നവാഗതനായ ഷാജഹാൻ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമയാണു കിസ്മത്ത്. ഒരു
യതാർത്ഥ സംഭവത്തിന്റെ ചുവട് പിടിച്ച് ഒരുക്കിയ ഈ സിനിമയിൽ ഷൈൻ നിഗാം
ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. വിനയ് ഫോർട്ട്,
അലൻസിയർ, പി ബാലചന്ദ്രൻ എന്നിവരാണു മറ്റ് പ്രധാന താരങ്ങൾ. പ്രശസ്ത
ഛായാഗ്രഹകനായ രാജീവ് രവിയാണു ചിത്രത്തിന്റെ നിർമ്മാതാവ്. ഒരു യതാർത്ഥ
സംഭവത്തിന്റെ ചുവട് പിടിച്ചാണു ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ
തന്നെയാണു ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്
കഥ
പൊന്നാനിയിൽ രണ്ട് വ്യത്യസ്ഥ മതവിഭാഗത്തില്പ്പെട്ട രണ്ട് പേർ ഇർഫാനും
അനിതയും പ്രണയത്തിലാവുകയും അവർക്ക് വീട്ടുകാരുടെ എതിർപ്പ് കാരണം വിവാഹം
കഴിക്കാനായി പോലീസ് സ്റ്റേഷനിൽ അഭയം തേടുന്നതും പിന്നീട് അന്ന് ആ ദിവസം
അവിടെ നടക്കുന്നതുമായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണു ചിത്രം
വിശകലനം
കിസ്മത്ത് ഒരു ചെറിയ സിനിമയായിട്ടും അതിനർഹിക്കുന്നതിനേക്കാൾ കൂടുതൽ
പരിഗണന റിലീസിനു മുൻപ് കിട്ടിയത് നിർമ്മാതാവ് രാജീവ് രവി ആയത് കൊണ്ടാണു.
രാജീവ് രവിയിൽ നിന്ന് നല്ലൊരു പ്രൊഡക്ട് ആയിരിക്കും എന്ന പ്രതീക്ഷയിൽ
പ്രേക്ഷകർ തിയറ്ററുകളിലെത്തി. വ്യക്തമായി പറഞ്ഞാൽ പ്രേക്ഷക പ്രതീക്ഷകളെ
മുഴുവനായും തൃപ്തിപ്പെടുത്താനായില്ലെങ്കിൽ പോലും ഒരു മോശം സിനിമ
ആവുന്നില്ല കിസ്മത്ത്. നവാഗതനായ ഷൈൻ തന്റെ ഭാഗം വൃത്തിയായി
അവതരിപ്പിച്ചപ്പോൾ ഇതു വരെ മുഖ്യധാര സിനിമയിൽ തന്റേതായ അടയാളം
പതിപ്പിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ശ്രുതി മേനോൻ അനിത എന്ന പെൺകുട്ടിയായി
തിളങ്ങി.
എന്നാൽ പോലീസ് എസ് ഐ ആയി എത്തിയ വിനയ് ഫോർട്ട് ആണു ചിത്രത്തിൽ കൂടുതൽ
കൈയ്യടി നേടിയത് എന്നത് എടുത്തു പറയേണ്ട ഒന്നാണു. കേരളത്തിലെ മുസ്ലീം
ശ്ക്തി കേന്ദ്രമായ മലപ്പുറത്തെ ഏറ്റവും സെൻസിറ്റീവായ സ്ഥലമാണു പൊന്നാനി.
പൊന്നാനിക്ക് മലപ്പുറത്തിന്റെ പൊതുവായ രാഷ്ട്രീയ ചായ്വിനോട്
ഘടകവിരുദ്ധമായ ഒരു സ്വഭാവമാണുള്ളത്. അത്തരമൊരു സാഹചര്യത്തിൽ ഒരു മുസ്ലീം
യുവാവും ഒരു ഹിന്ദു പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാവുക എന്ന കലാപ
ലക്ഷ്യമുള്ള പ്രമേയമാണു സിനിമ കൈക്കൊള്ളുന്നത്. ഇതൊരു യതാർത്ഥ സംഭവമാണു
എന്നിരിക്കെ കേരളത്തിൽ പ്രത്യേകിച്ചും പൊന്നാനിയിൽ ഇത്തരമൊരു സംഭവം
അരങ്ങേറിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേ ഉള്ളു.
തികച്ചും റിയലിസ്റ്റിക്കായി അത്തരമൊരു സംഭവത്തെ സിനിമയാക്കുകയാണു
സംവിധായകൻ ചെയ്തത്.
ജാതിയേക്കാളും മതത്തേക്കാളുമുപരി മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്ന ഒരു
നല്ല നാളേയ്ക്കായി വരും തലമുറയ്ക്ക് പ്രതീക്ഷ ബാക്കി വെയ്ക്കാനുള്ള ഒരു
നല്ല ശ്രമം എന്ന നിലയിൽ കിസ്മത്ത് എന്ന സിനിമയെ കാണാം. സിനിമ വെറും 102
മിനുറ്റേ ഉള്ളു എന്നതും മനോഹരമായ ഗാനങ്ങളും മികച്ച ഛായാഗ്രഹണവും
കിസ്മത്തിനെ ഒരു കൊച്ചു മനോഹര ചിത്രമാക്കി മാറ്റുന്നു എന്നുള്ളത് കൊണ്ട്
സ്വഭാവികതയിൽ കടന്നു വരുന്ന കല്ലുകടികൾക്ക് നേരെ കണ്ണടയ്ക്കാം
പ്രേക്ഷക പ്രതികരണം
ഒരു നല്ല സിനിമ കണ്ട സന്തോഷത്തിൽ പ്രേക്ഷകർ തിയറ്റർ വിട്ടിറങ്ങി
ബോക്സോഫീസ് സാധ്യത
വളരെ ചിലവ് കുറഞ്ഞ സിനിമ ആയത് കൊണ്ട് ബോക്സോഫീസിൽ മുടക്ക് മുതൽ തിരിച്ച് കിട്ടും
റേറ്റിംഗ് : 3/5
അടിക്കുറിപ്പ്: ഹിന്ദു - മുസ്ലിം പ്രണയത്തിൽ ഹിന്ദുവിന്റെ ജാതി ഏതാണെന്ന്
കൂടി പറയുന്നതിന്റെ ചേതോവികാരം അങ്ങ് പിടികിട്ടുന്നില്ല...!!!

0 comments:
Post a Comment