മലയാള സിനിമയിലെ ഏക്കാലത്തെയും മികച്ച സംവിധായകരാണ് സിദിഖ് ലാൽ. അവരുടെ റാംജി റാവുവും ഗോഡ്ഫാദറുമൊക്കെ നമ്മളെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ളതാണു. ഇപ്പോഴും ചിരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇവർ രണ്ടു പേരും വേർപിരിഞ്ഞതിനു ശേഷം സിദിഖ് തനിയെ ചെയ്ത സിനിമകൾക്ക് മുൻ കാല ചിത്രങ്ങളുടെ പോലെ ഒരു സ്വാധീനം പ്രേക്ഷകരിൽ ഉണ്ടാക്കാൻ സാധിച്ചില്ല. ഹിറ്റ്ലറും ഫ്രണ്ട്സും സിദിഖിന്റെ പേരു ചീത്തയാക്കിയില്ലെങ്കിലും അതിനു ശേഷം വന്ന ക്രോണിക് ബാച്ചിലർ സിദിഖ് എന്ന സംവിധായകന്റെ ഭാവനാ ശ്യൂനത വെളിവാക്കുന്ന ഒന്നായിരുന്നു. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളുടെ ചാർട്ടിൽ ക്രോണിക്ക് ബാച്ചിലർ ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ സിദിഖ് എന്ന സംവിധായകന്റെ ഒരു പരാജയം തന്നെ ആയിരുന്നു ഈ സിനിമ.സിദിഖ് സിനിമകൾ നന്നായിരിക്കും എന്ന കുടുംബ പ്രേക്ഷകരുടെ പ്രതീക്ഷ ചൂഷണം ചെയ്ത് കൊണ്ടും ഒപ്പമിറങ്ങിയ മറ്റ് ചിത്രങ്ങൾ മോശമായിപോയതു കൊണ്ടും മാത്രം 50 ദിവസങ്ങൾ പിന്നിട്ടതാണു ഈ ചിത്രം. പരാജയങ്ങൾ തുടർകഥയായി നിന്നിരുന്ന മമ്മൂട്ടിയ്ക്ക് ഈ സിനിമ വിജയിക്കേണ്ടത് അത്യവശ്യമായിരുന്നു താനും. കാലത്തിനൊത്ത സിനിമയെടുക്കാൻ സിദിഖിനു അറിയില്ല എന്നതായിരുന്നു ക്രോണിക്ക് ബാച്ചിലർ നേരിട്ട ഏറ്റവും വലിയ വിമർശനം. ഇത് മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല. ഈ സിനിമക്ക് ശേഷം നീണ്ട 5 വർഷം ഇരുന്നു എഴുതിയുണ്ടാക്കിയ സിനിമയുമായാണു സിദിഖ് വീണ്ടും വന്നത്. ദിലീപും നയൻ താരയും അഭിനയിച്ച ബോഡി ഗാർഡ്. മലയാളത്തിൽ ഹിറ്റ് ആയ സിനിമകൾ ത്മിഴിലേക്കും ഹിന്ദിയിലേക്കും എടുക്കുന്നത് സാധാരണം. എന്നാൽ ഇവിടെ വിജയിക്കാത്ത ഒരു സിനിമ തമിഴിലെയും ഹിന്ദിയിലെയും വലിയ താരങ്ങളെ വെച്ച് എടുക്കുന്നു എന്ന് പറയുമ്പോള്‍ ആർക്കാണു പിഴച്ചത്. തന്റെ മഹത്തായ തിരകഥയിൽ സൃഷ്ടിക്കപ്പെടുന്ന സിനിമ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്ന് കരുതിയ സിദിഖിനോ.. അതോ പ്രേക്ഷക പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിയാതിരുന്ന ഒരു സിനിമയെ തള്ളിക്കളഞ്ഞ മലയാള സിനിമാ പ്രേക്ഷകര്‍ക്കോ.. ആരുടെ കണക്കുകൂട്ടലുകളാണു തെറ്റിയത് എന്ന് ബോഡി ഗാർഡ് തമിഴും ഹിന്ദിയും സംസാരിച്ചു തുടങ്ങുമ്പോൾ നമ്മുക്ക് മനസ്സിലാക്കാം.
*ജോണി സാഗരിക എല്ലാം മനസിലാക്കിയത് വളരെ വൈകിയാണു.
*ജോണി സാഗരിക എല്ലാം മനസിലാക്കിയത് വളരെ വൈകിയാണു.
6 comments:
chronic valare kashtapettanu 50 divasam odiyathenno?veruthe ingane mandatharangal padachu vidathe..EKM shenays..avide 100 divasathinu mukalil odiya padam anu chronic bachelor...initial collectionum super ayirunnu...ithinte koode lalannate oru padam vannu.kilichundan mambazham.fayankara sambavam anennulla vakshavadhavum kondu vanna padam anu..potti ennu paranjaaal pora..potti paleasayi poyi....
ബോഡി ഗാർഡ് കണ്ട് എനിക്കും വട്ടായി
സത്യമാണ്. സിദ്ധിക് സിനിമകള്‍ക്ക് പഴയ നിലവാരമില്ല. സിദ്ധിക്കും ലാലും പിരിഞ്ഞ ശേഷം വന്ന ചിത്രങ്ങളില്‍ ഫ്രണ്ട്സ് മികച്ച സിനിമ ആയിരുന്നു എന്ന് സമ്മതിയ്ക്കാം. ഹിറ്റ്ലര്‍ കുഴപ്പമില്ല എന്നും പറയാം.
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഗ്രാഫ് താഴോട്ടാണ്.
സിദിഖിന്റെ ബോഡി ഗാർഡ് നല്ല സിനിമയല്ല. പക്ഷെ ക്രോണിക് ബാച്ചിലറിനു നിലവാരമില്ല എന്ന് പറയുന്നത് സമ്മതിച്ചു തരാൻ ബുദ്ധിമുട്ടാണു. താങ്കളുടെ അഭിപ്രായത്തിൽ നിലവാരമുള്ള സിനിമകൾ ഏതൊക്കെയാണു എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
pokkiri raaja nalla sinimayaanu ennu paranja ningal chronic bachilerine kuttam parayunnu kashtam...
കമന്റുകൾക്ക് നന്ദി
@real hero, mamooty fans, anony
ക്രോണിക്ക് ബാച്ചിലർ വിജയിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. വിജയിച്ച എല്ലാ സിനിമകളും നല്ല സിനിമകളാണു എന്ന് പറയുന്നത് എങ്ങനെ...
@ശ്രീ.
ഗ്രാഫ് താഴോട്ടാണു എന്നത് സിദിഖ് സമ്മതിച്ചു തരില്ല. അതു കൊണ്ടാണല്ലോ ബോഡി ഗാർഡുമായി തമിഴിലേക്ക് പോയത്.
@ഹാഷീം
അപ്പോൾ Producerude അവസ്ഥ എന്തായിരിക്കും..
Post a Comment