RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഷട്ടര്


ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ എന്ന ചിത്രത്തിലെ നായകനായിരുന്ന  ജോയ് മാത്യു സംവിധാനം ചെയ്ത സിനിമയാണു ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഷട്ടര്. ലാൽ, വിനയ് ഫോർട്ട്, സജിത മഠത്തിൽ,ശ്രീനിവാസൻ തുടങ്ങിയവരാണു ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ തന്നെയാണു ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

കോഴിക്കോടൻ പശ്ചാത്തലത്തിൽ രണ്ട് രാത്രികളിലും ഒരു പകലിലുമായി നടക്കുന്ന കഥയാണു ഷട്ടറിന്റെത്. തെറ്റാണെന്ന് വ്യക്തമായി ബോധ്യമുണ്ടായിട്ടും ഒരു ഹരത്തിനു വേണ്ട് മാത്രം ചില്ലറ തെറ്റുകൾ ചെയ്യാത്തവരായി ആരുമുണ്ടാകില്ല. അതു പോലെ ഒരു തെറ്റിൽ ചെന്ന് ചാടുന്ന റഷീദ് എന്ന മധ്യവയസ്ക്കനും അയാളുടെ സുഹൃത്തായ ഓട്ടോ ഡ്രൈവർ സുരനുമാണു ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒരു വേശ്യയുമായി സ്വന്തം വീടിന്റെ മുന്നിൽ തന്നെയുള്ള കടമുറിയ്ക്കുള്ളിലെ ഷട്ടറിനുള്ളിൽ അകപ്പെടുന്ന റഷീദ്. (വെറുതെ അങ്ങനെ അകപ്പെടുകയല്ല കേട്ടോ. വഴിയിൽ കസ്റ്റമറെ കാത്ത് നിന്നിരുന്ന ആളിനെ ഓട്ടോയിൽ കയറ്റി വേറെ ഒരു സ്ഥലവും കിട്ടാത്തത് കൊണ്ട് സ്വന്തം കടമുറിയിലേക്ക് കയറിയതാണു).

 ഇവർക്ക് ഭക്ഷണം വാങ്ങിക്കാനായി സുരൻ ഷട്ടർ പുറത്ത് നിന്ന് പൂട്ടി പോകുന്നു. വഴിയിൽ വെച്ച് മദ്യപിച്ച് വണ്ടി ഓടിച്ചതിനു സുരൻ പോലീസ് പിടിയിൽ ആകുന്നു. പുറത്തിറങ്ങാൻ കഴിയാതെ ഷട്ടറിനുള്ളിൽ റഷീദും തങ്കം എന്ന് വിളിക്കാവുന്ന വേശ്യയും. നേരം വെളുക്കുന്നു. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ സുരനു പകൽ ആയത് കൊണ്ട് ഇവരെ പുറത്തിറക്കാൻ കഴിയുന്നില്ല. പിന്നീട് എന്ത് സംഭവിക്കും എന്നതാണു ഷട്ടറിലൂടെ പറയുന്നത്. അന്ന് രാത്രി വന്ന് തുറന്ന് വിട്ടാ പോരെ സംഗതി കഴിഞ്ഞില്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകും. പക്ഷെ സ്വന്തം വീടിന്റെ മുറ്റത്തെ കടമുറിയിൽ എപ്പോൾ വേണമെങ്കിലും തുറക്കാവുന്ന ഷട്ടറിന്റെ ഉള്ളിൽ ഇരിക്കുമ്പോഴത്തെ മാനസികാവസ്ഥ അത് ഒരു ഒന്നൊന്നര അനുഭവം തന്നെയാണു.

 ഇതാണു സിനിമയുടെ കഥയെങ്കിലും ഇതിൽ പല ഉപകഥകളും പറഞ്ഞ് പോകുന്നുണ്ട്. നടന്റെ ഡേറ്റ് കിട്ടാൻ വേണ്ടി നടക്കുന്ന സംവിധായകന്റെ വേഷം ചെയ്യുന്ന ശ്രീനിവാസൻ. റഷീദിന്റെ കോളേജിൽ പഠിക്കുന്ന ന്യൂജനറേഷൻ മകൾ. പക്ഷെ എല്ലാം നന്നായി കോർത്തിണക്കി  അവതരിപ്പിക്കാൻ ജോയ് മാത്യുവിനു കഴിഞ്ഞിട്ടുണ്ട്. റഷീദിന്റെ സുഹൃത്ത് ബന്ധങ്ങളിലെ പൊള്ളത്തരങ്ങൾ, വേശ്യാ സ്ത്രീയുടെ തങ്കപ്പെട്ട മനസ്സ്, പ്രേംകുമാറിന്റെ പോലീസ് വേഷം, റഷീദിന്റ് കട മുറികളിലൊന്ന് ഒഴിഞ്ഞ് കൊടുക്കാത്ത വർക്ക്ഷോപ്പ്കാരൻ. അങ്ങനെ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു സ്ഥാനം നൽകുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

 ലാലിനെ സംബന്ധിച്ചിടത്തോളം റഷീദ് എന്ന ഗൾഫ് മലയാളിയുടെ വേഷം ഒരു വലിയ വെല്ലുവിളിയൊന്നുമല്ല. കാരണം ഇതിലും ശക്തമായ കഥാപാത്രം കിട്ടിയാലും അനായാസം അഭിനയിച്ച് ഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും. പക്ഷെ വിനയ് ഫോർട്ടിനു മലയാള സിനിമയിൽ ഒരുപാട് മൈലേജ് നൽകാൻ ഈ ചിത്രം സഹായിക്കും. തീവ്രം ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ ക്ഷീണം വിനയിനു ഷട്ടർ തീർത്ത് കൊടുക്കും. സജിത മഠത്തിലിനു ലഭിച്ച വേഷം ആ നടി ഗംഭീരമാക്കി.

ആകെ മൊത്തത്തിൽ ഷട്ടർ ഒരു നല്ല സിനിമയും ഒപ്പം ഒരു മികച്ച സിനിമയുമാണെന്നതിൽ തർക്കമില്ല. പക്ഷെ ഇതൊരു മഹത്തായ സിനിമയാണെന്ന് ആരെങ്കിലും പറഞ്ഞാൽ, (അങ്ങനെ ആരും പറയുമെന്ന് തോന്നുന്നില്ല) അത് അംഗീകരിച്ചു കൊടുക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.

സെലുലോയ്ഡ്



മിമിക്രി കാണിക്കുന്നതിനെ മാസ് എന്നും മേയ്ക്കപ്പ് ഇട്ട് അഭിനയിക്കുന്നതിനെ ക്ലാസ് എന്നും പറഞ്ഞ് ആഘോഷിക്കേണ്ട ഗതികേടിലാണു ഇന്ന് മലയാള സിനിമ. കൂടാതെ  ന്യൂജനറേഷൻ വധവും ഉദയ് സിബി കോപ്രായത്തരങ്ങളും കൂടിയാവുമ്പോൾ പ്രേക്ഷകർ തിയറ്ററുകളിൽ കൊലാക്കൊല ചെയ്യപ്പെടുകയാണു.

 ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എടുക്കാവുന്ന ഒന്നായി സിനിമ മാറി കഴിഞ്ഞിരിക്കുന്നു. വെറും 5 ലക്ഷം കൊണ്ട് സിനിമ പിടിച്ച് സന്തോഷ് പണ്ഡിറ്റ് അത് തെളിയിച്ചതാണു. തെരുവ് വേശ്യകൾ പോലും പറയാൻ അറയ്ക്കുന്ന വാക്കുകൾ നായികമാരെ കൊണ്ട് പറയിച്ച് മലയാളികളുടെ അടക്കി വെച്ചിരിക്കുന്ന വികാരങ്ങളെ താലോലിച്ച് വിട്ട് കൊണ്ട് ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ജനിയ്ക്കുമ്പോൾ ഇന്നത്തെ സിനിമക്കാരും പ്രേക്ഷകരും മറന്നു പോയ ഒരു കഥ പറയുകയാണു കമൽ തന്റെ സെലുലോയ്ഡ് എന്ന ചിത്രത്തിലൂടെ..!

ആരാണീ ജെ സി ഡാനിയേൽ.. ??ഇന്ന് മലയാള സിനിമയിൽ പ്രവർത്തിക്കുന്ന പലർക്കും, മലയാള സിനിമ മുടക്കം കൂടാതെ കാണുന്ന പലർക്കും ഈ പേരു പരിചിതമാവാൻ വഴിയില്ല. മലയാള സിനിമ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമുള്ള വ്യക്തി. ആദ്യമായി മലയാളത്തിൽ ഒരു ചലന ചിത്രം ഉണ്ടാക്കിയ മലയാള സിനിമയുടെ പിതാവ്.

 ജീവിച്ചിരുന്നപ്പോൾ നമ്മൾ അദ്ദേഹത്തെ  അംഗീകരിച്ചില്ല. എന്നാൽ മരിച്ച് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞു. അതാണല്ലോ പതിവ് അതാണല്ലോ ശീലവും. ഈ സിനിമയെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. മലയാള സിനിമയെ സ്നേഹിക്കുന്ന ഒരാളാണു താങ്കളെങ്കിൽ ഈ ചിത്രം പോയി കാണുക. ജെ സി ദാനിയേലിന്റെ സന്തോഷങ്ങളിലും സങ്കടങ്ങളിലും നിശബ്ദമായി പങ്കു ചേരാം.

തിയറ്ററിലെ ഇരുട്ടിൽ നിന്ന് സിനിമ അവസാനിക്കുമ്പോൾ തെളിയുന്ന വെളിച്ചത്തിൽ നിങ്ങളുടെ കണ്ണുകളിൽ കാണുന്ന കണ്ണു നീർത്തുളിക്കൾ അതു മാത്രം മതി ഈ നല്ല സിനിമയുടെ സാക്ഷ്യപത്രമാക്കാൻ. പൃഥ്വിരാജ്,മമത്,ചാദ്നി തുടങ്ങിയവർക്ക് അഭിമാനിക്കാം കമൽ എന്ന അനുഗ്രഹീത സംവിധായകന്റെ കരവിരുതിൽ വിരിഞ്ഞ ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ.

മലയാള സിനിമയിലെ ആദ്യ് നായിക ആയിരുന്ന റോസിക്ക് പിന്നെന്ത് സംഭവിച്ചു എന്ന് ഈ ചിത്രത്തിൽ പറയുന്നില്ല എന്നത് ഒരു കുറവായി പലർക്കും തോന്നാം. എന്നാൽ താൻ അഭിനയിച്ച സിനിമ ഒരിക്കലും വെള്ളിത്തിരയിൽ കാണാൻ കഴിയാതെ ജാതിവെറിയന്മാരാൽ ഇരുട്ടിലേക്ക് ഓടി മറയേണ്ടി വന്ന റോസിയുടെ മനോവേദന ചിന്തിച്ചെടുക്കാൻ കഴിയുന്ന ആരും ഇങ്ങനെ ഒരു പരാതി ഉന്നയിക്കില്ല എന്നതാണു വാസ്തവം.

പറഞ്ഞു വന്നതിനിടയിൽ സിനിമയുടെ കഥ പറയാൻ മറന്നു. മനഃപൂർവ്വം പരാമർശിക്കാതിരുന്നതാണു. കാരണം ഇത് ചരിത്രമാണു തിരുത്തിയെഴുതപ്പെടാൻ കഴിയാത്ത ചരിത്രം...!!!

ഡ്രാക്കുള 3 D


ജോഷിയെ പോലെ ഉള്ള മഹാന്മാരായ സംവിധായകർ ലോക്പാൽ പോലുള്ള ചവറുകൾ ചെയ്യുമ്പോൾ.. ഉദയ് കൃഷ്ണ - സിബി കെ തോമസുമാർ ചേർന്ന് മാസ് വിജയങ്ങൾ നൽകി മലയാള സിനിമയെ വല്ലാണ്ടങ്ങ് അനുഗ്രഹീതമാക്കുമ്പോൾ വിനയനും ആവാം. ആ പടം കാണാനും തിയറ്ററിൽ ആൾകൂട്ടമുണ്ടാകും അത് അമ്മയല്ല അപ്പനല്ല ഇവന്റെയൊക്കെ കുഴിമാടത്തിൽ കിടക്കുന്ന അപ്പനപ്പൂപ്പന്മാർ വന്ന് വിലക്കിയാലും പ്രേക്ഷകർ തിയറ്ററിൽ പോയി പടം കാണും.

അത് വിനയനു നന്നായിട്ടറിയാം. അതു കൊണ്ടാണു കയ്യിലിരുന്ന കാശെല്ലാം ഇറക്കി 3 ഡിയിൽ ഒരു പടം പിടിച്ചത്. പടം പിടിക്കാൻ വിനയനെ ആരും പഠിപ്പിക്കണ്ട. ഒരാളുടെയും അസിസ്റ്റന്റ് പോലുമാവാതെ സ്വന്തമായി ഒരു ദിവസമങ്ങ് സംവിധായകനായി തുടങ്ങിയതാണീ പണി. അതു പോരാഞ്ഞ് സാക്ഷാൽ കമലഹാസന്റെ വിശ്വരൂപം ഇറങ്ങുന്നതിനു വർഷങ്ങൾക്ക് മുൻപേ അതിന്റെ മലയാളം വേർഷൻ വരെ എടുത്ത് അത്ഭുതം സൃഷ്ടിച്ചതാണീ വിനയൻ.

 ഇത്തവണ വിനയൻ ഡ്രാക്കുളയുടെ കഥയുമായാണു വന്നിരിക്കുന്നത്. 3 ഡിയാക്കാൻ പറ്റിയ സബ്ജക്ട് ആണു. അങ്ങ് റുമാനിയയിലെ ഡ്രാക്കുള കൊട്ടാരത്തിൽ നിന്ന് കഥ തുടങ്ങി കേരളത്തിലെ ഒരു ശ്മാശനത്തിൽ കഥ അവസാനിക്കുന്നു. സുധീർ ആണു ഡ്രാക്കുളയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പിന്നെ പേരറിയാത്ത കുറെ നടികൾ ഒപ്പം അന്തരിച്ച മഹാനടൻ തിലകൻ ,കൃഷ്ണ, നാസർ , പ്രഭു എന്നിവരും ചിത്രത്തിലുണ്ട്.

ടെക്നിക്കൽ പെർഫക്ഷനിൽ ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന മികവൊന്നുമില്ലെങ്കിലും കയ്യടി നേടുന്ന ചില ഇഫ്ക്ടുകൾ 3 ഡിയിൽ ഒരുക്കിയിട്ടുണ്ട്. സുധീറിന്റെ പ്രകടനം അഭിനന്ദനമർഹിക്കുന്നു. ചില സീനുകൾ മികച്ചതാണെങ്കിൽ മറ്റ് ചില സീനുകൾ നീല ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലാണു എടുത്തിരിക്കുന്നത്. മൊത്തത്തിൽ ഒരു വിനയൻ ടച്ച് ഉള്ള 3ഡി സിനിമ അതാണു ഡ്രാക്കുള.

ഒരു 3ഡി പടം കാണാനുള്ള കൗതുകം കൊണ്ടാണു കുടുംബ പ്രേക്ഷകർ ഈ ചിത്രം കാണാൻ എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാം, എന്നാൽ വിനയൻ ചിത്രങ്ങളെ പരിഹസിച്ച് നടക്കുന്ന ചില ന്യൂജനറേഷൻ ക്ടാങ്ങൾ ഈ ചിത്രം കാണാൻ എത്തിയിരിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം മറ്റൊന്നുമല്ല. 3 ഡിയിൽ കാണുന്നതിന്റെ ഒരു സുഖം.. ഏത്.. ലത്.... !!

നത്തോലി ശരിക്കും ഒരു ചെറിയ മീനല്ല


ശങ്കർ രാമകൃഷ്ണന്റെ തിരകഥയിൽ വികെ പ്രകാശ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ചിത്രമാണു നത്തോലി ഒരു ചെറിയ മീനല്ല. വികെപി ന്യൂ ജനറേഷൻ സിനിമകളുടെ വക്താവായത് കൊണ്ടും ട്രിവാൻഡ്രം ലോഡ്ജ് എന്ന പാപക്കറ കയ്യിൽ പറ്റിയതു കൊണ്ടും അദ്ദേഹം ചെയ്യുന്ന സിനിമകൾ കാണാൻ ഫാമിലീസ് അധികം കയറില്ല എന്നത് ഒരു പരസ്യമായ രഹസ്യമാണു. ആ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്താനാണു കുടുംബങ്ങൾക്ക് സ്വീകാര്യനായ ഫഹദിനെ വെച്ച് കൊണ്ട് ഒരു ചിത്രം ചെയ്തത്. പരീക്ഷണം പാളിയില്ല എന്നതാണു തിയറ്ററിലെ കുടുംബപ്രേക്ഷകരുടെ തിരക്ക് തെളിയിക്കുന്നത്.

 മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ നൂറാം ദിവസം പടം തിയറ്ററിൽ നിന്ന് കണ്ട് കൊണ്ടിരിക്കുമ്പോൾ പ്രസവവേദന വന്ന് ആശുപത്രിയിൽ പോയി പ്രസവിച്ചുണ്ടായ കുട്ടിയാണു നായകനായ പ്രേംകൃഷ്ണൻ. ഇയാൾ ഒരു ഫ്ലാറ്റിൽ കെയർ ടേക്കർ ആയി വരുന്നതും പിന്നീട് അവിടെ നടക്കുന്നതുമായ സംഭവങ്ങളാണു രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കമാലനി മുഖർജി, ഐശ്വര്യ , സത്താർ അങ്ങനെ  ഫ്ലാറ്റിലെ താമസ്സക്കാരും അവരുടെ ജീവിതവുമെക്കെ കോർത്തിണക്കി കഥ മുന്നോട്ട് പോകുന്നു. കൂടുതൽ വിശേഷങ്ങൾ പറഞ്ഞാൽ സിനിമ കാണുമ്പോഴുള്ള രസം നഷ്ടപ്പെടും എന്നുള്ളതിനാൽ അതിനു മുതിരുന്നില്ല.

ശങ്കർ രാമകൃഷ്ണന്റെ തിരകഥ മോശം, വികെപി നല്ല ഒരു ചാൻസ് പാഴാക്കി കളഞ്ഞു എന്നൊക്കെ നിങ്ങൾക്ക് ഈ സിനിമ കണ്ട് തോന്നുന്നുവെങ്കിൽ അത് നിങ്ങളുടെ കുഴപ്പമല്ല. മറിച്ച് ഇതു വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള (സിനിമയിൽ പറയുന്ന പോലെ മുൻ മാതൃകകളില്ലാത്ത) ഒരു കഥ പറച്ചിൽ കണ്ടപ്പോൾ ആദ്യമായി തോന്നുന്ന ഒരു സുഖമില്ലായ്മ ആയി മാത്രം കണ്ടാൽ മതി.

ജീവിതത്തിൽ ആദ്യമായി ചിക്കൻ ഫ്രൈഡ് റൈസ് കഴിച്ചപ്പോൾ വായിൽ വെക്കാൻ കൊള്ളാത്തത് എന്നാണു ആദ്യം തോന്നിയത്. എങ്കിൽ പിന്നെ ചിക്കനെങ്കിലും കഴിക്കാം എന്ന് കരുതി സപ്ലൈയർ ചിക്കൻ പീസും കൊണ്ട് വരുന്നതും കാത്തിരുന്നു. വരാതെയായപ്പോൾ വിളിച്ച് കാര്യമന്വേക്ഷിച്ചു. ചിക്കൻ ആ റൈസിൽ തന്നെയുണ്ടല്ലോ സാർ എന്ന മറുപടിയിൽ ശരിക്ക് ചമ്മി. ഒന്നും മനസ്സിലായില്ല അല്ലേ.. ഇതാണു ഈ സിനിമ കണ്ട് ഇത് മോശമാണു എന്ന് പറയുന്നവരുടെ അവസ്ഥ. കാണാതെ മോശമാണെന്ന് പറയുന്നവർ എന്ത് കൊണ്ട് അങ്ങനെ പറയുന്നു എന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നുമില്ല. ചുമ്മാ അങ്ങനെ പറയുക അത്ര തന്നെ..

കരിഞ്ഞ ദോശയും കയ്പ്പുള്ള കാപ്പിയും കുടിച്ച് എന്നും ഇങ്ങനെ കഴിഞ്ഞാൽ മതിയോ ഇടയ്ക്കൊക്കെ ഒരു ചിക്കൻ ഫ്രൈഡ് റൈസ് ഒക്കെ വേണ്ടേ.!!

ലോക്പാൽ



ജോഷി സാ എപ്പോഴും അങ്ങനെയാണു. ലേലം കണ്ട തരിച്ചിരുന്നവ തന്നെയാണു പ്രജ കണ്ട് തിയറ്റ വിട്ടോടിയത്. വേയില ദിലീപിന്റെ അസാധാരണ പ്രകടനം കണ്ട് വിസ്മയഭരിതരായവരാണു ജൂലൈ നാലു കണ്ട് വിഭ്രാന്തിയിലകപ്പെട്ടത്.ഇത് ജോഷിയുടെ കാര്യം. കൂടെ വന്നവരും പിന്നാലെ വന്നവരും വീണപ്പോഴും തലയെടുപ്പോടെ മലയാളത്തിലെ മാസ്റ്റ ഡയറക്ട എന്ന പദവി അംഗീകരിക്കുന്ന മഹാനായ സംവിധായക ജോഷിയുടെ കാര്യം. 

ഇനി നമുക്ക് ലോക്പാ എന്ന ചിത്രത്തിന്റെ വിശേഷണങ്ങളിലേക്ക് വരാം. മലയാളത്തിലെ മികച്ച തിരകഥാകൃത്തുക്കളി ഒരാളായിരുന്ന ശ്രീ എസ് എ സ്വാമിയുടെ കരുത്തുറ്റ തൂലികയി വിരിഞ്ഞ അതിശക്തമായ തിരകഥയെ ഒട്ടും ഗാഭീര്യം ചോന്നു പോകാതെ ജോഷി അവതരിപ്പിച്ചിരിക്കുന്നു. പിന്നെ അഭിനയിക്കുന്നത് സാക്ഷാ മോഹലാ കൂടി ആയത് കൊണ്ട് ബാക്കി പറയണ്ടല്ലോ. 2007 ല് ഷൂട്ടിംഗ് പൂത്തിയായി പെട്ടിയിലായി പോയ ജന്മം ആണു സ്വാമി-ജോഷി കൂട്ട് കെട്ടിന്റെ ലോക്പാലിനു മുപുള്ള ചിത്രം. അതിനു മുപ് 1994 ല് പുറത്തിറങ്ങിയ സൈന്യത്തിലാണു ഈ കൂട്ട് കെട്ട് അവസാനമായി ഒന്നിച്ചത്. 

ലോക്പാലിനു വേണ്ടി എസ് എൻ സ്വാമി എഴുതിയ  തിരകഥ എല്ലാം വളരെ മികച്ചതായിരുന്നു. പക്ഷെ ഈ തിരകഥയുമായി സാമ്യമുള്ള അന്യനും കന്ത സാമിയുമെല്ലാം ഇതിനു മുപേ പുറത്തിറങ്ങിയത് തമിഴ് സിനിമക കാണാത്ത എസ് എ സ്വാമിയുടെ കുറ്റമല്ല. നന്ദഗോപാ എന്ന അഴിമതിക്കെതിരെ പോരാടുന്ന ഒരു യുവാവിന്റെ കഥയാണു ലോക്പാ. എന്ത് കൊണ്ട് നന്ദഗോപാ അഴിമതിക്കെതിരായ തന്റെ പോരാട്ടം തുടങ്ങി എന്നതൊക്കെ കരളലിയിപ്പിക്കുന്ന ഒരു ഫ്ലാഷ്ബാക്കാണു. എവിടെ കള്ളപണം ഉണ്ടെങ്കിലും നന്ദഗോപാ അത് വേഷം മാറി അടിച്ചു മാറ്റും. എന്നിട്ട് അത് നല്ല കാര്യങ്ങക്ക് വേണ്ടി ഉപയോഗിക്കും എന്താണു ആ നല്ല കാര്യങ്ങ എന്ന് സിനിമയി എവിടെയും പറയുന്നില്ല എന്നാണു ഓമ്മ. 

മോഹലാലിന്റെ കൂടെ മനോജ് കെ ജയ, സായ്കുമാ, ഷമ്മി തിലക, കാവ്യ മാധവ, ടിജി രവി, മണിയപിള്ള രാജു, മീര നന്ദ, കൃഷ്ണകുമാ അങ്ങനെ കൂറെ പേരുണ്ട്. ആദ്യമെ പറഞ്ഞ പോലെ അതിശക്തമായ തിരകഥയും ശക്തമായ സംവിധാനവും പിന്നെ കാവ്യമാധവനെ പോലെ ഉള്ളവരുടെ മാസ്മരിക അഭിനയവുമൊക്കെ കൂടി ചേന്ന് ഒരു രണ്ട് രണ്ടര മണികൂ സമയം പോകുന്നത് അറിയുകയേ ഇല്ല. പോരാത്തതിനു കൂടുത എന്റടയ്ന്മെന്റിനായി ഒന്നര പാട്ടും ഉണ്ട്. ഷൂട്ടിംഗ് സമയത്ത് ഹെലികോപ്റ്റർ ഫ്രീ ആയി കിട്ടി എന്ന് തോന്നുന്നു. പല ഷോട്ടുകളും അങ്ങ് ആകാശത്ത് ഇരുന്നാണു ചിത്രീകരിച്ചിരിക്കുന്നത് എന്തിനാവോ എന്തോ..! 

പിണറായി വിജയ കേരളത്തിലെ കമ്യൂണിസ്റ്റ് പാട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണു. അദ്ദേഹം ഒരു വിഷയത്തി പറയുന്ന അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായല്ല അത് പാട്ടിയുടെ അഭിപ്രായമായാണു വ്യഖ്യാനിക്കപ്പെടുക. അത് അങ്ങനെ തന്നെയാണു താനും. ഒട്ടു മിക്ക എല്ലാ സംഘടനകളിലും ഇത് പോലെയൊക്കെ തന്നെയാണു. അങ്ങനെ വരുമ്പോ മോഹലാ ഫാസ് അസോസിയേഷന്റെ സെക്രട്ടറി നിമ്മിച്ഛ ഈ സിനിമ അതിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുപ് നിമ്മാതാവായ ഈദ്ദേഹം തിരകഥ വായിച്ചു നോക്കിയിരിക്കണം. അതു കഴിഞ്ഞിട്ടും ഈ സിനിമയ്ക്ക് കാശു മുടക്കാ തയ്യാറായത് കൊണ്ട് ഒരു ചോദ്യം ബാക്കി.

 ലക്ഷകണക്കിനു ആരാധക ഉള്ള ഒരു ഫാസ് അസോസിയേഷന്റെ  സെക്രട്ടറിക്ക് ഇത്രയൊക്കെയുള്ളു നിലവാരം?? അതോ ആരാധകക്ക് ഈ ഒരു നിലവാരം മതി എന്നാണോ..???

Followers

 
Copyright 2009 b Studio. All rights reserved.