5 വർഷത്തിനിടയ്ക്ക് 29 സിനിമകൾ. അതിൽ 3 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം കനത്ത പരാജയങ്ങൾ. ഒരു നടൻ എന്നന്നേക്കുമായി സിനിമാ രംഗത്തു നിന്നും പുറത്താവാൻ ഇതൊക്കെ ധാരാളം .. പക്ഷെ നമ്മുടെ നായകൻ ഇന്നും മലയാള സിനിമയിൽ തിളങ്ങി നില്ക്കുന്നു. റിലീസ് ദിവസമടക്കം ഒരു ഷോ പോലും house full ആവാത്തത്ര ജനപ്രീതിയായിട്ടു പോലും 10ഓളം സിനിമകളാണു ഇദ്ദേഹത്തിന്റെതായി റിലീസും കാത്ത് പെട്ടികളിൽ വിശ്രമിക്കുന്നത്.. 15 ഓളം സിനിമകളിൽ ആണു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്..അതും വൻ സംവിധായകരുടെ സിനിമകൾ. ഇതൊക്കെ പോരാഞ്ഞിട്ട് 2015 വരെ ഡേറ്റ് ഇല്ല എന്നതു കൂടി അറിയുമ്പോഴാണു നമ്മൾ സമ്മതിച്ചു പോകുക ദേശിയ പുരസ്ക്കാരം വരെ നേടിയിട്ടുള്ള ഈ നടൻ മലയാള സിനിമയിലെ ജീവിക്കുന്ന ഇതിഹാസം തന്നെയാണു എന്ന്‍.....!എന്നാൽ എല്ലാം ഇനി പഴങ്കഥകളാണു....
നല്ല മഴയുള്ള ദിവസമായതു കൊണ്ട് ജനകൻ കാണുന്നത് ഒരു ദിവസം മാറ്റി വെക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണു യാഹൂ മലയാളത്തിലെ ജനകന്റെ റിവ്യു കണ്ടത്. ഇത്ര പെട്ടെന്ന് റിവ്യു വന്നോ. പടം റിലീസ് ചെയ്തിട്ട് 3 മണിക്കൂർ പോലും ആയില്ലല്ലോ.. ഇവൻ കൊള്ളാമല്ലോ. തലക്കെട്ട് മാത്രമെ വായിച്ചുള്ളു. “ജനകൻ ഒരു ഗംഭീര സിനിമ” ഉടനെ തിയറ്ററിലേക്ക് വെച്ച് പിടിച്ചു. ദൈവമെ... കണ്ണു നിറഞ്ഞു പോയി ഒരു സുരേഷ് ഗോപി ചിത്രത്തിനു ഇത്രക്കും തിരക്ക്... പിന്നെയാണു മനസിലായത് മുഴുവനും മോഹൻലാൽ ഫാൻസ് ആണു. സൂപ്പർ സ്റ്റാറിന്റെ ഈ വർഷത്തെ ആദ്യത്തെ സിനിമ ആണല്ലോ.. ആഘോഷമാക്കാൻ വന്നതാണു.. അങ്ങിനെ പടം തുടങ്ങി. തിരകഥ sn സ്വാമിയുടെതാണല്ലോ അതു കൊണ്ടു തന്നെ കഥ പറച്ചിലിന്റെ രീതി അത്ഭുതപ്പെടുത്തി. ഇനിയും ആവനാഴിയിൽ ഒരുപാട് അംമ്പുകൾ ബാക്കി ഉണ്ടെന്ന് തെളിയിക്കുന്ന തിരകഥ. മോഹൻ ലാലിന്റെ അതിഥി വേഷം മനോഹരമായി. നരസിംഹത്തിലെ മമ്മൂട്ടിയുടെ ഗസ്റ്റ് റോളിനെ വെല്ലുന്ന പ്രകടനം.ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ വേഷം ആണു ഇതിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പാളിച്ചകളും കൂടാതെ സഞ്ജീവൻ തന്റെ റോൾ ഭംഗിയാക്കി.എങ്കിലും മുഴുവൻ മാർക്കും തിരകഥയ്ക്ക് തന്നെ. സുരേഷ് ഗോപിയുടെ തന്നെ മറ്റൊരു ചിത്രമായ വൈരവുമായി ജനകനു “ചെറിയൊരു” സാമ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഈ പടം പൊളിക്കാനുള്ള പദ്ധതിയാണു എന്ന് മനസില്ലാക്കാനുള്ള ബുദ്ധിവികാസം ഉണ്ടായിരിക്കണം പ്രേക്ഷകനു..! അല്ലെങ്കിലും കഥ ഒരു പോലെ ആകുന്നതിനെന്താ പടം നന്നായാൽ മതി. അല്ലേ...! പടം കഴിഞ്ഞു വന്ന പാടെ യാഹൂവിലെ റിവ്യു വായിച്ചു നോക്കി. എഴുതിയവനെ സമ്മതിക്കണം സംവിധായകന്റെ കൂടെ ഇരുന്നാണു പടം കണ്ടത് എന്ന് വരെ എഴുതി കളഞ്ഞിരിക്കുന്നു. എങ്ങനെയായാലും ഈ കോരിചൊരിയുന്ന മഴയത്ത് നനഞ്ഞു കുതിർന്ന് “ഇത്രമനോഹരമായ” ഒരു പടം കാണാനുള്ള പ്രചോദനം നല്കിയ ആ എഴുത്തുകാരനു നന്ദി നല്ല നമസ്ക്കാരം..
പാരലല്‍ അവാര്‍ഡ് 2010
Posted in
Thursday, April 8, 2010
2009 ലെ മലയാള സിനിമാ പാര-ലൽ അവാർഡ് പ്രഖ്യാപ്പിച്ചു. താരാധിപത്യത്തിൽ പെട്ട് ഉഴലുന്ന മലയാള സിനിമയ്ക്ക് ഒരല്പം ആശ്വാസം നല്ക്കുന്നതാണു ഇത്തവണത്തെ അവാർഡുകൾ. മലയാള സിനിമയുടെ നിലവാരം ഈ വർഷം വളരെയധികം ഉയർന്നുവെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ ജൂറി ചെയർമാനും പ്രശസ്ത സംവിധായകനും ആയ നിസാർ അഭിപ്രായപ്പെട്ടു.
ഈ വർഷത്തെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത് ജയസൂര്യയെ ആണു.അവാർഡ് കമ്മറ്റിയ്ക്ക് മുന്നിൽ ഏറ്റു മുട്ടിയതും ജയസൂര്യ ചിത്രങ്ങൾ തന്നെയായിരുന്നു.
ഇവർ വിവാഹിതരായൽ, ഡോക്ടർ പേഷ്യന്റ്, ഉത്തരാസ്വയം വരം, ഒരു ബ്ലാക്ക് & വൈറ്റ് കുടുംബം, ഗുലുമാൽ തുടങ്ങിയവ. ഇതിൽ ഇവർ വിവാഹിതരായൽ എന്ന ചിത്രത്തിലെ ബുദ്ധിഭ്രമം ബാധിച്ച ചെറുപ്പക്കാരന്റെ വേഷം അത്യുജ്ജലമാക്കിയതിനാണു ജയസൂര്യ മികച്ച നടനായത്. മറ്റു താരങ്ങളൊന്നും മൽസരത്തിൽ ജയസൂര്യക്ക് ഒപ്പം എത്തിയില്ല. ഹെയ്‌ലേസയിലെ സുരേഷ് ഗോപിയുടെ ഉജ്വല അഭിനയത്തിനെ ജൂറി അംഗങ്ങൾ പ്രകീർത്തിച്ചെങ്കിലും പ്രത്യേക ജൂറി അവാർഡ് ആണു അദ്ദേഹത്തിനു നല്ക്കിയത്. മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ട മോഹൻ ലാലിനും കാര്യമായ മൽസരമുണ്ടായില്ല.പഴശി രാജയിൽ പഴശിയെ അവതരിപ്പിച്ച മമ്മൂട്ടിയുമായി മോഹൻലാൽ ശക്തമായ മൽസരം കാഴ്ച്ച വെക്കുമെന്നാണു കരുതിയതെങ്കിലും ഏയ്ഞ്ചൽ ജോണിലെ മോഹൻലാലിന്റെ അഭിനയം തന്നെയായിരുന്നു മികച്ചത് എന്ന് ജൂറി അംഗങ്ങൾ വിധിയെഴുതി.
സൂഫി പറഞ്ഞ കഥ വീണ്ടും വീണ്ടും കണ്ട ജൂറി മികച്ച നടിയായി അതിലെ നായിക ശർബാനി മുഖർജിയെ തിരഞ്ഞെടുത്തത് ഐക്യകണ്ഠ്യേനെയായിരുന്നു. മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ഡീസന്റ് പാർട്ടീസിനോട് മൽസരിക്കാനുണ്ടായിരുന്നത് ശങ്കറിന്റെ കേരളോൽസവമായിരുന്നു.
മികച്ച സംവിധായകനായി വെള്ളത്തൂവൽ സംവിധാനം ചെയ്ത IV ശശിയെ തിരഞ്ഞെടുത്തു. മികച്ച നവാഗത സംവിധായകന്റെ അവാർഡ് കലണ്ടർ സംവിധാനം ചെയ്ത മഹേഷിന്റെ പിന്തള്ളി ഭഗവാന്റെ സംവിധായകൻ പ്രശാന്ത് മാമ്പള്ളി കരസ്ഥമാക്കി. നല്ല കഥയ്ക്കും തിരകഥയ്ക്കും ഉള്ള രണ്ട് അവാർഡുകളും ഇത്തവണ SN സ്വാമിയ്ക്കാണു ലഭിച്ചത്. യഥാക്രമം സാഗർ എലിയാസ് ജാക്കി, രഹസ്യപോലീസ് എന്നീ ചിത്രങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. കുട്ടികളുടെ ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ ഇത്തവണയും ഷക്കീല ചിത്രങ്ങള്‍ ഇല്ലാതിരുന്നതില്‍ ജൂറി നിരാശ രേഖപെടുത്തി.
മികച്ച ജനപ്രിയ ചിത്രം സമസ്തകേരളം PO, മികച്ച ബാല താരം പ്രിത്വിരാജ് (പുതിയ മുഖം), മികച്ച ഹാസ്യ താരം മമ്മൂട്ടി (പട്ടണത്തിൽ ഭൂതം). മികച്ച ഷോർട്ട് ഫിലിം IG, മികച്ച കുട്ടികളുടെ ചിത്രം സൂഫി പറഞ്ഞ കഥ(-18). മികച്ച സംഗീത സംവിധായകൻ മനു രമേഷ് (ഗുലുമാൽ)
എന്നിവയാണു മറ്റ് പ്രധാനപ്പെട്ട അവാർഡുകൾ. ഓസ്കാറിനു പരിഗണിക്കും എന്നതിനാലാണു റസൂൽ പൂക്കുട്ടിയുടെ ശബ്ദലേഖനത്തിനു അവാർഡ് കൊടുക്കാതിരുന്നത് എന്ന് ജൂറി ചെയർമാൻ അറിയിച്ചു.
മലയാള സിനിമയിലെ വസന്ത കാലം തിരിച്ചു വരികയാണു എന്നതിന്റെ സൂച്നയാണു ഇതെന്ന് ജൂറി അംഗം ബൈജു കൊട്ടാരക്കര പറഞ്ഞു.

ചില സിനിമ വായ് മൊഴികൾ
Posted in
Tuesday, April 6, 2010
സൂപ്പർ സ്റ്റാർ- "പടങ്ങളൊക്കെ പെട്ടിയിലാ.. ഇന്ന് വരും നാളെ വരും എന്ന് കരുതി ആരാധകരുടെ ക്ഷമ കെടുകയാ.. അതു കൊണ്ട് ഞാൻ ഇപ്പോ ഒരു നാൾ വരാൻ തിരുമാനിച്ചു. അതെങ്കിലും വന്നാൽ മതിയായിരുന്നു".
മെഗാ സ്റ്റാർ - "പടങ്ങളൊക്കെ പൊട്ടുകയാ.. എന്റെ കുഴപ്പം അല്ല. പഴശി രാജയുടെ മേലെ നില്ക്കുന്ന ഒരു പടമാണു ആളുകൾ പ്രതീക്ഷിക്കുന്നത്. അല്ലാതെ പൊളി പടങ്ങൾ ആയതു കൊണ്ടല്ല ദ്രോണയും പ്രമാണിയും വിജയിക്കാതിരുന്നത്.. പോക്കിരി രാജ വരുന്നുണ്ടല്ലോ.. എല്ലാ ക്ഷീണവും അത് തീർക്കും. "
ആക്ഷൻ ഹീറോ - "പടം വിജയിക്കാൻ ഇപ്പോ എല്ലാവർക്കും ഞാൻ വേണം.. ദിവസവും 8 സിനിമയിലാ അഭിനയിക്കുന്നെ.. "
ജനപ്രിയ നായകൻ -" 5 സിനിമ അടുപ്പിച്ച് പൊളിയുക എന്നു വെച്ചാൽ വലിയ കാര്യമൊന്നുമല്ല.. ഈ പടം നോക്കിക്കോ.. ഞാനും ഇന്നച്ചൻ ചേട്ടനും കലക്കും.. "
ഒറിജിനൽ ജനപ്രിയ നായകൻ - "സൂപ്പറും മെഗായും ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം 2010 ലെ ആദ്യത്തെ മെഗാഹിറ്റ് ഉണ്ടാക്കാൻ ഞാൻ ഭർത്താവു വേഷം കെട്ടേണ്ടി വന്നു.. "
യുവ സൂപ്പർ സ്റ്റാർ -" ഇന്നലെ അഭി വിളിച്ചിരുന്നു.. നമ്മുടെ അഭിഷേക് ബച്ചനെ.. താന്തോന്നി കണ്ടിട്ട് അഭിനന്ദനം അറിയിക്കാൻ.. അവൻ വിളിച്ച് വെച്ച ഉടൻ കരൺ വിളിച്ചു.. പുതിയ പടത്തിൽ ഹീറോ ആവണം എന്ന് പറയാൻ ഞാൻ പറ്റില്ല എന്ന് പറഞ്ഞു എനിക്ക് 2012 വരെ ഡേറ്റ് ഇല്ലാ എന്ന് കാമറൂണിനു വരെ അറിയാവുന്ന കാര്യമാണു എന്നിട്ടും ഇവൻ അറിഞ്ഞില്ല എന്നു വെച്ചാൽ.... "
പെരുന്തച്ചൻ -" ഒരു സ്റ്റാറുകൾ വന്നിരിക്കുന്നു . അവരെ സപ്പോർട്ട് ചെയ്യാൻ കൂറെ കൂതറ സംഘടനകളും ഇവരൊക്കെ കൂടി മലയാള സിനിമ നശിപ്പിക്കും. എന്നെ പുറത്താക്കി എന്ന് കരുതി ആരും സന്തോഷിക്കണ്ട ഞാൻ ഒരു പുതിയ സംഘടന തുടങ്ങാൻ പോവുകയാ.. അതിനു എനിക്ക് ഒരു സിനിമാക്കാരന്റെം അനുവാദം വേണ്ട.. അല്ലെങ്കിലും ബ്രട്ടീഷുകാരോട് ചോദിച്ചിട്ടല്ല ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയത്. "

പയ്യ...
Posted in
Sunday, April 4, 2010
പരുത്തി വീരൻ നായകൻ കാർത്തിയും ലിഗുസ്വാമിയും ഒന്നിക്കുന്ന ചിത്രമാണു പയ്യ. തമിഴിലെ പുതിയ താരറാണി തമന്നയാണു ഇതിലെ നായിക.ആയിരത്തിൽ ഒരുവൻ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയതിനാൽകാർത്തിയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു ഈ സിനിമ. അതു പോലെതന്നെ ഭീമയുടെ പരാജയത്തിൽ നിന്നും ഒരു തിരിച്ചു വരവ് ലിഗു സ്വാമിക്കുംആവശ്യമായിരുന്നു. എന്തായാലും രണ്ടു പേരുടെയും ആഗ്രഹം സാധിച്ചിരിക്കുന്നു. പയ്യ.. സൂപ്പർ ഹിറ്റ്...!ഇത് ഒരു റോഡ് മൂവി ആണു. റൺ, ശണ്ടകോഴി, ഭീമ ഒക്കെ എടുത്തലിഗുസ്വാമിയെ ഇടയ്ക്കൊക്കെ പയ്യയിലും കാണം. പടത്തിനു ഒരു ഇഗ്ലീഷ് സിനിമയുടേസാദൃശ്യം തോന്നാമെങ്കിലും ഇഗ്ലീഷ് സിനിമകൾ തമിഴർ കാണാത്തതു കൊണ്ട് അവിടെഈ പടം വൻ ഹിറ്റ് ആവാനാണു സാധ്യത..!
ഇതും ഒരു പ്രണയലേഖനമാണു..
Posted in
Saturday, April 3, 2010
ടിന്റു മോന്റെയും ചാർളിയുടെയും ഒക്കെ പ്രണയ ലേഖനങ്ങള്‍ വായിച്ച് ആര്‍ത്തു ചിരിച്ചിട്ടുള്ള നിങ്ങൾക്ക് ഇത് വായിക്കുമ്പോള്‍ വല്ലാത്ത ബോറടി തോന്നിയേക്കാം.. കാരണം ഇത് ആളുകളെ രസിപ്പിക്കുക എന്ന ഒരു ഉദേശത്തോടെ എഴുതിയ കത്തല്ല.. അനുരാഗ പരവശനായ ഒരു കാമുകൻ തന്റെ കാമുകിക്ക് ഹൃദയം കൊണ്ട് എഴുതിയതാണു.കാലത്തിന്റെ കുത്തൊഴുക്കിൽ എപ്പൊഴോ ഇതു ഞങ്ങളുടെ കയ്യിൽ വീണു കിട്ടി. പണ്ട് ട്രയിനിൽ നിന്നും വീണു കിട്ടിയ ഒരു കടലാസു തുണ്ടിലെ കഥയില്‍ നിന്നാണല്ലോ മലയാളത്തിലെ ഒരു സംവിധായകൻ ട്രയിൻ പശ്ചാത്തലമാക്കി സിനിമയെടുത്തത്. അതു കൊണ്ടു തന്നെ വീണു കിടക്കുന്ന എല്ലാ കടലാസുകളും ഞങ്ങൾ എടുത്ത് നോക്കാറുണ്ട്. എല്ലാം ബിവറേജസിലെ ബില്ലുകളാവാറാണു പതിവ്. പക്ഷെ ഇത്തവണ ആ പതിവ് തെറ്റി.എങ്ങനെയായിരിക്കാം ഇത് നഷ്ട്ടപ്പെട്ടിട്ടുണ്ടാകുക ഞങ്ങൾ ചിന്തിച്ചു. ചിലപ്പോള്‍ കാമുകിക്ക് കൊടുക്കാനായി ഈ കത്ത് ആ കാമുകൻ തന്റെ കൂട്ടുക്കാരനെ ഏല്പിച്ചിരിക്കാം. ഇരുമ്പാണി തട്ടി മുളയാണി വെച്ച് പൊൻ കാരം കൊണ്ടു ചുരിക വളക്കാൻ കൊല്ലനു 16 പണം കൊടുത്ത ചന്തുവിന്റെ പിൻ തലമുറക്കാരനായ ചതിയനായ ആ കൂട്ടുകാരൻ കൊടുക്കാതെ സൂക്ഷിച്ചതായിരിക്കുമോ ഈ കത്ത്.?? അല്ലെങ്കിൽ വായിച്ചു കഴിഞ്ഞതിനു ശേഷം കാമുകി വഴിയില്‍ കളഞ്ഞതായിരിക്കുമോ..?? അതുമല്ലങ്കിൽ എഴുതിയതിനു ശേഷം ഉപേക്ഷിച്ചതായിരിക്കുമോ.. ??
അറിയില്ല..വിങ്ങുന്ന ഒരു ഹൃദയത്തിന്റെ ഒരു തേങ്ങൽ ഇതിലുണ്ടോ..അതോ വെറുമൊരു നേരംമ്പോക്കായിരുന്നോ.. അതും അറിയില്ല.
മറ്റൊരാളിന്റെ സൃഷ്ടി, അതും ഇതുപോലെ ഉള്ള ഒരു എഴുത്ത് അയാളുടെ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തുന്നത് മാന്യതയല്ല എന്നറിയാം. ഒരാളുടെ സ്വകാര്യതയിലേക്കുള്ള ഈ കടന്നു കയറ്റം അന്തസ്സ് കെട്ടതാണു എന്ന അഭിപ്രായം ഉള്ളവരുണ്ടാകാം, സിനിമ സംബന്ധമായ പോസ്റ്റുകൾ മാത്രം വരുന്ന ഈ ബ്ലോഗ്ഗിൽ ഇതിന്റെ ആവശ്യം എന്താണു എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാൽ ഈ കത്ത് വായിച്ചു കഴിഞ്ഞിട്ടും ഈ ബ്ലോഗ്ഗിൽ ഈ കത്ത് ഇട്ടത് ഒരു തെറ്റാണ് എന്നു നിങ്ങൾക്കു തോന്നുന്നുവെങ്കില്‍ ആ തെറ്റിന്, ആ മഹാപാപത്തിനു ഞങ്ങൾ ഇപ്പോഴെ മാപ്പു പറയുന്നു.
hi................ (പേരു വെക്കുന്നില്ല.. നിങ്ങൾക്ക് ഇഷ്ട്ടമുള്ളത് വിളിക്കാം അമ്മുവെന്നോ ചക്കിയെന്നോ തുളസിയെന്നോ എന്തും)
എനിക്കറിയില്ല ഇങ്ങനെ ഒരു ലെറ്റർ നിനക്കയക്കുന്നത് ശരിയാണോ എന്നു.
പക്ഷെ..... ഞാനിതു നിന്നോട് പറയാതെ പോയാൽ എന്റെ മനസ്സിൽ എന്നും അതൊരു കുറ്റബോധമായി കിടക്കും. നമ്മുടെ നല്ല സുഹൃത്ത് ബന്ധത്തിനിടയ്ക്ക് എവിടെ വെച്ചോ...എപ്പോഴോ... എങ്ങിനെയോ എനിക്കു നിന്നോട് സൗഹൃദത്തിനേക്കാൾ അപ്പുറത്തു ഒരു സ്നേഹം തോന്നിപ്പോയി.. തെറ്റാണു എന്നു എനിക്കറിയാം. ഒരു നല്ല സുഹൃത്തിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വലിയ തെറ്റ്. അത് കൊണ്ട് തന്നെയാണു ഞാൻ ഇതു നിന്നോട് തുറന്നു പറയുന്നത്. എനിക്ക് വേണമെങ്കിൽ നിന്നോടുള്ള സ്നേഹം ഉള്ളിൽ മറച്ചു വെച്ച് frendship അഭിനയിക്കാമായിരുന്നു. പക്ഷെ അതു ഞാൻ നിന്നോട് ചെയ്യുന്ന വലിയ വഞ്ചനയായിരിക്കും.
എനിക്കറിയാം നിനക്കെന്നെ ഇഷ്ട്ടമല്ല എന്ന്. ഒരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല എന്നും...
പക്ഷെ.... എനിക്കു സ്നേഹിക്കാല്ലോ.. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ ദൂരെ ഇരുന്നെങ്കിലും നിന്നെ സ്നേഹിക്കാല്ലോ.. അതിനു ആരുടെയും അനുവാദം വേണ്ടല്ലോ..
നിനക്കെന്നോട് ദേഷ്യം തോന്നും എന്നറിയാം. പക്ഷെ ഞാനിതു തുറന്നു പറയാൻ കാരണം..
നമ്മുക്കാരോടെങ്കില്ലും ഇഷ്ടം തോന്നിയാൽ അത് തുറന്നു പറയണം അല്ലെങ്കിൽ ചിലപ്പോൾ അറിയാതെ പോയാലോ. കാരണം അറിയാത്ത ഇഷട്ടങ്ങളൊക്കെ നഷ്ട്ടങ്ങളാണു...
പിന്നെ... പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടങ്ങൾ...
frendship അഭിനയിച്ച് എന്റെ മനസാക്ഷിയെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല.. എന്നെ സ്നേഹിക്കണം എന്നു ഞാൻ ഒരിക്കലും നിന്നോട് പറയില്ല. എനിക്കതിനുള്ള യോഗ്യത ഇല്ല എന്ന് എനിക്കറിയാം.
പക്ഷെ നിന്നെ സ്നേഹിക്കരുത് എന്നു മാത്രം നീ എന്നോട് പറയരുത്. പൂക്കളുണങ്ങി കഴിഞ്ഞാൽ കൊഴിഞ്ഞു വീഴാറല്ലേ ഉള്ളു, അതാരുടെയും കാലിൽ തറച്ചു കയറാറില്ലല്ലോ..
ഈ കത്ത് വായിച്ചു കഴിയുന്നതോടെ നീ ഞാനുമായുള്ള എല്ലാ frendshipum അവസാനിപ്പിക്കും എന്നറിയാം. പിന്നെ ഒരിക്കലും എന്നോട് സംസാരിക്കില്ലെന്നും. പക്ഷെ നിന്റെ മുന്നിൽ അഭിനയിക്കുന്നതിലും ഞാൻ ഇഷട്ടപെടുന്നത് ഇതാണു.. നീ എന്നെ വെറുത്താൽ പോലും.
എനിക്കറിയാം ഇതെന്റെ തോല്‍വിയാണ് എന്നു . പക്ഷെ ജീവിതം തന്ന ദൈവത്തിനു മുന്നില്‍ അവസാനം ജയിച്ചു എന്നു പറയാന്‍ ഇടയ്ക്കൊക്കെ മനുഷ്യരുടെ അടുത്ത് തോല്‍ക്കുന്നത് നല്ലതാ. അല്ലെങ്കിലും ആശിക്കുന്നത് കിട്ടാറില്ലല്ലോ.. കിട്ടിയതിൽ സന്തോഷമുണ്ടാവില്ല... സന്തോഷം തരുന്നത് സ്ഥിരമായിട്ടുപയോഗിക്കാനും പറ്റില്ല. എന്നാൽ എന്നന്നേക്കുമായി കയ്യിൽ കിട്ടുന്നതോ പെട്ടെന്നു മടുക്കുകയും ചെയ്യും.. നമ്മുടെയൊക്കെ ഇത്തിരി പോന്ന ജീവിതം ഇത്രയൊക്കെയല്ലെ ഉള്ളു...
so ഞാൻ വിട വാങ്ങുകയാണു.. എന്റെ വാക്കുകൾ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി... ഒരായിരം സോറി..
സ്വന്തമാക്കുന്നതിൽ അല്ലല്ലോ കുട്ടി.. സ്വതന്ത്രമായി വിടുന്നതിൽ ആണു മഹത്തായ സ്നേഹം......
എന്ന് ........(ഇവിടെയും പേരു എഴുതുന്നില്ല .. എന്തും വിളിക്കാം. സാഗര്‍ എന്നോ ജാക്കിയെന്നോ എന്തും )

ഏപ്രില്‍ ഫൂള്‍ ...
Posted in
Friday, April 2, 2010
ജഗദീഷ് എന്ന പേരു മലയാള സിനിമയിൽ വീണ്ടും സജീവമായി തുടങ്ങിയത് 2 ഹരിഹർ നഗറിനുശേഷം മാത്രമാണു. അതിലെ അപ്പുകുട്ടനെ നമ്മളെല്ലാവരും ഇഷ്ട്ടപ്പെട്ടു എന്നതു സത്യം തന്നെ. എന്നാൽ സുരാജിന്റെയും സലീംകുമാറിന്റെയും വധങ്ങൾ കണ്ട് കണ്ട് സഹികെട്ട നേരത്ത് അറിയാതെ ഇഷ്ട്ടപ്പെട്ടു പോയതാണു അത് എന്ന സത്യം ജഗദീഷ് മനസ്സിലാക്കാതെ പോയി. 2 ഹരിഹർ നഗറിന്റെ വൻ വിജയത്തിനു ശേഷം ജഗദീഷ് ചിത്രങ്ങളുടെ ഒരു തള്ളിക്കയറ്റം തന്നെ ഉണ്ടായി.. പക്ഷെ വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല എന്നു മാത്രം..ഡീസന്റ് പാർട്ടീസ് , ചെറിയ കള്ളനും... etc
അതു കൊണ്ട് ഇപ്പോ എന്തായി...??.
ഏപ്രിൽ ഫൂൾ ആയി.. അത്ര തന്നെ..
കുരുക്ഷേത്ര നിർമിച്ചിട്ടും പാഠം പഠിക്കാത്ത സന്തോഷ് ദാമോദരനു ഇങ്ങനെത്തന്നെ വേണം.
സംവിധായകനെ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ആദ്യമായിട്ടു സിനിമ
കാണാൻ വരുന്ന ഒരാളാണു ഈ പടം കാണുന്നതെങ്കിൽ ചിലപ്പോ ഇനി അയാൾ എന്നും മലയാള സിനിമ കാണണം എന്ന തിരുമാനം വരെ എടുത്തു കളഞ്ഞേക്കും കാരണം അത്രയ്ക്കും മനോഹരമാണു ഇതിന്റെ തിരകഥയും സംവിധാനവും എല്ലാം.... നായികയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ജഗദീഷും നായികയും മത്സരിച്ചഭിനയിച്ചിട്ടുണ്ട് ഇതിൽ. എന്തായാലും ആരുടെയും “ശല്യമില്ലാതെ” വെക്കേഷൻ അടിച്ചു പൊളിക്കാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി ഈ സിനിമയ്ക്ക് പോകാം..!

ഇതെങ്കിലും.......!!
Posted in
Thursday, April 1, 2010
ലോക നിലവാരത്തിലുള്ള സിനിമകൾ ആസ്വദിക്കാൻ തക്ക പക്വത മലയാളികൾക്ക് ഇപ്പോഴും ആയിട്ടില്ല. അതു കൊണ്ടാണല്ലോ എന്റെ രണ്ടു സിനിമകളും കേരളത്തിൽ പരാജയപ്പെട്ടത്. എന്റെ സമയവും അധ്വാനവും പോയത് മെച്ചം. അത് വല്ല ഹിന്ദിയിലോ മറ്റോ ചെയ്തിരുന്നെങ്കിൽ എത്ര ഫിലിം ഫെയർ അവാർഡ് കിട്ടിയേനെ.. എല്ലാ തരത്തിലുമുള്ള പ്രേക്ഷകർക്കും രസിക്കുന്ന സിനിമ എടുക്കുക എന്നതാണു എന്റെ ലക്ഷ്യം. അങ്ങിനെ തന്നെയാണു ഞാൻ ആദ്യ രണ്ടു സിനിമകളും എടുത്തത്. എന്നാൽ അതിൽ സ്ലോമോഷൻ സീനുകൾ കൂടുതലാണു നായകൻ ഏറെ നേരം നടക്കുന്നു എന്നൊക്കെയുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നല്ലോ..ഹോളിവുഡ് സ്റ്റൈയ്‌ലിൽ പടം എടുക്കാൻ പോയ എന്നെ പറഞ്ഞാൽ മതി.സിനിമയായാൽ നല്ല ഡയലോഗുകൾ വേണം എന്നാണു ഇവിടുത്തെ പ്രേക്ഷകരുടെ ധാരണ. തീർത്തും തെറ്റാണു അത്. സിനിമ പ്രേക്ഷകനിലേക്കെത്തിക്കുന്നത് വിഷ്വലുകളിലൂടെയാവണം. അല്ലാതെ സംഭാഷണങ്ങളിലൂടെ അല്ല. എന്തായാലും ഇനിയൊരു പരീക്ഷണത്തിനു ഞാനില്ല. എന്റെ പുതിയ സിനിമ ഞാൻ മലയാള സിനിമയുടെ ചേരുവകൾ എല്ലാം ചേർത്താണു ഒരുക്കുന്നത്. ഇതെങ്കിലും വിജയിക്കും എന്നാണു എന്റെ പ്രതീക്ഷ. മെൽ ഗിബ്സണ്‍ , ടോം ഹാങ്ക്സ് തുടങ്ങിയ നടന്മാരുടെ നിലവാരത്തിലേക്ക് നമ്മുടെ നടന്മാർ എത്തണമെങ്കിൽ 300 , അവതാർ പോലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാവണം അതിനു എന്നെ പോലുള്ള സംവിധായകർക്കെ കഴിയു. അല്ലാതെ എന്നും കുടുംബ കഥകളും കണ്ണീരും പ്രണയവും ഒക്കെ വിഷയങ്ങളാക്കിയാൽ ഒരു മലയാള സിനിമ പോലും ഓസ്ക്കാർ നോമിനേഷൻ നേടാൻ പോകുന്നില്ല.
മലയാള സിനിമയുടെ ഖ്യാതി ലോക സിനിമയിൽ എത്തിക്കാൻ എനിക്കു കഴിയട്ടെ എന്നാണു എന്റെ ആഗ്രഹം. അതിനു പക്ഷെ എന്റെ സിനിമകൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്. അത് കൊണ്ടു എല്ലാവരും എന്റെ സിനിമ റിലീസ് ചെയ്യുമ്പോള്‍ പോയി കാണണം. ഇതു പഴയ പോലെ ആവില്ല്ല.. ഉറപ്പ്.... !

Subscribe to:
Posts (Atom)