ജഗദീഷ് എന്ന പേരു മലയാള സിനിമയിൽ വീണ്ടും സജീവമായി തുടങ്ങിയത് 2 ഹരിഹർ നഗറിനുശേഷം മാത്രമാണു. അതിലെ അപ്പുകുട്ടനെ നമ്മളെല്ലാവരും ഇഷ്ട്ടപ്പെട്ടു എന്നതു സത്യം തന്നെ. എന്നാൽ സുരാജിന്റെയും സലീംകുമാറിന്റെയും വധങ്ങൾ കണ്ട് കണ്ട് സഹികെട്ട നേരത്ത് അറിയാതെ ഇഷ്ട്ടപ്പെട്ടു പോയതാണു അത് എന്ന സത്യം ജഗദീഷ് മനസ്സിലാക്കാതെ പോയി. 2 ഹരിഹർ നഗറിന്റെ വൻ വിജയത്തിനു ശേഷം ജഗദീഷ് ചിത്രങ്ങളുടെ ഒരു തള്ളിക്കയറ്റം തന്നെ ഉണ്ടായി.. പക്ഷെ വന്നതും പോയതും ഒന്നും ആരും അറിഞ്ഞില്ല എന്നു മാത്രം..ഡീസന്റ് പാർട്ടീസ് , ചെറിയ കള്ളനും... etc
അതു കൊണ്ട് ഇപ്പോ എന്തായി...??.
ഏപ്രിൽ ഫൂൾ ആയി.. അത്ര തന്നെ..
കുരുക്ഷേത്ര നിർമിച്ചിട്ടും പാഠം പഠിക്കാത്ത സന്തോഷ് ദാമോദരനു ഇങ്ങനെത്തന്നെ വേണം.
സംവിധായകനെ പിന്നെ പറഞ്ഞിട്ടു കാര്യമില്ല. ആദ്യമായിട്ടു സിനിമ
കാണാൻ വരുന്ന ഒരാളാണു ഈ പടം കാണുന്നതെങ്കിൽ ചിലപ്പോ ഇനി അയാൾ എന്നും മലയാള സിനിമ കാണണം എന്ന തിരുമാനം വരെ എടുത്തു കളഞ്ഞേക്കും കാരണം അത്രയ്ക്കും മനോഹരമാണു ഇതിന്റെ തിരകഥയും സംവിധാനവും എല്ലാം.... നായികയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ജഗദീഷും നായികയും മത്സരിച്ചഭിനയിച്ചിട്ടുണ്ട് ഇതിൽ. എന്തായാലും ആരുടെയും “ശല്യമില്ലാതെ” വെക്കേഷൻ അടിച്ചു പൊളിക്കാൻ ആഗ്രഹമുള്ളവർക്ക് ധൈര്യമായി ഈ സിനിമയ്ക്ക് പോകാം..!
Subscribe to:
Post Comments (Atom)
1 comments:
ആരുടെയും “ശല്യമില്ലാതെ” വെക്കേഷൻ അടിച്ചു പൊളിക്കാൻ ആഗ്രഹമുള്ളവർക്ക് hhahaha athishtapettu... padam van poliyaanu alle....
Post a Comment