ഒരു ചുക്കും സംഭവിക്കില്ല. കലയോടുള്ള (സിനിമ,സിനിമ) എന്റെ അടക്കാനാവാത്ത അഭിനിവേശം കൊണ്ടാണു ഞാനിതൊക്കെ ചെയ്യുന്നത്. അല്ലാതെ നീയൊക്കെ വന്ന് കാണും എന്ന് കരുതിയല്ല .ഞാൻ നിർമ്മിച്ച ഏറ്റവും പുതിയ സിനിമ കടാക്ഷം April 8 നു റിലീസ് ആയി. അവാർഡ് പടമാണു എന്ന് പറഞ്ഞ് നിങ്ങൾ ആരും അത് തിയറ്ററിൽ വന്ന് കാണില്ല എന്ന് എനിക്കറിയാം. ഒരുത്തനും വന്നിലെങ്കിലും ഒന്നും സംഭവിക്കില്ല. അല്ലെങ്കിലും സിനിമ വിജയിച്ച് കിട്ടുന്ന പൈസ കൊണ്ടല്ല എന്റെ വീട്ടിൽ ബിരിയാണി വെക്കുന്നത്. ഞങ്ങളുണ്ടല്ലോ പാരമ്പര്യമായിട്ട് പണക്കാരാ.. എന്റെ പറമ്പിൽ വെറുതെ നില്ക്കുന്ന കീഴാർ നെല്ലി പറിച്ച് export ചെയ്താൽ കിട്ടും മാസം 10 -30 കോടി. പിന്നെയാണു....
ഞാൻ നിർമ്മിച്ച ആദ്യത്തെ സിനിമ 8 നിലയിൽ പൊട്ടി. രണ്ടാമത് നിർമിച്ച സിനിമ സംവിധാനം ചെയ്തത് മേനോൻ സാർ ആയിരുന്നു. അത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തെ പോലെ മഹാനായ ഒരു കലാകാരന്റെ കൈകളാൽ എന്റെ സിനിമ സംവിധാനം ചെയ്യപ്പെടുക എന്ന് വെച്ചാൽ തീർച്ചയായും അനുഗ്രഹം തന്നെയാണു. ആ സിനിമ പൊളിഞ്ഞു എന്ന് പറയാൻ പറ്റില്ല. കാരണം അങ്ങിനെ പറഞ്ഞാൽ ശരിക്കും പൊളിഞ്ഞ സിനിമകളുടെ നിർമാതാക്കൾ കേസ് കൊടുക്കും അവരെ അപമാനിച്ചു എന്ന് പറഞ്ഞിട്ട്. പക്ഷെ മൂന്നാമത് ഞാൻ നിർമ്മിച്ച പടമുണ്ടല്ലോ അത് ഒരു സംഭവം തന്നെയായി. അതിനു ഏറ്റവും നല്ല സിനിമക്കുള്ള അവാർഡ് കിട്ടി. ഞാൻ കൃതാർഥനായി. അത് കഴിഞ്ഞ് ഞാൻ നിർമ്മിച്ച പടം ഡോക്യുമെന്ററി പോലെയായി, ബോക്സ് ഓഫീസിൽ തകർന്നു എന്നൊക്കെ ആളുകൾ പറഞ്ഞു നടക്കുന്നു. എന്റെ പടം എന്റെ പൈസ. തകർന്നാലും തരിപ്പിണമായാലും ഇവർക്കെന്താ..? വെറും 5 കോടി രൂപയല്ലേ പോയുള്ളു അത് ഞാനങ്ങ് സഹിച്ചു. എന്റെ വീട്ടിലെ മുഖം തുടക്കുന്ന ടിഷ്യു പേപ്പർ ആയി ഉപയോഗിക്കുന്നത് 1000ന്റെ നോട്ടുകളാണു. ആ എനിക്കാണു ഒരു 5 കോടി....! കാശുള്ളവരോട് എല്ലാവർക്കും അസൂയയാ. ഞാനും സുബൈറും കൂടി നിർമ്മിക്കുന്ന പുതിയ ചിത്രത്തിനു ബജറ്റ് കൂടി കൂടി എന്ന് പറഞ്ഞ എന്തൊക്കെ ബഹളമായിരുന്നു 3 കോടിയിൽ കൂടുതൽ ചിലവ് വരാൻ പാടിലാത്രെ.. എന്ത് മണ്ടത്തരമാണു പറയുന്നതെന്ന് നോക്കിയെ. മിനിമം ഒരു 5 കോടിയെങ്കിലും ഇല്ലാതെ ഒരു മൾട്ടി സ്റ്റാർ ചിത്രം എടുക്കാൻ പറ്റുമോ..? ഇവനെക്കെ എവിടുന്ന് വരുന്നതാവോ എന്തോ..
അപ്പോ പറഞ്ഞ് വന്നത് കടാക്ഷത്തിൽ ഞാനും അഭിനയിച്ചിട്ടുണ്ട് ഒരു ചെറിയ റോളിൽ. സംവിധായകൻ കൂറെ നിർബന്ധിച്ച കാരണം ചെയ്തതാ. അല്ലാതെ എനിക്ക് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല. നമ്മുടെ കളരി നാടകമാണല്ലോ. അത് പറഞ്ഞില്ല അല്ലേ.. ഞാൻ ഭയങ്കര നാടക നടനാണു കേട്ടോ. ഒരു പാട് സമ്മാനങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട് നാലാം ക്ലാസിൽ പഠിക്കുമ്പോള്‍ . പിന്നെ ഈ സിനിമ കാണാൻ വരുന്നവർക്ക് ഒരു മെഡിമിക്സ് സോപ്പ് ഫ്രീ ആയി കൊടുക്കുന്നുണ്ട്. ചുമ്മാ വന്ന് കണ്ടിട്ട് പോ.. സോപ്പൊക്കെ തരുന്നതല്ലേ......!
Subscribe to:
Post Comments (Atom)
1 comments:
രണ്ടാമത് നിർമിച്ച സിനിമ സംവിധാനം ചെയ്തത് മേനോൻ സാർ ആയിരുന്നു. അത് എന്റെ ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
njangalum...
Post a Comment