പോക്കിരി രാജാവും അലക്സാണ്ടർ ചക്രവർത്തിയും കഥ തുടർന്നു കൊണ്ടേ ഇരിക്കുകയാണല്ലോ. എന്നാൽ പിന്നെ ഒരു change ആയിക്കോട്ടെ എന്ന് കരുതിയാണു കൈറ്റ്സ് കാണാൻ പോയത്. സിനിമയുടെ അഭിപ്രായം ബ്ലോഗിൽ എഴുതുമ്പോൾ മാർക്കിട്ട് എഴുതുണമത്രെ. എന്നാൽ ഒരു വ്യത്യസ്തതക്ക് ചിക്കൻ ബിരിയാണി, നൂഡിൽസ് എന്നൊക്കെ വിശേഷിപ്പിച്ചത് ആർക്കും അങ്ങ് ദഹിച്ചില്ല. മാത്രമല്ല അപ്പോഴാണു അറിയുന്നത് റിവ്യു എഴുതണമെങ്കിൽ ആദ്യം ബെർളി ആ സിനിമയെപ്പറ്റി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതു ആദ്യം വായിക്കണം എന്ന്.ഈ പരിപാടികൾക്ക് ഒന്നും എന്തായാലും നമ്മളില്ല. സിനിമ കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ പറയുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.. ആദ്യത്തെ ഷോ ആണു എന്ന് പറഞ്ഞ് കാര്യം ഒന്നും ഇല്ല നൂൺ ഷോ ആയതു കൊണ്ടാകാം അധികം ആളൊന്നുമില്ലായിരുന്നു. പക്ഷെ പടം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൽ മുഴുവൻ കോളേജ് പിള്ളേരുടെ ബഹളം. കൂടുതലും പെൺപിള്ളേരു. കൂടെ കുറച്ച് യോ.യോ.. ആൺപിള്ളേരും.. ഇവന്മാരുടെയൊക്കെ യോഗം എന്ന് മനസ്സിൽ പറഞ്ഞ് ഗേറ്റ് കടക്കുമ്പോൾ ഒരു ചേട്ടൻ ടിക്കറ്റ് എടുക്കാൻ വേണ്ടി ഓടി വരുന്നു. ഞങ്ങളെ കണ്ടപ്പോൾ ചേട്ടൻ പടം എങ്ങനുണ്ട് എന്ന് ചോദിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. കുഴപ്പല്യാ.. ചേട്ടാ.. പക്ഷെ വല്യ പ്രതീക്ഷ ഒന്നും വേണ്ടാട്ടാ... ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. പടം എങ്ങനെയുണ്ടെന്ന്. ജോദാ അക്ബറിനു ശേഷം രണ്ട് വർഷമായി ഹൃതിക് നായകനായ ഒരു സിനിമ കണ്ടിട്ട്. ക്രേസി 4 ലും ലക്ക് ബൈ ചാൻസിലും വന്നെങ്കിലും അതെല്ലാം ഗസ്റ്റ് അപ്പിയറൻസുകളായിരുന്നല്ലോ. അനുരാഗ് ബസുവിന്റെ ഗാങ്ങ്സ്റ്ററും ലൈഫ് ഇൻ എ മെട്രൊയുമൊക്കെ കണ്ടതു കാരണം മറ്റൊരു കഹോ നാ പ്യാർ ഹേ പ്രതീക്ഷിച്ചല്ല പോയത്. ചുരുക്കി പറഞ്ഞാൽ നിർമാതാവിന്റെ സ്ഥാനത്ത് രാകേഷ് റോഷന്റെ പേരു കണ്ട് ഒരു കോയി മിൽഗയയാ കൃഷോ പ്രതീക്ഷിച്ചു പോയാൽ നിങ്ങൾ നിരാശപ്പെടെണ്ടി വരും. അതു കൊണ്ടാണു പറഞ്ഞത്.
കുഴപ്പല്യാ.. ചേട്ടാ.. പക്ഷെ വല്യ പ്രതീക്ഷ ഒന്നും വേണ്ടാട്ടാ... എന്ന്.
* ഇതിന്റെ ഇഗ്ലീഷ് വേർഷൻ ഇറങ്ങുമ്പോൾ അതും പോയി കാണണം. ഇതിൽ ഇല്ലാത്ത എന്തോ അതിൽ ഉണ്ടെന്ന് പറയുന്നത് കേട്ടു. അതെന്താണു എന്ന് ഒന്നറിയണമല്ലോ.
Subscribe to:
Post Comments (Atom)
11 comments:
ഹ ഹ ബെര്‍ളിയുടെ കാര്യം പറഞ്ഞത് സീരിയസ് ആയി എടുത്തോ? ഹൃതിക്കും ആ മെക്സിക്കന്‍ പെണ്ണും കുറെ പണവും ചിലവാക്കിയിട്ടുണ്ടല്ലോ എന്തെങ്കിലും ഒക്കെ കാണാന്‍ ഉണ്ടാകും.നിങ്ങള്‍ കുഴപ്പമില്ല എന്നും പറഞ്ഞല്ലോ,ഒന്ന് കണ്ടു നോക്കാം.
ഷാജി ചേട്ടാ.. കുഴപ്പമില്യാ എന്ന് പറഞ്ഞതിന്റെ കൂടെ വല്യ പ്രതീക്ഷ ഒന്നും വേണ്ട എന്ന് കൂടി പറഞ്ഞിട്ടുണ്ട്. അതു മറക്കണ്ട. അവസാനം പടം കണ്ട് വന്നിട്ട് തിയറ്ററിൽ ഇരുന്ന് കൂവി തൊണ്ടയുടെ കൊരവള്ളി പൊട്ടിപ്പോയി എന്ന് കപ്ലയിന്റ് പറയരുത്. പറഞ്ഞേക്കാം
മലായാളം സിനിമ തന്നെ കാണണമെന്നു വിചാരിച്ചതുകൂടി പലതും (തിയേറ്ററില്‍ പോയി) കാണാന്‍ പറ്റാറില്ല. അപ്പോ പിന്നെ ഹിന്ദി സിനിമ എന്തായാലും കാണാന്‍ പോവുന്നില്ല. ടി വിയിലൊ ക്കെ കണ്ടിരുന്നു ഇതിനേപ്പറ്റി.
ബെർളിയൊ.... സീരിയസൊ?
കൊട്ടിപ്പഠിക്കാനൊരു ചെണ്ട
thanks for comments
@ എഴുത്തുകാരി
ടിവിയിൽ വരുമ്പോൾ കാണുന്നത് തന്നെയാണു നല്ലത്. പക്ഷെ ഇതൊരു ശീലമാക്കരുത്
@laloo
തബല എന്നും ചിലപ്പോൾ പറയാറുണ്ട്.
ചിത്രം പോരാ എന്നാണ് ഞാനും കേട്ടത് എങ്ങിലും പറ്റുകയാണെങ്കില്‍ ഒന്നു കാണണം..
കഹോനാപ്യാര്‍ഹേ,ക്രിഷ്,കോയിമില്‍ഗയ തുടങ്ങിയ തട്ടുപോളിപ്പന്‍ മസാല ചിത്രങ്ങളോട് മെട്രോ,ഗാങ്ങ്സ്റ്റര്‍ തുടങ്ങിയ നിരൂപക ശ്രദ്ധപിടിചുപറ്റിയ നല്ല സിനിമകള്‍ കംബയര്‍ ചെയ്തത് തികഞ്ഞ അനീതിയായി പോയി.. എന്റെ അഭിപ്രായം...
@ vinu കമന്റിനു നന്ദി. "അനുരാഗ് ബസുവിന്റെ ഗാങ്ങ്സ്റ്ററും ലൈഫ് ഇൻ എ മെട്രൊയുമൊക്കെ കണ്ടതു കാരണം മറ്റൊരു കഹോ നാ പ്യാർ ഹേ പ്രതീക്ഷിച്ചല്ല പോയത്. ചുരുക്കി പറഞ്ഞാൽ നിർമാതാവിന്റെ സ്ഥാനത്ത് രാകേഷ് റോഷന്റെ പേരു കണ്ട് ഒരു കോയി മിൽഗയയാ കൃഷോ പ്രതീക്ഷിച്ചു പോയാൽ നിങ്ങൾ നിരാശപ്പെടെണ്ടി വരും"
എന്നാണു പറഞ്ഞിരിക്കുന്നത്.
എന്തായാലും ഒന്ന് കണ്ടേക്കാം,ഒന്നുമില്ലെന്കിലും ഒരു സുന്ദരനേയും സുന്ദരിയേയും കണ്ടിരുന്നൂടെ.മലയാളത്തിലെ ചെറുപ്പകാരായ വയസ്സന്‍ നായകരെക്കാളും സുഖമുണ്ടാകും കണ്ടിരിക്കാന്‍. പിന്നെ കൂവല്‍ പണ്ടേ ഇല്ല :)- :)-
അതു ന്യായം....
നന്നായില്ല എന്ന് ഗേട്ടിരുന്നു!...
ഇംഗ്ലീഷിൽ കണ്ടുവരുന്ന ഹൈവേ പടങ്ങള്ളുടെ ഒരു പാളിപ്പോയ അനുകരണം..അതാണു കൈറ്റ്സ്
Post a Comment