ഏതാണ്ട് മൂന്നര വർഷങ്ങൾക്ക് മുൻപാണു ബി സ്റ്റുഡിയോ എന്ന ഒരു ബ്ലോഗ്
തുടങ്ങാനുള്ള ആശയം ഞങ്ങളുടെ മനസ്സിൽ ഉദിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2010 മാർച്ച് പത്താം തിയ്യതിയാണു "എന്നാലുംമമ്മൂട്ടി നിങ്ങൾ ഭദ്രനോട് ഈ ചതി ചെയ്യരുതായിരുന്നു" എന്ന ഞങ്ങളുടെ ആദ്യ
പോസ്റ്റ് ഉണ്ടാകുന്നത്. ബി സ്റ്റുഡിയോ എന്നത് സിനിമ സ്വപ്നങ്ങൾ മനസ്സിൽ കൊണ്ട്
നടക്കുന്ന ഒരു സുഹൃത്ത് സംഘത്തിനു അവർ തന്നെ നൽകിയ പേരാണു. റിലീസ് ചെയ്യുന്ന എല്ലാ
സിനിമകളും ആദ്യ ദിവസം തന്നെ കാണുന്നത് കൊണ്ട് ആ സിനിമകളുടെ അഭിപ്രായം നെറ്റിൽ
എഴുതിയിടുക നല്ലതായിരിക്കും എന്ന തിരുമാനത്തിന്റെ അടിസ്ഥനമാണു ഈ ബ്ലോഗിന്റെ ജനനം.
ഫേസ്ബുക്ക് ഇന്ന് കാണുന്നത്ര പ്രചാരത്തിൽ ആയിട്ടില്ലാത്ത ആ കാലത്ത് ബ്ലോഗ്
ആയിരുന്നു ഇതിനു പറ്റിയ നല്ല ഒരു മാധ്യമം. സിനിമയുടെ അഭിപ്രായങ്ങളും സിനിമ ലോകത്തെ
വിശേഷങ്ങളുമെല്ലാം അടങ്ങുന്ന ഒരു ബ്ലോഗ് അതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഇന്റർനെറ്റ്
സർവ്വസാധാരണമല്ലാതിരുന്ന ആ കാലഘട്ടത്തിൽ കേരളത്തിലെ സാധാരണക്കാരനായ സിനിമ പ്രേക്ഷകന്‍
നെറ്റിലും ബ്ലോഗിലും വരുന്ന സിനിമ റിവ്യൂകള്‍ വായിച്ചിട്ടായിരുന്നില്ല പടം കാണാന്‍
പോയിരുന്നത് എന്ന് നമ്മുക്കെല്ലാവര്‍ക്കും അറിയാം. ഇതിനു ഏറ്റവും കൂടുതല്‍
വായനക്കാരുണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഇഷ്ട
താരത്തിന്റെ പടം റിലീസ് ചെയ്യുന്ന അന്ന് തിക്കിലും തിരക്കിലും പെട്ട് ടിക്കറ്റ്
എടുത്ത് നായകനെ കാണിക്കുമ്പോള്‍ ആവേശപൂര്‍വ്വം കയ്യടിച്ചിരുന്ന ആ പഴയ സ്മരണകള്‍
അയവിറക്കി കൊണ്ട് സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നറിയാന്‍ ആകാംക്ഷയോടെ
ബ്ലോഗിലും നെറ്റിലും പരതുന്ന പാവം മറുനാടന്‍ മലയാളി. റിവ്യൂ പടം മോശം ആണ്
എന്നാണെങ്കില്‍ അതിനെ ഏറ്റവും കൂടുതല്‍ ആക്രമിക്കുക പടം കാണാത്ത ഇതേ മറുനാടന്‍
മലയാളി തന്നെ ആയിരിക്കും.
എന്നാൽ ഇന്ന് കേരളത്തിലെ മിക്കവരും സിനിമയുടെ റിവ്യു വായിച്ചിട്ടാണു സിനിമ കാണണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത്. ഞങ്ങള്‍ റിലീസ് ചെയ്യുന്ന എല്ലാ സിനിമയും കാണാറുണ്ട്. അത് എത്ര മോശം പടം ആണ് എന്ന് പറഞ്ഞാലും, കാരണം ഓരോ സംവിധായകനും അവരുടെ പടങ്ങള്‍ വിജയിക്കണം എന്ന ആഗ്രഹത്തോടെ ആണ് സിനിമ എടുക്കാറുള്ളത് എന്നിട്ടും ചില പടങ്ങള്‍ പരാജയപെടുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയാനാണ് എല്ലാതരത്തിലും ഉള്ള സിനിമകളും കാണുന്നത്.
എന്നാൽ ഇന്ന് കേരളത്തിലെ മിക്കവരും സിനിമയുടെ റിവ്യു വായിച്ചിട്ടാണു സിനിമ കാണണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത്. ഞങ്ങള്‍ റിലീസ് ചെയ്യുന്ന എല്ലാ സിനിമയും കാണാറുണ്ട്. അത് എത്ര മോശം പടം ആണ് എന്ന് പറഞ്ഞാലും, കാരണം ഓരോ സംവിധായകനും അവരുടെ പടങ്ങള്‍ വിജയിക്കണം എന്ന ആഗ്രഹത്തോടെ ആണ് സിനിമ എടുക്കാറുള്ളത് എന്നിട്ടും ചില പടങ്ങള്‍ പരാജയപെടുന്നു. അതിന്റെ കാരണം എന്താണ് എന്ന് അറിയാനാണ് എല്ലാതരത്തിലും ഉള്ള സിനിമകളും കാണുന്നത്.
സിനിമയുടെ അഭിപ്രായം
എഴുതി തുടങ്ങാം എന്ന് തിരുമാനിക്കുമ്പോൾ തന്നെ മുപ്പതോ അല്ലെങ്കിൽ അൻപതോ രൂപ
കൊടുത്തു കണ്ടതാണു എന്ന അവകാശത്തിന്റെ പുറത്ത് ആ സിനിമയെ തലനാരിഴ കീറി വിമർശിക്കുക
എന്ന ഒരു രീതി സ്വീകരിക്കരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനു
വേണ്ടി നിരവധി ബ്ലോഗുകളും സൈറ്റുകളും ഉള്ളത് കൊണ്ട് തിയറ്ററിൽ ഇരുന്ന് സിനിമ കണ്ട്
കഴിഞ്ഞ് തോന്നുന്ന അനുഭവം വായനക്കാരുമായി പങ്കു വെയ്ക്കുക എന്ന ഒരു രീതിയാണു ഞങ്ങൾ
സ്വീകരിച്ചു പോന്നിരുന്നത്. അന്ന് ബ്ലോഗിൽ ഇടുന്ന പോസ്റ്റുകൾക്ക് കമന്റുകൾ
വരുന്നത് ഒരു ഗിവ് & ടേക്ക്
പോളിസിയുടെ പുറത്തായിരുന്നു.എന്നാൽ ഞങ്ങൾ പോസ്റ്റുകളുടെ കമന്റുകൾക്ക് ഒരു വലിയ
പ്രാധാന്യം കല്പിച്ചിരുന്നില്ല. സിനിമയുടെ വിശേഷം അറിയാൻ വരുന്നവർ അത് വായിക്കുന്നതിൽ
ആയിരുന്നു ഞങ്ങൾക്ക് ആനന്ദം.
കാലം കടന്നു പോയി ബി സ്റ്റുഡിയോ നാലാമത്തെ
വർഷത്തിലേയ്ക്ക് കടക്കുന്ന സമയത്താണു ലൈഫ്സ്റ്റൈയിൽ കേരളം എന്ന ഓൺലൈൻ മാഗസിൻ
ഞങ്ങളുടെ സിനിമ അഭിപ്രായം അവരുടെ മാഗസിനിൽ പ്രസിദ്ധീകരിക്കാമോ എന്ന് ആവശ്യപ്പെടുന്നത്.
ബി സ്റ്റുഡിയോയിലെ പോസ്റ്റുകൾ വായിക്കുന്നവരുടെ എണ്ണം പരിമിതമാണെന്നുള്ളത് കൊണ്ടും
അതിന്റെ എത്രയോ ഇരട്ടി ആളുകൾ ആ മാഗസിനിൽ ഇത് വായിക്കും എന്നത് കൊണ്ടും ഞങ്ങൾ അത്
സമ്മതിച്ചു. എന്നാൽ വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക്
ലൈഫ്സ്റ്റൈയിൽ കേരളം വായിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്ന് ഞങ്ങൾക്ക്
വായനക്കാരുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലായി. അവരുടെ അസൗകര്യത്തിനു ക്ഷമ
ചോദിച്ച് കൊണ്ട് പറയട്ടെ ലോകം 3 ജിയിലേക്ക് പൂർണ്ണമായും മാറി കൊണ്ടിരിക്കുന്നതിനാൽ
വളരെ പെട്ടെന്ന് തന്നെ വേഗതയിലായ്മ ഒരു പ്രശ്നമല്ലാതെയായി തീരും.
കാലമേറയായിട്ടും
ഒട്ടും ഇളക്കം തട്ടാതെ നിൽകുന്ന ഒരു സൗഹൃദകൂട്ടായ്മയാണു ബിസ്റ്റുഡിയോയുടെ ശക്തി.
സിനിമ സംവിധായകരാവണം എന്ന ആഗ്രഹം ഉള്ളില്‍ ഒതുക്കി IT കമ്പനികളിലും മറ്റുമായി പണിയെടുക്കുന്നവര്‍.......
റിലീസ് ചെയുന്ന എല്ലാ സിനിമകളും കണ്ടു ഒരു നാള്‍ ഞങളുടെ പേരും ഈ ബിഗ്
സ്ക്രീനില്‍ തെളിയും എന്ന് ആശ്വസിച്ചു നെടുവീര്‍പ്പെടുന്നവര്‍.........
Orkuti ലും, ഗ്രൂപ്സിലും
ബ്ലോഗിലും ഫേസ്ബുക്കിലും
പോസ്റ്റുകള്‍ ഇറക്കി സായൂജ്യമടയുന്നവര്‍............. സിനിമക്കാരാവാൻ
കഴിഞ്ഞില്ലെങ്കിലും സിനിമയുമായി എന്നും ബന്ധപ്പെട്ട് നിൽക്കാൻ ആഗ്രഹിക്കുന്ന
ഞങ്ങളുടെ ഈ ബ്ലോഗ് 4 വർഷക്കാലം നില
നിന്നു പോകാനും മുന്നൂറാമത്തെ പോസ്റ്റിലേയ്ക്കെത്താനും ഞങ്ങൾക്ക് പ്രോത്സാഹനം
നൽകിയ എല്ലാ വായനക്കാരോടുമുള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.
6 comments:
നന്ദി..എല്ലാവിധ ആശംസകളും..
ഒരു സ്ഥിരവായനക്കാരന്‍...
4 g സിന്ദാബാദ്
ഒച്ച്നെറ്റ് മൂര്‍ദ്ദാബാദ്
ചേരി ജീവിതം എങ്ങനെ ഉള്ള സൌകര്യത്തില്‍ മെച്ചപ്പെടുത്താം എന്ന്
ഒരു ലേഖനം ഞാന്‍ ഫോര്‍ബ്സ് മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്നു . പ്രചോദനത്തിനു നന്ദി
പണ്ട് ഞാൻ വായികുമായിരുനു..ഇപ്പോ നിങ്ങ ലിങ്കല്ലേ കൊടുക്കുന്നത്..എനിവേ എനിക്കിഷ്ടമായിരുന്നു റിവ്യൂകൾ..ഫേസ്ബുക്കിൽ കൂടുതൽ ആക്ടിവിറ്റികൾ വന്നാൽ നന്നായിരികും..ആള് കൂടുമ്പോഴല്ലേ...ഇതിനൊക്കെ ഒരർഥം ഉണ്ടാകൂ...
ഒരു കാര്യം പറയാം...
മിക്ക പോസ്റുകളും ഞാന്‍ വായിച്ചിട്ടുണ്ട്...
എന്നാല്‍ നിങ്ങള്‍ ലിങ്കിടാന്‍ തുടങ്ങിയ ശേഷം ഞാന്‍ വായിക്കാറില്ല...
ഒരു ലിങ്ക് കണ്ടിങ്ങോട്ടുവരുമ്പോള്‍ ഇവിടുന്നു ലങ്ങോട്ടൊരു ലിങ്ക്.....!
നിങ്ങക്ക് അത് ഇവിടേം കുടെ ഇട്ടാല്‍ എന്താകുഴപ്പം...
അത് ഞാനും ആലോചിച്ചു. ഇവന്മാർക്ക് ഇത് ഇവിടെ ഇട്ടാൽ എന്താ കുഴപ്പം. അപ്പോഴാണൂ മുകളിലെ കമന്റ് കണ്ടത് ചേരി ജീവിതം എങ്ങനെ ഉള്ള സൌകര്യത്തില്‍ മെച്ചപ്പെടുത്താം എന്ന്
ഒരു ലേഖനം ഞാന്‍ ഫോര്‍ബ്സ് മാഗസിനില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്നു .
ബ്ലോഗ് വായിക്കാൻ തുടങ്ങിയതു മുതൽ വായിക്കുന്നതാണ് ഈ ബ്ലോഗ്. കമന്റ് നിങ്ങൾക്കൊരു പ്രശ്നമേ അല്ലെന്നു തോന്നിയതിനാൽ കുറെയായി ഇടാറില്ല. പക്ഷെ ബ്ലോഗിൽ കയറുന്നത് അതിലെ പോസ്റ്റ് വായിക്കാനാൺ്, അല്ലാതെ മറ്റൊരു ലിങ്കിൽ പോകാനല്ല. അവിടെ പോസ്റ്റിയ ശേഷം നിശ്ചിത ദിവസം കഴിഞ്ഞ് ഇവിടെയും പോസ്റ്റിക്കൂടെ?
Post a Comment