RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

കാളിദാസൻ കവിത എഴുതുകയാണു - Film review


To read Full review click 
http://www.lifestylekeralam.com/kalidasan_kavitha_ezhuthukayanu.html
സന്തോഷ് പണ്ഡിറ്റ് ഒരു വിഡ്ഡിയാണു എന്നു കരുതി സ്വയം ബുദ്ധിമാന്മാരെന്ന് നടിക്കുന്നവർ അറിയാൻ സന്തോഷ്ജി ഒരു ഗ്രേറ്റർ ഫൂൾ ആണു. മഹാനായ വിഡ്ഡി എന്നാ പദത്തിന്റെ അർത്ഥം ശരിക്ക് മനസ്സിലാവാത്തവർ ഉപദേശവും സഹതാപവും നൽകി വെറും വിഡ്ഡികളാവുകയാണു. അല്ലെങ്കിലും അതൊക്കെ നോക്കാൻ സന്തോഷ്ജിക്ക് എവിടെ സമയം. അദ്ദേഹം അടുത്ത 3 പടത്തിന്റെ പണിപുരയിലാണു
പണം വരും പോകും..!
പ്രണയം വരും പോകും..!
ഉറക്കം വരും പോകില്ല

നഗരവാരിധി നടുവില്‍ ഞാന്‍- Film Review


ക്രിസ്തുമസിനു ഒരു അടിപൊളി ചിത്രം പ്രതീക്ഷിച്ചെത്തിയ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ഇത് വെറും തറ പടമാണെന്ന് തോന്നിയെക്കാം അവരെ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഇതിലെ കഥാപാത്രങ്ങളുമായി റിലേറ്റ് ചെയ്യാന്‍ കഴിയാതെ പോയതാണു അതിനു കാരണം. ലോവര്‍ മിഡില്‍ ക്ലാസ് എന്നൊരു വിഭാഗം കേരളത്തില്‍ ഉണ്ടെന്നും അവര്‍ക്ക് കടന്നു പോകേണ്ടി വരുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണെന്നും അറിയാത്ത വാട്ട്സ്പ്പില്‍ നിന്ന് തലയുയര്‍ത്തി സമൂഹത്തെ നിരീക്ഷിക്കാന്‍ തയ്യാറാവാത്ത പുതു തലമുറയോട് ഒരു മുന്നറിയിപ്പ് ഈ ചിത്രം നിങ്ങള്‍ക്ക് കാണാനുള്ളതല്ല. നിങ്ങള്‍ക്ക് തരാന്‍ ശ്രീനിവാസന്റെ കയ്യില്‍ ഒന്നുമില്ല..
To read full review click
http://www.lifestylekeralam.com/nagaravaridhi_naduvil_njan.html

ആമയും മുയലും - Film Review


ഇന്നിറങ്ങിയ സിനിമകളിൽ ഏതാണു നല്ലത് എന്ന് ചോദിച്ചാൽ ഉപയോഗിച്ച് പഴകി ദ്രവിച്ച ആ വാചകം വീണ്ടും എടുക്കേണ്ടി വരും. പട്ടികളിൽ ബ്രാഹ്മണ പട്ടികൾ എന്നൊന്നില്ല. എല്ലാം പട്ടികൾ..!!

To read full review
http://www.lifestylekeralam.com/amayum_muyalum_film_review.html

കസിന്‍സ് - Film Review


മനോഹരമായ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ വട്ടത്തിലുള്ള വരകളുള്ള കോലു മിഠായി കണ്ടിട്ടില്ലേ.. അതിനു മധുരമില്ലെങ്കില്‍ എങ്ങനെ ഇരിക്കും അതാണു ഒറ്റവാക്കില്‍ പറഞ്ഞാല്‍ കസിന്‍സ്..!

To read Full review
http://www.lifestylekeralam.com/cousins_film_review.html 

Central Theater - Film Review


കേരളത്തിലെ 217 തിയറ്ററുകളിലും ഒരു സിനിമ റിലീസ് ചെയ്യുന്നു. അതും മലയാളം സിനിമ അല്ല. ഒരു തമിഴ് സിനിമ. എന്നു വെച്ചാൽ കേരളത്തിലെ 80% തിയറ്ററുകളിലും ഒരേ സിനിമ. അതു കാണാൻ പ്രേക്ഷകരും. ഈ വമ്പൻ റിലീസിനിടയിൽ ആരോരുമറിയാതെ റിലീസ് ചെയ്ത ഒരു മലയാള സിനിമ ആണു സെണ്ട്രൽ തിയറ്റർ. ഹേമന്ത് നായകനായ ഈ സിനിമക്ക് എറണാംകുളം പോലെ ഉള്ള ഒരു സിറ്റിയിൽ പോലും ഉച്ചപടങ്ങൾ റിലീസ് ചെയ്യുന്ന കാനൂസ് തിയറ്റർ മാത്രമേ കിട്ടിയുള്ളു എന്ന് അറിയുമ്പോഴാണു തമിഴ് സിനിമ ഭീകരത എത്രമാത്രം ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാവുക.

 ചെറിയ തിയറ്ററിൽ റിലീസ് ചെയ്തു എന്ന കാരണം കൊണ്ട്, വലിയ താരങ്ങളോ അണിയറപ്രവർത്തകരോ ഇല്ലാത്ത കാരണം കൊണ്ട്, മികച്ച ഒരു സിനിമ ആയിരുന്നിട്ടു കൂടി അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോവുന്ന ഒരു സിനിമ ആയിരിക്കുമോ ഇത് എന്നറിയാൻ വേണ്ടിയാണു ഈ സിനിമ കളിക്കുന്ന തിയറ്ററിലേക്ക് പോയത്. നവാഗതരായ ഒരു കൂട്ടം പ്രതിഭകൾ അണിയിച്ചൊരുക്കിയ സിനിമ. അവരുടെ പ്രതീക്ഷകളാലും നീണ്ട നാളത്തെ സ്വപ്നങ്ങളിലും നെയ്തെടുത്ത ഈ സിനിമ റിലീസി ചെയ്യുന്നത് കഴിഞ്ഞ വർഷം സന്തോഷ് പണ്ടിറ്റിന്റെ മിനി മോളുടെ അച്ചൻ എന്ന സിനിമ റിലീസ് ചെയ്ത അതേ തിയറ്ററില്.

കേരളത്തിലെ തിയറ്ററുകളെ വിഴുങ്ങിയ തമിഴ് സിനിമയോടുള്ള പ്രതിക്ഷേധത്തിൽ പങ്ക് ചേരാനെന്നവണ്ണം പിന്നെയും ഒരു 10-15 പേര്. ശരിക്കും അഭിമാനം തോന്നിയ നിമിഷം. സുനാമിയിലും പിടിച്ചു നിന്ന പുൽക്കെടി പോലെ ഈ സിനിമയ്ക്കും പ്രേക്ഷകർ അതിൽ ഒരു ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ ആത്മഹർഷം കൊണ്ട് പുളകിതമായി അങ്ങനെ ഇരിയ്ക്കുമ്പോൾ സിനിമ തുടങ്ങി. നായകനായ ഹേമന്തിനു കിട്ടുന്ന ഒരു മുഖമടച്ചുള്ള അടിയിലൂടെയാണു സിനിമ തുടങ്ങുന്നത്. മരണ വെപ്രാളത്തിലും നായകൻ ആത്മഗതം നടത്തുകയാണു. അന്ന് പകൽ തന്റെ ഭാര്യയുടെ പ്രസവത്തിനായി ജോലി സ്ഥലത്തു നിന്ന് നാട്ടിലേയ്ക്ക് വരുന്ന ക്രൈംബ്രാഞ്ച് എസ് ഐ സിദ്ധാർത്ഥ്. ട്രെയിനിൽ വെച്ച് അയാൾ ബിടെക്ക് ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥികളായ രണ്ട് പേരെ പരിചയപ്പെടുന്നു. അന്ന് വൈകുന്നേരം ആ ബിടെക്ക് വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ ഒരു സഹായത്തിനായി വിളിക്കുന്നു. അവരിലൊരാൾ വീട്ടിലെ കുട്ടികളുമായി സിനിമയ്ക്ക് പോയപ്പോൾ അതിലൊരു കുട്ടിയെ സിനിമ തിയറ്ററിലെ ടോയ്ലെറ്റിൽ വെച്ച് കാണാതാവുന്നു. സിദ്ദാർത്ഥൻ സ്ഥലത്തെത്തി കുട്ടിയെ തട്ടി കൊണ്ട് പോയ ആളെ ട്രെയ്സ് ചെയ്ത് അയാളുടെ വീട്ടിലെത്തുന്നു. എന്തിനാണയാൾ കുട്ടിയെ തട്ടി കൊണ്ട് പോയത്. എന്താണയാളുടെ ഉദ്ദേശം എന്നൊക്കെ ക്ലൈമാക്സ് ആവുന്നതിനു മുൻപേ സംവിധായകൻ നമുക്ക് കാട്ടി തരുന്നുണ്ട്. പിന്നെ എന്താണു ഇതിന്റെ സസ്പെൻസ് എന്ന് ചോദിച്ചാൽ ആദ്യ രംഗത്തിലെ മുഖമടിച്ചുള്ള അടിയിൽ നായകൻ മരിക്കുമോ ഇല്ലയോ എന്നതാവും എന്നാണു തോന്നുന്നത്.

മലയാള സിനിമയെ ഉദ്ധരിക്കാൻ ഇറങ്ങി പുറപ്പെട്ട നേരത്ത് ആ തമിഴ് സിനിമ ഒരു പ്രാവശ്യം കൂടി കണ്ടിരുന്നെങ്കിൽ പോലും ഇത്രയും ദയനീയമാവില്ലായിരുന്നു എന്ന സങ്കടത്തോടെ തിയറ്റർ വിട്ടിറങ്ങേണ്ടി വന്നു എന്നതാണു കഥയുടെ ബാക്കി പത്രം. സംവിധാനം ചെയ്ത് പഠിക്കാൻ വേണ്ടി എടുക്കുന്ന ഇത്തരം സിനിമകൾ ഇങ്ങനെ ഇറങ്ങി അത് കാണേണ്ടി വരുന്ന ഹതഭാഗ്യരായ പ്രേക്ഷകർ നാളെ ചെറിയ സെറ്റപ്പിൽ നല്ലൊരു സിനിമ വന്നാൽതിയറ്റർ പരിസരത്തേക്ക് അടുക്കില്ല എന്നതാണു ഇതു പോലെയുള്ള സിനിമകൾ കൊണ്ടുള്ള ഗുണം. റാഷമോൺ ടെക്നിക്കൊക്കെ പ്രയോഗിച്ച് ഒരു പരുവമാക്കുന്ന ഈ സിനിമ ഒരു അംഗീകാരമാണു  ശ്രീ സന്തോഷ് പണ്ടിറ്റിൻ.. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.

സെക്കന്‍സ് film review


To read full review
http://www.lifestylekeralam.com/seconds_review.


കഴിഞ്ഞ രണ്ട് ആഴ്ച്ചകളില്‍ ഇറങ്ങിയ ജയസൂര്യ ചിത്രങ്ങള്‍ മൂക്കും കുത്തി വീണത് ഏറ്റവുമധികം ബാധിക്കുക ഈ സിനിമയെ ആയിരിക്കും. മികച്ച സിനിമ ആയിട്ട് കൂടി പ്രേക്ഷകര്‍ ഈ സിനിമ കാണാന്‍ മടിച്ചാല്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ സിനിമകളുടെ ലിസ്റ്റിലേയ്ക്ക് ഒരെണ്ണം കൂടി ചേര്‍ക്കപ്പെടും. 

മത്തായി എന്ന കുഴപ്പക്കാരന- Film review


To read full review
http://www.lifestylekeralam.com/maththayi_kuzhappakkaranalla.html
ഒരോരുത്തര്‍ക്കും ഒരോ പണി പറഞ്ഞിട്ടുണ്ട്. അത് മര്യാദയ്ക്ക് ചെയ്യുക അറിയാന്‍ വയ്യാത്ത പണിക്ക് പോകാതിരിക്കുക എന്നാല്‍ ഇവിടെ അറിയാവുന്ന പണിയൊട്ട് വൃത്തിയായി ചെയ്തതുമില്ല അറിയാന്‍ മേലാത്ത പണി ചെയ്ത് കുളമാക്കുകയും ചെയ്തു. രചന സംവിധാനം: അക്കു അക്ക്ബര്‍.

ഏയ്ഞ്ചല്‍സ് - film review


To read full review
http://www.lifestylekeralam.com/angels_film_review.html
അന്യഭാഷകളില്‍ നിന്ന് പ്രമേയങ്ങള്‍ സ്വീകരിച്ച് അതിനു മലയാളീകരിച്ച വ്യാഖ്യാനങ്ങള്‍ കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഒരു കൊറിയന്‍ പടത്തിലൂടെ സിനിമക്കാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.. അതു കൊണ്ട്
തന്നെ കുറ്റകൃത്യം നീതികരിക്കപ്പെടുമ്പോള്‍ കുറ്റവാളിയും
നീതികരിക്കപ്പെടുമെന്നുള്ള സന്ദേശം നല്‍കി സിനിമ അവസാനിക്കുമ്പോള്‍ മെമ്മറീസ് ഓഫ് മര്‍ഡറര്‍ പോലുള്ള വിദേശ സിനിമകളുടെ നിലവാരത്തിലേയ്ക്ക് കഥാപരമായി മലയാള സിനിമ ഉയരുന്നത് കണ്ട് നമുക്ക് അഭിമാനിക്കാം..

മൈലാഞ്ചി മൊഞ്ചുള്ള വീട് - Film Review


To read full review
http://www.lifestylekeralam.com/mailanchi_monchulla_veed_film_review.html
ഉദയ് കൃഷ്ണ സിബി കെ തോമസ് സിനിമകള്‍ എത്ര നിലവാരമില്ലാത്തതാണെങ്കിലും അത് കണ്ട് പൊട്ടിച്ചിരിച്ച് ആസ്വദിക്കാന്‍ വരുന്ന ലക്ഷക്കണക്കിനു പ്രേക്ഷകര്‍ കേരളത്തിലുണ്ട്. മായാമോഹിനിയും ശൃഗാരവേലനും കാര്യസ്ഥനുമൊക്കെ  മെഗാഹിറ്റുകളാക്കിയ അത്തരം പ്രേക്ഷകര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും. അല്ലാത്തവര്‍ ദയവ് ചെയ്ത് പണവും സമയവും നഷ്ടപ്പെടുത്താതിരിക്കുക. രണ്ടും വിലപ്പെട്ടതാണു.

ഡോൾഫിൻ - Film Review


To read full review
http://www.lifestylekeralam.com/dolphin_bar_film_review.html
അമ്മ, ഭാര്യ, സഹോദരി, അന്യസ്ത്രീ ഇവരൊക്കെ തമ്മിലുള്ള സാമ്യം എല്ലാവരും പെണ്ണുങ്ങളാണു അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല എന്ന് കരുതുന്നവർ ദയവ് ചെയ്ത് ഈ സിനിമയ്ക്ക് പോകരുത്.. ഈ സിനിമ നിങ്ങളിൽ യാതൊരു വിധത്തിലുമുള്ള ചലനവും ഉണ്ടാക്കാൻ പോകുന്നില്ല.

ലാൽ ബഹദൂർ ശാസ്ത്രി- Film Review


To read full review
http://www.lifestylekeralam.com/lal_bahadur_shastri.html

എല്ലാ ദിവസവും തിയറ്ററിൽ പോയി സിനിമ കാണണ്ണം എന്ന് നിർബന്ധ ബുദ്ധിയുള്ളവർക്ക് തീർച്ചയായും കാണാം..!

ഒരു കൊറിയൻ പടം - Film review



പാവങ്ങളുടെ ദുൽഖർ സല്മാൻ എന്നറിയപ്പെടുന്ന ശ്രീ മക്ബൂൽ സല്മാൻ നായകനായി അഭിനയിച്ച സിനിമയാണു ഒരു കൊറിയൻ പടം. ഇതിന്റെ ട്രെയിലർ കണ്ടതിൽ നിന്നും ഇത് മലയാള സിനിമയിൽ ഇന്ന് വ്യാപകമായി നില നിൽക്കുന്ന സിനിമ കഥ മോഷണത്തിനെതിരെയുള്ള ഒരു സംരംഭം ആണു എന്ന് ധരിച്ചു വെച്ചതിന്റെ അടിസ്ഥാനത്തിലാണു ഈ സിനിമ കാണാം എന്ന് തിരുമാനിക്കുന്നത്. തിയറ്ററിൽ മിനിമം 10 പേരു പോലുമില്ലാതിരുന്നത് കൊണ്ട് ഷോ നടത്താൻ സാധ്യമല്ല എന്ന തിയറ്ററുകാരുടെ വാശി 10 മത്തെ ആളു കൂടി വന്നതോടെ അവസാനിക്കുകയും സിനിമ ആരംഭിക്കുകയും ചെയ്തു.

കിഷോർ എന്ന സഹസംവിധായകൻ ഒരിക്കൽ വോൾവോ ബസിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തിരുന്ന ജെവ (ലെവ, ജിവ ജബ അങ്ങനെ എന്തരോ ഒരു പേരു) എന്ന പെൺകുട്ടിയെ ഒന്ന് വളയ്ക്കാൻ നോക്കുകയും ജെവ കിഷോറിനെ അടിയ്ക്കുകയും ചെയ്യുന്നു. പിന്നീട് കിഷോർ ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് ജെവയെ കാണുകയും സോറി പറയുകയും അങ്ങനെ പ്രേമമാവുകയും ചെയ്യുന്നു. ജെവ കോടീശ്വരി ആയത് കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്ത് വിജയിപ്പിച്ചാലെ തന്റെ മകളെ കെട്ടിച്ചു തരികയുള്ളു എന്ന് ജെവയുടെ അഛൻ പറയുന്നു. ജെവ കിഷോറിനു ഒരു കെട്ട് പേപ്പറും വാങ്ങി നേരെ ഒരു ഹോട്ടലിൽ റൂമെടുത്ത് കൊടുത്ത് തിരകഥ എഴുതാൻ പറയുന്നു.. (നമ്മുടെ രാഘവൻ ചേട്ടനെ കൊണ്ട് എഴുതിയ്ക്കാൻ നോക്കിയ പോലെ.) അങ്ങനെ കിഷോർ എഴുത്ത് തുടങ്ങുന്നു. പക്ഷെ ഒരു കഥയും ശരിയാവുന്നില്ല. ഇതിനിടയ്ക്ക് കിഷോറിനെ കാണാൻ നകുലൻ എന്ന ഒരാൾ എത്തുന്നു. പുള്ളിക്കാരൻ പണ്ടേ സിനിമകൾക്കൊകെ കഥയെഴുതിയുട്ടുള്ള ആളാണു. പക്ഷെ മറ്റുള്ളവർക്കാണു എന്നു മാത്രം. പിന്നീട് സർക്കാർ സർവീസ്സിൽ ജോലി കിട്ടുന്നതോടെ സിനിമ വിടുന്നു. പക്ഷെ ഇപ്പോൾ അയാളുടെ മകൾക്ക് ഒരു ഓപ്പറേഷൻ ആവശ്യമായി വന്നത് കൊണ്ട് പണമുണ്ടാക്കാനായി ഒരു സ്ക്രിപ്റ്റ് എഴുതി കൊണ്ട് വന്നതാണു. രണ്ട് ലക്ഷം രൂപ കൊടുത്താൽ സ്ക്രിപ്റ്റ് അയാൾ കൊടുക്കും. പേരു പോലും വെയ്ക്കണ്ട. ടേണിംഗ് പോയിന്റ് എന്ന നകുലന്റെ സ്ക്രിപ്റ്റ് അതിഗംഭീരമായിരുന്നു. നിർമ്മാതാവിനു ഇഷ്ടപ്പെട്ടതോടെ കിഷോർ ആ സിനിമ സംവിധാനം ചെയ്തു. സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേന്ന് ജെവയുടെ വീട്ടുകാർ ജെവയെ വീട്ടു തടങ്കലിലാക്കി വേറേ കല്യാണത്തിനു ഒരുക്കുന്നു. എന്നാൽ അതി സാഹസികമായി കിഷോർ ജെവയെ അവിടെ നിന്ന് കടത്തി കൊണ്ട് വരുന്നു. പിറ്റേ ദിവസം സിനിമ റിലീസ് ആയി സൂപ്പർ ഹിറ്റ് ആവുന്നു. എലാം സന്തോഷമയം.. സിനിമയുടെ വിജയാഘോഷത്തിന്റെ പാർട്ടി ഗംഭീരമായി നടന്നു. ആ പാർട്ടിയിൽ ക്ഷണിക്കപ്പെടാതെ വന്ന ഒരു അതിഥി ഉണ്ടായിരുന്നു. എല്ലാവരും പിരിഞ്ഞ് പോയതിനു ശേഷം കിഷോറിനെയും നിർമ്മാതാവിനെയും കണ്ട അയാൾ പറഞ്ഞ കാര്യം കേട്ട് രണ്ട് പേരും ഒരു പോലെ ഞെട്ടി...!!!! ശേഷം സ്ക്രീനിൽ.

ഈ സിനിമയുടെ സംവിധാനത്തെ കുറിച്ചോ അഭിനയത്തെ കുറിച്ചോ മറ്റ് സാങ്കേതിക വശങ്ങളെ കുറിച്ചോ ഒന്നും ഇവിടെ പരാമർശിക്കാൻ ഉദ്ദേശിക്കുന്നില്ല.. ഈ സിനിമ പറയാൻ ശ്രമിച്ച കാര്യങ്ങളിലൂടെ ആണു നമ്മൾ കണ്ണോടിക്കുന്നത്.

കാര്യം നമ്പർ 1: കൂടെയുള്ളവൻ നന്നാവരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ഒരോ ഒരു വർഗ്ഗമേഉള്ളുവത്രേ അതാണത്രേ സിനിമക്കാരു.
നമ്പർ 2: മലയാള സിനിമയിലെ പഴയകാല സംവിധായകർക്ക് ഇന്നത്തെ ന്യൂജനറേഷൻ സംവിധായകരെ കണ്ണെടുത്താൽ കണ്ടുകൂടത്രെ.. തരം കിട്ടിയാൽ പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്താൻ തക്കം പാർത്തിരിക്കുന്നവരാണത്രെ മലയാളത്തിലെ പഴയ സംവിധായകർ.
3: സ്വന്തമായി തലച്ചോർ ഉപയോഗിച്ച് സിനിമ ഉണ്ടാക്കാൻ അറിയാത്ത സിനിമക്കാരൊക്കെ പോയി ചാകണമത്രെ.
4: പുതിയ സംവിധായകർ കൊറിയൻ , ഇറാൻ പോലുള്ള വിദേശ സിനിമകൾ ഒന്നും കാണാറില്ലത്രെ.. അവർ ജീവിത ഗന്ധിയായ പച്ചയായ കഥകൾക്ക് വേണ്ടിയ്യുള്ള അലച്ചലിലാണത്രെ.. അതു കൊണ്ട് തന്നെ ഇനി ആരെങ്കിലും ഒരു വിദേശ സിനിമ മോഷ്ടിച്ച് തിരകഥയാക്കി കൊണ്ട് വന്നാലും അത് മോഷണമാണെന്ന് തിരിച്ചറിയാനുള്ള കഴിവ് പുതിയ സംവിധായകരിൽഇല്ലത്രേ..
5: വിദേശ സിനിമകൾ കോപ്പിയടിച്ച് അൾശീലം കുത്തി നിറച്ച് ന്യൂജനറേഷൻ സിനിമകൾ ഉണ്ടാക്കുന്നവരുണ്ടത്രെ.. അവരൊക്കെ കഞ്ചാവ് ടീമുകളുമാണത്രെ..
6: വിദേശ സിനിമകൾ മലയാളത്തിലേയ്ക്ക് കോപ്പിയടിയ്ക്കുന്നത് തെറ്റല്ലത്രെ.. മഹാഭാരതം, ഭഗവത് ഗീത , രാമായണം ബൈബിൾ ഇതിനൊക്കെ പല വ്യഖ്യാനങ്ങൾ ഉള്ള പോലെ ഒരേ കഥ പല ഭാഷകളിൽ എടുക്കുന്നതിനെ കോപ്പിയടി എന്നല്ല വ്യഖ്യാനം എന്നാണത്രെ പറയുക..
7: കൊറിയൻ സിനിമകൾ മലയാളത്തിലേക്ക് കോപ്പിയടിയ്ക്കുന്നത് ഒരിക്കലും തെറ്റല്ലത്രെ.. കാരണം കൊറിയക്കാർ ഇംഗ്ലീഷ് സിനിമകൾ കോപ്പിയടിച്ചിട്ടാണത്രെ സിനിമ ഉണ്ടാക്കുന്നത്8: കൊറിയക്കാർക്ക് അവരുടെ സിനിമകൾ കോപ്പിയടിക്കുന്നത് കുഴപ്പമിലത്രെ.. അത് മലയാളത്തനിമയോടെ തന്നെ എടുക്കണം എന്ന ഒരു ആഗ്രഹം മാത്രമാണത്രെ അവർക്കുള്ളത്...!!

ചുരുക്കി പറഞ്ഞാൽ മലയാള സിനിമയിലെ കോപ്പിയടിയ്ക്ക് കുടപിടിച്ച് കൊടുക്കാൻ വേണ്ടി എടുത്ത ഒരു സിനിമയായി പോയി കൊറിയൻ പടം.. ഒരുപാട് സാധ്യതകളുണ്ടായിരുന്ന ഒരു സിനിമയായിരുന്നു ശരിക്കും ഇത്. പക്ഷെ സധൈര്യം കോപ്പിയടി മാഫിയയെ എതിർക്കാനുള്ള ചങ്കൂറ്റം സംവിധായകനില്ലാതെ പോയി.. കാരണം എതിരാളികൾ ശക്തരാണു ഇന്നലെ വന്ന അന്വർ സാദിക്ക് മുതൽ സഞ്ജയ് ബോബി വരെ നീളുന്ന മഹാശ്രഖല. അവരൊടൊക്കെ എതിരിട്ട് മലയാള സിനിമയിൽ പിടിച്ച് നിൽക്കാം എന്ന വ്യാമോഹമൊന്നും സംവിധായകനില്ല. എങ്കിലും തന്റെ അമർഷം ഈ വാക്കുകളിലൂടെ സംവിധായകൻ പ്രകടിപ്പിക്കുന്നുണ്ട്.. "ഭ്രാന്തന്മാരുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട് പോയ ഒരുവനാണു ശരിക്കും ഭ്രന്തനായി മാറുന്നത്" പത്മാരാജനെ പോലെ ലോഹിതദാസിനെ പോലെ ജീവിത ഗന്ധിയായ സിനിമകൾ എഴുതുന്ന സിനിമക്കാരൊന്നും ഉണ്ടായില്ലെങ്കിലും സ്വന്തം ആശയങ്ങൾ സിനിമയാക്കാൻ കഴിവുള്ള നല്ല സിനിമക്കാർ മലയാള സിനിമയിൽ ഉണ്ടാവട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കാം. പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല. കാരണം മറ്റ് ഭാഷകളിൽ നിന്ന് കഥ എടുത്ത് അതിനെ മികച്ച രീതിയിൽ മലയാളത്തിലാക്കുന്ന സിനിമക്കാരെ മഹാന്മാരാക്കി വാഴ്ത്തുന്ന നാട്ടിൽ വ്യാഖ്യാനമെങ്കിൽ വ്യാഖ്യാനം അതെങ്കിലും നേരെ ചൊവ്വെ നടക്കട്ടെ..

Ps:ജോയ് മാത്യു ഈ സിനിമയിൽ ഉണ്ട്

ഓര്‍മയുണ്ടോ ഈ മുഖം-Film Review

To read full review
http://www.lifestylekeralam.com/ormayundo_ee_mukham_film_review.html
സംവിധായകന്‍ തന്നെ തിരകഥാകൃത്തായ ഈ സിനിമയ്ക്ക് 50 ഫസ്റ്റ് ഡേറ്റ്സിന്റെ കഥയുമായുള്ള സാമ്യം ചൂണ്ടി കാണിച്ച് ചെറുതാക്കാന്‍ ശ്രമിക്കുന്നവര് ഒന്ന് മനസ്സിലാക്കണം. ലോകത്ത് ഒരു കഥ ഒരാള്‍ക്ക് മാത്രമേ തോന്നാന്‍ പാടു എന്നൊന്നുമില്ലല്ലോ. 50 ഫസ്റ്റ് ഡേറ്റ്സിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് 2004 ല് തോന്നിയത് നമ്മുടെ തിരകഥാകൃത്തിനു 2014 ല് തോന്നി അത്ര തന്നെ

ലിറ്റില്‍ സൂപ്പര്‍ മാന്‍ - Film Review


To read full review

http://www.lifestylekeralam.com/little_super_man.html

മലയാള സിനിമയിലെ വരേണ്യവര്‍ഗത്തിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച്, തിരുവനന്തപുരം , കൊച്ചി ബെല്‍റ്റുകളുടെ എതിര്‍പ്പുകള്‍ തൃണവത്ഗണിച്ചു കൊണ്ട് വിനയന്‍ എടുക്കുന്ന സിനിമകള്‍ കണ്ട് പ്രോത്സാഹിപ്പിക്കേണ്ട ബാധ്യത മലയാള സിനിമ പ്രേക്ഷകര്‍ക്കുണ്ട്. കാരണം  ഇത്തരത്തില്‍ സിനിമ ചെയ്യാന്‍ വിനയന്‍ കഴിഞ്ഞാല്‍ പിന്നെ  കഴിവുള്ളത്  സന്തോഷ് പണ്ഡിറ്റിനു മാത്രമാണു എന്ന് തിരിച്ചറിയുമ്പോഴാണു വിനയന്‍ എന്ന സംവിധായകന്റെ സ്ഥാനം എത്ര ഉയരങ്ങളിലാണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്.

ഇയ്യോബിന്റെ പുസ്തകം Film Review


To read full review
http://www.lifestylekeralam.com/iyobinte_pusthakam_film_review.html
ആദ്യം വൃത്തിയായിട്ട് ഒരു ഒന്നര മണിക്കൂര്‍ പടമൊക്കെ എടുത്ത് വിജയിപ്പിച്ചിട്ട് പോരെ 2 മണിക്കൂര്‍ 40 മിനുറ്റിന്റെ സാഹസമൊക്കെ എന്നാരെങ്കിലും ചോദിച്ചാല്‍ മറുപടി ഒരു സ്ലോമോഷന്‍ തെറിയായിരിക്കുമോ എന്തോ..!!

വർഷം - Film Review




To read full review 

മമ്മൂട്ടി എന്ന നടനെ സ്നേഹിക്കുന്നവർക്ക് ഇതൊരു നല്ല സിനിമ എന്ന തോന്നലും നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ഇതൊരു ശരാശരി സിനിമയും വെറുതെ ഒരു സിനിമ കാണാം എന്ന് കരുതി വന്നവർക്ക് ഇതൊരു മോശം സിനിമയും ആയി തോന്നാം.

ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ - Film Review


ടമാര്‍ പഠാര്‍ - Film Review


ഈ സിനിമയാണു പൃഥ്വിരാജിനു യത്ഥാര്‍ഥ പരീക്ഷണം. ലോകത്ത് ഒരു നടനും തുടര്‍ച്ചയായി സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിയില്ല. പക്ഷെ മോശം സിനിമകളെ പോലും രക്ഷിച്ചെടുക്കാന്‍ സ്റ്റാര്‍ പവറുള്ള ചില നടന്മാര്‍ക്ക് കഴിയും. ഈ സിനിമ മലയാളത്തില്‍ വിജയിച്ചാല്‍ പൃഥ്വിരാജും തന്റെ അപ്രഖ്യാപിത എതിരാളിയായ നടന്റെ നിലവാരത്തിലേയ്ക്ക് താഴ്ന്നു എന്ന് തിരിച്ചറിയാം.
To read full review http://www.lifestylekeralam.com/tamar_padar.htmlടമാര്‍ പഠാര്‍

മണിരത്നം-film review


ണിരത്നം ഒരിക്കലും  ഒരു മണി നഷ്ടമാവില്ല.. എന്നിരുന്നാലും ഇത് കണ്ടില്ല എന്നു വെച്ചാല്‍ അതും ഒരു നഷ്ടമാവാന്‍ പോകുന്നില്ല..!!
To read full review
http://www.lifestylekeralam.com/manirathnam.html

വെള്ളി മൂങ്ങ- Film Review


താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും പേരുകള്‍ നോക്കി കൊണ്ട് മാത്രം സിനിമ കാണാന്‍ പോകുന്നു എന്ന് ദുഷ്പേരു മലയാളി സിനിമ പ്രേക്ഷകര്‍ മാറ്റിയെടുത്തേ മതിയാവു.. അതിന്റെ ആദ്യ പടി ഇതാ ഇവിടെ തുടങ്ങാം...!!!
To read full review
http://www.lifestylekeralam.com/vellimoonga_film_review.html

ഞാൻ - Film Review


നോവല്‍ വായനയിലൂടെ അനുഭൂതി കണ്ടെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ ഇഷ്ടപ്പെടും. പേപ്പര്‍ വായന പോലും അസഹ്യമായി തോന്നുന്നവര്‍ക്ക് തീര്‍ച്ചയായും ഈ സിനിമ ഒട്ടും ഇഷ്ടപ്പെടാന്‍ പോകുന്നില്ല..

To read full review
http://www.lifestylekeralam.com/njan.html

വില്ലാളി വീരന്‍- Film Review



എത്രത്തോളം മോശം അഭിപ്രായം വരുന്നുവോ അത്രത്തോളം വിജയമാകുന്ന പതിവാണു ദിലീപ് സിനിമകളുടേത്. എന്നാല്‍ അവതാരം ഒരു അപായ സൂചനയായിരുന്നു. അത് തിരിച്ചറിയാന്‍ കഴിയാതെ പോയത് ഈ സിനിമയെ ഒരു ബോക്സോഫീസ് ദുരന്തമാക്കും. ഇനിയും ഈ സിനിമ വിജയിച്ചാല്‍ ദിലീപാണു മലയാള സിനിമയിലെ രജനികാന്ത്.

അടിക്കുറിപ്പ്: ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഒരാളെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞാല്‍ അയാള്‍ക്കാണു ഈ വര്‍ഷത്തെ സഹനശക്തിക്കുള്ള നോബല്‍ സമ്മാനം.
To read full review
http://www.lifestylekeralam.com/villali_veeran.html

ഭയ്യ ഭയ്യ - film review


കുഞ്ചാക്കോയും ബിജുമേനോനും ഒരുമിച്ചഭിനയിച്ചാല്‍ മാത്രം സിനിമ വിജയിക്കില്ല എന്ന് മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും അവര്‍ ഇരുവരുമെങ്കിലും മനസ്സിലാക്കിയാല്‍ നന്ന്

To read full review..

http://www.lifestylekeralam.com/bhayya_bhayya.html 

സപ്തമശ്രീ തസ്കരഃ - Film review

ഓണത്തിനിറങ്ങിയ മറ്റ് എല്ലാ സിനിമകളും മോശമായത് കൊണ്ട് വിജയിക്കാൻ പോകുന്ന പടമല്ല സപ്തമശ്രീ. ഏത് മികച്ച ചിത്രത്തിനൊപ്പമിറങ്ങിയാലും സൂപ്പർ ഹിറ്റ് ആവാനുള്ള യോഗ്യത ഈ ചിത്രത്തിനുണ്ട്.ഈ ഓണത്തിനു കുടുംബത്തോടും കുട്ടുകാരോടുമൊത്ത് ആഘോഷിക്കാൻ ഒരു ചിത്രം.. ഈ തസ്ക്കരന്മാർ നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച..!

To read Full review

http://www.lifestylekeralam.com/sapthamashree_thaskaraha.html 

രാജാധിരാജ - Film review




മമ്മൂട്ടി ആരാധകർക്ക് ഇതൊരു ലോട്ടറിയാണു. അതു കൊണ്ട് തന്നെ ആധികാരിക വിജയം ബോക്സോഫീസിൽ നേടാൻ കഴിയില്ലെങ്കിലും ഓണത്തിനിറങ്ങുന്ന എല്ലാ സിനിമകളും പൊളിഞ്ഞാൽ ഇത് സൂപ്പർഹിറ്റ് ആവാൻ സാധ്യത ഉണ്ട്. ഒരു പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്താൻ 100 ഇൽ 100 മാർക്ക് വേണമെന്നില്ലലോ. ഒപ്പം എഴുതിയ മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയാൽ മാത്രം മതിയല്ലോ..


To read full review 
http://www.lifestylekeralam.com/rajathiraja.html

Peruchaazhi - Film Review


ഓണത്തിനു ചിരിച്ച് കളിച്ച് രസിച്ച് കുറച്ചധികം വളിപ്പും സഹിച്ച് പടം കാണാം എന്ന് താല്പര്യമുള്ളവര്‍ക്ക് പെരുച്ചാഴിയുടെ തുരപ്പന്‍ വേലകള്‍ കാണാം ആസ്വദിക്കാം. അല്ലാത്തവര്‍ ഇനി വരുന്ന പടങ്ങള്‍ക്കായി കാത്തിരിക്കുക..

Read full review
http://www.lifestylekeralam.com/peruchaazhi.html

മുന്നറിയിപ്പ് - Film review


To read full review click
http://www.lifestylekeralam.com/munnariyipp_film_review.hml


ഇതൊരു മസാല ചിത്രമോ ആളുകളെ ചിരിപ്പിച്ച് രസിപ്പിക്കുന്ന വിനോദ ചിത്രമോ അല്ല എന്നതാണു സിനിമ കാണാൻ പോകുന്നവർക്കുള്ള ആദ്യത്തെ മുന്നറിയിപ്പ്. അത്തരം കോമാളി ചിത്രങ്ങൾ മാത്രം ഇഷ്ടപ്പെടുന്നവർ ദയവ് ചെയ്ത് സിനിമയെ പറ്റി ചിന്തിക്കാതിരിക്കുക

Followers

 
Copyright 2009 b Studio. All rights reserved.