കാര്യം എന്തൊക്കെ പറഞ്ഞാലും മലയാള സിനിമയിൽ സമാനതകളിലാത്ത ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണു പ്രിത്വിരാജ്. മലയാള സിനിമയിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന ഇനീഷ്യൽ ഇപ്പോൾ പ്രിത്വിരാജിനു ലഭിക്കുന്നുണ്ട്. 30 കൊല്ലം കൊണ്ട് സൂപ്പറും മെഗായും നേടിയെടുത്ത ഈ ക്രൗഡ് പുള്ളിംഗ് 10 വർഷം കൊണ്ട് ഈ താരം കൈവരിച്ചു എന്ന് പറയുമ്പോൾ തന്നെ മലയാള സിനിമയുടെ ഭാവി ഈ ചെറുപ്പക്കാരന്റെ കൈകളിൽ ആണു എന്ന് ഉറപ്പിക്കാം. ഇനി അങ്ങിനെ അല്ല എന്ന് വാദിക്കുന്നവർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. അഭിനയത്തിൽ 30 കൊല്ലത്തെ പരിചയമുള്ള സ്റ്റാറുകളോടാണു പ്രിത്വിക്ക് മൽസരിക്കേണ്ടി വരുന്നത്. കരിയറിന്റെ തുടക്കത്തിൽ വർഷത്തിൽ 35 സിനിമകൾ വരെ അഭിനയിച്ചിട്ടുള്ള നടന്മാരോടാണു ഇവർ 10 വർഷത്തിനിടയ്ക്ക് 49 സിനിമകൾ മാത്രം അഭിനയിച്ച പ്രിത്വിരാജിനെ താരതമ്യം ചെയ്യുന്നത്. എലിയും മലയും തമ്മിലുള്ള വ്യത്യാസം.പക്ഷെ ഇപ്പോൾ പ്രിത്വിരാജ് നേരിടുന്ന വെല്ലുവിളി സൂപ്പർ താരങ്ങളിൽ നിന്നല്ല. യുവതാരങ്ങളിൽ നിന്നും തന്നെയാണു. അങ്ങിനെ പറയാൻ കാരണം മലയാള സിനിമയിൽ ഒരു യുവത്വത്തിന്റെ സബ്ജക്ട് എടുക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അതിൽ നായകനായി ആദ്യം കണ്ടിരുന്നത് പ്രിത്വിരാജിനെയായിരുന്നു. പ്രിത്വിക്ക് കഥ കേട്ട് ഇഷ്ട്ടപ്പെട്ടിലെങ്കിൽ മാത്രമാണു അത് പിന്നീട് ജയസൂര്യക്കും സൈജുകുറിപ്പിനും അരുണിനുമൊക്കെ കൈമാറുന്നത്. എന്നാൽ ഈ അടുത്ത കാലത്തായി ഇതിനു മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. പ്രിത്വിരാജ് സിനിമ ഇപ്പോൾ ചെറിയ ബജറ്റിൽ ഒതുങ്ങുകയില്ല. അതു കൊണ്ട് തന്നെ ചെറിയ ചിത്രങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നവർ പ്രിത്വിക്ക് പകരം കൈലേഷിനെയും ആസിഫ് അലിയെയും കാസ്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. മമ്മൂട്ടിയും മോഹൻലാലിനെയും താരങ്ങളാക്കിയ സംവിധായകരും എഴുത്തുകാരും അവരോടൊപ്പം തന്നെ തുടങ്ങിയവരാണു. ഒരുപാട് നല്ല നല്ല വേഷങ്ങൾ ചെയ്തതിനു ശേഷമാണു ഇവർ ഇന്നു കാണുന്ന തരത്തിലുള്ള അമാനുഷികതയും ലോജിക്കിലാത്തതുമായ റോളുകളും സിനിമകളും ചെയ്യാൻ തുടങ്ങിയത്.സ്ക്രീനിലെ ഹീറോയിസം കണ്ടിട്ടല്ല മമ്മൂട്ടിയെയും ലാലിനെയും പ്രേക്ഷകർ ഇഷ്ടപെട്ടു തുടങ്ങിയത്. അവരുടെ നിഷകളങ്കതയും നിസ്സഹായതയും നിറഞ്ഞ വേഷങ്ങളിലുള്ള അഭിനയം മൂലമാണു. നമ്മുടെ കുടുംബത്തിലെ ഒരാൾ എന്ന പ്രതീതി ഉണ്ടാക്കിയതിനു ശേഷമാണു അവർ സ്റ്റാറും സൂപ്പർ സ്റ്റാറുമൊക്കെ ആവാൻ തുടങ്ങിയതു തന്നെ. സൂപ്പർ താരം എന്ന പദവി അതിനുള്ള ഒരു അവസരമാണു പ്രിത്വിരാജിനു ചിലപ്പോൾ നഷ്ടമാക്കുക. ഇതെല്ലാം പ്രിത്വിരാജിനു അറിയാഞ്ഞിട്ടല്ല. പക്ഷെ പുതിയ മുഖവും താന്തോന്നിയും പോക്കിരി രാജയുമൊക്കെ തിയറ്ററിൽ ഉയർത്തുന്ന ആരവങ്ങൾ ചിലപ്പോൾ പ്രിത്വിരാജിന്റെ ഉള്ളിലെ സൂപ്പർ സ്റ്റാർ മോഹങ്ങളെ പ്രലോഭിപ്പിച്ചേക്കാം. ക്യാമറയ്ക്ക് മുന്നിൽ അല്ലാതെ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് അഹങ്കാരി എന്ന പേരും ഒരുപാട് അസൂയക്കാരെയും സമ്പാദിച്ചിട്ടുണ്ട് ഈ യുവ സൂപ്പർ താരം. കാലൊന്ന് ഇടറിയാൽ കൈകൊട്ടി ചിരിക്കാൻ കാത്തിരിക്കുന്നുണ്ട് കൂറെപേർ. രാവണയുടെ തമിഴ് പതിപ്പ് റിലീസ് ആവുകയും അതിലെ പ്രിത്വിയുടെ റോൾ ശ്രദ്ധിക്കപ്പെടുകയും ചെയ്താൽ വീണ്ടും ഈ അസൂയക്ക് ആക്കം കൂടും. അഭിനയ സാധ്യത ഉള്ള വേഷങ്ങളിൽ പ്രതിഫലം കാര്യമാക്കാതെ അഭിനയിക്കാറുള്ള പ്രിത്വിരാജ് പക്ഷെ ഈയിടയായി ഹീറോയിസത്തിനു സാധ്യത ഉള്ള കഥാപാത്രങ്ങളാണു കൂടുതലായി സ്വീകരിക്കുന്നത്. അങ്ങിനെ സംഭവിക്കാതെ നല്ല സിനിമയുമായി വരുന്നവരോട് വീണ്ടും സഹകരിച്ച് കരുത്തുള്ള കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിക്കാൻ പ്രിത്വിക്കു കഴിയട്ടെ.സിനിമയുടെ വെള്ളി വെളിച്ചത്തിൽ പെട്ടെന്ന് ജ്വലിച്ചുയർന്ന് പിന്നീട് അതെ വേഗതയില്‍ വിസ്മൃതിയിലാണ്ടു പോയ നിരവധി സൂപ്പർ സ്റ്റാറുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ഈ നല്ല നടൻ ഉണ്ടാവില്ല എന്ന് തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം.
* ചേട്ടന്റെ പ്രായത്തിൽ ഞാൻ ഓസ്ക്കാർ വാങ്ങിക്കും എന്നാണല്ലോ ഡയലോഗ്..
ഓസ്ക്കാർ വേണ്ട മിനിമം ഒരു.......!
Subscribe to:
Post Comments (Atom)
3 comments:
ഇങ്ങനെ പൊയാൽ വാങ്ങിക്കും നാട്ടുകാരുടെ കയ്യിൽ നിന്ന് ചീമുട്ട, തക്കാളി, ചെരുപ്പുമാല.
'നല്ല സിനിമയുമായി വരുന്നവരോട് വീണ്ടും സഹകരിച്ച് കരുത്തുള്ള കഥാപാത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിക്കാൻ പ്രിത്വിക്കു കഴിയട്ടെ...'
അതു തന്നെ
ബുദ്ധിയുള്ള നടനാണ് പ്രിഥ്വിരാജ്...ഉയര്‍ന്നുവരട്ടെ...
Post a Comment