മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകൻ ആണു ഞാൻ. ടെക്നിക്കൽ പെർഫക്ഷനിൽ എന്നെ കഴിഞ്ഞെ വെറെ ഒരാളുള്ളു. പിന്നെ പടം പരാജയപെടുന്നത് .... അത് തിരകഥ മോശമാണെങ്കിൽ ജയിംസ് കാമറൂണിന്റെ അവതാര് വരെ പൊളിയും. ഈ പറയുന്ന സൂപ്പർ സ്റ്റാർസ് ഉണ്ടല്ലോ.. അവരെയൊക്കെ ഈ നിലയിൽ ആക്കിയത് ഞാനാ. അതാരും മറക്കരുത്. കിംഗിലെ ജോസഫ് അലക്സിനെക്കാൾ പവർഫുൾ ആയ ഒരു വേഷം പിന്നീട് ചെയ്യാൻ മമ്മൂട്ടിയ്ക്ക് എപ്പൊഴെങ്കിലും കഴിഞ്ഞിട്ടുണ്ടോ..? അതു പോലെ ആറാം തമ്പുരാനോട് കിടപിടിക്കുന്ന ഒരു ചിത്രം ആരും സംവിധാനം ചെയ്തിട്ടില്ല അതിനു മുൻപും അതിനു ശേഷവും.മോഹൻലാൽ നായക സങ്കല്പങ്ങളുടെ പൂർണത കൈ വരിക്കുന്ന ഇന്ദുചൂഡനെ സൃഷ്ടിക്കാനും ഞാൻ തന്നെ വേണ്ടി വന്നു. ഞാനും കമ്മീഷണർ എന്ന സിനിമയും ഇല്ലായിരുന്നെങ്കില്‍ സുരേഷ് ഗോപി എന്ന സൂപ്പർ താരം തന്നെ ഉണ്ടാവില്ലായിരുന്നു. ഒന്നും മറക്കരുത് രാമാ....!
ഞാൻ അവസാനം സംവിധാനം ചെയ്ത കുറച്ച് പടങ്ങൾ, ഒരു അഞ്ചോ ആറോ സിനിമകൾ പരാജയപ്പെട്ടു ശരി തന്നെ. പക്ഷെ അത് അതിന്റെ തിരകഥാകൃത്തുക്കളുടെ കുഴപ്പമാണു. അല്ലെങ്കിലും ഈ രാജേഷ് ജയരാമനും AK സാജനുമൊക്കെ തിരകഥ എന്താണു എന്ന് പോലും അറിയില്ല. ഇവരുടെ ഒക്കെ വാക്ക് വിശ്വസിച്ച് സിനിമ സംവിധാനം ചെയ്യാൻ ഇറങ്ങിയ എന്നെ പറഞ്ഞാൽ മതിയല്ലോ..
ഇപ്പോൾ അവസാനം ചെയ്ത ദ്രോണയും പഴയപോലെ ഒക്കെ തന്നെ..പക്ഷെ മമ്മൂട്ടിയ്ക്ക് എന്നെ വിശ്വാസമാണു അതു കൊണ്ടാണല്ലോ വീണ്ടും എനിക്ക് ഡേറ്റ് തന്നത്. അപ്പോൾ തൊട്ട് തുടങ്ങി എല്ലാവർക്കും.. എല്ലാ സൈറ്റുകളിലും ബ്ലോഗുകളിലും എന്നെ പറ്റിയുള്ള പരദൂഷണങ്ങൾ. ഞാൻ മമ്മൂട്ടിയെ വീണ്ടും കുഴിയിൽ ചാടിക്കും, നശിപ്പിക്കും എന്നൊക്കെ എഴുതി വിടുകയാണു പലരും. താണ്ടാവവും നാട്ടുരാജാവും ബാബകല്യാണിയും എന്തിനു അലിഭായ് പൊളിഞ്ഞിട്ട് വരെ മോഹൻ ലാൽ എനിക്ക് ഡേറ്റ് തന്നല്ലോ റെഡ് ചില്ലീസ് ചെയ്യാൻ. അതും പൊട്ടിയപ്പോൾ സാരമില്ല അടുത്ത പ്രാവശ്യം നോക്കാം എന്ന് പറഞ്ഞ് വീണ്ടും ഡേറ്റ് തന്നു രാമൻ പോലീസിനു. അതാണ് സ്നേഹം. അപ്പോഴൊന്നും ആർക്കും ഒരു പരാതിയും ഇല്ലായിരുന്നല്ലോ.
മമ്മൂട്ടി വീണ്ടും ഞാനുമായി ഒന്നിക്കുന്നു എന്നറിഞ്ഞപ്പോൾ എല്ലാവർക്കും കുഴപ്പം. എനിക്ക് തോന്നുന്നത് എന്റെ വളർച്ചയിൽ അസൂയ പൂണ്ട സിനിമാരംഗത്ത് തന്നെ ഉള്ള ആരോ ആണു ഇതിന്റെ പിന്നിൽ എന്നാണു. എല്ലാവരോടും കൂടി എനിക്ക് ഒന്നേ പറയാനുള്ളു
നീ പോ മോനെ ദിനേശാ.....
Subscribe to:
Post Comments (Atom)
0 comments:
Post a Comment