മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടനും ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടാക്കുന്ന നടനും ഒരാളാണു. ശ്രീ ദിലീപ്. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകളെടുത്താൽ എണ്ണം പറഞ്ഞ 10 സൂപ്പർ ഹിറ്റുകളാണു ദിലീപ് സമ്മാനിച്ചിരിക്കുന്നത്. അതിൽ തന്നെ മലയാള സിനിമയുടെ സർവ്വകാല കളക്ഷൻ റിക്കാർഡുകൾ തകർത്തെറിഞ്ഞ ഒരു സിനിമയും ഉൾപ്പെടുന്നു. ദിലീപ് സിനിമകൾ നിലവാരം കുറഞ്ഞ ഹാസ്യവും ലോജിക്കില്ലാത്ത കഥാസന്ദർഭങ്ങളും കുത്തി നിറച്ചവയാണെന്ന് എല്ലാവർക്കും അറിയാം. എങ്കിൽ പോലും ജനം ഇത് കാണാൻ തിയറ്ററുകളിൽ ഇടിച്ചു കയറുന്നു.
ന്യൂജനറേഷൻ തെറിവിളികൾ കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നവർ ദിലീപ് സിനിമകളിലെ അശ്ലീലം കലർന്ന ദ്വയാർത്ഥപ്രയോഗങ്ങൾ കേട്ട് തലയറഞ്ഞു ചിരിക്കുന്നു. ഇങ്ങനെ സുഗമമായി കാര്യങ്ങൾ പോയ്കൊണ്ടിരുന്നപ്പോഴാണു തൽസ്ഥിതിയ്ക്ക് ചെറിയ ഒരു മാറ്റം വന്നു തുടങ്ങിയത്. പാല്പായസമാണെങ്കിലും അധികമായാൽ എന്തും വിഷമാണല്ലോ.. ദിലീപ് സിനിമകളിലെ ഈ കോമാളിക്കളികളിൽ ആളുകൾക്ക് വിരസത അനുഭവപ്പെട്ട് തുടങ്ങിയോ എന്ന സംശയമാണു അവസാനമായി ഇറങ്ങിയ ദിലീപ് സിനിമകളുടെ പ്രകടനം സൂചിപ്പിക്കുന്നത്. മായാമോഹിനിയുടെ വമ്പൻ വിജയം ആവർത്തിക്കാൻ ഇറക്കിയ ശൃഗാരവേലൻ ആദ്യ ആഴ്ച്ചയിലെ കളക്ഷനു ശേഷം മൂക്കും കുത്തി വീണു. തൊട്ടു പിന്നാലെ ഇറങ്ങിയ നാടോടി മന്നന് ആകട്ടെ സമീപകാലത്തെ ദിലീപിന്റെ ആദ്യ പരാജയ ചിത്രം എന്ന ലേബൽ നേടിയെടുത്തു.
തുടരെ തുടരെ ക്രാപ്പ് കോമഡി സിനിമകൾ ചെയ്തിരുന്നാൽ അത് സ്വയം കുഴി തോണ്ടലാകുമെന്ന് ദിലീപിനു മറ്റാരെക്കാളുമറിയാം. അതു കൊണ്ട് തന്നെയാണു ലാൽ ജോസ് പോലുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തയ്യാറായതും. ഏഴ് സുന്ദര രാത്രികൾ എന്ന സിനിമ സ്ഥിരം ദിലീപ് ശൈലിയിലുള്ളതല്ല. അതു കൊണ്ട് തന്നെ അതിന്റെ വിജയപരാജയങ്ങൾ മുൻ കൂട്ടി പ്രവചിക്കാനുമാകില്ല. പക്ഷെ എന്ത് തന്നെ സംഭവിച്ചാലും സിനിമ നഷ്ടങ്ങളുടെ പട്ടികയിൽ പെടരുത് എന്ന വാശിയുള്ളത് കൊണ്ടാകണം ഈ സിനിമയ്ക്ക് സാറ്റ്ലൈറ്റ് റൈറ്റ് 7 കോടി ലഭിച്ചു എന്ന വാർത്ത ആരാധകർ പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാർത്ത തെറ്റാണു എന്ന് സംവിധായകൻ ലാൽ ജോസ് തന്നെ പറഞ്ഞിട്ടും മഞ്ഞരമയിൽ വന്ന ലേഖനം പൊക്കി പിടിക്കുകയാണു ദിലീപ് ആരാധകർ ചെയ്യുന്നത്.
അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം ഉന്നതങ്ങളിൽ വിരാജിച്ചിരുന്നിട്ട് പെട്ടെന്നൊരു നാൾ അഗാധ ഗർത്തത്തിലേയ്ക്ക് പതിയ്ക്കുമോ എന്ന ആശങ്ക ഏതൊരാളെ കൊണ്ടും ഇങ്ങനെയൊക്കെ തന്നെ ചെയ്യിപ്പിക്കും. എന്തായാലും ഏഴ് സുന്ദരരാത്രികൾ ഒരു മനോഹര ചിത്രമായി മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം. മീശമാധവൻ , കല്യാണരാമൻ , കുഞ്ഞാട് പോലുള്ള ചിത്രങ്ങളാണു ദിലീപ് എന്ന നടന്റെ പ്രശസ്തി എന്നും ഉയർത്തിയിട്ടുള്ളത്. എന്നാൽ നല്ലൊരു ചിത്രത്തിൽ ദിലീപ് അഭിനയിച്ചാൽ തന്നെ ആരാധകർ ആരും തിരിഞ്ഞു നോക്കാറില്ല. അതു കൊണ്ട് തന്നെയാണു കേവല സാമ്പത്തിക ലാഭം മാത്രം കണ്ട് കൊണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങൾ ചെയ്യാൻ അദ്ദേഹം നിർബന്ധിതനാവുന്നത്. പക്ഷെ അത്തരം ചിത്രങ്ങൾ ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ആ നടന്റെ കരിയറിൽ സൃഷ്ടിക്കും എന്ന് ദിലീപ് ഫാൻസ് എങ്കിലും മനസ്സിലാക്കിയാൽ നന്ന്..! അതല്ല എങ്കിൽ റിലീസിനു മുൻപേ ഇത്തരം വ്യാജ വാർത്തകൾ ചമച്ചുണ്ടാക്കി വിജയിപ്പിച്ചെടുക്കേണ്ട ഗതികേടിലായി പോകും പാവം ദിലീപ് ഫാൻസ്.

1 comments:
ഉള്ളതാ..
Post a Comment