ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നത് പോലെ ഇവർക്കു പറ്റുമോ. ഡബ്ബിംഗ് ആർട്ടിസ്റ്റ് കനിയേണ്ടേ..
പുഹാ അല്ല സായിപ്പേ.. പുഴ. ഴ.. പൂവൻ പഴത്തിന്റെ ഴ...
ഈ ഒരു വിഷയത്തിൽ ഞങ്ങൾ രണ്ടു പേർക്കും ഒരേ അഭിപ്രായം തന്നെയാണു. എന്റെ പടത്തിൽ അമിതാബ്ജി അഭിനയിച്ചത് കൊണ്ട് എന്റെ താരമൂല്യം ഉയരുകയേ ഉള്ളു. പിന്നെ സുനിൽ ഷെട്ടി അഭിനയിക്കുന്നുണ്ട് അത് എന്റെ അസ്സിസ്റ്റന്റ് ആയിട്ടാണു. അത് കൊണ്ട് എന്നെക്കാൾ നല്ല അഭിനയം കാഴച്ച വെക്കാനുള്ള സീൻസ് ഒന്നും ഇല്ല. അന്യഭാഷ നടന്മാർ നമ്മുടെ സിനിമകളിൽ അഭിനയിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണു വേണ്ടത്. അല്ലാതെ അതിന്റെ മറവിൽ വർഷങ്ങളുടെ അഭിനയ പാരമ്പര്യമുള്ള ഞങ്ങളെ കരിവാരി തേക്കുകയല്ല ചെയ്യേണ്ടത്. സഞ്ജയ് ദത്തും മലയാളത്തിൽ അഭിനയിക്കാൻ പോവുകയാണു എന്ന വാർത്ത കേട്ടു. വ്യക്തിപരമായി അന്യഭാഷ നടന്മാർ മലയാള സിനിമയിൽ അഭിനയിക്കുന്നതിനെ അനുകൂലിക്കുന്നുവെങ്കിലും സിനിമ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ രണ്ടു പേരും ഈ ഒരു പ്രവണതയെ ആശങ്കയോടെ ആണു വീക്ഷിക്കുന്നത്. അന്യഭാഷ നടന്മാർ അഭിനയിക്കുന്നുണ്ടെങ്കിൽ അത് ഞങ്ങൾ രണ്ടു പേരുടെയും സിനിമകളിൽ അതിഥി വേഷങ്ങളിൽ മാത്രം എന്ന ഒരു തിരുമാനം കൊണ്ടു വരുന്നതാണു മലയാള സിനിമക്ക് നല്ലത്. അത് ഈ മാധ്യമങ്ങൾ പറഞ്ഞുണ്ടാകുന്നത് പോലെ ഇവനൊക്കെ നാളെ കേറി ഇവടങ്ങ് ആളാവും എന്ന് കരുതിയിട്ടൊന്നുമല്ല കേട്ടോ. മലയാളത്തിലെ വളർന്നു വരുന്ന താരങ്ങളുടെ അവസരം നഷ്ടമാക്കണ്ടാ എന്ന് കരുതിയാണു. അടുത്ത സംഘടന എക്സിക്യൂട്ടിവിൽ ഇതിനു ഒരു വ്യക്തമായ തിരുമാനം എടുത്തിരിക്കും. അതു വരെ അന്യ ഭാഷ നടന്മാരുടെ വരവ് സൂപ്പർ താരങ്ങൾക്ക് ഭീഷണിയോ എന്ന വാർത്ത മാധ്യമ സിൻഡിക്കേറ്റുകളുടെ സൃഷ്ടി മാത്രമാണു എന്ന് ഞങ്ങളുടെ ലക്ഷക്കണക്കിനു വരുന്ന ആരാധകർ മനസിലാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തെ മാത്രമല്ല ഇപ്പോ സിനിമയെയും വെറുതെ വിടാതെയായിരിക്കുന്നു ഈ മാധ്യമങ്ങൾ. ഇവരെ ക്കൊണ്ട് ഞങ്ങൾ തോറ്റു. പിന്നെന്താ സഹിക്കുക്ക തന്നെ മെഗാസ്റ്റാറും സൂപ്പർസ്റ്റാറുമ്മൊക്കെ ആയിപോയില്ലേ......
*ഏത് കൊലകൊമ്പൻ വന്ന് അഭിനയിച്ചിട്ടും എന്ത് കാര്യം. ഞങ്ങൾ രണ്ടു പേരും ഇവരുടെയൊക്കെ ഭാഷയിൽ പോയി സ്വന്തം ശബ്ദത്തിൽ ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നത് പോലെ ഇവർക്കു പറ്റുമോ. ഡബ്ബിംഗ് ആർട്ടിസ്റ്റ് കനിയേണ്ടേ..
പുഹാ അല്ല സായിപ്പേ.. പുഴ. ഴ.. പൂവൻ പഴത്തിന്റെ ഴ...
Subscribe to:
Posts (Atom)







