ചില മലയാള സിനിമകളിലെ പാട്ടുകൾ കേട്ടാൽ നമ്മൾ അറിയാതെ പറഞ്ഞു പോകും. ദൈവമേ ഇതിനൊന്നും സ്കൂൾ കുട്ടികളുടെ പാട്ടിന്റെ നിലവാരം പോലുമില്ലല്ലോ എന്ന്. പക്ഷെ ഇനി അങ്ങിനെ പറയണമെങ്കിൽ അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. സ്കൂൾ കുട്ടികൾക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയോ..? മലയാള സിനിമ എന്ന കൊടും കാട്ടിൽ.. സിംഹങ്ങളും പുലികളും കടുവകളും.. (ഒക്കെ പല്ല് കൊഴിഞ്ഞതാ പക്ഷെ പുലി പുലി തന്നെയല്ലേ..) മൊക്കെ വിരാജിക്കുന്ന ഇടത്തിലേക്ക് ഒരു കൊച്ചു മുയൽ കുട്ടി കടന്നു വരികയാണു. 12 വയസുള്ള ദേവിക മുരളി എന്ന പെൺകുട്ടി. അഭിനയിക്കാനാണു ഈ വരവ് എന്ന് കരുതിയെങ്കിൽ തെറ്റി. അത് അത്യാവശ്യത്തിനു നല്ല ബോറായി ചെയ്യാൻ അറിയാവുന്നവർ ഇവിടെ ധാരാളമുണ്ടല്ലോ. അതു കൊണ്ട് തന്നെ ഈ ഏഴാം ക്ലാസുകാരി ഒരു കൈ നോക്കാൻ തിരുമാനിച്ചിരിക്കുന്നത് സംഗീത സംവിധാനത്തിലാണു. അതെ മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ മ്യൂസിക് ഡയറക്ടർ. സംഗീതമെന്ന മഹാ സാഗരത്തിൽ സംഗതി വീരൻ വരെ തീരത്ത് കല്ലു പറക്കി നടക്കുകയാണു അപ്പോഴാണു ആതമവിശ്വാസത്തോടെയുള്ള ദേവികയുടെ കടന്ന് വരവ്. സുരാജ് നായകനാവുന്ന ബാച്ചിലേഴ്സ് എന്ന സിനിമയിലൂടെയാണു ദേവികയുടെ അരങ്ങേറ്റം. കലാകാരനിൽ നിന്ന് പ്രതീക്ഷിക്കുന്നത് പുതുമ നിറഞ്ഞ സൃഷ്ടികളാണു അതിനു പ്രായം ഒരിക്കലും ഒരു വിലങ്ങു തടിയല്ല. മലയാള സിനിമ സംഗീത ലോകത്തിനു വ്യത്യസ്തമായ ഒരു അനുഭവം സൃഷ്ടിക്കാൻ ഈ കൊച്ചു കലാകാരിക്ക് കഴിയട്ടെ. എന്ന് നമ്മുക്ക് ആശംസിക്കാം....
Subscribe to:
Post Comments (Atom)
4 comments:
കഴിവുള്ളവര്‍ കടന്നു വരട്ടെ. ആ കുട്ടി കലാകാരിയ്ക്ക് എന്തു ചെയ്യാനാകുമെന്ന് നമുക്ക് നോക്കാമല്ലോ...
തീർച്ചയായും... മലയാള സിനിമയുടെ ഭാവി യുവതലമുറയുടെ കൈകളിൽ തന്നെയാണു....
അതെ നമ്മുക്ക് ആശംസിക്കാം....
പിടിയാന......പിടിയാന...അവള്‍ മദയാന...മദയാന....ആ പാട്ടിന്‍റെ ഒക്കെ സ്റ്റാന്‍ഡേര്‍ഡില്‍ പാട്ടു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പാടാ.....:)
Post a Comment