RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

മംglish / Manglish - Film review



എത്ര സിനിമകൾ പൊളിഞ്ഞാലും പിന്നെയും പുതിയ പടം വരുമ്പോൾ ആവേശത്തോടെ സ്വീകരിക്കാൻ എത്തുന്ന മമ്മൂട്ടിയുടെ പതിനായിരക്കണക്കിനു വരുന്ന ആരാധകരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണു തികച്ചും നിരുത്തരവാദപരമായ സമീപനത്തോടെ സിനിമ തിരഞ്ഞെടുക്കുന്നതിലൂടെ  ചവിട്ടി മെതിയ്ക്കപ്പെടുന്നത് എന്ന മനസ്സിലാക്കാൻ മമ്മൂട്ടിയ്ക്ക് ഇനിയും എത്ര പരാജയങ്ങൾ കൂടി വേണ്ടി വരുമോ ആവോ..!!!

To read Full review 
http://www.lifestylekeralam.com/mamlish.html 

Hi I Am Tony - Malayalam Movie Review




കോപം കൊണ്ട് അന്ധനായ നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയെ കൊല്ലാം വേണമെങ്കിൽ ജാരനെയും കൊല്ലാം ആരും തെറ്റ് പറയില്ല. അതിൻ പ്രകാരം ഭാര്യയെ കൊന്ന് കഴിഞ്ഞ് കാമുകനെ കൊല്ലാൻ വെറുതെ കൊല്ലാനല്ല ഇഞ്ചിഞ്ചായി കൊല്ലാൻ എത്തിയ നിങ്ങൾ അങ്ങനെ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഞെട്ടല്ലോടെ തിരിച്ചറിയുന്നു നിങ്ങൾ ഇപ്പോൾ കൊന്നു കൊണ്ടിരിക്കുന്ന ആൾ ഭാര്യയുടെ കാമുകൻ അല്ല. ഒരു ചെറിയ അബ്ദ്ധം. സ്ഥലവും സന്ദർഭവും എല്ലാം ശരിയാണു പക്ഷെ ആളു മാറി പോയി. എന്ത് ചെയ്യും..?? രണ്ട് വഴിയാണു നിങ്ങൾക്ക് മുന്നിലുള്ളത് ഒന്ന് ഒരു സോറി പറഞ്ഞ് പതുക്കെ സ്ഥലം കാലിയാക്കുക അല്ലെങ്കിൽ.. ആ രണ്ടാമത്തെ വഴിയാണു ടോണി ഈ കഥയിലെ നായകൻ / വില്ലൻ തിരഞ്ഞെടുക്കുന്നത്.

To read full review

വിക്രമാദിത്യൻ



http://www.lifestylekeralam.com/vikramadithyan_film_review.html

ജോമോന്റെ ഛായാഗ്രഹണവും സംഗീതവുമെല്ലാം ഈ സിനിമയ്ക്ക് ഗുണകരമായെങ്കിലും ഇക്ബാൽ കുറ്റിപ്പുറത്തിന്റെ തിരകഥയിൽ ഉള്ള പാളിച്ചകൾ ഈ സിനിമയെ ഒരു ഗംഭീര സിനിമ ആക്കുന്നതിൽ നിന്ന് പിന്നോട്ടടിച്ചു.സിനിമ ഷൂട്ടിംഗ് പൂർത്തിയായ ഉടൻ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനു മുൻപ് ലോകം ചുറ്റാൻ ഇറങ്ങിയ ലാൽ ജോസിന്റെ സംവിധാന മികവിനു തിരകഥയുടെ പാളിച്ചകൾ പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചതുമില്ല. ആദ്യ തവണ ലക്ഷ്യം നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനേക്കാൾ വലിയ നേട്ടം കൈവരിക്കാൻ നമുക്ക് സാധിക്കും പക്ഷെ രണ്ടാമത് ഓടാൻ തയ്യറാവണം എന്ന യുവാക്കളെ ശക്തമായി പ്രചോദിപ്പിക്കാനുള്ള ഒരു സന്ദേശം ഈ സിനിമയിലൂടെ നൽകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ തികഞ്ഞ ലാഘവ ബുദ്ധിയോടെ ആ സന്ദേശത്തെ അവതരിപ്പിക്കാൻ ശ്രമിച്ചത് ഈ സിനിമയ്ക്ക് തിരിച്ചടിയായി .

Followers

 
Copyright 2009 b Studio. All rights reserved.