RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഒന്നും മിണ്ടാതെ


http://www.lifestylekeralam.com/onnum_mindathe.html
ഇല്ലാത്ത സമയം ഉണ്ടാക്കി കയ്യിലെ കാശും കളഞ്ഞാണു സിനിമ കാണാൻ വരുന്നത്. ഇനിയും ഇങ്ങനെ... പ്ലീസ്..

പ്രെയിസ് ദി ലോർഡ്





കഴിഞ്ഞ കുറെ കാലങ്ങളായി മമ്മൂട്ടി പടങ്ങൾ കാണാൻ പോകുന്നത് യാതൊരു വിധ പ്രതീക്ഷകളും കൂടാതെയാണു. പടങ്ങൾ കണ്ട് കഴിഞ്ഞ് തികഞ്ഞ നിസംഗതയോടെ തിയറ്റർ വിട്ടിറങ്ങുകയാണു സാധാരണ പതിവ്. പക്ഷെ സഖറിയയുടെ പ്രെയിസ് ദി ലോർഡ് എന്ന നോവലിനെ ആധാരമാക്കി നവാഗതനായ ഷിബുഗംഗാധരൻ സംവിധാനം ചെയ്ത പ്രെയിസ് ദി ലോർഡ് എന്ന സിനിമ കാണാൻ പോകുമ്പോൾ എന്താണു എന്നറിയില്ല എന്ത് കൊണ്ടെന്നറിയില്ല എവിടെയോ പ്രതീക്ഷയുടെ ഒരു ചെറുകണിക തങ്ങി നിന്നിരുന്നു. സഖറിയായുടെ നോവൽ വായിച്ചിട്ടില്ലാത്തത് കൊണ്ട് നോവലിന്റെ ആത്മാവിനോട് നീതിപുലർത്തിയോ എഴുത്തുകാരന്റെ കാല്പനികകളെ പരിഹസിച്ചോ തുടങ്ങിയ ദേശീയവും അന്തർദേശീയവുമായ വിഷയങ്ങളെ കുറിച്ച് ചിന്തിച്ച് തലപുണാക്കണ്ടതില്ലല്ലോ എന്ന ആശ്വാസത്തിൽ പടം കാണാൻ തുടങ്ങി.


http://www.lifestylekeralam.com/praise_lord.html

മിനി മോളുടെ അഛൻ - Exclusive Review


http://www.lifestylekeralam.com/santhosh_panditt.html



മലയാള സിനിമയിൽ സന്തോഷ് പണ്ഡിറ്റിനു എന്തോ ഒരു തൊട്ടു കൂടായ്മ ഉണ്ട് എന്ന് തോന്നിപോകും ഈ സിനിമ കാണാൻ പോകുന്നു എന്നതിനുള്ള ചിലരുടെ പ്രതികരണം കണ്ടാൽ..! എന്നാൽ പണ്ഡിറ്റിനോട് സ്ഥായിയായ പുഛഭാവം വെച്ച് പുലർത്തുന്ന അത്തരക്കാരോട് പറയാൻ ഒന്നേയുള്ളു..! മഹാനായ ജോഷിയ്ക്ക് സലാം കാഷ്മീർ എടുക്കാമെങ്കിൽ.. ക്ലാസ് ഡയറക്ടർ ലാൽ ജോസിനു ഏഴ് സുന്ദര രാത്രികൾ എന്ന പേരിൽ ഒരു പ്രേക്ഷകവധം സംവിധാനിക്കാമെങ്കിൽ.. മട്ടാഞ്ചേരി കാമറൂൺ ശ്രീ ആഷിക്ക് അബുവിനു ഇടുക്കി ഗോൾഡ് സിനിമയാക്കാമെങ്കിൽ ധൈര്യമായിട്ട് നല്ല അന്തസ്സായിട്ട് തന്നെ സന്തോഷ് പണ്ഡിറ്റിനും പിടിക്കാം സിനിമ..!!!

Followers

 
Copyright 2009 b Studio. All rights reserved.