മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഭഗവാൻ. 19 മണിക്കൂർ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഭഗവാനു പക്ഷെ 24 മണിക്കൂർ പോലും തികച്ച് തിയറ്ററിൽ കളിക്കാൻ ഭാഗ്യമുണ്ടായില്ല.
മലയാള സിനിമയുടെ പാരമ്പര്യം അനുസരിച്ച് ഇത്രയും കനത്ത പരാജയം നേരിടേണ്ടി വന്ന സംവിധായകനെ അതും ഒരു പുതുമുഖ സംവിധായകനെ എഴുതിത്തള്ളുകയാണു പതിവ്. അത് തന്നെ ഇവിടെയും സംഭവിച്ചു. പ്രശാന്ത് മാമ്പുള്ളി എന്ന സംവിധായകൻ കഴിവില്ലാത്തവനാണു എന്ന വിലയിരുത്തൽ സിനിമാലോകം നടത്തി. ഒരുപാട് കാലം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന് സിനിമ എടുത്ത ആളല്ല പ്രശാന്ത്. സിനിമയിൽ മുൻ പരിചയം വളരെ കുറവായിരുന്നു. വളരെ തഴക്കം ചെന്ന സംവിധായകർ ഇതേ മോഹൻലാലിനെ വെച്ച് തന്നെ ഭഗവാൻ പോലുള്ള സൃഷ്ടികൾ ഇതിനു മുൻപും ഉണ്ടാക്കിയിട്ടുണ്ട്. പൊളി സിനിമകളിൽ അഭിനയിക്കുന്നത് മോഹൻലാലിനു പതിവാണു താനും എന്നിട്ടും പ്രശാന്തിനെ മലയാള സിനിമ ഒതുക്കി. 19 മണിക്കൂർ കൊണ്ട് സിനിമ പൂർത്തിയാക്കിയ പ്രശാന്തിനെ ആരും അഭിനന്ദിച്ചിലെന്നു മാത്രമല്ല വിമർശനങ്ങൾ കൊണ്ട് മൂടുകയാണു ചെയ്തത്.
പ്രശാന്തിനെപ്പോലെ ഒരു പുതുമുഖം അതും ഒരു സഹസംവിധായകൻ പോലും ആവാതെ സിനിമ സംവിധാനം ചെയ്ത ഒരുവൻ പേരെടുക്കുന്നത് മലയാള സിനിമയിലെ താപ്പാനകൾക്ക് സഹിക്കില്ല. (തിലകൻ ഹോളിവുഡ് സിനിമയിൽ അഭിനയിച്ചാൽ ഓസ്ക്കർ കിട്ടും എന്നതു കൊണ്ടാണു തിലകനെ വിലക്കിയത് എന്ന ആരോ പറയുന്നുണ്ടായിരുന്നു.. ആ... ആർക്കറിയാം).
പക്ഷെ പ്രശാന്ത് മാമ്പുള്ളി ഇപ്പോ ആരാ എന്നറിയുമോ.. കന്നഡയിൽ സൂപ്പർഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന സുഗ്രീവ എന്ന ചിത്രത്തിന്റെ സംവിധായകൻ. ഇതിലെ നായകൻ ചിലറക്കാരനല്ല കന്നഡ സൂപ്പർ സ്റ്റാർ ശിവ് രാജ് കുമാർ. അത് 18 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ സിനിമ.
ഇപ്പോഴാണു നമ്മൾ ശരിക്ക് വിളിച്ച് പോകുക
ഭഗവാനേ........................................! എന്ന്.
Subscribe to:
Post Comments (Atom)
3 comments:
രണ്ട് നാളുകൊണ്ടൊരുത്തനെ..........
അതേയ് എനിക്കു തോന്നുന്നത് മലയാള സിനിമയുടെ പ്രശ്നങ്ങള്‍ വേറെ തന്നെയാണ്. മലയാളത്തില്‍ ഓരൊ ദിവസവും എന്തു മാത്രം ചെറുകഥകളാണ് ഇറങ്ങുന്നത്. ഇതൊന്നും സിനിമാക്കാര് അറിയുന്നുപോലുമില്ല.(ഞാനൊരു ചെറുകഥാകാരന്‍ അല്ലാട്ടോ). അതില്‍ കൊള്ളാവുന്ന ഏതെങ്കിലും ഒന്നെടുത്ത് നല്ല കുറെ ആര്‍ട്ടിസ്റ്റുകളേയും വച്ച് പടം പിടിച്ചു നോക്കൂ.അതെങ്ങന ഇവിടെ ഒരു പടം വിജയിച്ചാല്‍ ഉടനെ കഥാപാത്രങ്ങളുടെ പേരുമാറ്റി അതുതന്നെ വീണ്ടും വരും.ഒരു പടത്തില്‍ നായികക്കാണസുഖമെങ്കില് അടുത്തതില്‍ നായകന്. പിന്നെങ്ങനെ മലയാളപടം വിജയിക്കാനാ. പിന്നെ വേറൊന്നുണ്ട്, ലോകത്തിലെ ഏറ്റവും കൊള്ളരുതാത്തവരാണ് നമ്മുട സാങ്കേതിക പ്രവര്‍ത്തകര്‍, ചുരുങ്ങീയ പക്ഷം സംഗീത രംഗത്തെങ്കിലും. ഇതൊക്കെ മാറാതെ മലയാള പടം എവിടെ രക്ഷപ്പെടാന്‍. നമ്മുടെ മലയ്യാളികള്‍ ഇതൊക്കെ തിരിച്ചറിയുന്നുണ്ട് ചെട്ടാ, അതിന്റെ ഉദാഹരണമാണല്ലൊ അവതാറും മറ്റും നൂറു ദിവസം കടന്നോടുന്നത്.
അതെ ശരിയാണു. കാല്‍ച്ചുവട്ടിലെ മണ്ണു ഒലിച്ച് പോകുന്നതറിയാതെ ഇപ്പോഴും മൂഡസ്വർഗത്തിലാണു നമ്മുടെ സിനിമാക്കാർ.
ട്രെന്റുകൾക്ക് പിറകെ പോയി പ്രേക്ഷകരെ വെറുപ്പിക്കുന്ന രീതി മാറ്റാൻ ഇവർ തയ്യാറാലാതിടത്തോള്ളം കാലം ഈ കപ്പൽ മുങ്ങിക്കൊണ്ടേ ഇരിക്കും
Post a Comment