പരത്തി പറഞ്ഞു നീട്ടി പറഞ്ഞു എന്നൊന്നും ആരും പറയാതിരിക്കാൻ ആദ്യം തന്നെ കാര്യം നേരെ ചൊവ്വെ പറയാം. ഈ സിനിമ കണ്ട് കാശു പോയി. മുകേഷും ഉർവ്വശിയും കുഞ്ചാക്കോയും അർച്ചനയും എന്തിനു സുരേഷ് ഗോപി വരെ ഉണ്ട്.പറഞ്ഞിട്ട് എന്ത് കാര്യം. നല്ലൊരു പടമായിരുന്നു ഡിറ്റക്ടീവ്. അതു പോലെ വല്ല കുറ്റന്വേഷണ കഥയും എടുത്താൽ മതിയായിരുന്നു ജിത്തു ജോസഫിനു. അതിനു പകരം ഫാമിലി മെലോഡ്രാമ എടുക്കാൻ ഇറങ്ങിയതല്ലേ.. അനുഭവിച്ചോ.പെണ്മക്കളുള്ള അമ്മമാർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നൊക്കെയാണു പരസ്യ വാചകം.അത് എന്ത് ഉദ്ദേശിച്ചാണു പറഞ്ഞിരിക്കുന്നത് എന്നു മനസിലായില്ല. ഉർവ്വശി നന്നായി അഭിനയിച്ചു. പക്ഷെ ചില സ്ഥലങ്ങളിൽ അമിതാഭിനയം ആണു. മുകേഷ് ആദ്യമായിട്ടാണു ഇത്ര വലിയ പെൺകുട്ടിയുടെ അഛനായി അഭിനയിക്കുന്നത്. പക്ഷെ അതിന്റെ യാതൊരു കുറവും കാണിക്കാതെ തന്റെ വേഷം ഭംഗിയാക്കി. കുഞ്ചാക്കോ ക്ലൈമാക്സ് വരെ നന്നായി അഭിനയിച്ചു. ക്ലൈമാക്സിലെ ചില സീനുകൾ വളരെ മോശമാക്കി. പിന്നെ അർച്ചന കവി. ഈ കുട്ടിക്ക് എല്ലാ സമയത്തും ഒരേ വികാരത്തോടെയുള്ള മുഖഭാവം തന്നെയാണു ഉള്ളത്.ഇങ്ങനെയാണു തുടർന്നും അഭിനയമെങ്കിൽ ശോഭനമായ ഒരു ഭാവി തന്നെ പ്രതീക്ഷിക്കാം. പിന്നെ പടം മൊത്തത്തിൽ മോശമായതു കൊണ്ട് ഈ കുറവുകളൊന്നും ആരും ശ്രദ്ദിക്കാൻ പോകുന്നില്ല. സുരേഷ് ഗോപിയുടെ കഥാപാത്രം ഒരു സസ്പൻസ് ആണു അത് ടെലിവിഷനിൽ പടം വരുമ്പോൾ കണ്ട് മനസ്സിലാക്കാം.
*മാക്സ് ലാബ് വിതരണത്തിനെടുത്ത കാരണം 50 ദിവസത്തെ പോസ്റ്റർ എന്തായാലും ഇറങ്ങും. റിലീസിന്റെ തലേന്ന് മമ്മി & മീ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു എന്ന് പരസ്യം കൊടുത്തതാ.. പിന്നെയാണു....!
** പെണ്മക്കളുണ്ടായിട്ട് പടം കാണുമ്പോൾ ചിലപ്പോൾ ഇഷ്ടപ്പെടുമായിരിക്കും. ..
Subscribe to:
Post Comments (Atom)
9 comments:
:)
നീലത്താമര കണ്ടപ്പോള്‍ത്തന്നെ ശ്രദ്ധിച്ചിരുന്നു അര്‍ച്ചന കവിയ്ക്ക് പടത്തിലുടനീളം ഒരേ ഭാവം...
ഒരു തരം നിസ്സംഗത...
ഏതായാലും ആ നീലത്താമരയെ ഇഷ്ടമായത് കൊണ്ട് ഞാന്‍ ഈ പടം കാണും..
അര്‍ച്ചന കവി നവരസങ്ങള്‍ പഠിക്കാന്‍ പോകുമായിരിക്കും..
അതെ നമ്മുക്ക് പച്ചാളം ഭാസിയുടെ അടുത്തേക്ക് വിടാം
അപ്പോള്‍ പടം എനിക്കിഷ്ടപെടുമായിരിക്കും. രണ്ട് പെണ്മക്കളാ എനിക്ക്.
എനിക്കൊരു മോളേ ഉള്ളൂ, അതുകൊണ്ട് പകുതി ഇഷ്ടപ്പെടുമായിരിക്കും.
എനിക്ക് മക്കളില്ല. അപ്പോള്‍ എനിക്ക് തീരെ ഇഷ്ട്ടപ്പെടില്ല...ഞാന്‍ പോകുന്നില്ല...നിരനിരയായി ഞങ്ങളെ തല്ലണ്ട അച്ഛാ ഞങ്ങള്‍ നന്നാവാന്‍ പോണില്ല എന്ന മട്ടില്‍ കുറെയിനങ്ങള്‍ ഈയിടെയായി മലയാള സിനിമയില്‍ ഒഴുകി വന്നു കൊണ്ടിരിക്കുകയാണല്ലോ(ഇതറിയാണ്ടെ ടി ഡി ദാസന്‍ എന്നൊരു നല്ല സിനിമ അബദ്ധത്തില്‍ ഇവിടെ വന്നു ചാടുകയും ചെയ്തു )...കൂട്ടത്തില്‍ ഇതും ചേര്‍ക്കാം അല്ലെ...
@ഷാജി , എഴുത്തുകാരി
പരസ്യത്തിൽ പെണ്മക്കൾ എന്നേ പറഞ്ഞിട്ടുള്ളു. എണ്ണം പറഞ്ഞിട്ടില്ല. എന്തായാലും ഒന്നു കണ്ടു നോക്കു
@വിനയൻ
ഭാവിയിൽ ഉണ്ടായിക്കൂടാ എന്നില്ലല്ലോ..ഇപ്പോൾ കണ്ടാൽ അന്നിതിന്റെ CD തപ്പി നടക്കേണ്ടല്ലോ
athu kalakki
ഭാവിയിൽ ഉണ്ടായിക്കൂടാ എന്നില്ലല്ലോ..ഇപ്പോൾ കണ്ടാൽ അന്നിതിന്റെ CD തപ്പി നടക്കേണ്ടല്ലോ
കൊള്ളാം...നല്ല മറുപടി...
Post a Comment