RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഊതിവീർപ്പിച്ച ബാഗ്ലൂർ ഡേയ്സ്


പ്രതീക്ഷകൾ
മഞ്ചാടിക്കുരുവിന്റെ സംവിധായകയും ഉസ്താദ് ഹോട്ടലിന്റെ രചയിതാവുമായ അഞ്ജലി മേനോൻ തിരകഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം എന്ന നിലയ്ക്ക് ബാംഗ്ലൂർ ഡേയ്സ് നൽകുന്ന പ്രതീക്ഷകൾ വളരെ വലുതാണു. യുവതാരനിരയിലെ പ്രമുഖ നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ , ദുൽക്കർ എന്നിവർ ആദ്യമായി ഒരുമിക്കുകയും ആ ചിത്രം സാക്ഷാൽ അൻവർ റഷീദ് നിർമ്മിക്കുക കൂടി ചെയ്യുന്നതോടെ പ്രതീക്ഷകൾ അങ്ങ് വാനോളമെത്തി നിൽക്കുന്നു.

കഥ

അർജുൻ എന്ന അജു, കൃഷ്ണൻ കുട്ടി എന്ന കുട്ടൻ ദിവ്യ എന്ന കുഞ്ചി ഇവർ മൂന്നു പേരും കസിൻസ് ആണു. ഇതിൽ കുട്ടൻ വീട്ടുകാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് പഠിച്ച് എഞ്ചിനീയറിംഗ് പാസായി ബാംഗ്ലൂരിൽ ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്നു. കക്ഷിക്ക് പക്ഷെ താല്പര്യം നമ്മുടെ നാടിന്റെ പച്ചപ്പും മനോഹാരിതയുമൊക്കെയാണു. ദിവ്യ എം ബി എ പാസായി ഒരു വലിയ കമ്പനി തുടങ്ങി അവിടെ സ്ത്രീ ശാക്തീകരണം നടപ്പിലാക്കണം എന്നെക്കെയാണു ആഗ്രഹമെങ്കിലും ജോത്സ്യത്തിൽ അമിത വിശ്വാസമുള്ള വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ദാസിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലേക്ക് പോകുന്നു. അജു. ആദ്യത്തെ രണ്ട് പേരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണു പുള്ളി.12 ക്ലാസിൽ വെച്ച് പഠിത്തം നിർത്തി നാട് വിട്ട അജുവിനു കമ്പം ബൈക്ക് റേസിംഗിനോടാണു. സ്ഥിരമായൊരു സ്ഥലമോ ജോലിയോ ഒന്നും അജുവിനില്ല. ചുരുക്കി പറഞ്ഞാൽ ഒരു ന്യൂജനറേഷൻ നാടോടി. ദിവ്യയും കുട്ടനും ബാംഗ്ലൂരിൽ താമസമാക്കിയതോടെ അജുവും ബാംഗ്ലൂരിലേക്ക് വരുന്നു. ദിവ്യയുടെ ഭർത്താവായ ദാസ് ആകട്ടെ തനിക്ക് ഒരു കാമുകി ഉണ്ടായിരുന്നെന്നും ആ പ്രേമ ബന്ധത്തിൽ നിന്ന് വിമുക്തനായി വരുന്നതേ ഉള്ളു എന്നും ദിവ്യയോട് ആദ്യമേ സമ്മതിച്ചതായിരുന്നെങ്കിലും തികച്ചും റിസർവഡ് ആയ ഒരു പെരുമാറ്റ രീതിയാണു കൈക്കൊള്ളുന്നത്. ആ വിരസതയിൽ നിന്നും ദിവ്യ മോചനം നേടിയിരുന്നത് അജുവും കുട്ടനുമായുള്ള അടിച്ചു പൊളികളിലൂടെ ആയിരുന്നു. ഇതിനിടയിൽ കുട്ടൻ മീനാക്ഷി എന്ന ഒരു എയർ ഹോസ്റ്റസുമായി പ്രണയത്തിലാവുന്നു. എന്നാൽ അതൊരു ഹാപ്പി അവർ ആഫറ്ററിനപ്പുറത്തേക്ക് നീങ്ങുന്നില്ല. അങ്ങനെയിരിക്കെ അജു യാദൃശ്ചികമായി എഫ് എം മിലൂടെ ഒരു പ്രോഗ്രാം കേൾക്കുന്നു. അതിലെ ജോക്കിയായ സൈറയുടെ വാചകങ്ങൾ അജുവിനെ സ്വാധീനിക്കുകയും അജു സൈറയുടെ ആരാധകനാവുകയും ചെയ്യുന്നു. സൈറയെ നേരിൽ കണ്ട് ഒരു സർപ്രൈസ് കൊടുക്കാൻ എത്തുന്ന അജു വീൽചെയർ തള്ളി നീങ്ങുന്ന സൈറയെ ആണു കാണുന്നത്. അവിടെ ഇന്റർ വെൽ
അജു- സൈറ ബന്ധം എന്താകും ?? കുട്ടനു നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറ്റുമോ ? എന്താണു ദിവ്യയുടെ ഭർത്താവ് ദാസിന്റെ പ്രശ്നം തുടങ്ങിയ കാര്യങ്ങളാണു രണ്ട് മണിക്കൂർ 55 മിനുറ്റ് കൊണ്ട് ബാംഗ്ലൂർ ഡേയ്സ് കൈകാര്യം ചെയ്യുന്നത്

നല്ലത്
.

1. ഈ സിനിമയിലെ ഏറ്റവും പ്രധാന ആകർഷണിയത നസ്രിയ ആണു. 3 നായകന്മാർ ഉണ്ടായിട്ടും അവരേക്കാൾ മികച്ച പ്രകടനം കാഴ്ച്ച വെച്ച് ശ്രദ്ധ പിടിച്ചു പറ്റിയ ഈ നടിയെ കല്യാണം കഴിച്ച ഉടൻ കരിയർ അവസാനിപ്പിക്കരുതെ എന്ന് ഒരപേക്ഷയുണ്ട്.
2. നിവിൻ പോളി. കുട്ടൻ എന്ന നിഷകളങ്കനായ ചെറുപ്പക്കാരനെ നിവിൻ ഭദ്രമാക്കി. ഈ നടനിൽ മലയാള സിനിമയ്ക്ക് ഒരുപാട് പ്രതീക്ഷകൾ വെയ്ക്കാം.
3. ഹഹദ് ഫാസിൽ തുടക്കത്തിൽ മറ്റൊരു നോർത്ത് 24 കാതമെന്ന് തോന്നിപ്പിക്കുവെങ്കിലും സിനിമ പുരോഗമിക്കും തോറും കഥാപാത്രവും വികസിക്കുകയാണു. ശക്തമായ ഒന്നല്ലെങ്കിലും ബാംഗ്ല്ലൂർ ഡേയ്സിൽ ഫഹദ് മികച്ച് നിൽക്കുന്നു.
4. ദുൽക്കർ ഈ സിനിമയിൽ ഒരല്പം ഹീറോയിസം ഉള്ളത് ദുൽക്കറിന്റെ അജുവിനു മാത്രമാണു. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ നല്ല രീതിയിൽ അവതരിപ്പിച്ച് കയ്യടി നേടാൻ തനിക്കു കഴിയും എന്ന് ദുൽക്കർ തെളിയിക്കുന്നു.
5. വളരെ നാളുകൾക്ക് ശേഷം കല്പനയുടെ ഒരു ഹ്യൂമർ വേഷം
6. പാർവ്വതി , ഇഷ തല്വാർ , നിത്യ മേനോൻ എന്നിവർ തങ്ങളുടെ ചെറിയ വേഷങ്ങൾ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്.
7. തിരകഥാകൃത്ത് എന്ന രീതിയിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും സംവിധായക എന്ന രീതിയിൽ തന്റെ കർത്തവ്യത്തോട് നീതി പുലർത്താൻ അഞ്ജലിക്ക് കഴിഞ്ഞിട്ടുണ്ട്.
8. സമീർ താഹിറിന്റെ ക്യാമറ, പശ്ചാത്തല സംഗീതം
9.ടൈറ്റിൽ കാർഡിൽ കാണിക്കുന്ന ചിത്രങ്ങൾ

മോശം
പറയാവുന്നവ

1. ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂർ 55 മിനുറ്റ് ആണു അതല്പം ഒന്ന് കുറച്ചിരുന്നെങ്കിൽ.....
2. നിരവധി ഗാനങ്ങളുള്ള ഈ സിനിമയിൽ തുടക്കം മാഗല്യം എന്ന ഗാനം മാത്രമാണു ചുണ്ടിൽ തങ്ങി നിൽകുന്നത് . മറ്റുള്ളവ വഴിയെ ശ്രദ്ധിക്കപ്പെടുമായിരിക്കും
3. ക്ലൈമാക്സ് ക്ലീഷേ. ബൈക്ക് റേസിംഗ് എ എക്സ് എനിൽ ഇതിലും നന്നായി കാണാമല്ലോ.
4. എല്ലാതരം ആളുകളെയും ആകർഷിച്ചിരുത്തുന്ന തിരകഥയുടെ അഭാവം.

എഴുത്തുകാരി എന്ന നിലയിൽ പല പുതമകളും കൊണ്ട് വരാൻ ശ്രമിച്ചെങ്കിലും മലയാള സിനിമയുടെ സ്ഥിരം ചേരുവകളിൽ നിന്നു പൂർണ്ണമായും വഴിമാറി നടക്കാൻ അഞ്ജലി മേനോനു കഴിഞ്ഞിട്ടില്ല. എങ്കിലും അഞ്ജലിയ്ക്ക് അഭിമാനിക്കാം കാരണംഅഞ്ജലിയെ പോലെയുള്ള നവ സംവിധായകരിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് ഇത്തരം ധീരമായി കാൽവെയ്പ്പുകളാണു.

പ്രേക്ഷക
പ്രതികരണം - യുവത്വത്തിനു വേണ്ടി യുവത്വം ഒരുക്കിയ സിനിമ കാണുന്നത് മുഴുവൻ യുവത്വം. കൈയ്യടികളല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല.

ബോക്സോഫീസ് സാധ്യത - എത്ര നല്ല സിനിമയാണെങ്കിലും ഫാമിലിയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പൊളിയും. എത്ര മോശം സിനിമയാണെങ്കിലും ഫാമിലിയ്ക്ക് ഇഷ്ട്ടപ്പെട്ടാൽ ഓടും. ഇതാണു മലയാള സിനിമയിലെ കുറെ കാലങ്ങളായുള്ള പ്രതിഭാസം. അതു കൊണ്ട് തന്നെ ഈ ചിത്രം ഫാമിലിയുടെ ദയാദാക്ഷിണ്യത്തിലേക്ക് വിട്ടു കൊടുക്കുന്നു. അവർ തിരുമാനിക്കട്ടെ..

യതാർഥ്യം

ഏത് വീക്ഷണ കോണിലൂടെ നോക്കിയാലും ബാംഗ്ലൂർ ഡേയ്സ് യുവത്വത്തിനു വേണ്ടിയുള്ള സിനിമയാണു. വീട്ടുകാരുടെ പ്രതീക്ഷകളുടെ ഭാരം പേറി ഇഷ്ട്മിലാത്ത ജീവിതം അനുഭവിക്കേണ്ടിവരുന്നവർക്കും സ്വന്തം ജീവിതം സ്വയമിഷ്ടപ്രകാരം ആസ്വദിക്കുന്നവർക്കും ഇനി ഈ രണ്ട് കാറ്റഗറിയിലും പെടാതെ ജീവിക്കുന്നവർക്കുമെല്ലാം കൂടി ഒരുമിച്ചിരുന്നു ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ. ഒരിക്കൽ കൂടി ആദ്യ വാചകം ആവർത്തിക്കുന്നു. ഇത് യുവത്വത്തിനു വേണ്ടി മാത്രമുള്ള സിനിമയാണു.

റേറ്റിംഗ് 3/5

അടിക്കുറിപ്പ്

ഈ സിനിമയെ ഊതിപെരുപ്പിച്ച് ഒരു മഹത്തായ സംഭവമാക്കുന്നവർ ഈ സിനിമ ഇനിയും കാണാത്തവരോട് ഒരു വലിയ ചതിയാണു ചെയ്യുന്നത്. പ്രതീക്ഷകൾ നൽകുന്ന അമിതഭാരം നിരാശ മാത്രമേ സമ്മാനിക്കുകയുള്ളു.

How Old Are you - Film review




 To read review 

കല്ലുകടി.
1. കല്ലുകടിയ്ക്കും ഭാര്യമാര് സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് കാൽചുവട്ടിൽ ഒതുങ്ങി കൂടണം എന്ന് വാശിപിടിയ്ക്കുന്ന എല്ലാ ഭർത്താക്കന്മാർക്കും ചിത്രം കല്ലുകടിയാവും.
2. മക്കളുടെ പേരു പറഞ്ഞ് ഭാര്യമാരുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാണിടാൻ ശ്രമിക്കുന്ന ത്യാഗമനോഭാവികളെന്ന് സ്വയം ഭാവിക്കുന്ന ഭർത്താക്കന്മാർക്കും ചിത്രം തീർച്ചയായും കല്ലുകടിക്കും

മിസ്റ്റർ ഫ്രോഡ്. Film review


To read Review 

http://www.lifestylekeralam.com/mr_fraud_film_review.html



ഫാൻസിനു ആഘോഷിക്കാൻ പറ്റിയ ഒരു സിനിമയോ ഫാമിലിയ്ക്ക് ഏറ്റെടുക്കാൻ പറ്റിയ ഒരു സിനിമയോ അല്ല മിസ്റ്റർ ഫ്രോഡ്. ഇത് രണ്ടുമല്ലാത്തവർക്ക് ഈ ചിത്രം അത്രയ്ക്ക് രസിക്കാനും സാധ്യതയില്ല. അതു കൊണ്ട് തന്നെ ശരാശരിയിൽ ഒതുങ്ങി പോകാനാണു സാധ്യത.

മൈഡിയർ മമ്മി - film review


അവസാനമായി ഒരു വിനുമോഹൻ നായകനായ ചിത്രം കണ്ടത് എന്നാണെന്ന് ഓർമ്മയില്ല.. പക്ഷെ മൈഡിയർ മമ്മി എന്ന സിനിമയിൽ ഉർവ്വശി ആണു പ്രധാന വേഷം ചെയ്യുന്നത് എന്നറിഞ്ഞുട്ടും ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളിൽ പെട്ട് പോയത് കൊണ്ട് മാത്രം കണ്ടതാണു ഈ സിനിമ.

കഥ

വെളുത്ത കത്രീന പിശുക്കിയാണു. കർഷകയാണു പലിശക്കാരിയാണു. കത്രീനയുടെ മകൾ സാന്ദ്ര കോളേജിൽ പഠിക്കുകയാണു. കത്രീനയെ സാന്ദ്ര നിർബന്ധിച്ച് കോളേജിൽ ചേർക്കുന്നു. കത്രീനയും സാന്ദ്രയും കോളേജിലേക്ക് ഒരുമിച്ച് പോകുന്നു. കോളേജിലെ ഗുണ്ടാ ഗാംഗിനെ ഒക്കെ കത്രീന ഒതുക്കുന്നു. അതിനു പകരം വീട്ടാൻ സാന്ദ്രയെ പ്രേമിച്ച് ചതിക്കാൻ കേളേജിലെ കത്രീനയുടെ എതിർഗാംഗ് രാഹുലിനെ ഇറക്കുന്നു. ഇനി ശേഷം സ്ക്രീനിൽ

നല്ലത്

ഉർവ്വശി നല്ല രീതിയിൽ അഭിനയിച്ചു. വിനു മോഹനും കാതൽ സന്ധ്യയും വളരെ നല്ല രീതിയിൽ അഭിനയിച്ചു. സംവിധായകൻ അതിനേക്കാൾ നല്ല രീതിയിൽ സംവിധാനിച്ചും കാരണം നല്ല ബെസ്റ്റ് കഥയാണല്ലോ.. മോശം പറയരുതല്ലോ അവസാനം ട്വിസ്റ്റ് ഒക്കെ ഉണ്ട്

വെർഡിക്റ്റ്: ടിവിയിൽ വരുമ്പോൾ കാണുന്നതായിരിക്കും നല്ലത്. ഇടയ്ക്ക് ചാനൽ മാറ്റമല്ലോ

ലാസ്റ്റ് സപ്പർ - film review

ലാസ്റ്റ് സപ്പർ..! പേരിൽ തന്നെ പുതുമ. പോരാത്തതിനു ചിത്രം നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ മേക്കപ്പ് മാൻ ആയ ജോർജ്ജ് ആണു. ഇമ്മാനുവേൽ പിടിച്ച് കിട്ടിയ പൈസ ജോർജ്ജ് വെറുതെ കളയില്ല എന്ന വിശ്വാസത്തിൽ ലാസ്റ്റ് സപ്പർ കളിക്കുന്ന തിയറ്ററിലേയ്ക്ക് നീങ്ങി. വിശ്വാസം അതല്ലേ എല്ലാം

കഥ

പാപത്തിന്റെ ശമ്പളം മരണമാണത്രെ..!! ആൽബി, പേളി, ഇമ്രാൻ മൂന്ന് ന്യൂജനറേഷൻ ഫ്രീക്ക്സ്. ഇവർ മൂന്നു പേരും കൂടി സാത്താൻ കോട്ട എന്ന അതിസാഹസിക സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നു. ഇതു വരെ അവിടെയ്ക്ക് പോയവരാരും തിരിച്ചു വന്നിട്ടില്ല. അഞ്ച് മലകൾ കടന്ന് വേണം അവിടെയ്ക്ക് എത്താൻ അവർ യാത്ര പുറപ്പെടുന്നു. ജീവൻ പണയം വെച്ചിട്ടുള്ള ഈ യാത്രയ്ക്ക് പേളിയ്ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് പക്ഷെ ഇമ്രാനും ആൽബിയും അറിയുന്നത് വൈകിയാണു. അവർ ലക്ഷ്യം കാണുമോ.? എന്തായിരുന്നു പേളിയുടെ ഉദ്ദേശം എന്നതൊക്കെയാണു ലാസ്റ്റ് സപ്പറിൽ പറയുന്നത്.


നല്ലത്

1. ഒരു നാഷ്ണൽ ജിയോഗ്രാഫിക് ഡോക്യുമെന്ററി കണ്ടിരിക്കുന്ന സുഖം ഉണ്ട് ചിത്രത്തിനു.
2. മൂന്നു പേർ മാത്രമേ ഭൂരിഭാഗവും സ്ക്രീനിൽ വരുന്നുള്ളു. അതു കൊണ്ട് അവർ മൂന്നു പേരെയും സഹിച്ചാൽ മതി.
3. ഗ്രാഫിക്സ് ആണെങ്കിലും മൃഗങ്ങളെ കണ്ടിരിക്കാൻ രസമുണ്ട്

മോശം.

1. നല്ല ഒരു ആശയം. പക്ഷെ അതിനു ശക്തമായ പിന്തുണ തിരകഥയിൽ ഇല്ലാതെ പോയി
2. ചിത്രത്തിന്റെ അവസാന ഭാഗത്തെ വഴിത്തിരിവുകൾ


ഉണ്ണിമുകുന്ദനും അനു മോഹനും പിന്നെ പേരറിയാത്ത ഒരു പെണ്ണും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു വട്ടം കാണുക എന്നത് ഒരു ഹിമാലയൻ ടാസ്ക് ഒന്നുമല്ല.

ബോക്സോഫീസ് വെർഡിക്റ്റ് : ഡിവിഡിയില് കാണുന്നതാണു സൗകര്യം എന്നുള്ളത് കൊണ്ട് തിയറ്ററിലെ കാര്യം സ്വാഹ..

റേറ്റിംഗ് : 2/5

അടിക്കുറിപ്പ്: എന്നാലും മമ്മൂട്ടിയുടെ മേക്കപ്പ്മാൻ ജോർജിനു ഇങ്ങനെ ഒരു ചെറിയ അബദ്ധം പറ്റിയല്ലോ.. (സാക്ഷാൽ മമ്മൂട്ടിക്ക് അബദ്ധങ്ങളുടെ ഘോഷയാത്രയാണു അപ്പോഴാണു മേക്കപ്പ്മാൻ...)

ഗോഡ്സ് ഓൺ കണ്ട്രി. Film Review


Read Review 
http://www.lifestylekeralam.com/gods_own.html



ഈ ചിത്രം മലയാളികളുടെ മനസ്സിനു നേരെ തിരിച്ചു വെച്ച ഒരു കണ്ണാടിയാണു. സ്ത്രീപീഡനങ്ങളും അഴിമതിയും , കൊള്ളയും എല്ലാം നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നന്മ വറ്റി പോയിട്ടില്ലാത്ത മനുഷ്യർ ഇനിയും ബാക്കിയുണ്ടെന്നും പ്രതികരിക്കാൻ സമയം വൈകി പോയിട്ടില്ലെന്നുമുള്ള ഓർമ്മപ്പെടുത്തൽ. മലയാളിയേക്കാൾ മനുഷ്യ സ്നേഹം തമിഴനാണെന്ന് സിനിമയിലൂടെ പറഞ്ഞ് വെയ്ക്കുമ്പോൾ നിഷേധാത്മകമായി മുഖം തിരിക്കാൻ നമുക്ക് കഴിയില്ല. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരിലൂടെയുള്ള ഒരു സഞ്ചാരം തന്നെ സിനിമ നടത്തുന്നുണ്ട്. കോമഡിയും ത്രില്ലറും സസ്പെൻസും അങ്ങനെ നിരവധി സിനിമകളുടെ കൂട്ടത്തിൽ വല്ലപ്പോഴും ഇങ്ങനെയുള്ള സിനിമകളും ഉണ്ടാകണം. 

ഉത്സാഹ കമ്മിറ്റി - Film Review


Review

 http://www.lifestylekeralam.com/ulsahacommittee_filmreview.html

കോമാളി തരങ്ങൾ കാണിക്കാൻ അതിന്റെ ബ്രാൻഡ്‌  അംബാസിടർ ആയ ദിലീപ് ഉള്ളപ്പോൾ, നിങ്ങൾ എന്തിനാ ജയറാം ഏട്ടാ  ഈ പണി കാണിക്കുന്നത്....???

മോസയിലെ കുതിരമീനുകൾ - Film reivew



To read review http://www.lifestylekeralam.com/mosayilekuthameenukal.html

ആസിഫ് അലി നായകനാകുന്ന ചിത്രം എന്ന് കേൾക്കുമ്പോൾ തന്നെ ആ സിനിമയിൽ അതി ഭയാനകമായ അഭിനയ മുഹൂർത്തങ്ങൾ ഒന്നും ഉണ്ടാവില്ല എൻന്നും കൂടെ സണ്ണി വെയ്നും കൂടി ചേരുമ്പോൾ റിയലിസ്റ്റിക് ആക്ടിംഗിന്റെ സുവർണ്ണ നിമിഷങ്ങളാണു സമ്മാനിക്കപ്പെടുക എന്നും മലയാളി പ്രേക്ഷകർക്കറിയാം. മോസയിലെ കുതിരമീനുകൾ എന്ന സിനിമ റിലീസ് ചെയ്യപ്പെടുമ്പോൾ സാധാരണ പ്രേക്ഷകനു ആ സിനിമയെ കുറിച്ച് ഒരു ഏകദേശ ധാരണയുണ്ടാവും ആ ധാരണകൾക്ക് വലിയ രീതിയിൽ കോട്ടം വരുത്താതിരിക്കാൻ ശ്രമിക്കുക മാത്രമേ അണിയറപ്രവർത്തകർക്ക് ചെയ്യേണ്ടതുള്ളു

ലോ പോയിന്റ് - Film Review


Read Review http://www.lifestylekeralam.com/law_point_film_review.html

യാതൊരു ദോഷവുമില്ലെങ്കിലും ഒട്ടും തന്നെ മേന്മയും ഇല്ല എന്നതാണു ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കുഞ്ചാക്കോയുടെ പഴയ ചില കഥാപാത്രങ്ങളുടെ സ്വഭാവം പോലെ തന്നെ ഒരു നിർഗുണ ചിത്രം.

Followers

 
Copyright 2009 b Studio. All rights reserved.