വീണ്ടും
ഒരു വർഷം കൂടി മലയാള സിനിമയിൽ
കടന്നു പോയി. 2013 ല്
158 സിനിമകളാണു റിലീസ്
ചെയ്തതെങ്കിൽ 2014 ഇൽ
152 സിനിമകളാണു റിലീസ്
ചെയ്തത്. കഴിഞ്ഞ
വർഷങ്ങളിലെ റിലീസുകളിൽ ഉണ്ടായ
വർദ്ധന സാറ്റലൈറ്റ് റേറ്റിന്റെ
അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ
ഈ വർഷം സാറ്റലൈറ്റ് റൈറ്റ്
വാങ്ങാൻ ചാനലുകൾ വിമുഖത
കാണിച്ചതാണു റിലീസ് ചിത്രങ്ങളുടെ
എണ്ണം 200 കടക്കാഞ്ഞതിന്റെ
കാരണം. ബിഗ് എം
സിന്റെ സ്വാധീനത്തിൽ നിന്ന്
മലയാള സിനിമ വിമുക്തമാക്കപ്പെട്ടു
തുടങ്ങി എന്നതിന്റെ ലക്ഷണങ്ങൾ
2013 ല് തൊട്ട് കാണിച്ചു
തുടങ്ങിയതാണു. കഴിഞ്ഞ
വർഷം അത് കുറച്ചു കൂടി ശക്തമായി
പ്രതിഫലിക്കപ്പെട്ടു. അതെ
മലയാള സിനിമയിൽ അധികാര
കൈമാറ്റത്തിന്റെ കാലഘട്ടം
ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
2013 ല് 12 സിനിമകളാണു
ലാഭം നേടിയതെങ്കിൽ 2014 ല്
അത് വെറും പത്തോളം ചിത്രങ്ങളായി
ഒതുങ്ങി. 2014 ല് റിലീസ്
ചെയ്ത 152 സിനിമകളിൽ
വിജയം പ്രതീക്ഷിച്ച് വന്ന്
പരാജയമടഞ്ഞ ചിത്രങ്ങളും
അപ്രതീക്ഷിത വിജയം നേടിയ
ചിത്രങ്ങളും പ്രതീക്ഷിച്ച
വിജയം നേടിയ ചിത്രങ്ങളുമുണ്ട്.
പ്രതീക്ഷിച്ച
വിജയം നേടിയ സിനിമകൾ
1.ബാംഗ്ലൂർ
ഡേയ്സ്
2.റിംഗ്
മാസ്റ്റർ
3.ഹൗഓൾഡ്
ആർ യു
4.വിക്രമാദിത്യൻ
5.സപ്തമശ്രീ
തസ്കര
6.സെവന്ത്
ഡേ
വൻ
താരനിരയുമായെത്തിയ ബാംഗ്ലൂർ
ഡേയ്സിനു വിജയം സുനിശ്ചിതമായിരുന്നു.
റിംഗ് മാസ്റ്റർ
ദിലീപിന്റെ വെക്കേഷൻ പാക്കേജിൽ
ഇറങ്ങിയ ഷുവർ ബെറ്റ് സിനിമകളുടെ
അതേ സ്വഭാവം കാണിച്ച് വിജയം
നേടി. ഹൗഓൾഡ് ആർ യു
മഞ്ജു വാര്യർ എന്ന കരുത്തുറ്റ
നടിയുടെ തിരിച്ചുവരവ്
ആഘോഷമാക്കിയപ്പോൾ വിക്രമാദിത്യൻ
ലാൽ ജോസിന്റെ മികവിൽ സൂപ്പർഹിറ്റായി.
നോർത്ത് 24 കാതത്തിനു
ശേഷം അനിൽ രാധകൃഷ്ണ മേനോൺ
സംവിധാനം ചെയ്ത സപ്തമശ്രീ
നിഷ്കളങ്ക ഹാസ്യത്തിന്റെ
അകമ്പടിയോടെ പ്രേക്ഷകപ്രശംസ
ഏറ്റുവാങ്ങി. ക്ലൈമാക്സിലെ
ട്വിസ്റ്റിന്റെ ബലത്തിൽ
സെവന്ത് ഡേയും തിയറ്ററിൽ ആളെ
നിറച്ചു.
അപ്രതീക്ഷിത
വിജയം നേടിയ സിനിമകൾ
1. വെള്ളിമൂങ്ങ
2. ഓംശാന്തി
ഓശാന
3. 1983
4. ഇതിഹാസ
അക്ഷരാർത്ഥത്തിൽ
ബിജുമേനോൻ മലയാള സിനിമയെ
ഞെട്ടിച്ച വർഷമായിരുന്നു
2014 വെള്ളി മൂങ്ങ
സ്വർണ്ണ മൂങ്ങയായി കോടികൾ
വാരി. ഓംശാന്തി
ഓശാനയും 1983 ഉം ശരാശരി
വിജയങ്ങളെങ്കിലും ആവുമെന്ന്
കണക്ക് കൂട്ടിയെടുത്ത് എല്ലാം
തകിടം മറിച്ച് കൊണ്ട് സൂപ്പർ
ഹിറ്റുകളുടെ പട്ടികയിൽ ഇടം
നേടി. നിവിൻ പോളി
എന്ന നടന്റെ താരപദവിയിലേക്കുള്ള
കാൽ വെയ്പ്പുകളാണു ഈ സിനിമ.
ഇതിഹാസ ഒരു വൺ വീക്ക്
സിനിമ എന്ന് കരുതിയെടത്ത്
എല്ലാവരെയും അമ്പരിപ്പിച്ച്
കൊണ്ട് ഹിറ്റ് പദവിയിൽ കയറികൂടി
അപ്രതീക്ഷിത
പരാജയം നേരിട്ട സിനിമകൾ
1. ലണ്ടൻ
ബ്രിഡ്ജ്
2. സലാം
കാഷ്മീർ
3. ഹാപ്പി
ജേർണി
4. ഗാംഗ്സ്റ്റർ
5. മിസ്റ്റർ
ഫ്രോഡ്
6. കൂതറ
7. ഹി ഐം
ടോണി
8. ടമാർ
പഠാർ
9. ആമയും
മുയലും
10. കസിൻസ്
11. വില്ലാളിവീരൻ
12. ഭയ്യ
ഭയ്യ
13. മൈലാഞ്ചി
മൊഞ്ചുള്ള വീട്
പല ഘടകങ്ങൾ
കൊണ്ടും സൂപ്പർ ഹിറ്റോ അതിനു
മുകളിലോ എത്തേണ്ടിയിരുന്ന
സിനിമകളായിരുന്നു മേല്പറഞ്ഞവ..
എന്നാൽ പ്രേക്ഷക
പ്രതീക്ഷകളെയെലാം തകിടം
മറിച്ച് കൊണ്ട് തിയറ്ററുകളിൽ
പരാജയമടയാനായിരുന്നു ഇവയുടെ
വിധി.
ശ്രദ്ധിക്കപ്പെട്ട
സിനിമകൾ
തിയറ്ററുകളിൽ
വൻ വിജയമായില്ലെങ്കിൽ കൂടി
പ്രമേയപരമായ വ്യത്യസ്ത്ഥ
കൊണ്ടും സംവിധാന, അഭിനയ
മികവിന്റെ സാന്നിധ്യം കൊണ്ടും
നിരൂപ പ്രശംസയും പുരസ്കാരങ്ങളും
കരസ്ഥമാക്കിയ ചിത്രങ്ങൾ2014
ഇൽ ഉണ്ടായി.
1. മുന്നറിയിപ്പ്
2. അപ്പോത്തിക്കിരി.
3. ഞാൻ
സ്റ്റീവ് ലോപ്പസ്
4. വർഷം
5. സ്വപാനം
6. ഞാൻ
ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന
സിനിമകൾ
1. സെക്കന്റ്സ്
2. ഏഞ്ചൽസ്
3. ഹോമിലി
മീൽസ്
4. ഡോൾഫിൻ
5. ഒറ്റ
മന്ദാരം
6. ഗോഡ്സ്
ഓൺ കണ്ട്രി
പബ്ലിസിറ്റിയുടെ
അഭാവം കൊണ്ടും റിലീസ് ഡേറ്റിലെ
കുഴപ്പം കൊണ്ടുമൊക്കെയാണു
പല സിനിമകളും ശ്രദ്ധിക്കപ്പെടാതെ
പോയത്. എന്നാൽ
ഇതെല്ലാം ഒത്തുവന്നിട്ടും
അർഹിക്കുന്ന അംഗീകാരം ഒട്ടും
ലഭിക്കാതെ പോയ ഒരേ ഒരു സിനിമയെ
2014 ഇൽ ഉണ്ടായുള്ളു.
അത് അനൂപ് കണ്ണൻ
സംവിധാനം ചെയ്ത ഹോമ്ലി മീൽസ്
ആണു. ഡിവിഡി കണ്ട്
ഈ സിനിമയെ വാനോളം പുകഴ്ത്തുന്നവർ
ഇനിയൊരു മലയാള സിനിമ കൂടി
ഇങ്ങനെ പിന്തള്ളപ്പെടരുത്
എന്ന് ആഗ്രഹിച്ചാൽ നന്നായിരിക്കും.
നിരാശപ്പെടുത്തിയ
സിനിമകൾ
1. നഗരവാരിധി
നടുവിൽ ഞാൻ
2. ഇയ്യോബിന്റെ
പുസ്തകം
3. വൺ ബൈ ടു
4. മത്തായി
കുഴപ്പക്കാരനല്ല
5. ബാല്യകാലസഖി
6. പ്രെയ്സ്
ദി ലോർഡ്
ബോക്സോഫീസിൽ
വിജയത്തിലുപരി നല്ലൊരു
സിനിമയായിരിക്കും എന്ന്
കരുതി കാത്തിരുന്ന പ്രേക്ഷകരെ
പാടെ നിരാശപ്പെടുത്തിയ
സിനിമകള് മേല്പറഞ്ഞവയാണു.
പ്രതീക്ഷിച്ച
പരാജയം നേരിട്ട സിനിമകൾ
എല്ലാ
സിനിമകളും വിജയം പ്രതീക്ഷിച്ച്
കൊണ്ട് തന്നെയാണു ഇറക്കുന്നത്.
എന്നാൽ പ്രശസ്തരായ
ചില സിനിമക്കാർ ഒരു സിനിമ
അനൗൺസ് ചെയ്യുമ്പോഴെ പ്രേക്ഷകർ
അതിന്റെ വിധി എഴുതി കഴിയുന്ന
ചില ഘടകങ്ങളുണ്ട്. അവയെ
തകിടം മറിക്കുന്ന പ്രകടനങ്ങൾ
കാഴ്ച്ച വെയ്ക്കുമ്പോഴാണു
ആ സിനിമകൾ കറുത്ത കുതിരകളായി
മാറുന്നത്. എന്നാൽ
പരാജയപ്പെടുമെന്ന് പ്രേക്ഷകർ
ഉറച്ച് വിശ്വസിക്കുകയും
പ്രേക്ഷകരുടെ ആ വിശ്വാസം
അതേപടി കാത്തു സൂക്ഷിക്കുകയും
ചെയ്ത ചിത്രങ്ങളും 2014 ല്
ഉണ്ടായി. അവയുടെ
ലിസ്റ്റ് 100 കടക്കും
എന്നതിനാൽ അതിനു മുതിരുന്നില
ഇനീഷ്യലിന്റെ
പിൻബലത്തിൽ പിടിച്ചു നിന്ന
രാജാധി രാജയും പെരുച്ചാഴിയും
താരരാജക്കന്മാർക്ക് ആശ്വാസം
പകർന്നു. തുടർച്ചയായ
വർഷങ്ങളിൽ ബോക്സോഫീസ് അടക്കി
വാണിരുന്ന ദിലീപ് കാലിടറി
വീണ വർഷമായിരുന്നു 2014
വില്ലാളിവീരനും
അവതാരവും ബോക്സോഫീസിൽ
തകർന്നിടിഞ്ഞു. സുരേഷ്
ഗോപിയുടെ ഡോൾഫിൻസും
അപ്പോത്തിക്കിരിയും ഒരു നല്ല
സിനിമയായിരുന്നു. ജയറാമിന്റെതായി
ഇറങ്ങിയ 6 സിനിമകളും
പരാജയപ്പെട്ടു. ലണ്ടൻ
ബ്രിഡ്ജും ടമാർ പഠാറുമുണ്ടാക്കിയ
ക്ഷീണം സപ്തമയും സെവന്ത്
ഡേയും കൊണ്ട് പൃഥ്വി നികത്തി.
ബാംഗ്ലൂർ ഡേയ്സിന്റെയും
വിക്രമാദിത്യന്റെയും വിജയങ്ളും
ഞാനിലെ പ്രകടനവും ദുൽഖറിനെ
മുൻ നിരയിലെത്തിച്ചു. സലാല
മൊബൈൽസ് ദുൽഖർ പോലും ഓർമ്മിക്കാൻ
ആഗ്രഹിക്കാത്ത സിനിമയായിരിക്കും.
6 സിനിമകളിൽ അഭിനയിച്ച
കുഞ്ചാക്കോക്ക് രക്ഷയായത്
ഹൗഓൾഡ് ആർ യുമാത്രമാണു.
അതും മഞ്ജുവാര്യരുടെ
പേരിൽ നേടിയ വിജയം.
7 സിനിമകളിൽ
അഭിനയിച്ച ജയസൂര്യ സമ്പൂർണ്ണ
പരാജയം ഏറ്റുവാങ്ങി 2014 ലെ
ദുരന്ത നായകനായി.ഫഹദിനു
ബാംഗ്ലൂർ ഡേയ്സും തുണയായെങ്കിലും
വൺ ബൈടുവും മണിരത്നവും
ബോക്സോഫീസിൽ തകർന്നതും ഇയ്യോബ്
വേണ്ടത്ര വിജയിക്കാഞ്ഞതും
തിരിച്ചടിയായി. കാര്യമായ
നേട്ടങ്ങൾ ഉണ്ടാക്കാതെ കടന്നു
പോയ വർഷമായിരുന്നു ഇന്ദ്രജിത്തിനും
2014. ഇങ്ങനെ നോക്കുവാണെങ്കിൽ
2014 ലെ താരം മറ്റാരുമല്ല
അഭിനയിച്ച എല്ലാ സിനിമകളും
സൂപ്പർഹിറ്റുകളാക്കിയ നിവിൻ
പോളിയാണു. ഒരു സൂപ്പർ
താരത്തിന്റെ ഭാവഭൂഷാദികളും
താരജാഡകളും ഇല്ലാത്തത് കൊണ്ട്
അധികമാരും 2014 താരമായി
വാഴ്ത്തിപ്പാടില്ല എങ്കിലും
അതാണു സത്യം അതുമാത്രമാണു
സത്യം നിവിനാണു താരം.
സ്ത്രീകൾക്ക്
പൊതുവേ പ്രാധാന്യമില്ലാത്ത
മലയാള സിനിമയിൽ അഞ്ജലി മേനോനും
മഞ്ജുവും വെന്നിക്കൊടി
പാറിച്ചു എന്ന പ്രത്യേകത
കൂടി 2014നുണ്ട്.
മാറ്റത്തിന്റെ കാഹളധ്വനി
മുഴങ്ങി കേട്ട 2014 ല്
നിന്ന് ലഭിച്ച ഊർജ്ജം ഉൾക്കൊണ്ട്
മികച്ച സിനിമകളുമായി 2015
എത്തട്ടെ എന്ന് നമുക്ക്
ആശംസിക്കാം.
0 comments:
Post a Comment