RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

TD ദാസൻ സ്റ്റാൻഡേർഡ് VI B


നല്ലൊരു സിനിമ. പക്ഷെ കാണാൻ തിയറ്ററിൽ ഞങ്ങളുൾപ്പെടെ 28 പേരു. റിലീസ് ചെയ്ത് നാലാമത്തെ ദിവസത്തെ ഫസ്റ്റ് ഷോക്കാണു ഈ അവസ്ത്ഥ. വമ്പൻ താര നിരയുടെയൊ വിതരണക്കാരന്റെയൊ സാന്നിധ്യമില്ലാത്ത സിനിമകളുടെ നേരെ മുഖം തിരിച്ചു കളയുന്ന മലയാളികളുടെ സ്വഭാവ സവിശേഷതയ്ക്ക് മറ്റൊരു ഉദ്ദാഹരണം കൂടി. TD ദാസൻ സ്റ്റാൻഡേർഡ് VI B. സിനിമയുടെ പേരിൽ കാണുന്ന കൗതുകം കൊണ്ടെങ്കിലും പ്രേക്ഷകർ ഈ സിനിമ കാണാൻ തിയറ്ററുകളിൽ എത്തി ഇതൊരു ശരാശരി വിജയമെങ്കിലും ആയിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചു പോവുകയാണു. എങ്കിലെ ഇതു പോലെയുള്ള പ്രമേയങ്ങളുമായി ഇനിയും മുന്നോട്ട് വരാൻ ആളുകൾക്ക് ധൈര്യം കാണു. കാല്ക്കാശിനു കൊള്ളില്ലാത്ത ചില സൂപ്പർതാര ചിത്രങ്ങൾ നിർമിക്കുകയും വിതരണതിനെടുക്കുകയും ചെയ്ത് രണ്ടാം ദിവസം തന്നെ ഹോൾഡ് ഓവറാകുമ്പോൾ തിയറ്ററുകാർക്ക് അങ്ങോട്ട് കാശുകൊടുത്ത് ഓടിക്കാൻ പാടുപെടുന്ന നിർമാതാക്കളും വിതരണക്കാരും ഇത്തരത്തിലുള്ള സിനിമകളെ കൂടി പ്രോൽസാഹിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ള പരീക്ഷണങ്ങൾ മലയാള സിനിമയിൽ ഇനിയും ഉണ്ടാവും. ഉണ്ടാവണം...!

2 comments:

Unknown said...

ഇത്തരം ചെറിയ ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ നന്നാവുമോ, മോശമായിരിക്കുമോ, കാശുപോകുമോ തുടങ്ങിയ സംശയങ്ങളാണ് മിക്കവര്‍ക്കും. പിന്നീട് ഡിവിഡിയും മറ്റും ഇറങ്ങിക്കഴിയുമ്പോള്‍ അതു കണ്ടിട്ട് ഇത്ര നല്ല സിനിമ എന്തുകൊണ്ട് ഓടിയില്ല എന്ന ചോദ്യങ്ങളും. ഇത്തരം ആള്‍ക്കാര്‍ തന്നെ മോശമാണെന്നറിഞ്ഞാലും ചില സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ക്ക് തലവെയ്ക്കുന്നതും സ്ഥിരം കാഴ്ചതന്നെ.

എന്റെ അഭിപ്രായം ഇവിടെ

b Studio said...

കൊമേഴ്സ്യൽ വിജയത്തിനു വേണ്ട ചേരുവകൾ ചേർക്കാതെ ഈ സിനിമ തിയറ്ററിൽ എത്തിക്കാൻ ധൈര്യം കാണിച്ച മോഹൻ രാഘവനെ പോലുള്ളവരും മുൻ വിധിയോടെ അല്ലാതെ സിനിമ കാണാൻ തിയറ്ററുകളിൽ പോകുന്ന പ്രേക്ഷകരും ആണു മലയാള സിനിമയെ സ്ഥിരം കെട്ടുകാഴ്ച്ചകളിൽ നിന്നും മോചിപ്പിക്കാൻ കെല്പുള്ളവർ

Followers

 
Copyright 2009 b Studio. All rights reserved.