RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

അടി കപ്യാരെ കൂട്ട മണി. - Film Review


ക്ലൈമാക്സ് വരെ രസിച്ചിരുന്ന പ്രേക്ഷകര്‍ ക്ലൈമാക്സിനു ശേഷം ഇതെന്താപ്പോ ഇവിടെ നടന്നേ.. ഇന്നെന്താ വിഷുവാ..!!!
To read full review 
http://www.lifestylekeralam.com/adi_kapyare_kootta_mani_review.html 

2 കണ്ട്രീസ്. - Film Review


ഈ ചിത്രത്തിന്റെ റിലീസിനു മുന്‍പ് ഫേസ്ബുക്കില്‍ എനിക്കെതിരെ ഇത്തവണ അപവാദ പ്രചരണമൊന്നു ഉണ്ടായില്ലാ എന്ന് പോസ്റ്റിട്ട ദിലീപേട്ടനോട് ഒരു വാക്ക്. അപവാദ പ്രചരണങ്ങള്‍ കൊണ്ടല്ല താങ്കളുടെ സമീപകാല സിനിമകള്‍ പരാജയപ്പെട്ട് പോയത് . അത് വിജയിക്കാന്‍ അര്‍ഹത ഇല്ലാത്തത് കൊണ്ട് തന്നെയായിരുന്നു. 100 ശതമാനം പരാജയം അര്‍ഹിക്കുന്ന താങ്കളുടെ ചില സിനിമകള്‍ വരെ മെഗാഹിറ്റ് ആക്കിയിട്ടുള്ള മലയാളി പ്രേക്ഷകരെ ഇങ്ങനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത് ദിലീപേട്ടാ..! ഇതു പോലെയുള്ള നല്ല സിനിമകള്‍ തരു.. പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും..!! 

To read full review
http://www.lifestylekeralam.com/2_countries_film_review.html

ജോ & ദി ബോയ് - Film review


 if you can dream it you can do it, Try to be different
ഇങ്ങനെയുള്ള വൺ ലൈനർ ഉപദേശങ്ങൾ കേൾക്കാനായിരുന്നെങ്കിൽ വാട്ട്സ് അപ്പിലെ
കോണ്ടാക്ട്സിൽ ഉള്ളവരുടെ സ്റ്റാറ്റസ് നോക്കിയാൽ മതിയായിരുന്നല്ലോ എന്ന്..!!\
To read full review click
http://www.lifestylekeralam.com/jo_and_theboy_film_review.html

ചാര്‍ളി - Film review


നായകന്‍ - നായിക ഉടക്ക്, പ്രണയം , ഡ്യൂയറ്റ് സോംഗ്, വീട്ടുകാര്‍, കല്യാണം, കാതു കുത്ത്, ആശുപത്രി, ഓപറേഷന്‍..!! ഇതൊന്നുമില്ലാത്ത മലയാള സിനിമകള്‍..!! ചാര്‍ളി നടപ്പ് വ്യവസ്ഥകളെ പച്ചയ്ക് വെല്ലു വിളിക്കുന്നു..!! 
 
To read Full review click

Su Su Sudhee Valmeekam - Review


രാജമ്മ @ യാഹു - Film Review



ഇത്തരം സിനിമകൾക്ക് കൂവിയിലെങ്കിൽ പിന്നെ ഏതിനു കൂവണം എന്ന് മനോഭാവത്തോടെ
പ്രേക്ഷകർ തങ്ങളുടെ കർത്തവ്യം ഭംഗിയായി നിർവ്വഹിച്ചു.

To Read Full Review
http://www.lifestylekeralam.com/rajamma_@_yahoo_film_review.html

അനാർക്കലി - Film review



പൃഥ്വിരാജിന്റെ ഇപ്പോഴത്തെ ടൈം വെച്ച് മിനിമം ഒരു 20 കോടി രൂപയിൽ താഴെയാണു ഈ സിനിമ കളക്ട് ചെയ്യുന്നതെങ്കിൽ ഇതിനെ പരാജയ ചിത്രമായി പരിഗണിക്കണം എന്നതാണു അതിന്റെ ഒരിത്

To read full review

http://www.lifestylekeralam.com/anarkkali_film_review.html

BEN - Film Review



വിപിൻ  ആറ്റ്ലി. മലയാളസിനിമ കൃത്യമായി  ഫോളോ ചെയ്യുന്നവർക്കല്ലാതെ  അധികം  പ്രേക്ഷകർക്ക് സുപരിചിതമല്ലാത്ത പേരു. അറിയാത്തവർക്കായി പരിചയപ്പെടുത്താം കുറച്ച് കാലങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത തിയറ്ററുകളിൽ ദയനീയ പരാജയം ഏറ്റു വാങ്ങിയ ഹോമ്മിലി മീൽസ് എന്ന  മനോഹര ചിത്രത്തിന്റെ തിരകഥാകൃത്തും നായകനും.  ഹോമിലി മീൽസ് എന്ന  സിനിമ സിനിമയെ  ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. അവരുടെ കഥയാണു ആ ചിത്രം പറഞ്ഞു പോയത്. അതു  കൊണ്ട് തന്നെ സിനിമ ഇഷ്ടപ്പെടുന്ന ബഹുഭൂരിപക്ഷം  പ്രേക്ഷകർക്കും ആ സിനിമയോട് ശരിയായ രീതിയിൽ സംവദിക്കാൻ  കഴിയാതെ പോയി. 

എന്നാൽ ആദ്യ ചിത്രത്തിന്റെ പരാജയത്തിൽ തളരാതെ സംവിധാനത്തിലേക്കു കൂടി കൈവെച്ച് കൊണ്ട് വിപിൻ ഒരുക്കിയ സിനിമയാണു ബെൻ. ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച  റിലീസിനെത്തിയ  മലയാള  സിനിമകളിൽ ഒന്നായ സോൾട്ട് മാഗോട്രീയും ബെനും തമ്മിലുണ്ടായ  സാമ്യത    യാദൃശ്ചികം മാത്രമാകാം. സോൾട്ട് മാഗോട്രീയിൽ ഒരു വലിയ  സ്കൂളിൽ മകനെ  പഠിപ്പിക്കാൻ  ആഗ്രഹിക്കുന്ന  അതേ അമ്മ തന്നെയാണു  ബെനിലും ഉള്ളത്.  അമ്മയുടെ  ആഗ്രഹം പോലെ  ആ വലിയ സ്കൂളിൽ  അഡ്മിഷൻ കിട്ടുന്നിടത്ത് സോൾട്ട് മാഗോ ട്രീ അവസാനിച്ചെങ്കിൽ  അതിനു ശേഷമുള്ള  കാര്യങ്ങളാണു ബെനിൽ  പറയുന്നത്. 

 മുളവുകാട് എന്ന  സ്ഥലത്ത്  താമസിക്കുന്ന ചൗലോ ചേട്ടനും പ്ലമീനേടത്തിക്കും നാലു  മക്കളാണു.അതിൽ നാലമത്തേ ആളിന്റെ മകനായാണു ബെനിന്റെ ജനനം.  വീട്ടിലെ മറ്റ് കുട്ടികളായ ചക്കൂച്ചിയോടും ചാമിയോടുമൊപ്പം കളിച്ച് രസിച്ച്  ബെൻ അങ്ങനെ വലുതാവുന്നു. എന്നൽ  ബെനിന്റെ പഠിപ്പിൽ അവന്റെ  അമ്മ  തീരെ തൃപ്തയല്ല. ഗ്രാമത്തിലെ  സർക്കാർ സ്കൂളിൽ നിന്നും മാറ്റി നഗരത്തിലെ വലിയ  സ്കൂളിൽ പഠിപ്പിക്കണം  എന്നതാണു അമ്മയുടെ ആഗ്രഹം.  അതിനായി ഭർത്താവിനെ നിർബന്ധിച്ച്  ഗൾഫിലേക്ക് അയക്കുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്ന് മാറി നഗരത്തിൽ ഒരു ഫ്ലാറ്റ് വാടയ്ക്കക്ക്  എടുത്ത് ബെനും അമ്മയും താമസം മാറുന്നു. ബെനിനെ  വലിയ ഒരു സ്കൂളിൽ ചേർക്കുന്നു. സർക്കാർ സ്ക്കൂളിലെ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്ന  ബെനിനു പുതിയ  സിലബസും ചുറ്റുപാടുകളു താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. പതിയെ  ബെനിന്റെ ജീവിതം താളം  തെറ്റാൻ തുടങ്ങി.  

കണ്ട് പഴകിയ ശീലങ്ങളെയെല്ലാം മാറ്റി വെച്ച് ഒരു തകർപ്പൻ ഫസ്റ്റ് ഹാഫ് ആണു ബെനിന്റെത്.   എല്ലാ വിഭാഗം  ആളുകൾക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒന്ന്. ബെൻ ആയി  വേഷമിട്ട ജഹാംഗീറിനേക്കാളും മികച്ച് നിന്നത് ചാമിയായ  കൊച്ചുപയ്യനായിരുന്നു. സുരാജ്, ഛായാഗ്രഹകൻ ജിബു  ജേക്കബ്,  ബെനിന്റെ അമ്മയായി  വേഷമിട്ട നടി എന്നിങ്ങനെ ആദ്യപകുതി എല്ലാവരും  തകർത്ത് അഭിനയിച്ചു. സിനിമയുടെ  എല്ലാവശങ്ങളും  ഭംഗിയാക്കി മനസ്സിനു പരിപൂർണ്ണതൃപ്തി  നല്കുന്ന ഇടവേള. 

എന്നാൽ ഇടവേളയ്ക്ക് ശേഷം സകലതും തകിടം മറിഞ്ഞു. ബെനിന്റെ ജീവിതത്തിന്റെ താളം തെറ്റുന്നതിനോടൊപ്പം  സിനിമയുടെ താളവും തെറ്റുകയായിരുന്നു. ആദ്യപകുതിയിൽ കഥ പറയാനെടുത്ത ദൈർഘ്യം  സിനിമയ്ക്ക്  ആസ്വദകരമായെങ്കിൽ രണ്ടാം പകുതിയിലെ ഇഴച്ചിൽ അരോചകമായി തീരുകയാണ്ടായത്. അവസാനം ഹൃദയസ്പർശിയായ  ഒരു രംഗം പോലുമില്ലാതെ സിനിമയുടെ രണ്ടാം പകുതി അവസാനിക്കുമ്പോൾ ആദ്യ പകുതി നല്കിയ ആവേശം തണുത്തുറഞ്ഞു പോയിരുന്നു.

 വിപിൻ ആറ്റ്ലി എന്ന എഴുത്തുകാരനും സംവിധായകനും  പാതിയെ പാകപ്പെട്ടിട്ടുള്ളു എന്ന്  മനസ്സിലാക്കി തരും ബെൻ. എങ്കിലും വിപിൻ ആറ്റ്ലിയിൽ  പ്രതീക്ഷകൾ ഏറെയാണു. കാരണം. ഈ സിനിമയുടെ ഇടവേള  വരെയുള്ള സിനിമ അതിനുശേഷവും അതു പോലെ  ആയിരുന്നെങ്കിൽ ഒരു സൂപ്പർ ഹിറ്റ് മലയാളത്തിൽ പിറന്നേനെ.   വളർച്ചയുടെ പടവുകൾ ചവിട്ടി കയറി ഒരുനാൾ വിപിൻ അത് സാധിക്കുമെന്നു തന്നെ കരുതാം...!!


ഓഫ് ടോപിക്: ഈ സിനിമയുടെ വളരെ നല്ല അഭിപ്രായങ്ങൾ കേട്ടിട്ടാനു ഈ  സിനിമ കാണാൻ അങ്കമാലി കാർണിവലിൽ എത്തിയത്.  5.30ക്കുള്ളഷോക്ക് 5 മണിക്ക് എത്തിയപ്പോൾ കൗണ്ടറിലെ പയ്യൻ  പറഞ്ഞു ബെൻ ഇല്ല എന്നു. എന്ത് കൊണ്ട് ഇല്ല എന്നു ചോദിച്ചപ്പൊൾ മിനിമം 10 പേർ എങ്കിലും ഉണ്ടെങ്കിലെ കളിക്കു നിർബന്ധമാണേൽ വെയിറ്റ് ചെയ്യു എന്ന് മറുപടി. അത്  ന്യായം. പക്ഷെ  വരുന്നവരോട് മുഴുവൻ  ബെൻ ഇല്ലന്ന് പറഞ്ഞാൽ പിന്നെങ്ങെനെ 10 പേർ ആവും എന്ന  ന്യായമായ ചോദ്യത്തിനു മുന്നിൽ  മൾട്ടിപ്ലക്സ്  സ്റ്റാഫിനു  ഉത്തരം  മുട്ടി. കുറച്ച് നേരത്തെ തർക്കത്തിനു ശേഷം മുതലാളിയെ  ഫോണിൽ ബന്ധപ്പെട്ട സ്റ്റാഫിനു  “എങ്കിൽ പിന്നെ കളിച്ചു തുല” എന്ന മറുപടി കിട്ടിയത് കൊണ്ടാവണം 5 പേർക്ക് വേണ്ടി സിനിമ ഇടാൻ അവർ തയ്യറായി.   
സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ അപ്പോഴെ പറഞ്ഞതല്ലേ  എന്ന  മുഖഭാവവുമായി ആ  സ്റ്റാഫ് നില്പുണ്ടായിരുന്നു. സത്യത്തിൽ  മേലുദ്യോഗസ്ഥന്റെ ആഞ്ജ അനുസരിക്ക മാത്രം ചെയ്ത ആ പയ്യനോട് മന:സ്താപം തോന്നി. ഫേസ്ബുക്കിൽ ഈ സിനിമയുടെ വാഴ്ത്തി പാടലുകൾ സത്യമാണെന്ന് വിശ്വസിച്ച് ഒരു നല്ലസിനിമയെ നശിപ്പിക്കാനുള്ള തിയറ്ററുകാരുടെ നെറികെട്ട നീക്കത്തിനെതിരെ പതഞ്ഞു പൊങ്ങിയ  ധാർമിക  രോഷം ആയിരുന്നു കൂട്ടുകാരാ എന്നു കണ്ണുകൾ കൊണ്ട് പറഞ്ഞ് പുറത്തിറങ്ങി. എന്നാലും ബെൻ ഇല്ല  എന്ന് അവൻ പറയരുതായിരുന്നു...!!!!!!!

സോള്‍ട്ട് മാഗോ ട്രീ - Film Review


 മറ്റൊരു വെള്ളി മൂങ്ങ പ്രതീക്ഷിച്ച് പോവരുത്. ഇടയ്ക്ക് വെച്ച് തിയറ്ററില്‍ നിന്ന് ഇറങ്ങി ഓടേണ്ടി വരും. ജാഗ്രതൈ
To Read Full review Click 

http://www.lifestylekeralam.com/salt_mango_tree.html

റാണി പത്മിനി - Film review


സത്യത്തില്‍ ഇതൊരു സ്ത്രീപക്ഷ സിനിമയാണു. എന്നു വെച്ചാല്‍ പുരുഷമേധാവിത്യത്തിനു എതിരെ പടവാളെടുക്കുന്ന സിനിമ എന്നല്ല അര്‍ത്ഥം. ഒരു സ്ത്രീക്ക് വീട്ടിലിരുന്നാല്‍ ഉണ്ടാവുന്ന കുഴപ്പങ്ങളെ റോഡിലുമുണ്ടാകു എന്നും ചെറുപ്പത്തില്‍ നല്ല അടക്കവും ഒതുക്കുവുമുള്ള കുട്ടി എന്ന് ആരെങ്കിലും പുകഴ്ത്തിയാല്‍ സന്തോഷിക്കരുത് അത് ചിറകുകള്‍ ഒതുക്കി വെക്കാനുള്ള കല്പനയാണു ചിറക് വിടര്‍ത്തിയാലല്ലോ പറക്കാന്‍ പറ്റു. എന്നും സ്ത്രീകളെ ഓർമ്മപ്പെടുത്തുന്ന ചിത്രം.
To read Full review
http://www.lifestylekeralam.com/rani_padmini.html

കനൽ - Film Review


സത്യത്തിൽ ജീവിതം ഒരു നേരമ്പോക്കാണു. അതിൽ ഓർമ്മകളില്ലാതിരുന്നാൽ..!! അതു കൊണ്ട് ഈ സിനിമ കണ്ട കാര്യം അങ്ങ് മറന്നു കളഞ്ഞേക്കാം.. ആ വിഷമമങ്ങ് മാറട്ടെ..!!   
to read full review
http://www.lifestylekeralam.com/kanal_film_review.html

Lord Livinstone 7000 Kandi - Film Review


അമര്‍ അക്ബര്‍ അന്തോണി - film review


 കടുത്ത തണുപ്പിലും പ്യാരിലാല്‍ വിയര്‍ത്ത് ഒഴുകി

വീണ്ടും തന്റെ കണക്ക് കൂട്ടലുകള്‍ പിഴച്ചിരിക്കുന്നു

അതിരാവിലെ എണീറ്റ്‌ പ്രിത്വിരാജ് പടത്തിനു  റിവ്യുവും 

എഴുതി ഉണ്ടാക്കി പടം കാണാന്‍ തിയ്യറ്ററില്‍ എത്തി പടം 

കഴിഞ്ഞ ഉടന്‍ റിവ്യു ഫേസ്ബുക്കിലും സിനിമ ഫോറങ്ങളിലും 

പോസ്റ്റ് ചെയ്യാന്‍ രാമന്‍ലാലിനെ എര്‍പ്പാടും ചെയ്ത് ഇവിടെ 

എത്തിയതാണ്. സിനിമ കഴിയുന്ന നേരം ആയപ്പോള്‍ മുതല്‍ 

രാമന്‍ലാല്‍ ഫോണ്‍ വിളിക്കാന്‍ തുടങ്ങിയതാണ്‌ പ്യാരി 

മൊബൈല്‍ സൈലന്റ് ആക്കി വെച്ചു അല്ലാതെന്ത് ചെയ്യും

ഹൃദയ ഭേദകമായ ആ വാര്‍ത്ത താന്‍ എങ്ങനെ രാമനോട് 

പറയും. ഒന്ന് പൊട്ടികരയാന്‍ പ്യാരിക്ക് തോന്നി
.. !!!

To read full 

http://www.lifestylekeralam.com/amar_akbar_antony.html

പത്തേമാരി - Film review


ഉച്ച സമയം പത്തേമാരി കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങി വരുംമ്പോള്‍ മനോജിന്റെ ഫോണ്‍ ശബ്ദിച്ചു. .
മനോജ് : ആ അളിയാ ഒന്നും പറയണ്ടാ.. പടം കാണാന്‍ കേറിയേക്കായിരുന്നു. പത്തേമാരി.. ഞാനും രാജീവും ഉണ്ട്. ഓക്കെ. എന്തോന്നടാ,, ഒരു മാതിരി കോപ്പിലെ പടം. (ചിരിക്കുന്നു) നമ്മുടെ നാടോടി കാറ്റിലെ ഗഫൂര്‍ക്കാ ദോസ്തിന്റെ ഉരു ഇല്ലേ.. ആ മാമുക്കോയയുടെ.. കാലിഫോര്‍ണിയാ വഴി പോകുന്ന ദുബായ് കടപ്പുറം വഴി തിരിച്ചു വിടുന്ന ഉരു. ആ ഉരുവില്‍ കയറി മമ്മൂട്ടി ദുബായില്‍ എത്തുന്നു.. എന്നിട്ടെന്താ.. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുബത്തെ ഒരു കരപറ്റിക്കും. എല്ലാവര്‍ക്കും കാശ് മാത്രം മതി. മമ്മൂട്ടിയാണേല്‍ ഇവിടെ വാര്‍ക്ക പണി ചെയ്താ കാശ് ഉണ്ടാക്കുന്നെ അതൊന്നും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അറിയില്ലല്ലോ.. എന്നിട്ടെന്താവാനാ.. ലാസ്റ്റ് എല്ലാ ഗള്‍ഫ്കാരെയും പോലെ അങ്ങനങ്ങ് തീരും.. ഒരു മാതിരി സെന്റി പടം. ഓ മമ്മൂട്ടി കുഴപ്പല്യാ.. ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല. ഡിവിഡി ഇറങ്ങുമ്പോള്‍ കണ്ടാല്‍ മതി (ഫോണ്‍ വെയ്ക്കുന്നു. മനോജിന്റെ സംഭാഷണം മുഴുവന്‍ കേട്ടിരുന്ന രാജീവിന്റെ മുഖത്ത് വിവിധ ഭാവങ്ങല്‍ മിന്നിമറയുന്നത് മനോജ് കണ്ടു.)
മനോജ് : എന്തുവാടാ.. നിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നല്ലോ അതിനു മാത്രം എന്താടാ ഈ സിനിമയില്‍ ഉള്ളത്..
തുടർന്ന് വായിക്കാൻ

http://www.lifestylekeralam.com/pathemari.html

സൈഗാൾ പാടുകയാണ് - Film Review





ഷൈൻ ടോം ചാക്കോക്ക് ഒരു തുറന്ന കത്ത്
വല്ലാത്ത കുറ്റബോധത്തോടെ ആണ് ഈ കത്ത് എഴുതുന്നത്‌. ഇന്ന് താങ്കൾ അഭിനയിച്ച സൈഗാൾ പാടുകയാണ് എന്ന സിനിമ കണ്ടു. സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ ചില കാരണങ്ങളാൽ താങ്കളോട് അകാരണമായ ദേഷ്യം അനുഭവപെടുകയും എന്നാൽ സിനിമ അവസാനിച്ചപ്പോൾ ആ ദേഷ്യമെല്ലാം പമ്പ കടന്ന് താങ്കളൊരു വലിയ മനുഷ്യൻ ആണെന്ന സത്യം ബോധ്യപെടുകയും ചെയ്തു. ഇനി എന്തിനാണ് താങ്കളോട് ദേഷ്യം തോന്നിയതും എങ്ങിനെയാണ് അത് മാറിയതും എന്ന് വ്യക്തമാക്കാം
To read Full review 
http://www.lifestylekeralam.com/saigal_padukayanu.html

ലൈഫ് ഓഫ് ജോസൂട്ടി - Film Review


Life Of Josutty -  Film Review (പകല്‍ മലയാളത്തിലെ പ്രശസ്ത സംവിധായകന്റെ വീട്. തന്റെ സ്വകാര്യ മുറിയില്‍ ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവല്‍ വായിച്ചു കൊണ്ടിരിക്കുന്ന സംവിധായകന്‍. മുറിയിലേക്ക് അസിസ്റ്റന്റ് കടന്നു വരുന്നു)
അസിസ്റ്റന്റ്: സാര്‍ എല്ലാരും ചോദിക്കുന്നു.
സംവിധായകന്‍: ( നോവലില്‍ നിന്ന് കണ്ണെടുക്കാതെ) എന്ത് ചോദിക്കുന്നു.
അസിസ്റ്റന്റ് : നമ്മുടെ അടുത്ത പടം എന്താണു തുടങ്ങാത്തെന്നു..
തുടർന്ന് വായിക്കാൻ
http://www.lifestylekeralam.com/josutty.html

കോഹിനൂർ - Film Review

ബൈസിക്കിൾ തീവ്സ് പോലെയുള്ള മറ്റൊരു സിനിമ എന്നതിൽ കവിഞ്ഞ് മറ്റൊന്നും സ്വന്തമായി നിർമ്മിച്ച ഈ സിനിമ ആസിഫ് അലിയ്ക്കായി അവശേഷിപ്പിക്കുന്നില്ല എന്നതാണു വസ്തുത
To read Full review 
http://www.lifestylekeralam.com/kohinoor.html

ഞാൻ സംവിധാനം ചെയ്യും - Film Review


ആദ്യമൊരു വല്ലാത്ത മരവിപ്പായിരുന്നു. പിന്നീട് അത് മാറി മറ്റൊരു തലത്തിലേക്ക് വന്നു. ചിത്തഭ്രമത്തിന്റെ പലസ്റ്റേജുകൾ നമ്മൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ഭയാനകമായ ഒരു വേർഷ്യൻ ഇതാദ്യാ.. എന്ന് പറയുന്നത് പോലെ സീറ്റ് കുത്തികീറാനും മുൻപിലെ സീറ്റ് ചവിട്ടി പൊളിക്കാനും സ്ക്രീൻ വലിച്ചു കീറാനും ഒക്കെ തോന്നിയെങ്കിലും മാന്യതയുടെ മൂട് പടം അണിഞ്ഞിരിക്കുന്നത് കൊണ്ടും വീണ്ടും അതേ തിയറ്ററിലേക്ക് വരണം എന്നത് കൊണ്ടും ആളിക്കത്തിയ രോഷത്തെ കടിച്ചമർത്തി സഹിച്ചിരുന്നു..
To read Full review 
http://www.lifestylekeralam.com/njn_samvidhanam_cheyyum_film_review.html

എന്ന് നിന്റെ മൊയ്തീൻ. -Film Review


 ന്യൂനപക്ഷ സമുദായത്തിലെ ഒരു പുരുഷൻ ഭൂരിപക്ഷ സമുദായത്തിലെ ഒരു
പെണ്ണിനെ പ്രേമിച്ചാലോ കല്യാണം കഴിച്ചാലോ അത് ദേശീയോദ്ഗ്രദനമാണു. എന്നാൽ
ഭൂരിപക്ഷ സമുദായത്തിലെ ഒരു പുരുഷൻ ന്യൂനപക്ഷ സമുദായത്തിലെ ഒരു പെണ്ണിനെ
സ്നേഹിച്ചാലോ കല്യാണം കഴിച്ചാലോ അത് ദേശീയ കലാപമാണു എന്ന് കേട്ടിട്ടുണ്ട്
എന്നാൽ  ഇത് തിരിച്ചായാലും കലാപം പൊട്ടിപുറപ്പെടുന്ന ഇന്നിന്റെ ലോകത്ത്
വെളിച്ചം വിളക്കന്വേഷിക്കട്ടെ..!!
To read Full review 
http://www.lifestylekeralam.com/ennu_swantham_mideen.html

കുഞ്ഞിരാമായാണം - FILM REVIEW


ന്യൂ ജനറേഷൻ പിള്ളേരുടെ കളിയിലും ഹീറോയിസം കാണിക്കാൻ സീനിയേഴ്സ് തന്നെ വേണം.. അതാണു മനോഹരൻ..!!!!
To read full review click
http://www.lifestylekeralam.com/kunjiramayanam_film_review.htmlകുഞ്ഞിരാമായാണം

ഡബിൾ ബാരൽ - Irrattakuzhal


സംവിധായകന്‍: അപ്പോ ഞാന്‍ കഥ പറയാന്‍ പോകുകയാണു ഒരു കാര്യം ആദ്യമേ പറയാം ഇടയ്ക്ക് കയറി സംസാരിക്കരുത് എനിക്കതിഷ്ടമല്ല.
നടനും മുതലാളിയും: OK.
സംവിധായകന്‍: ഈ കഥ ആരംഭിക്കുന്നത് കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പാണു. അന്നു മനുഷ്യന്‍ ഉണ്ടായിട്ട് പോലുമില്ല. അപ്പോള്‍ അന്യഗ്രഹത്തില്‍ നിന്ന് രണ്ട് രത്നങ്ങള്‍ ഭൂമിയില്‍ വന്ന് പതിക്കുന്നു. ഒരെണ്ണം തീയുടെ കളറുള്ള ലൈല മറ്റേത് രക്തത്തിന്റെ നിറമുള്ള മജ്നു.
മുതലാളി: അപ്പോ മുംതാസോ?
സംവിധായകന്‍: (ദേഷ്യത്തില്‍) ഇയ്യാളോട് പുറത്ത് പോവാന്‍ പറ. ഇയാളിവിടെ ഇരുന്നാല്‍ ഞാന്‍ കഥ പറയില്ല.
മുതലാളി: സോറി.
സംവിധായകന്‍: പറ്റില്ല. ഗെറ്റ് ഔട്ട്
നടന്‍ (പതിയെ സംവിധായകന്റെ ചെവിയില്‍): അങ്ങേരാണു കാശ് മുടക്കുന്നത് ഇറക്കി വിട്ടാല്‍ പിന്നെ പടം നടക്കില്ല അവിടിരിക്കട്ടെന്നെ..

To Read Full
http://www.lifestylekeralam.com/double_barrel_film_review.html

ജമ്നാപ്യാരി - film review


വാസൂട്ടന്‍ വിചാരിച്ചത് എന്തും നടക്കും..!! നടന്നില്ലെങ്കില്‍.. ?? നടക്കുന്നത് വിചാരിക്കും.. So Simple...!!!

To read full review

http://www.lifestylekeralam.com/jamna_pyari_film_review.html

ഉട്ടോപ്യയിലെ രാജാവ് - Film review


കൊക്രാങ്ങരി എന്ന ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത് കൊക്രാങ്ങരിയിലെ മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ ആയ പരമേശ്വരന്‍ പിള്ളയുടെ പ്രതിമയും യേശു ക്രിസ്തുവിന്റെ പ്രതിമയും പിന്നെ പരമേശ്വരന്‍ പിള്ള മരിച്ചപ്പോള്‍ സര്‍ക്കാര്‍ പൊട്ടിച്ച ആചാര വെടിയേറ്റ്‌ ദിവഗതനായ് പോയ ഒരു കാക്കയുടെ മകനും കൂടി കഥ പറയുകയാണ്‌..!! ഉട്ടോപ്യയിലെ രാജാവിന്റെ കഥ

To read full review 

http://www.lifestylekeralam.com/uttopiyayile_rajav_review.html

ലോഹം - Film Review


ഇനിയൊരിക്കലും മാസ് സിനിമ എഴുതില്ല എന്ന് പ്രതിഞ്ജ എടുത്ത ഒരു തിരകഥകൃത്താണു രഞ്ജിത്ത്. അതു കൊണ്ട് തന്നെ അത്തരം സീനുകളില്‍ മനഃപൂര്‍വ്വം ഒരു അടക്കം പാലിക്കുന്നത് കാണാം. അങ്ങിനെയെങ്കില്‍ പിന്നെ എന്തിനു ഇങ്ങനെ ഒരു സിനിമ എന്നൊന്നും ചോദിക്കരുത്. കണ്ണില്‍ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടു എന്ന് പറഞ്ഞാല്‍ മതി..! ഇതിലും വലുത് എന്തോ വരാനിരുന്നതാ.. !!!
To read full review
http://www.lifestylekeralam.com/loham_film_review.html

ജിലേബി. Film Review


അങ്ങിനൊരു സാധനം ഈ സിനിമയിൽ ഇല്ല പിന്നെ എങ്ങിനെ സിനിമയെടുത്തു എന്ന ചോദ്യത്തിനു ഉത്തരമാണ് ജിലേബി.

To read full review
http://www.lifestylekeralam.com/jilebi.html

രുദ്രസിംഹാസനം - Film Review

സുരേഷ്  ഗോപിയ്ക്ക് ഇനീഷ്യൽ പുൾ പോയി എന്ന് പരിഹസിക്കുന്നവരൊക്കെ ചെവിയേൽ നുള്ളിക്കോ വരുന്നുണ്ട് സംസ്ഥാനം. കേരളം ഇളകി മറിയും... സരിത ഉണ്ടല്ലോ...!!!

To read Full review 

http://www.lifestylekeralam.com/rudra_simhasanam.html

അയാള് ഞാന്‍ അല്ല - Film Review


രഞ്ജിത്തിനു കഥ ഇപ്പോള്ആണു തോന്നിയതെങ്കില്സാക്ഷാല്വിനയന്സിനിമ എടുത്ത് തുടങ്ങിയതേ കഥ വെച്ചിട്ടാ,.  പിന്നെയാണു ഒരു കാട്ടിലെ തടിയും തേവരുടെ ആനയും....!!!

http://www.lifestylekeralam.com/ayalnjanalla.html

Love 24 x 7 - Film Review


Kl - 10 Pathu - Film Review

madhuranaranga - Film review

അച്ച ദിൻ - Film Review


: നല്ലൊരു സംവിധായകന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ സൂപ്പര് ഹിറ്റ്‌ ആകുമായിരുന്ന ചിത്രം എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ ഓര്ക്കുക  നല്ലതെന്ന് പറയുമ്പോൾ മിനിമം ഒരു ഷങ്കർ എങ്കിലും വേണ്ടി വരും.

To read full review 
http://www.lifestylekeralam.com/acha_din.html

തിങ്കള്‍ മുതല്‍ വെള്ളി വരെ..!! -Film Review


പ്പോ പറഞ്ഞ് വരുമ്പോള്‍ സീരിയലുകാരെ കളിയാക്കി കൊണ്ടുള്ള ഒരു മലയാള സിനിമ ആണോ ഇതെന്ന് ചോദിച്ചാല്‍ അല്ല. ഇനി സീരിയലുകാരെ മഹത്ത്വവത്കരിച്ചു കൊണ്ടുള്ള ഒരു സിനിമയാണോ ഇതെന്ന് ചോദിച്ചാല്‍ അതുമല്ല. ഇനി ഈ സിനിമ സീരിയലുകള്‍ കാണുന്നതിന്റെ നല്ല വശങ്ങളും ചീത്തവശങ്ങളും ചര്‍ച്ച ചെയ്യുന്ന ഒന്നാണോ എന്ന് ചോദിച്ചാല്‍ അല്ലേ അല്ല. പിന്നെ എന്താണു ഈ സിനിമ എന്ന ചോദ്യത്തിന്റെ ഉത്തരം

To Read Review click

http://www.lifestylekeralam.com/thinkal_muthal_velli_vare.html

നിര്‍ണായകം Film Review


മനോഹരമായ ഗാനങ്ങളും റൊമാന്‍സും നൊസ്റ്റാള്‍ജിയയുമൊന്നില്ല എന്ന കാരണം കൊണ്ട് നിര്‍ണായകം പരാജയപ്പെടുകയാണെങ്കില്‍ ബോബി സഞ്ജയ്ക്ക് അഭിമാനിക്കാം.. തങ്ങളെടുത്തത് കാലത്തിനു മുന്‍പേ സഞ്ചരിച്ച ഒരു സിനിമ ആയിരുന്നു എന്ന്..


To read Full review click
http://www.lifestylekeralam.com/nirnnayakam_film_review.html

ലുക്കാ ചുപ്പി - Film Review


ശരിയാണു ജയസൂര്യയാണു..!! ആഴ്ച്ചയിലാഴ്ച്ചയില്‍ പടമിറക്കി പ്രേക്ഷകരെ വെറുപ്പിക്കുന്നതുമാണു. അവസാനമിറങ്ങിയ കുമ്പസാരത്തിന്റെ പോസ്റ്റർ ശരിക്കൊന്നു മഴ നനയുന്നതിനു മുൻപേ അടുത്ത പടമെത്തി എന്നിട്ടും ലുക്കാ ചുപ്പി എന്ന പുതിയ ജയസൂര്യ പടം കാണാൻ തിരുമാനിച്ചത്

To read Full review click 

http://www.lifestylekeralam.com/lukka_chuppi.html

പ്രേമം - Film review


 #premama ഒരു യുവത്വകാലത്തിന്റെ ആഘോഷം മാത്രമല്ല ജീവിതം അത് മറ്റെന്തെക്കെയോ ആണു തീര്‍ച്ചയായും അത് മറ്റെന്തെക്കെയോ ആണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഈ മനോഹര സിനിമ ഏത് പ്രായക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാവുന്നതാണു. കാരണം പ്രണയത്തിനു പ്രായമില്ല മരണവുമില്ല..!!! 

To read Full review 

http://www.lifestylekeralam.com/premam_film_review.html

ഇവിടെ - Film Revie


n the end, only three things matter: how much you loved, how gently you lived, and how gracefully you let go of things not meant for you.

To Read Full Review click
http://www.lifestylekeralam.com/ivide_film_review.html

കുമ്പസാരം - Film Review


നായകന്‍ വിശ്വനാഥ്. കോയമ്പത്തൂരില്‍ മെക്കാനിക്കല്‍ എഞ്ചീനിയറിംഗിനു പഠിക്കുന്നു. പഠിക്കാന്‍ ബഹുമിടുക്കന്‍. സ്വല്പം പ്രേമവും ചുറ്റിക്കളിയുമൊക്കെ ഉണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം പെട്ടെന്നൊരുനാള്‍ വിശ്വനാഥനെ കാണാതാവുന്നു. ആര്‍ക്കുമറിയില്ല വിശ്വന്‍ എങ്ങോട്ട് പോയെന്ന്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വനാഥന്‍ തിരിച്ചു വരുന്നിടത്താണു കഥ തുടങ്ങുന്നത്. 

To read Full review click 
http://www.lifestylekeralam.com/kumbasaram.html

സര്‍ സിപി. - Film Review


3 ദിവസമെങ്കിലും തികച്ച് കളിച്ചാലെ ഇനിയൊരു ജയറാം ചിത്രം തിയറ്ററില്‍ നിന്ന് കാണു എന്ന് ശപഥമെടുത്തു. കാരണം സമയവും പണവും രണ്ടും വിലപ്പെട്ടതാണു..!!

നീന - Film Review


ബോള്‍ഡ് ആയിട്ടുള്ള സ്ത്രീ കഥാപാത്രങ്ങl മലയാള സിനിമയില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ഉര്‍വ്വശിയും ശോഭനയും അമലയും മഞ്ജുവാര്യരുമൊക്കെ അത്തരം വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നുമൊക്കെ വ്യത്യസ്ഥമായിട്ട് ഒരു കഥാപാത്രം ഇന്ന് മലയാള സിനിമയില്‍ ഉണ്ടായി.. നീന. മേല്പറഞ്ഞ കഥാപാത്രങ്ങളെല്ലാം ഒരു ഘട്ടത്തിൽ പുരുഷന്റെ തണലിലേക്ക് ഒതുങ്ങുന്നിടത്താനു നീന വ്യത്യസ്ഥയാവുന്നത്
To read full review

http://www.lifestylekeralam.com/neena_film_review.html

ലൈല ഓ ലൈല - Film Review


The Biggest Risk of His life His Wife എന്ന ടാഗ് ലൈനിലെ അന്വര്‍ത്ഥമാക്കും വിധം പ്രേക്ഷകനെ ആകംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരത്യുഗ്രന്‍ സസ്പെന്‍സ് ത്രില്ലര്‍ വിത്ത് ഫാമിലി ഇമോഷന്‍സ് റൊമാന്‍സ് LOL

To read full Review

http://www.lifestylekeralam.com/laila_o_laila.html

ഒരു സെക്കന്റ് ക്ലാസ് യാത്ര - Film Review


 വിനീത് ശ്രീനിവാസന്റെ പടം കാണിച്ച് പ്രേക്ഷകരെ വഞ്ചിക്കുന്ന ഇത്തരം പരിപാടികൾക്ക് കുറഞ്ഞ പക്ഷം വിനീതെങ്കിലും കൂട്ടു നിൽക്കരുതായിരുന്നു. മോശമെന്ന് തോന്നിയ 500 സിനിമകൾ വേണ്ടെന്ന് വെച്ചതാണു ഞാൻ മലയാള സിനിമയ്ക്ക് നൽകിയ സംഭാവന എന്ന് പറഞ്ഞ ശ്രീനിവാസന്റെ മകനാണു താനെന്ന് വിനീത് മറക്കരുത് മറന്നു പോകരുത്..!

To Read Full review Click 


http://www.lifestylekeralam.com/oru_second_class_yathra.html

ചിറകൊടിഞ്ഞ കിനാവുകള്‍ - Film Review


അംബുജാക്ഷന്റെ തിരകഥയ്ക്ക് ക്ലൈമാക്സില്‍ സംഭവിക്കുന്നത് ഇന്നിറങ്ങുന്ന പല സിനിമകളുടെയും തിരകഥകള്‍ക്ക് സംഭവിച്ചിരുന്നെങ്കില്‍ പാവം പ്രേക്ഷകന്‍ രക്ഷപ്പെട്ടേനെ..!!

To read Full review

http://www.lifestylekeralam.com/chirakodinja_kinaavukal.html 

ചന്ദ്രേട്ടൻ എവിടെയാ - Film Review


മലയാള സിനിമ ഉണ്ടായ കാലം മുതൽക്കേ ഉള്ള സിനിമ കഥഭാര്യഭർത്താവ്ഭർത്താവിനു അന്യസ്ത്രീയോട് തോന്നുന്ന അഭിനിവേശം അതറിയുന്ന ഭാര്യഅവസാനം ഭർത്താവ് ആരെ സ്വീകരിക്കുമെന്ന ഉത്കണ്ഠ നിറഞ്ഞ കാത്തിരിപ്പ്.. ഇതുപോലെയുള്ള പടപ്പുകളുമെടുത്ത് പ്രേക്ഷകരുടെ മുൻപിലെത്താൻ ദിലീപിനെങ്ങനെ ധൈര്യം വന്നു എന്ന് ചോദിക്കുന്നില്ലകാരണം ഇതും ഇതിലപ്പുറവും നടന്നിട്ടുണ്ട്

To Read Full Review 

http://www.lifestylekeralam.com/chandrettan_evideya.html

ഓ കാതല്‍ കണ്മണി - Film Review


ഇന്ത്യന്‍ സിനിമയില്‍ മണിരത്നത്തോട് മത്സരിക്കാന്‍ കഴിവുള്ള ഒരേ ഒരു 

സംവിധാകനേ ഉള്ളു. അത് അദ്ദേഹം തന്നെയാണ്. അതു കൊണ്ട് തന്നെ ഈ 

സിനിമയ്ക്ക് റേറ്റിംഗ് ഇടുക എന്ന ദുഷ്ക്കരമായ ദൗത്യം ഇവിടെ 

നിര്‍വ്വഹിക്കുന്നില്ല. അല്ലാതെ സുഹാസനി മാഡം വഴക്ക് പറഞ്ഞാലോ എന്ന് 

പേടിച്ചിട്ടല്ല സത്യം..

To read full review 

http://www.lifestylekeralam.com/ok_kanmani_filmreview.html



ഈ ഭാസ്ക്കർ എന്തൂട്ട് റാസ്ക്കലാണു. - Film Review


ഇവന്‍ മര്യാദ രാമന്‍ - Film Review


പണ്ട് സിഐഡി മൂസയും ഗരുഡുമൊക്കെ കണ്ട് ചിരിച്ച  സ്കൂൾ പിള്ളേരൊക്കെ വളർന്ന് ബോധം വെച്ച് യുവനടന്മാരുടെ ആരാധകരായി മാറി. ടാബ്ലെറ്റും കയ്യിൽ പിടിച്ച് ജനിക്കുന്ന ഇപ്പോഴത്തെ കൊച്ചു പിള്ളേർക്കാകട്ടെ ദിലീപ് കോമഡികൾ അത്രകണ്ട് രസിക്കുന്നുമില്ല.
To Read Full Review
http://www.lifestylekeralam.com/ivanmaryadaraman.html

വടക്കന്‍ സെല്‍ഫി -Film Review


 വടക്കന്‍ സെല്‍ഫി ഒരു വെടക്ക് സെല്‍ഫി അല്ല..!!!
http://www.lifestylekeralam.com/vadakan_selfie.html

എന്നും എപ്പോഴും - Film Review

: ഇതിലും ഭേദം ലാലിസം തന്നെ..!!
http://www.lifestylekeralam.com/ennumeppozhum.html

you too brutas - Film Review



You Too Brutas

സിനിമ കഴിയുന്നതിനു മുന്‍പ് ആരും എണ്ണിറ്റു പോയില്ല. സിനിമ കഴിഞ്ഞു എന്നറിഞ്ഞപ്പോള്‍ എല്ലാവരും ഒരു നിമിഷം തരിച്ചിരുന്നു. ഇനി റീല്‍ എങ്ങാനും മാറി പോയതാണോ ലാസ്റ്റ് റീല്‍ ആദ്യം വന്നതാണോ എന്നൊക്കെ സംശയങ്ങള്‍ ഉയര്‍ത്തി ഉള്ള സമയം കൊണ്ട് ഓടി രക്ഷപ്പെട്ടു.
http://www.lifestylekeralam.com/you_too_brutus.html

To read full review click

http://www.lifestylekeralam.com/you_too_brutus.html

100 Days of Love - Film Review


യാതൊരു പ്രതീക്ഷകളുമില്ലാതെ പോയാല്‍ ഇഷ്ടപ്പെടുന്ന ഒരു ചിത്രം. ഓര്‍ക്കുക പ്രണയം എന്നും എപ്പോഴും എല്ലായിടത്തും പൈങ്കിളി തന്നെയാണ്. ഇനി ആസ്വദിക്കു ബാലന്‍ കെ നായരും ഷീലയും തമ്മിലുള്ള ഈ പ്രണയകാവ്യം.
To read full review

http://www.lifestylekeralam.com/100daysoflove.html

ഹരം - Film Review


പ്രണയം, വിവാഹം , വിരഹം , വില്പവം ,ന്യുജനറേഷന്‍ തമാശ, കഞ്ചാവ് അങ്ങനെ സകലമാന കുണ്ടാമണ്ടിത്തരങ്ങളും വളരെ വിരസമായ അവതരണ രീതിയിലൂടെ പറഞ്ഞ പോവുകയാണു ഒരു ഹരവുമില്ലാത്ത ഹരത്തിലൂടെ

To read Full review click
http://www.lifestylekeralam.com/haram_filmreview.html

ഫയര്‍മാന്‍ - Film Review


101 ലേക്ക് ഡയല്‍ ചെയ്യുന്ന ഒരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട് ഏതാപത്തില്‍ നിന്നും തങ്ങളെ രക്ഷിക്കാന്‍ ഫയര്‍ ഫോഴ്സ് എത്തുമെന്ന്. അതു പോലെ ഫയര്‍മാന്‍ കാണാന്‍ പോകുന്ന് ഒരോ മമ്മൂട്ടി ആരാധകനും ഒരു പ്രാര്‍ത്ഥനയുണ്ട്. കാത്തോളണേന്നു. ഇത്തവണ ആ പ്രാര്‍ത്ഥന കേട്ടു..!
To read full review
http://www.lifestylekeralam.com/fairman_filmreview.html

ആട് ശരിക്കും ഒരു ഭീകരജീവി -Film Review


To Read Full Review

http://www.lifestylekeralam.com/adubeekara.html


ഇനിയും പാതി വെന്ത ഇതു പോലെയുള്ള ഐറ്റങ്ങളുമായി കളത്തിലിറങ്ങുന്നതിനു മുന്‍പ് സംവിധാന തിരകഥാകൃത്ത് ഈ സിനിമയിലെ ഒരു വാചകം തന്നെ ഓര്‍ക്കുന്നത് നല്ലതായിരിക്കും. അവിഹിതം ഒണക്കമീന്‍ പോലെയാണു നാട് മുഴുവന്‍ നാറിയാലും കഴിക്കുന്നവര്‍ക്ക് നല്ല രുചിയായിരിക്കും. കഴിക്കുന്നവര്‍ക്ക് മാത്രം..!!ആട് ശരിക്കും ഒരു ഭീകരജീവി

Picket 43 - Film Review


ഈ സിനിമ കണ്ടാല്‍ ദേശഭക്തി ഉത്പാദിപ്പിക്കപ്പെടുമോ എന്നൊക്കെ പരിഹസിക്കുന്നവര്‍ ചിരി ഉത്പാദിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍ മാത്രം കണ്ട് തൃപ്തിയടയുന്നതായിരിക്കും നല്ലത്

To read Full review
http://www.lifestylekeralam.com/picket43_review.html 

രസം - Film Review

രസമുള്ളതെല്ലാം രസമുള്ളതായിടും എന്നതാണല്ലോ രസത്തിന്റെ ഒരു രസം എന്നാണത്രെ.. എന്നാലെ ഈ രസം ഒരു രസവുമില്ല..!

To read  Full review Click

http://www.lifestylekeralam.com/rasam_review.html

മിലി - Film review


രാജേഷ് പിള്ളയില്‍ നിന്ന് മറ്റൊരു ട്രാഫിക്ക് പ്രതീക്ഷിച്ചു വരുന്നവര്‍ നിരാശരാവും. എന്നാല്‍ ബഹളങ്ങളില്ലാതെ നല്ല ഒരു സിനിമ കാണണം എന്നതാണു ഉദ്ദേശമെങ്കില്‍ തീര്‍ച്ചയായും മിലി ആസ്വാദ്യകരമാണു.
 To read Full review
http://www.lifestylekeralam.com/mili_film_review.html 

മറിയം മുക്ക് Film Review


: വിശ്വാസം എന്നത് ഊട്ടിയുറപ്പിക്കപ്പെടുന്നത് പലപ്പോഴും തികച്ചും അബദ്ധങ്ങളിലൂടെയാണു എന്ന് ഈ സിനിമ പറഞ്ഞ് പോകുന്നുണ്ട്.. ആ അബദ്ധങ്ങളിലൂടെയാണു നമ്മൾ നമ്മളെ തന്നെ തിരിച്ചറിയുന്നത്. ആ തിരിച്ചറിവില്ലാത്തവർക്ക് വ്രണപ്പെടുമോ ആവോ..!!
To read full review click
http://www.lifestylekeralam.com/mariyam_muk.html

മലയാള സിനിമ 2014



വീണ്ടും ഒരു വർഷം കൂടി മലയാള സിനിമയിൽ കടന്നു പോയി. 2013 ല് 158 സിനിമകളാണു റിലീസ് ചെയ്തതെങ്കിൽ 2014 ഇൽ 152 സിനിമകളാണു റിലീസ് ചെയ്തത്. കഴിഞ്ഞ വർഷങ്ങളിലെ റിലീസുകളിൽ ഉണ്ടായ വർദ്ധന സാറ്റലൈറ്റ് റേറ്റിന്റെ അടിസ്ഥാനത്തിലായിരുന്നുവെങ്കിൽ ഈ വർഷം സാറ്റലൈറ്റ് റൈറ്റ് വാങ്ങാൻ ചാനലുകൾ വിമുഖത കാണിച്ചതാണു റിലീസ് ചിത്രങ്ങളുടെ എണ്ണം 200 കടക്കാഞ്ഞതിന്റെ കാരണം. ബിഗ് എം സിന്റെ സ്വാധീനത്തിൽ നിന്ന് മലയാള സിനിമ വിമുക്തമാക്കപ്പെട്ടു തുടങ്ങി എന്നതിന്റെ ലക്ഷണങ്ങൾ 2013 ല് തൊട്ട് കാണിച്ചു തുടങ്ങിയതാണു. കഴിഞ്ഞ വർഷം അത് കുറച്ചു കൂടി ശക്തമായി പ്രതിഫലിക്കപ്പെട്ടു. അതെ മലയാള സിനിമയിൽ അധികാര കൈമാറ്റത്തിന്റെ കാലഘട്ടം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. 2013 ല് 12 സിനിമകളാണു ലാഭം നേടിയതെങ്കിൽ 2014 ല് അത് വെറും പത്തോളം ചിത്രങ്ങളായി ഒതുങ്ങി. 2014 ല് റിലീസ് ചെയ്ത 152 സിനിമകളിൽ വിജയം പ്രതീക്ഷിച്ച് വന്ന് പരാജയമടഞ്ഞ ചിത്രങ്ങളും അപ്രതീക്ഷിത വിജയം നേടിയ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടിയ ചിത്രങ്ങളുമുണ്ട്.

പ്രതീക്ഷിച്ച വിജയം നേടിയ സിനിമകൾ

1.ബാംഗ്ലൂർ ഡേയ്സ്
2.റിംഗ് മാസ്റ്റർ
3.ഹൗഓൾഡ് ആർ യു
4.വിക്രമാദിത്യൻ
5.സപ്തമശ്രീ തസ്കര
6.സെവന്ത് ഡേ

വൻ താരനിരയുമായെത്തിയ ബാംഗ്ലൂർ ഡേയ്സിനു വിജയം സുനിശ്ചിതമായിരുന്നു. റിംഗ് മാസ്റ്റർ ദിലീപിന്റെ വെക്കേഷൻ പാക്കേജിൽ ഇറങ്ങിയ ഷുവർ ബെറ്റ് സിനിമകളുടെ അതേ സ്വഭാവം കാണിച്ച് വിജയം നേടി. ഹൗഓൾഡ് ആർ യു മഞ്ജു വാര്യർ എന്ന കരുത്തുറ്റ നടിയുടെ തിരിച്ചുവരവ് ആഘോഷമാക്കിയപ്പോൾ വിക്രമാദിത്യൻ ലാൽ ജോസിന്റെ മികവിൽ സൂപ്പർഹിറ്റായി. നോർത്ത് 24 കാതത്തിനു ശേഷം അനിൽ രാധകൃഷ്ണ മേനോൺ സംവിധാനം ചെയ്ത സപ്തമശ്രീ നിഷ്കളങ്ക ഹാസ്യത്തിന്റെ അകമ്പടിയോടെ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങി. ക്ലൈമാക്സിലെ ട്വിസ്റ്റിന്റെ ബലത്തിൽ സെവന്ത് ഡേയും തിയറ്ററിൽ ആളെ നിറച്ചു.

അപ്രതീക്ഷിത വിജയം നേടിയ സിനിമകൾ

1. വെള്ളിമൂങ്ങ
2. ഓംശാന്തി ഓശാന
3. 1983
4. ഇതിഹാസ

അക്ഷരാർത്ഥത്തിൽ ബിജുമേനോൻ മലയാള സിനിമയെ ഞെട്ടിച്ച വർഷമായിരുന്നു 2014 വെള്ളി മൂങ്ങ സ്വർണ്ണ മൂങ്ങയായി കോടികൾ വാരി. ഓംശാന്തി ഓശാനയും 1983 ഉം ശരാശരി വിജയങ്ങളെങ്കിലും ആവുമെന്ന് കണക്ക് കൂട്ടിയെടുത്ത് എല്ലാം തകിടം മറിച്ച് കൊണ്ട് സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഇടം നേടി. നിവിൻ പോളി എന്ന നടന്റെ താരപദവിയിലേക്കുള്ള കാൽ വെയ്പ്പുകളാണു ഈ സിനിമ. ഇതിഹാസ ഒരു വൺ വീക്ക് സിനിമ എന്ന് കരുതിയെടത്ത് എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് ഹിറ്റ് പദവിയിൽ കയറികൂടി


അപ്രതീക്ഷിത പരാജയം നേരിട്ട സിനിമകൾ

1. ലണ്ടൻ ബ്രിഡ്ജ്
2. സലാം കാഷ്മീർ
3. ഹാപ്പി ജേർണി
4. ഗാംഗ്സ്റ്റർ
5. മിസ്റ്റർ ഫ്രോഡ്
6. കൂതറ
7. ഹി ഐം ടോണി
8. ടമാർ പഠാർ
9. ആമയും മുയലും
10. കസിൻസ്
11. വില്ലാളിവീരൻ
12. ഭയ്യ ഭയ്യ
13. മൈലാഞ്ചി മൊഞ്ചുള്ള വീട്

പല ഘടകങ്ങൾ കൊണ്ടും സൂപ്പർ ഹിറ്റോ അതിനു മുകളിലോ എത്തേണ്ടിയിരുന്ന സിനിമകളായിരുന്നു മേല്പറഞ്ഞവ.. എന്നാൽ പ്രേക്ഷക പ്രതീക്ഷകളെയെലാം തകിടം മറിച്ച് കൊണ്ട് തിയറ്ററുകളിൽ പരാജയമടയാനായിരുന്നു ഇവയുടെ വിധി.

ശ്രദ്ധിക്കപ്പെട്ട സിനിമകൾ
തിയറ്ററുകളിൽ വൻ വിജയമായില്ലെങ്കിൽ കൂടി പ്രമേയപരമായ വ്യത്യസ്ത്ഥ കൊണ്ടും സംവിധാന, അഭിനയ മികവിന്റെ സാന്നിധ്യം കൊണ്ടും നിരൂപ പ്രശംസയും പുരസ്കാരങ്ങളും കരസ്ഥമാക്കിയ ചിത്രങ്ങൾ2014 ഇൽ ഉണ്ടായി.

1. മുന്നറിയിപ്പ്
2. അപ്പോത്തിക്കിരി.
3. ഞാൻ സ്റ്റീവ് ലോപ്പസ്
4. വർഷം
5. സ്വപാനം
6. ഞാൻ

ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന സിനിമകൾ

1. സെക്കന്റ്സ്
2. ഏഞ്ചൽസ്
3. ഹോമിലി മീൽസ്
4. ഡോൾഫിൻ
5. ഒറ്റ മന്ദാരം
6. ഗോഡ്സ് ഓൺ കണ്ട്രി

പബ്ലിസിറ്റിയുടെ അഭാവം കൊണ്ടും റിലീസ് ഡേറ്റിലെ കുഴപ്പം കൊണ്ടുമൊക്കെയാണു പല സിനിമകളും ശ്രദ്ധിക്കപ്പെടാതെ പോയത്. എന്നാൽ ഇതെല്ലാം ഒത്തുവന്നിട്ടും അർഹിക്കുന്ന അംഗീകാരം ഒട്ടും ലഭിക്കാതെ പോയ ഒരേ ഒരു സിനിമയെ 2014 ഇൽ ഉണ്ടായുള്ളു. അത് അനൂപ് കണ്ണൻ സംവിധാനം ചെയ്ത ഹോമ്ലി മീൽസ് ആണു. ഡിവിഡി കണ്ട് ഈ സിനിമയെ വാനോളം പുകഴ്ത്തുന്നവർ ഇനിയൊരു മലയാള സിനിമ കൂടി ഇങ്ങനെ പിന്തള്ളപ്പെടരുത് എന്ന് ആഗ്രഹിച്ചാൽ നന്നായിരിക്കും.

നിരാശപ്പെടുത്തിയ സിനിമകൾ

1. നഗരവാരിധി നടുവിൽ ഞാൻ
2. ഇയ്യോബിന്റെ പുസ്തകം
3. വൺ ബൈ ടു
4. മത്തായി കുഴപ്പക്കാരനല്ല
5. ബാല്യകാലസഖി
6. പ്രെയ്സ് ദി ലോർഡ്

ബോക്സോഫീസിൽ വിജയത്തിലുപരി നല്ലൊരു സിനിമയായിരിക്കും എന്ന് കരുതി കാത്തിരുന്ന പ്രേക്ഷകരെ പാടെ നിരാശപ്പെടുത്തിയ സിനിമകള് മേല്പറഞ്ഞവയാണു.

പ്രതീക്ഷിച്ച പരാജയം നേരിട്ട സിനിമകൾ 
 
എല്ലാ സിനിമകളും വിജയം പ്രതീക്ഷിച്ച് കൊണ്ട് തന്നെയാണു ഇറക്കുന്നത്. എന്നാൽ പ്രശസ്തരായ ചില സിനിമക്കാർ ഒരു സിനിമ അനൗൺസ് ചെയ്യുമ്പോഴെ പ്രേക്ഷകർ അതിന്റെ വിധി എഴുതി കഴിയുന്ന ചില ഘടകങ്ങളുണ്ട്. അവയെ തകിടം മറിക്കുന്ന പ്രകടനങ്ങൾ കാഴ്ച്ച വെയ്ക്കുമ്പോഴാണു ആ സിനിമകൾ കറുത്ത കുതിരകളായി മാറുന്നത്. എന്നാൽ പരാജയപ്പെടുമെന്ന് പ്രേക്ഷകർ ഉറച്ച് വിശ്വസിക്കുകയും പ്രേക്ഷകരുടെ ആ വിശ്വാസം അതേപടി കാത്തു സൂക്ഷിക്കുകയും ചെയ്ത ചിത്രങ്ങളും 2014 ല് ഉണ്ടായി. അവയുടെ ലിസ്റ്റ് 100 കടക്കും എന്നതിനാൽ അതിനു മുതിരുന്നില


ഇനീഷ്യലിന്റെ പിൻബലത്തിൽ പിടിച്ചു നിന്ന രാജാധി രാജയും പെരുച്ചാഴിയും താരരാജക്കന്മാർക്ക് ആശ്വാസം പകർന്നു. തുടർച്ചയായ വർഷങ്ങളിൽ ബോക്സോഫീസ് അടക്കി വാണിരുന്ന ദിലീപ് കാലിടറി വീണ വർഷമായിരുന്നു 2014 വില്ലാളിവീരനും അവതാരവും ബോക്സോഫീസിൽ തകർന്നിടിഞ്ഞു. സുരേഷ് ഗോപിയുടെ ഡോൾഫിൻസും അപ്പോത്തിക്കിരിയും ഒരു നല്ല സിനിമയായിരുന്നു. ജയറാമിന്റെതായി ഇറങ്ങിയ 6 സിനിമകളും പരാജയപ്പെട്ടു. ലണ്ടൻ ബ്രിഡ്ജും ടമാർ പഠാറുമുണ്ടാക്കിയ ക്ഷീണം സപ്തമയും സെവന്ത് ഡേയും കൊണ്ട് പൃഥ്വി നികത്തി. ബാംഗ്ലൂർ ഡേയ്സിന്റെയും വിക്രമാദിത്യന്റെയും വിജയങ്ളും ഞാനിലെ പ്രകടനവും ദുൽഖറിനെ മുൻ നിരയിലെത്തിച്ചു. സലാല മൊബൈൽസ് ദുൽഖർ പോലും ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത സിനിമയായിരിക്കും. 6 സിനിമകളിൽ അഭിനയിച്ച കുഞ്ചാക്കോക്ക് രക്ഷയായത് ഹൗഓൾഡ് ആർ യുമാത്രമാണു. അതും മഞ്ജുവാര്യരുടെ പേരിൽ നേടിയ വിജയം

7 സിനിമകളിൽ അഭിനയിച്ച ജയസൂര്യ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങി 2014 ലെ ദുരന്ത നായകനായി.ഫഹദിനു ബാംഗ്ലൂർ ഡേയ്സും തുണയായെങ്കിലും വൺ ബൈടുവും മണിരത്നവും ബോക്സോഫീസിൽ തകർന്നതും ഇയ്യോബ് വേണ്ടത്ര വിജയിക്കാഞ്ഞതും തിരിച്ചടിയായി. കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാതെ കടന്നു പോയ വർഷമായിരുന്നു ഇന്ദ്രജിത്തിനും 2014. ഇങ്ങനെ നോക്കുവാണെങ്കിൽ 2014 ലെ താരം മറ്റാരുമല്ല അഭിനയിച്ച എല്ലാ സിനിമകളും സൂപ്പർഹിറ്റുകളാക്കിയ നിവിൻ പോളിയാണു. ഒരു സൂപ്പർ താരത്തിന്റെ ഭാവഭൂഷാദികളും താരജാഡകളും ഇല്ലാത്തത് കൊണ്ട് അധികമാരും 2014 താരമായി വാഴ്ത്തിപ്പാടില്ല എങ്കിലും അതാണു സത്യം അതുമാത്രമാണു സത്യം നിവിനാണു താരം.


സ്ത്രീകൾക്ക് പൊതുവേ പ്രാധാന്യമില്ലാത്ത മലയാള സിനിമയിൽ അഞ്ജലി മേനോനും മഞ്ജുവും വെന്നിക്കൊടി പാറിച്ചു എന്ന പ്രത്യേകത കൂടി 2014നുണ്ട്. മാറ്റത്തിന്റെ കാഹളധ്വനി മുഴങ്ങി കേട്ട 2014 ല് നിന്ന് ലഭിച്ച ഊർജ്ജം ഉൾക്കൊണ്ട് മികച്ച സിനിമകളുമായി 2015 എത്തട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Followers

 
Copyright 2009 b Studio. All rights reserved.