അങ്ങിനെ മലയാള സിനിമയുടെ റിലീസിംഗ് ക്ഷാമത്തിനു പരിഹാരമായി കൊണ്ട് സിനിമ പ്രേക്ഷകരുടെ മനസ്സിൽ കുളിർ മഴ പെയ്യിച് ഇന്നലെ 3 മലയാള ചിത്രങ്ങൾ റിലീസ് ചെയ്തു. ആദ്യമേ ഞങ്ങൾ പറഞ്ഞതാണു നൂൺ ഷോ പോക്കിരി രാജ മാറ്റിനി ഒരു നാൾ വരും എന്ന്. പക്ഷെ ഒരു നാൾ വരും വന്നില്ല.. അതിനി എന്നെങ്കിലും വരുമായിരിക്കും വന്നത് അലക്സാണ്ടർ ആണു. പിന്നെ കഥ തുടരും എന്ന സത്യൻ ചിത്രവും.
3 സിനിമയും ഇന്നലെ തന്നെ കണ്ടു. പോക്കിരി രാജ 8.30ക്കു മോർണിംഗ് ഷോ, മാറ്റിനിക്കു അല്ക്സാണ്ടർ കഥ തുടരും സെക്കന്റ് ഷോ.. മുന്നും ഒരൊറ്റ ദിവസം തന്നെ കണ്ട കാരണം മൂന്നിന്റെം വിശേഷങ്ങൾ ഒരു പോസ്റ്റിൽ തന്നെ ഇടാം എന്ന് കരുതി.
പോക്കിരി രാജ.
ഒന്നിനേം നമ്മൾ അടച്ചാക്ഷേപിക്കാൻ പാടില്ല എന്ന് ഞങ്ങൾക്ക് ഇന്നലെ മനസിലായി. ഞങ്ങളുടെ കൂട്ടത്തിലൊരുത്തൻ ഇവിടം സ്വർഗമാണു എന്ന സിനിമ കാണാൻ പോയ വിശേഷമിട്ട പോസ്റ്റിൽ (ഒരു ഒന്നൊന്നര ജനപ്രിയ സിനിമ) തിയറ്ററിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് “പകൽ വെളിച്ചത്തിൽ ഈ തിയറ്ററിൽ കയറിയാൽ 3 ദിവസം മുൻപ് കഴിച്ചത് വരെ ശർദ്ദിക്കും” എന്നാണു. ഇത് വായിച്ച് ചിരിച്ച ഞങ്ങൾ ഇന്നലെ സിനിമ സമരം തീർന്നിലായിരുന്നെങ്കിൽ ഇതേ തിയറ്ററിന്റെ മുന്നിൽ രാവിലെ തൊട്ട് ക്യൂവിൽ നില്ക്കെണ്ടി വരുമായിരുന്നു . പക്ഷെ സമരം തീർന്ന കാരണം മെയിൻ സെന്ററുകളിൽ തന്നെയാണു പോക്കിരി രാജ റിലീസ് ആയത്. അങ്ങിനെ ആദ്യ ഷോ 8.30ക്കു തുടങ്ങി. മമ്മുട്ടിയുടെ കൂടെ അഭിനയിച്ചാൽ പ്രേക്ഷകർക്കിടയിൽ കിട്ടുന്ന സ്വാധീനം എത്രത്തോള്ളമാണെന്ന് മനസ്സിലാക്കിയിട്ടുള്ള പ്രിത്വിരാജ് കഴിവിന്റെ പരമാവധി തന്റെ വേഷം മികച്ചതാക്കിയിട്ടുണ്ട്.പിന്നെ മമ്മുട്ടി... എന്തുകൊണ്ടാണു മമ്മൂട്ടി പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കുന്നത് എന്ന് ഈ സിനിമ കണ്ട് കഴിയുമ്പോൾ മനസിലാവും. കാരണം “ഞങ്ങളെപോലെയുള്ള” പുതുമുഖ സംവിധായകരുടെ കയ്യിൽ ഒരുപാട് പുതിയ പുതിയ ആശയങ്ങൾ ഉണ്ടാകുമല്ലോ അതിനെ പരമാവധി ചൂഷണം ചെയുന്നതിലാണു മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ വിജയം. ജോഷിയുടെയും ജോണി ആന്റണിയുടെയും സഹായിയായി പ്രവർത്തിച്ചിട്ടുള്ള വൈശാഖൻ മമ്മൂട്ടിയുടെയും പ്രിത്വിയുടെയും സ്റ്റാർ വാല്യു മാക്സിമം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മലയാളത്തിലെ അരങ്ങേറ്റം ശ്രേയ മോശമാക്കിയില്ല. മെഗാസ്റ്റാറും യുവ സൂപ്പർ സ്റ്റാറും തകർത്തഭിനയിച്ച ഈ സിനിമ അക്ഷരാർത്ഥത്തിൽ ഒരു കളർഫുൾ എന്റെർടയ്നർ തന്നെ ആണു. ഇത് ഈ സിനിമയുടെ ഒരു വശം. ട്വന്റി20 എന്ന സിനിമ ഒരുക്കിയ ഉദയ്കൃഷണ സിബി കെ തോമസ് കൂട്ടുകെട്ടിന്റെ ആണു ഇതിന്റെയും തിരകഥ. ട്വന്റി20 എന്ന ചിത്രം മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കും പകരം മറ്റാരെങ്കിലും ആണു അഭിനയിച്ചത് എന്ന് വെക്കുക്ക എന്തായിരിക്കുമായിരുന്നു ആ സിനിമയുടെ ഗതി എന്ന് ആലോചിചിട്ടുണ്ടോ. അതുപോലെ തന്നെയാണു ഈ സിനിമയും. താരങ്ങൾക്കു വേണ്ടി ഉണ്ടാക്കിയ സിനിമ, കയ്യടികൾക്കും ആർപ്പുവിളികൾക്കുമുള്ള സീനുകളും സംഭാഷങ്ങളും നിറഞ്ഞ സിനിമ. ഇത് ഈ സിനിമയുടെ മറ്റൊരു വശം. എന്തായാലും ഇതു പോലെ ഉള്ള സിനിമകൾക്കാണല്ലോ ഇക്കാലത്ത് തിയറ്ററിൽ ആളെ കൂട്ടാൻ കഴിയു. ആകെ മൊത്തം ടോട്ടൽ പറഞ്ഞാൽ പോക്കിരി രാജ ഒരു ഉഗ്രൻ ചിക്കൻ ബിരിയാണി ആണു. പിന്നെ കുറച്ച് തണുത്തിട്ടുണ്ട് എന്ന് മാത്രം അതിപ്പോ ഈ ഫ്രിഡ്ജിൽ നിന്ന് നേരെ എടുത്ത കാരണമാ.. സാരമില്ല ശരിയായിക്കോള്ളും.
*സിനിമാ സമരം തീർന്നത് നന്നായി. ടേപ്പ് റിക്കാർഡിൽ നിന്നും വരുന്നതു പോലുള്ള ശബ്ദവും ടോർച്ചടിച്ചാൽ മാത്രം ചില ഭാഗങ്ങൾ വ്യക്തമാകുന്ന സ്ക്രീനും ഉള്ള B,C ക്ലാസ്സ് തിയറ്ററുകളിൽ ഈ സിനിമ കളിക്കേണ്ടി വന്നിരുന്നുവെങ്കിൽ കോഴി ബിരിയാണി വീട്ടിലെ പട്ടിക്കു കൊടുക്കുന്ന പാത്രത്തിൽ വെച്ച് തന്നാൽ എങ്ങനിരിക്കും അതുപോലെ ആയെനെ..!
അലക്സാണ്ടർ ദി ഗ്രേറ്റ്
അത് അങ്ങിനെ തന്നെ സംഭവിച്ചു. അങ്ങിനെ സംഭവിക്കാതെ പറ്റില്ലല്ലോ..ഇറങ്ങുന്നതിനു മുൻപേ പൊളിയുന്ന സിനിമകൾ എന്ന പോസ്റ്റിൽ ഞങ്ങൾ നല്ല ശക്തവും വ്യക്തവും ആയി പറഞ്ഞിരുന്നു അലക്സാണ്ടർ ഇറങ്ങുന്നതിനു മുൻപേ പൊളിഞ്ഞ സിനിമയാണെന്നു. പോക്കിരി രാജ കണ്ട് ശാപ്പാടടിച്ച് നേരെ അലക്സാണ്ടർ കളിക്കുന്ന തിയറ്ററിൽ ചെന്ന ഞങ്ങൾക്ക് അവിടെത്തെ ആൾക്കൂട്ടം കണ്ടപ്പോൾ ഞങ്ങളെകുറിച്ച് തന്നെ അഭിമാനം തോന്നി. എത്ര കൃത്യമായി ഞങ്ങൾ പ്രവചിച്ചിരിക്കുന്നു. റിലീസ് ചെയ്ത് രണ്ടാമത്തെ ഷോക്ക് ടിക്കറ്റ് കൊടുക്കാൻ 5 മിനുട്ട് ബാക്കി ഉള്ളപ്പോൾ തിയറ്ററിൽ വെറും 30 പേരോളം മാത്രം. സമയമായിട്ടും ടിക്കറ്റ് കൊടുക്കാത്തതിന്റെ കാര്യം അന്വേഷിച്ചപ്പോഴാണു മനസിലായത്. പോക്കിരി രാജ ഹൗസ് ഫുൾ ആവാൻ കാക്കുകയാണു. അത് കഴിഞ്ഞ് ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവർ ഇത് കാണാന്‍ കയറുമല്ലോ. മോഹൻ ലാൽ ഫാൻസിനെപ്പോലും തിയറ്റർ പരിസരത്തെങ്ങും കാണുന്നില്ല. എല്ലാവരും പോക്കിരി രാജ കൂവി തോല്‍പ്പിക്കാൻ പോയതാവും. പടം കണ്ട് കഴിഞ്ഞ് ഇറങ്ങിയപ്പോൾ മനസിലായി. ആരെയും പറഞ്ഞിട്ടു കാര്യമില്ല. ഇതിന്റെ കഥ കേട്ടിട്ടും ഈ സിനിമ നിർമ്മിച്ച ഇത്രയധികം പ്രതി സന്ധികൾ നേരിട്ടിട്ടും തളരാതെ ഇത് തിയറ്ററിൽ എത്തിച്ച VBK മേനോൻ എന്ന നിർമാതാവിനു ഞങ്ങളുടെ നമോവാഗം.
*ഒരുപാട് കാശ് വെറുതെ കയ്യിൽ ഉണ്ടെങ്കിൽ അദ്ദേഹത്തിനു ഞങ്ങളുടെ പടം ഒന്നു പ്രൊഡ്യൂസ് ചെയ്തു നോക്കാമായിരുന്നു. പോക്കിരി രാജ ചിക്കൻ ബിരിയാണി ആണെങ്കിൽ ഇത് നല്ല സാമ്പാറാണു. കുറച്ചധികം വളിച്ചിട്ടുണ്ട് എന്ന് മാത്രം പിന്നെ ഒരു വൃത്തികെട്ട മണവും.
കഥ തുടരും
സെക്കന്റ് ഷോ ആയതു കൊണ്ടാവാം ഒരുപാട് കുടുംബങ്ങൾ സിനിമ കാണാൻ വന്നിരുന്നു. സത്യൻ അന്തിക്കാട് സിനിമകൾ കാണാൻ പോയാൽ അങ്ങിനെയും ഒരു മെച്ചമുണ്ടല്ലോ..
സിനിമയെ പറ്റി പറയുകയാണെങ്കിൽ മലയാളത്തിലെ മിനിമം ഗ്യാരണ്ടി സംവിധായകന്റെ ഈ സിനിമയും വിജയിക്കും ചില്ലപ്പോ 100 ദിവസം ഓടുകയും ചെയ്യും. കാരണം ഒരുപാട് കുടുംബ പ്രേക്ഷകർ സത്യൻ അന്തിക്കാട് സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടല്ലോ. ഇതിങ്ങനെ കഥ തുടർന്നു കൊണ്ടേ ഇരിക്കും. ഹോസ്റ്റലിലെ ഉപ്പുമാവ് പോലെ കഴിച്ച് കഴിച്ച് ആളുകൾക്ക് എന്നെങ്കിലും മടുക്കുമായിരിക്കും അതുവരെ ഇതുപോലെയുള്ള നിർദോഷ സിനിമകളുമായി സ്ത്രീ പ്രേക്ഷകരുടെ ഇഷ്ടസംവിധായകൻ വന്നു കൊണ്ടേ ഇരിക്കും നമ്മുടെ കഷ്ടക്കാലവും.
*ഇതിനെകുറിച്ച് ആരു എന്തു പറഞ്ഞാലും സ്ത്രീ പ്രേക്ഷകർ ഈ സിനിമ വിജയിപ്പിക്കും അപ്പോൾ പിന്നെ എന്തു പറയാൻ. പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അത്ര വലിയ സന്തോഷത്തിൽ ഒന്നുമല്ല ആളുകൾ തിയറ്റർ വിട്ടത്. അത് സിനിമ കണ്ട വിഷമമാണോ എന്ന് ചോദിച്ചാൽ അങ്ങിനെ വിഷമിക്കത്തക്ക ഒന്നും ഇതിലില്ല. അപ്പോൾ പിന്നെ കാശു പോയ വിഷമത്തിൽ ആയിരിക്കുമോ ഏയ്..
Subscribe to:
Post Comments (Atom)
23 comments:
അപ്പോള്‍ അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍.ബെര്‍ളിയുടെ പോസ്റ്റ് വായിച്ചുവോ ഒന്ന് വായിക്കുന്നത് നന്നായിരിക്കും. എന്റെ ഒരു കണക്ക് കൂട്ടലില്‍ സത്യന്/ജയറാം രക്ഷപെട്ടു പോകും എന്ന് തോന്നുന്നു.പിന്നെ ഒരു തമാശ പറയട്ടെ വേറൊന്നും വിചാരിക്കരുത് ഈ പോസ്റ്റില്‍ ഒരു മമ്മൂട്ടി ഫാന്‍സ് മണക്കുന്നുണ്ട്.
ഹ ഹ ഷാജി ചേട്ടാ... ബെർളിത്തരങ്ങൾക്കൊക്കെ അതിന്റെതായ ഒരു വില കൊടുത്താ പോരെ......!
അപ്പോൾ നിങ്ങൾ പറയുന്നത് പോക്കിരി രാജ നല്ല പടമാണു എന്നാണു. തമിഴ് സിനിമയുടെ നിലവാരത്തിലേക്ക് പോവുകയാണല്ലോ നമ്മുടെ സിനിമ..
@mamoos
തട്ടുപൊള്ളിപ്പൻ തമിഴ് സിനിമകൾ ഇവിടെ വന്ന് കോടികൾ വാരുന്നത് കൊണ്ടാവാം ആ ഒരു നിലവാരത്തിലേക്ക് പോകാൻ നമ്മുടെ സിനിമാക്കാരും നിർബന്ധിതരാവുന്നത്.
പിന്നെ പോക്കിരി രാജയെക്കുറിച്ച് ഞങ്ങൾ പറഞ്ഞിരിക്കുന്നത് ഇങ്ങനെ.“ പോക്കിരി രാജ ഒരു ഉഗ്രൻ ചിക്കൻ ബിരിയാണി ആണു. പിന്നെ കുറച്ച് തണുത്തിട്ടുണ്ട് എന്ന് മാത്രം"
എന്ന് വെച്ചാൽ തണുത്ത ചിക്കൻ ബിരിയാണി ഇഷടമുളവർ കഴിച്ചോട്ടെന്നെ....
ഒരു ദിവസം മുന്ന് സിനിമ ഇച്ചിരി കടുപ്പം തന്നെ
വേറേ പണിയൊന്നുമില്ല അല്ലേ
@അഞ്ജാത.. thanks for comment
2 സിനിമ ആയിരുന്നു അജണ്ട പക്ഷെ പോക്കിരി രാജ 8.30 ക്കു ആയതു കൊണ്ട് ബാക്കി സമയം വെറുതെ കളയണ്ടാ എന്ന് കരുതിയതാണു
ഇങ്ങനെ പരത്തി, തണുത്ത ബിരിയാണി പോലെ അല്ലെങ്കി വളിച്ച സാമ്പാർ പോലെ എന്നൊക്കെ പറയാതെ കുറച്ചുകൂടി വിശദമാക്കിയാൽ നല്ലതായിരുന്നു! ബെർളിത്തരങ്ങളിലെ പോക്കിരിരാജയുടെ റിവ്യൂ വായിച്ചാൽ ശരിക്കും മനസ്സിലാകും, എഴുതുന്നയാൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന്... ഇതങ്ങനെയല്ല! ഇതൊരുമാതിരി മനോരമ പത്രം സി പി എമ്മിനു നേരേ ആരോപണമുന്നയിക്കുന്നതുപോലായിപ്പോയി!!! കാടടച്ച വെടി... കൊണ്ടാ കൊണ്ടു! കിട്ടിയാലൂട്ടി ഇല്ലെങ്കിൽ ചട്ടി എന്നു പറഞ്ഞപോലെ...
ഞാനങ്ങനെ മൊത്തം നെഗറ്റീവ് ആക്കിയതല്ല ട്ടോ യുവസംവിധായകരേ :) പ്രൊഡക്റ്റീവ് ആയ ചില അഭിപ്രായങ്ങൾ പറയാൻ ശ്രമിക്കയാണ്. എന്തായാലും ഒറ്റ ദിവസം തന്നെ മൂന്നും കണ്ടതിന് അഭിനന്ദനങ്ങൾ!!!
പിന്നെ സത്യായിട്ടും ഒരു മമ്മൂട്ടി ഫാൻ എഴുതിയപോലെയാണ് അലക്സാണ്ടർ ദ ഗ്രേറ്റും പോക്കിരി രാജയും കൂടെ ഒന്നിച്ചു വായിച്ചപ്പോൾ തോന്നിയത്! നിങ്ങടെ ആദ്യ സിനിമ മമ്മൂട്ടിയെക്കൊണ്ടാ ചെയ്യിക്കണേ??? :)
അഭിവാദ്യങ്ങൾ!
കമന്റിനു നന്ദി..
@രഘു
ഈ ബ്ലോഗിലെ പല പോസ്റ്റുകളിലും ഞങ്ങൾ പറഞ്ഞിട്ടുള്ളതാണു എങ്കിലും പറയാം ഈ ബ്ലോഗിൽ സിനിമയെ പറ്റിയുള്ള നിരൂപണം അല്ല എഴുതുന്നത് . സിനിമ കാണുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന അനുഭവങ്ങൾ പങ്കൂ വെയ്ക്കുക മാത്രമാണു ഇവിടെ ചെയ്യുന്നത്. മനോഹരമായി റിവ്യു എഴുതുന്ന സൈറ്റുകൾ ഉണ്ട് ചിത്രവിശേഷവും മൂവിരാഗയുമൊക്കെ പോരാത്തതിനു ബെർളിത്തരങ്ങളും.
പിന്നെ ബിരിയാണി സാമ്പാർ എന്നൊക്കെ പറഞ്ഞത് 3 സിനിമയെയും പറ്റി താരതമ്യം ചെയ്യാൻ എളുപ്പത്തിലാണു. എന്ത് കൊണ്ടാണു അങ്ങിനെ പറഞ്ഞത് എന്ന് സിനിമ കാണുമ്പോൾ മനസിലായിക്കോള്ളും.
"ബെർളിത്തരങ്ങളിലെ പോക്കിരിരാജയുടെ റിവ്യൂ വായിച്ചാൽ ശരിക്കും മനസ്സിലാകും, എഴുതുന്നയാൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന്".
എഴുതുന്നയാൾ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നത് അതെഴുതിയ ആളിന്റെ അഭിപ്രായമല്ലേ.. അതു പോലെ തന്നെ ആവണം എല്ലാവരുടെയും എന്ന് പറയാൻ പറ്റില്ലല്ലോ..
@അജ്ഞാത
പറ്റുമെങ്കിൽ പോക്കിരി രാജയും അല്ക്സാണ്ടറും കാണുക.
ബെർളി കൂതറയാണു എന്ന് പറഞ്ഞ് പോസ്റ്റിട്ട ഒരു പടം നല്ലതാണെന്ന് പറഞ്ഞ് എഴുതാൻ നാണമിലലോ
@അജ്ഞാത
ഇപ്പറഞ്ഞത് ആദ്യം സ്വന്തം പേരിൽ വന്ന് പറയു അപ്പോൾ പറയാം നാണമുണ്ടോ ഇല്ലയോ എന്ന്.... കഷ്ടം
എന്തൊക്കെ പറഞ്ഞാലും... ഇത്തവണയും സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ രണ്ടും ഫ്ലാറ്റായി.
കിടിലന്‍ എന്നൊന്നും പറയാനില്ലെങ്കിലും സത്യന് ചിത്രം മാത്രം മുടക്കിയ പൈസ തിരിച്ചു പിടിയ്ക്കും...
പലരും പറഞ്ഞത് ഞാനും പറയുന്നു.
ഇവിടെ നിന്നും ഫാന്‍സ് എഴുതുന്ന പോലെ ഉള്ള അവലോകനം പ്രതീക്ഷിച്ചിരുന്നില്ല കേട്ടോ.
എന്തു പറയാനാ ശ്രീ . അങ്ങനെ സംഭവിച്ചു പോയി... ഈ പോസ്റ്റ് എഴുതിയവൻ മൂന്നും കൂടി ഒരുമിച്ച് ഇടാം എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ആവുമെന്ന് പ്രതീക്ഷിച്ചില്ല ഇനിയും ആവർത്തിക്കാതെ ശ്രദ്ധിക്കാം നിങ്ങളുടെ എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി...
:)
ഒരു ദിവസം ഈ സൈസ് 3 പടം !! മച്ചാമ്മാരേ...ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ നിങ്ങളാരും കണ്ണ് ദാനം ചെയ്യരുത്....പ്ലീസ് ;)))
സഹോദരന്മാരേ... നിങ്ങളുടെ റിവ്യൂ വായിച്ച് ചെറിയൊരു പ്രതീക്ഷ തോന്നി(കളർഫുൾ എന്റർടെയിനർ എന്നാണല്ലോ ഇവിടെ പറഞ്ഞിരിക്കുന്നത്) പോക്കിരി രാജ കണ്ടു, ഇവിടെ ബെംഗളുരുവിൽ... കൂവി കൂവി മനുഷ്യന്റെ തൊണ്ടവള്ളി പുറത്തു വന്നു!!!
മൊത്തത്തിൽ പറഞ്ഞാൽ കോപ്രായം എന്നാണ് ഈ സിനിമയ്ക്ക് ഏറ്റവും പറ്റിയ വിശേഷണം! എക്സ്ട്രീംലി അൺ സഹിക്കബിൾ.
നിങ്ങളിതിനെ കളർഫുൾ എന്റർറ്റെയ്നർ എന്ന് വിളിച്ചത് മറ്റേ സിനിമകൾ അത്ര കൂതറയായിരുന്നതുകൊണ്ട് മാത്രമാണെന്ന് കരുതുന്നു!!! ആകെക്കൂടി മമ്മൂട്ടിയുടെ ഇംഗ്ലീഷ് മാത്രമുണ്ട് ചിരിക്കാൻ... സലിം കുമാറും സുരാജുമൊക്കെ കാണിക്കണ കോപ്രാണ്ടികൾ കണ്ടിട്ട് പെരുവിരലീന്ന് ഇങ്ങനെ അരിച്ചു കേറുകയായിരുന്നു!!!
എന്റെ വെർഡിക്ട്:ത്ഫൂൂൂൂൂൂൂൂൂൂൂൂൂ !!!
:)
എന്റെ രഘു എന്തിനാ വെറുതെ പോയി തലവെച്ചത്!!:)-
മമ്മൂട്ടി ഇംഗ്ലീഷ് തെറ്റിച്ചു പറയുന്ന കോമാളിത്തരം ആയിരിക്കും ആ കോമഡി, മലയാളം തെറ്റിച്ചു പറയുക ഇതൊക്കെയല്ലേ സ്ഥിരം കോമഡി.
പടം വിജയിച്ചു എന്ന് അവകാശപെടുന്ന ഫാന്‍സുകാര്‍ രഘുവിന്റെ തലയും കൂടി എണ്ണത്തില്‍ കൂട്ടും:)-
ഇപ്പൊ ഏതു കാണണം..ആകെ confusion ആയല്ലോ...
“ഞങ്ങളെപോലെയുള്ള” പുതുമുഖ സംവിധായകരുടെ കയ്യിൽ .. :)))
1988 ൽ ഇറങ്ങിയ tha Rain Man എന്ന സിനിമ ഇന്ന് കണ്ടു. ടോം ക്രൂസും ഡസ്റ്റിൻ ഹോഫ്മാനും അഭിനയിച്ച-1988 ഇൽ ഇറങ്ങിയ പടം... 4 ഓസ്കാറൊക്കെ കിട്ടിയതാണ്... കിടിലം.
എന്റെ സംശയം ഈ അലക്സാണ്ടർ ദ ഗ്രേറ്റ് അതിന്റെ കോപ്പിയാണോ എന്നാണ്. എന്റെ അറിവിൽ അലക്സാണ്ടർ ദ ഗ്രേറ്റ് കണ്ട ആൾക്കാർ നിങ്ങൾ മാത്രമാണ്!!!!ചോദിക്കാൻ കാരണം അലക്സാണ്ടറിന്റെ ക്ലിപ്പിങ്സും ട്രെയിലറുമൊക്കെ കണ്ടപ്പോ അങ്ങനെ തോന്നി. മുഴുവൻ കോപ്പിയല്ലെങ്കിലും അടിസ്ഥാനപരമായി ഇതീന്ന് അടിച്ചതാണെന്ന്!!! എന്തു പറയുന്നു?
റെയിൻ മാൻ കണ്ടു. മുരളി നാഗവള്ളി പ്രിയന്റെ അസിസ്റ്റ്ന്റ് തന്നെ..
ഗൊള്ളാം!
ഹിന്ദിയിലെ യുവരാജ് ഉം ലിതു തന്നെ എന്നു കേട്ടു...
Post a Comment