നമ്മുടെ പല മുൻ നിര താരങ്ങൾക്കും കരിയറിൽ മോശം കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പല പ്രാവശ്യം മലയാള സിനിമയിൽ നിന്ന് ഔട്ട് ആയിപോകുന്നു എന്ന് വരെ കേൾപ്പിക്കുകയും എന്നാൽ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് വമ്പൻ ഹിറ്റുകളുമായി തിരിച്ചുവന്നിട്ടുമുള്ളതാണു മെഗാസ്റ്റാർ മമ്മൂട്ടി. പടങ്ങൾ ഇല്ലാതെ വീട്ടിൽ ഇരിക്കുകയും അവസാനം ഭരത് ചന്ദ്രൻ IPS എന്ന സിനിമയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ ആളാണു ആക്ഷൻ ഹീറോ സുരേഷ് ഗോപി.ഒരിടയ്ക്ക് തീർത്തും നിറം മങ്ങി പോയ ജനപ്രിയ നായകൻ ജയറാം രണ്ടാം വരവു നടത്തിയത് വെറുതെ ഒരു ഭാര്യയിലൂടെ ആണു.സ്വന്തമായി നിർമാണ കമ്പനി ഉള്ളതു കൊണ്ടാണോ എന്നറിയില്ല അടുപ്പിച്ച് 9 സിനിമകൾ പൊളിഞ്ഞിട്ടു പോലും സൂപ്പർ സ്റ്റാർ ഇത്തരത്തിൽ ഒരു പേരു മലയാള സിനിമയിൽ കേൾപ്പിച്ചിട്ടില്ല. അന്നും ഇന്നും അദ്ദേഹം യൂണിവേഴ്സൽ സ്റ്റാർ ആയി തന്നെ നില്ക്കുന്നു. സൂപ്പറും മെഗായും ഒന്നും അല്ലെങ്കിലും ഒരു കാലത്ത് സ്റ്റാർ ആയിരുന്ന ഒരു നടൻ ഇപ്പോൾ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണു. മറ്റാരുമല്ല, അനിയത്തി പ്രാവ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാള സിനിമയിലെ ചോക്ലേറ്റ് നായകൻ എന്ന ഇമേജ് നേടിയെടുത്ത കുഞ്ചാക്കോ ബോബൻ. ഗുലുമാൽ എന്ന വിജയ ചിത്രത്തിനു ശേഷം കുഞ്ചാക്കോ മലയാള സിനിമയിൽ വീണ്ടും സജീവമാവുകയാണു.
എതിരാളികളിലാതിരുന്ന ഒരു കാലഘട്ടത്തിൽ ആണു കുഞ്ചക്കോ ബോബൻ മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്. 255 ദിവസങ്ങൾ ഓടിയ അനിയത്തി പ്രാവിലൂടെ മലയാള പ്രേക്ഷകരുടെ പ്രത്യേകിച്ചും പെൺകുട്ടികളുടെ മുഴുവൻ ആരാധനാപാത്രമാവാൻ ഈ നടനു കഴിഞ്ഞു.തുടർന്നു വന്ന നക്ഷത്ര താരാട്ടും ഹിറ്റു സിനിമയായിരുന്നു. ഹരികൃഷ്ണൻസിൽ കൂടി അഭിനയിച്ചതോടെ കുഞ്ചാക്കോ താരമായി തുടങ്ങി. ഇന്നത്തെ പോലെ യുവതാരങ്ങൾ ഇല്ലാതിരുന്നത് കൊണ്ട് മിക്ക സിനിമകളിലും കുഞ്ചാക്കോ നായകനായി.ഫലം മയിൽ പീലി കാവ്, ചന്ദാമാമ, മഴവില്ല്, പ്രേം പൂജാരി, നാലു പരാജയ ചിത്രങ്ങൾ. കുഞ്ചാക്കോ യുഗം അവസാനിച്ചുവോ എന്ന് തോന്നിപ്പിച്ച ആ സമയത്ത് കമലിന്റെ നിറത്തിലൂടെ വീണ്ടും കുഞ്ചാക്കോ തിരിച്ചു വന്നു. പക്ഷെ ആദ്യ സിനിമ നേടി കൊടുത്ത ചോക്ലേറ്റ് നായകൻ എന്ന ഇമേജാണു ഈ നടനു പിന്നീട് ദോഷമായി ഭവിച്ചത്. പ്രണയ നായകൻ എന്നതിനപ്പുറം എന്ത് കുഞ്ചാക്കോ കാണിച്ചാലും അത് അംഗീകരിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല. ടൈപ്പ് റോളുകളിൽ പെട്ട്പോയ നിരവധി നായകന്മാരുടെ കൂട്ടത്തിലേക്ക് കുഞ്ചാക്കോയും വന്ന് ചേർന്നു. 1999ൽ ഇറങ്ങിയ നിറത്തിനു ശേഷം വീണ്ടുമൊരു ഹിറ്റ് കുഞ്ചാക്കോയ്ക്ക് കിട്ടിയത് 2003 ൽ ഇറങ്ങിയ കസ്തൂരിമാൻ ആണു. ഇതിനിടയ്ക്ക് 11 സിനിമകളിൽ അഭിനയിച്ചെങ്കിലും അല്പമെങ്കിലും ശ്രദ്ദിക്കപ്പെട്ടത് ദോസ്തും നരേന്ദ്രൻ മകൻ ജയകാന്തൻ വകയും കല്യാണ രാമനിലെ അതിഥി വേഷവും മാത്രമാണു. കസ്തൂരിമാന്റെ വിജയം കുഞ്ചാക്കോക്ക് വീണ്ടും അവസരങ്ങൾ കൊണ്ടു വന്നെങ്കിലും പതിവ് രീതിയിൽ നിന്നും വിട്ട് ഒരു കഥാപാത്രവും അതിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല അപ്പോഴേക്കും മലയാളത്തിൽ യുവ സൂപ്പർ സ്റ്റാർ ഉദയം ചെയ്ത് കഴിഞ്ഞിരുന്നു.മലയാള സിനിമയിലെ യുവ താരങ്ങളിൽ വെച്ച് ഏറ്റവും വലിയ വിജയ ചിത്രത്തിലെ നായകനായ കുഞ്ചാക്കോക്ക് തനിക്ക് ശേഷം വന്നവരോട് അഭിനയത്തിൽ മൽസരിക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടായിരുന്നില്ലതാനും. അതു കൊണ്ട് തന്നെ കുഞ്ചാക്കൊയുടെ കാര്യങ്ങൾ പിന്നീട് എളുപ്പമായിരുന്നില്ല. കസ്തൂരിമാനു ശേഷം സ്വപനകൂട് വിജയിച്ചെങ്കിലും സ്വന്തം ക്രഡിറ്റിൽ ഒരു ചിത്രം വിജയിപ്പിക്കാൻ പിന്നെ ഈ നടനു കഴിഞ്ഞില്ല എന്നു മാത്രമല്ല റിലീസ് ചെയ്ത സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ തകർന്നു വീഴുകയും ചെയ്തു. കാറ്റ് തനിക്ക് അനുകൂലമല്ല എന്ന് മനസിലാക്കിയ കുഞ്ചാക്കോ പതിയെ അഭിനയരംഗത്ത് നിന്ന് പിന്മാറുകയും ബിസിനസിൽ ശ്രദ്ദ കേന്ദ്രീകരിക്കുകയും ചെയ്തു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ എന്ന് പറയുന്ന പോലെ വി കെ പ്രകാശിന്റെ ഗുലുമാൽ കുഞ്ചാക്കോയുടെ നല്ല സമയത്തായിരുന്നു ഇറങ്ങിയത്. പടം ഹിറ്റ്. ഇപ്പോൾ കൈ നിറയെ പടങ്ങൾ. ലാൽ ജോസിന്റെയും ഫാസിലിന്റെയും ജോഷിയുടെയും അടക്കം വമ്പൻ സിനിമകളുടെ ഭാഗമാകാൻ പോകുന്നു. ജയസൂര്യയുടെ പോലെ കോമഡി കാണിക്കാൻ കഴിയിലെങ്കിലും യുവ സൂപ്പർ സ്റ്റാറിനെ പോലെ ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ പറ്റിലെങ്കിലും കുഞ്ചാക്കോയിൽ നിന്ന് പ്രേക്ഷകർ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്.നല്ല സിനിമകളിൽ അഭിനയിച്ച് ഈ തിരിച്ചു വരവ് ഗംഭീരമാക്കാൻ കുഞ്ചാക്കോക്ക് കഴിയട്ടെ എന്ന് നമ്മുക്ക് ആശംസിക്കാം.
Subscribe to:
Post Comments (Atom)
11 comments:
സൂപ്പര്‍സ്റ്റാറിനെ ഒറ്റവാക്കില്‍, സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ഒക്കെ പേരു പറഞ്ഞങ്ങ് ഒതുക്കി ആല്ലേ! ഹലോ അങ്ങേര്‍ക്ക് ഒരു തിരിച്ചുവരവായിരുന്നില്ലേ? ച്ഛോട്ടാ മുംബൈ തിരിച്ചുവരവായിരുന്നില്ലേ??
ബാക്കി എല്ലാവരുടെയും കാര്യം ഉദാഹരിച്ച അതേ പരാമീറ്ററുകള്‍ തന്നെ സൂപ്പര്‍ സ്റ്റാറിന്റെ ഉദാഹരണത്തില്‍ ഉപയോഗിക്കാത്തത് നിഗൂഢമാണ്!!! അടുപ്പിച്ച് 9 എണ്ണം പൊട്ടി എന്നു മാത്രമേ പറയുന്നുള്ളു!!! മെഗായുടെ കാര്യത്തിലാണെങ്കില്‍ പരത്തി അങ്ങ് പറഞ്ഞുകളഞ്ഞു- മെഗാഹിറ്റുകള്‍ കൊണ്ട് പലപ്പോളായി വായടപ്പിച്ചു എന്നു പറഞ്ഞ്. കുഞ്ചാക്കോയുടെ കാര്യം പറയുന്ന കൂട്ടത്തില്‍, അറിയാത്തതുപോലെ സൂപ്പറിനിട്ട് ഒരു പണി!!! അല്ലേ??? :)
ആര്‍ക്കും മനസ്സിലാവില്ലെന്നാ കരുതിയേ??
ഹഹഹ... ശാസ്ത്രീയമായ ഒരു അവലോകനം നടത്തുമ്പോള്‍ ഒരേ പരിഗണന എല്ലാര്‍ക്കും കൊടുക്കുന്നതല്ലേ ന്യായം?
താരാരാധന കൊടുമ്പിരികൊണ്ടതുകൊണ്ടാണെന്ന് തെറ്റിധരിക്കല്ലേട്ടോ :)
"അടുപ്പിച്ച് 9 സിനിമകൾ പൊളിഞ്ഞിട്ടു പോലും സൂപ്പർ സ്റ്റാർ ഇത്തരത്തിൽ ഒരു പേരു മലയാള സിനിമയിൽ കേൾപ്പിച്ചിട്ടില്ല"
എന്ന് പറഞ്ഞത്, ഇന്നു വരെ മലയാള സിനിമയിൽ നിന്ന് ഔട്ടായി അല്ലെങ്കിൽ ഔട്ടാവാൻ പോകുന്നു എന്ന ഒരു പേരു കേൾപ്പിച്ചിട്ടില്ല എന്ന് ഉദ്ദേശിച്ചാണു. അല്ലാതെ തിരിച്ചു വന്നിട്ടില്ല എന്നല്ല. തിരിച്ചു വരാൻ മോഹൻലാൽ എപ്പോഴാണു മടങ്ങി പോയത്. രഘു മനസ്സിലാക്കിയത് മാറിപോയി എന്നു തോന്നുന്നു
‘അതെ അതു തന്നെയാണു എനിക്കും വായിച്ചപ്പോൾ തോന്നിയതു.ഇതിൽ മോഹൻലൽ എന്ന നടൻ ഒരിക്കാലും മടങ്ങിപൊകെണ്ടി വന്നില്ല എന്നു തന്നെയാനു ഉദേശിചിരിക്കുന്നതു.അല്ലാതെ ലാലെട്ടനെ b studio ഒതുക്കി എന്നു കരുതാനുള്ള ഒന്നും ഈ പൊസ്റ്റിൽ ഇല്ല’
ഓ കെ, ഓടിച്ച് വായിച്ചപ്പോള്‍ തെറ്റിധരിച്ചു... ഇപ്പോള്‍ മനസ്സിലായി... നിങ്ങളുടെ ഡിസ്കഷന്റെ ഫോക്കസ് മാറ്റിയതിന് മാപ്പ്!!! :)
ങ്ങും.. ഓക്കെ.. രഘു പറഞ്ഞപോലെ എനിക്കും എന്തോ.. വിനു പറഞ്ഞു നിങ്ങളും പറഞ്ഞു അങ്ങനല്ല എന്ന്, എന്നാ അങ്ങനെ തന്നെ. കുഞ്ചാക്കോ എന്ത് ചെയ്യുംന്നാ നിങ്ങള് പറയുന്നേ തമാശ പറയാതെ!!
കോമഡിയും ആക്ഷനും ചെയ്യാൻ പറ്റില്ല. സെന്റിമെന്റ്സ് ആണേൽ പറയുകയും വേണ്ട. പിന്നെ ആകെ ചെയ്യാൻ പറ്റുന്നത് പ്രണയിക്കുക എന്നതാണു. അതെങ്കിലും ചെയ്ത് പാവം രക്ഷപ്പേടട്ടെന്നെ..
ചുമ്മാ ഒരു കുനിഷ്ഠ് ആയി ഇതും കിടക്കട്ടേന്ന്...
ഇതൊന്നുമില്ലാതെ ഒരു സൂപ്പറാൻ ഉണ്ടല്ലൊ (അഞ്ചിൽ ഒരാൾ എന്ന് സ്വയം പോസ്റ്ററിൽ കയറിപ്പറ്റിയ ഗോപാലൻ). അങ്ങേര് വരുന്നോ പോകുന്നോ വന്നോ പോയോ എന്നൊന്നും ഇപ്പോഴും അറിയില്ല. ചിലപ്പൊ തോന്നും വീട്ടിലിരിപ്പാ നല്ലതെന്ന്. ഒരെണ്ണം ഓടിയാൽ അടുത്തത്, ഉറപ്പിക്കാം, തിയേറ്ററിൽ നിന്നും ജനം ഓടുംവിധം ആയിരിക്കും എന്ന്. എന്തൊക്കെ പറഞ്ഞാലും ഒടുക്കം ഒരു കള്ളനായി വന്നാൽ കാര്യം ഒത്തു എന്നൊരു ജനസംസാരം.
അദ്ദാണ് സാർ താരം. ഇരിക്കാൻ സീറ്റൊന്നും കിട്ടിയില്ലെങ്കിലും വേദിയിൽ കയറിപ്പറ്റിയാൽ മതി ആളുകൾ കാണാൻ.
വല്ലപ്പോഴുമൊക്കെ എന്നെയും പൊക്കി രണ്ട് വാക്ക് എഴുത്
@അപ്പൂട്ടന്‍
പുലികളുടെ കാര്യം പറയുമ്പോൾ ആരെങ്കിലും എലികളുടെ കാര്യം പരാമർശിക്കുമോ. അതിനു “വൻ വീഴ്ച്ചകൾ” എന്ന Episode വേറെ വരുന്നുണ്ട്.
@Mohanlal
ലാലേട്ടനെ ഞങ്ങൾ ആയീട്ട് പൊക്കെണ്ട കാര്യമുണ്ടോ? (ഏതായാലും ലലേട്ടെന്റെ പേരു use ചെയ്ത ആളുടെ ശ്രദ്ധക്കു, അങ്ങേർക്കു ഈ ബ്ലോഗിൽ ഒരാളു പൊക്കിയിട്ടു വേണ്ട ആളാവാൻ)
http://www.rajtamil.com/2010/05/watch-singam-movie-online.html
Post a Comment