RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

പാപ്പി അപ്പച്ച


ഈ ബോഗിലെ മുൻ റിവ്യുകൾ വായിച്ചവർ പറയുന്നത് ചിലതെല്ലാം വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണു. ജനകൻ “ശരിക്കും” ഒരു ഗംഭീര സിനിമ , താന്തോന്നി “ഉഗ്രൻ” എന്ന റിവ്യുകൾ ഒക്കെ വീണ്ടും വായിച്ചു നോക്കിയപ്പോൾ ആ അഭിപ്രായം ശരിയാണു എന്ന് ഞങ്ങൾക്കും മനസിലായി. അതുകൊണ്ട് തന്നെ ഇപ്രാവശ്യം തെറ്റിദ്ധാരണകൾ ഉണ്ടാക്കാതെ സത്യസന്ധമായി പറഞ്ഞുകൊള്ളട്ടെ. പാപ്പി അപ്പച്ച വളരെ മോശം സിനിമയാണു. (തലനാരിഴ കീറി മുറിച്ച് റിവ്യു എഴുതില്ല എന്ന നിലപാടിൽ മാറ്റമില്ല. അതിനു ചിത്രവിശേഷമോ മൂവിരാഗയോ സന്ദർശിച്ചാൽ മതി)
തമാശ എന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണു ഈ സിനിമയിൽ. കാവ്യമാധവനും പഴയ ഹിറ്റ് ഗാനമായ പാപ്പി .. അപ്പച്ച എന്ന പാട്ടും ഉണ്ട് എന്ന ഒരു മെച്ചം മാത്രം ഉണ്ട് ഇതില്‍ .തിരകഥ ഉദയ് സിബി ടീമിനെ കൊണ്ട് എഴുതിച്ചിരുന്നെങ്കില്‍ കണ്ടിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. വിദ്യാസാഗറിന്റെ പാട്ടുകള്‍ തരകേടില്ല .എന്തായാലും ദിലീപിന്റെ പരാജയ പരമ്പര അങ്ങിനെ വീണ്ടും തുടരുകയാണു. മമ്മൂട്ടിയ്ക്ക് ആശ്വസിക്കാം എന്റെ പടം മാത്രമല്ലല്ലോ വിഷുവിനു ഇറങ്ങിയിട്ട് പൊളിഞ്ഞത് എന്ന്.

3 comments:

Anonymous said...

അങ്ങനെ സത്യം സത്യമായിട്ട് തുറന്നു പറ .അല്ലെങ്കില്‍ ചിലപ്പോ തെറ്റി ധരിക്കും

Pradeepkumar T P said...

അപ്പോള്‍ ഇന്നത്തെ സെക്കന്റ് ഷോയ്ക്ക് വണ്ടി കിട്ടാഞ്ഞത് ഭാഗ്യമായി അല്ലേ..

b Studio said...

ആദ്യത്തെ ഷോ തന്നെ ടിക്കറ്റ് കിട്ടിയ ഞങ്ങൾ നിർഭാഗ്യവാന്മാർ...

Followers

 
Copyright 2009 b Studio. All rights reserved.