RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ഒരു ഒന്നൊന്നര ജനപ്രിയ സിനിമ


റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുന്നത് പതിവായിട്ടും ചില പ്രത്യേക സാഹചര്യങ്ങളില്പ്പെട്ട് തിരക്കിൽ ആയി പോയതിനാൽ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ ഞങ്ങളുടെ കൂട്ടത്തിൽ എനിക്ക് മാത്രം സാധിച്ചിരുന്നില്ല. പിന്നീട് ആ സിനിമ കേരള സർക്കാറിന്റെ ഏറ്റവും നല്ല ജനപ്രിയ സിനിമ എന്ന അവാർഡ് നേടിയപ്പോഴാണു ഇത് കാണാൻ പറ്റാതെ പോയതിന്റെ നഷ്ടബോധം ഉടലെടുത്തത്. ഈ സിനിമ കാണാൻ ഒരു പാട് ശ്രമിച്ചെങ്കിലും 100 ദിവസത്തിന്റെയും 75 ദിവസത്തിന്റെയും പോസ്റ്ററുകൾ മാത്രമേ കാണാൻ പറ്റിയുള്ളു. വ്യാജ സീഡി കിട്ടുമായിരുന്നെങ്കിലും അത് കാണില്ല എന്ന നിലപാട് ഉള്ളത് കൊണ്ട് ഇനി ഒറിജിനിൽ CD ഇറങ്ങുമ്പോഴോ TV യിൽ BLOCK BUSTER ആയി വരുമ്പോഴോ കാണാം എന്ന് തിരുമാനിച്ചു. അങ്ങിനെ ഇരിക്കുമ്പോഴാണു വീടിന്റെ അടുത്തുള്ള ഒരു തിയറ്ററിൽ ഈ സിനിമ വരുന്നത്. പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും എന്നുള്ളത് കൊണ്ട് സെക്കന്റ് ഷോയ്ക്ക് ആണു പോയത്. കാർബൺ ആ തിയറ്ററിൽ ഒരിക്കലും കത്തിക്കാറില്ല. ആകെ ഉള്ളത് ഒന്നോ രണ്ടോ ഫാനുകൾ മാത്രം അതും ഇടയ്ക്ക് കറങ്ങും ഇടയ്ക്ക് നില്ല്ക്കും. കസേരകൾക്കാണെങ്കിൽ ഒന്നിനും കയ്യും ഇല്ല. അല്ലെങ്കിലും ഏറ്റവും ഉയർന്ന ക്ലാസ് ടിക്കറ്റിനു 10 രൂപ മാത്രമുള്ള ഒരു തിയറ്ററിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നതെങ്ങനെ.. ശരിക്കും ഈ തിയറ്റർ അടച്ചു പൂട്ടാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണു അതിനടുത്ത് ഒരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയത്. ഹോസ്റ്റലിലെ പിള്ളേരു മുഴുവൻ വെള്ളി ശനി ഞായർ എന്നീ ദിവസങ്ങളിൽ മുടങ്ങാതെ സിനിമക്ക് വരും അതുകൊണ്ടാണു ഇതിപ്പോൾ പിടിച്ചു നില്ക്കുന്നത്. ശ്ശൊ വിഷയത്തിൽ നിന്ന് വ്യതി ചലിച്ചു പോയി. പറഞ്ഞ് വന്നത് സിനിമയെക്കുറിച്ച് എത്തിയത് തിയറ്ററിലും.. മോഹൻലാലിന്റെ അനിയതസാധാരണ അഭിനയം (എന്തരോ എന്തോ) അതിഗംഭീരമായ ക്ലൈമാക്സ് എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ ഈ സിനിമയെ പറ്റി കേട്ടിരുന്നു. സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ എന്തു കൊണ്ട് ഈ സിനിമക്ക് ജനപ്രിയ സിനിമ എന്ന അവാർഡ് കൊടുത്തു എന്ന ചിന്തയായിരുന്നു. വീട്ടില്‍ എത്തിയ ഉടനെ തന്നെ ഇതിനെ പറ്റി എഴുതിയിരിക്കുന്ന കിട്ടാവുന്ന നിരുപണങ്ങൾ എല്ലാം വായിച്ചു. അപ്പോൾ മനസിലായി.. ദൈവമേ.. ഇവരൊക്കെ ചെയ്യുന്നത് എന്താണെന്നു ഇവർക്കൊക്കെ നന്നായിട്ടറിയാം ഇവരോടൊന്നും ഒരുകാലത്തും ക്ഷമിക്കരുതേ.................!

8 comments:

jayanEvoor said...

ഹ! ഹ!!
ദൈവമേ.. ഇവരൊക്കെ ചെയ്യുന്നത് എന്താണെന്നു ഇവർക്കൊക്കെ നന്നായിട്ടറിയാം ഇവരോടൊന്നും ഒരുകാലത്തും ക്ഷമിക്കരുതേ.................!

രഘു said...

ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല!
മഹത്തായൊരു സിനിമ ഒന്നും അല്ലെങ്കിലും ബോറടിച്ചൊന്നുമില്ല കണ്ടിട്ട്. സെക്കന്റ് ഹാഫ് പ്രത്യേകിച്ചും. ലാലു അലെക്സിന്റെ പ്രകടനമാണെങ്കില്‍ ഗംഭീരവും. ഈയിടെ ഇറങ്ങുന്ന കൂതറ മലയാളം സിനിമകളുടെ സ്റ്റാന്റേഡ് വച്ചു നോക്കിയാല്‍ മികച്ച സിനിമ എന്നു തന്നെ പറയേണ്ടി വരും ഇതിനെ. വലിയ അതിഭാവുകത്വങ്ങള്‍ ഒന്നുമില്ലാതെ സിമ്പിളായി കഥ പറഞ്ഞ ഒരു സിനിമയല്ലേ ഇത്????

b Studio said...

കമന്റുകൾക്ക് നന്ദി.
@രഘു
ഈ സിനിമ ഒരു മോശം സിനിമ ആണു എന്ന് പറഞ്ഞിട്ടില്ല.പക്ഷെ ഈയിടെ ഇറങ്ങുന്ന കൂതറ മലയാളം സിനിമകളുടെ സ്റ്റാന്റേഡ് വച്ചു നോക്കിയാല്‍ മികച്ച സിനിമ എന്ന കാരണം കൊണ്ടാണോ 2009 ലെ ജനപ്രിയ സിനിമയുടെ അവാർഡ് കൊടുക്കുന്നത്. ഭാഗ്യദേവത പോലെ ശരിക്കും ജനപ്രീതി നേടിയ സിനിമകളെ തഴഞ്ഞിട്ടാണു ഇത് ചെയ്തത് എന്നതിലെ പരിഭവം മാത്രമേ ഉള്ളൂ

Typist | എഴുത്തുകാരി said...

ഞാന്‍ കണ്ടിട്ടില്ല. കണ്ടിട്ട് പറയാം. അതിനിനി എവിടന്നു കാണാന്‍? ടിവിയില്‍ വരുമ്പോള്‍ കാണാം!

ഹംസ said...

ഞാന്‍ ഈ സിനിമ കണ്ടു . എനിക്ക് ഈ സിനിമ ശരിക്കും ഇഷ്ടമായിട്ടുണ്ട് .! പിന്നെ ജനപ്രിയ സിനിമ തീരുമാനിക്കുന്നതും ജനങ്ങള്‍ അല്ലല്ലോ നാലോ അഞ്ചോ പേരടങ്ങുന്ന ജൂറിയല്ലെ , അതുകൊണ്ട് അവാര്‍ഡില്‍ ഒന്നും കാര്യമില്ല.!! പിന്നെ അതില്‍ ലാലേട്ടന്‍റെ അഭിനയം അതു എടുത്ത് പറയണ്ട കാര്യം തന്നെയാണ് ലാലു അലക്സിന്‍റെയും .!!

b Studio said...

thanks for comments
@എഴുത്തുകാരി ചേച്ചി
ടിവിയിൽ വരാൻ കാത്തു നില്ക്കണ്ട. പരസ്യങ്ങളുടെ ഘോഷയാത്രയാവും. CD ഇറങ്ങുമ്പോൾ കാണ്ടോളു അതാവുമ്പോൾ ബോറടി തോന്നിയാൽ Forward key ഞെക്കിയാൽ മതിയല്ലോ (മിക്ക സമയവും വിരൽ ആ key ൽ തന്നെ ആയിരിക്കും ഹ്ം)

@ഹംസക്ക
ശരിയാണു അവാർഡിൽ കാര്യമില്ല..എന്നാലും ജനപ്രിയ അവാർഡ് എന്ന് പറയുമ്പോൾ ജനങ്ങൾക്ക് പ്രിയപ്പെട്ട സിനിമക്കല്ലേ കൊണ്ടുക്കേണ്ടത് എന്നേ ഉദ്ദേശിച്ചുള്ളു. പിന്നെ ഇന്നത്തെ ചിന്താവിഷയവും ഈ അവാർഡ് വാങ്ങിച്ചിട്ടുണ്ട് എന്നത് കൊണ്ട് ഇതങ്ങു മറക്കാം അല്ലേ..

ഷാജി ഖത്തര്‍ said...

സ്റ്റുഡിയോ ജനപ്രിയ സിനിമ അവാര്‍ഡ് കുടുത്തത് ശരിയായില്ല എന്ന് മാത്രമാണ് പറയുന്നതെങ്കില്‍ ഞാന്‍ യോജിക്കുന്നു. പക്ഷെ ,ഒരു തരക്കേടില്ലാത്ത പടമാണ് അത് ,ഞാന്‍ കണ്ടു ദോഹയില്‍ തിയറ്ററില്‍ തന്നെ. സാമുഹ്യ പ്രസക്തിയുള്ള വിഷയം ഒരു വിധം നന്നായി പറഞ്ഞിരിക്കുന്നു. നാട്ടില്‍ നടക്കാന്‍ സാധ്യതയുള്ള അല്ലെങ്കില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഭൂമാഫിയയെ ചെറുത്തു നില്‍ക്കുന്ന വലിയ കര്‍ഷകന്റെ റോള്‍ മോഹന്‍ലാല്‍ നന്നായി അവതരിപ്പിച്ചു.ലാലു അലക്സിന്റെ ,ചില സമയത്ത് കുറച്ചു ഓവര്‍ ആണെങ്കിലും,അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ മികച്ച റോളുകളില്‍ ഒന്നാണ് അത്.
റോഷന്‍ ആന്‍ഡ്രൂസ് എന്നാ സംവിധായകന്‍ പ്രതീക്ഷ തരുന്നുണ്ട്. നോട്ട് ബുക്ക്‌ എനിക്കിഷ്ടപെട്ട സിനിമകളില്‍ ഒന്നാണ്.

b Studio said...

@ shaji
റോഷൻ ആൻഡ്രൂസിൽ നിന്നും മറ്റൊരു ഉദയനാണു താരം പ്രതീക്ഷിച്ചു പോയതു കൊണ്ടായിരിക്കാം.. ശരാശരി നിലവാരം പുലർത്തിയിട്ടും ഈ സിനിമയോട് ഇഷ്ടം തോന്നാതിരുന്നത്. പക്ഷെ ജനപ്രിയ അവാർഡ് കൊടുത്തത് മോശമായിപോയി അത് ഞങ്ങൾ എവിടെം പറയും ഇനിയും പറയും.. വളരെ മോശമായിപ്പോയി

Followers

 
Copyright 2009 b Studio. All rights reserved.