സിനിമാ പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന മണിരത്നം ചിത്രമായ രാവണയുടെ Audio Release ഏപ്രിൽ 24നു മുബൈയിൽ വെച്ച് നടന്നു. ഹിന്ദിയിലും തമിഴിലും ഒരേ സമയം നിർമ്മിച്ച രാവണയുടെ സംഗീത സംവിധാനം സംഗീത വിസ്മയം AR റഹ്മാൻ ആണു. റഹ്മാനും മണിരത്നവും ഒന്നിച്ചപ്പോഴെല്ലാം അത് സംഗീത പ്രേമികൾ ആഘോഷമാക്കിയിരുന്നു. ഗുൽസാർ വരികൾ എഴുതിയ രാവണയിൽ 6 പാട്ടുകളാണു ഉള്ളത്. പക്ഷെ ഒരുവലിയ ചലനം സൃഷ്ടിക്കത്തക്ക വിധമുള്ള പാട്ടുകളല്ല ഒന്നും.
ഭീരേ...ഭീരേ എന്ന് തുടങ്ങുന്ന ഗാനമാണു അല്പമെങ്കിലും കേൾക്കാൻ സുഖമുള്ളത്. റഹമാൻ ആരാധകർപക്ഷെ നിരാശപ്പെടെണ്ടതില്ല. മുൻപ് രംഗ് ദേ ബസന്തിയുടെ Audio റിലീസ് ചെയ്ത സമയത്ത്റഹമാൻ യുഗം അവസാനിച്ചു എന്ന് പറഞ്ഞ് നടന്നവര്‍ സിനിമ ഇറങ്ങി കഴിഞ്ഞപ്പോൾ തരിച്ചിരുന്നു പോയതു നമ്മൾ കണ്ടതാണു. ഇന്ത്യൻ സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ട്പ്രതിഭകൾ വീണ്ടും ഒന്നിക്കുമ്പോൾ നമ്മുക്കു കാത്തിരിക്കാം ജൂൺ 18 വരെ. മറ്റൊരുമഹാത്ഭുതത്തിനായ്...!
raaga.com ൽ രാവണ സോഗ്സ് കേൾക്കാം..
Subscribe to:
Post Comments (Atom)
4 comments:
ആദ്യമായിട്ടാണ് ഞാനിവിടെ വരുന്നത്..
നന്നായി..
ഭാവുകങ്ങള്‍..
റഹ്മാന്റെ ഗാനങ്ങളില്‍ ചിലതു പതുക്കെ കേട്ടു കേട്ട് ഹിറ്റാകാറാണ് പതിവ്. അതെ നമുക്ക് കാത്തിരിക്കാം.
ഷാജി ഖത്തര്‍.
ബെഹേനെ ദേ എനിക്ക് നന്നായി തോന്നി .പക്ഷെ പല
പാട്ടിനും മുന്‍പ് റഹ്മാന് ചെയ്ത ജോധ അക്ബര്ലെ പാട്ടുകളുടെ ചായ ...........
കാത്തിരിക്കാം പടം റിലീസാകും വരെ ,അത്ര പെട്ടന്നൊന്നും വിധി പറയാനാകില്ലല്ലോ.............
@മുഖ്താർ വന്നതിനും കമന്റിനും നന്ദി.
@ഷാജി,വിശ്വസ്തൻ.
ചില റഹ്മാൻ പാട്ടുകൾ അങ്ങിനെതന്നെയാണു.. അല്ലെങ്കിലും മോശമാക്കാൻ റഹമാനു കഴിയില്ലല്ലോ പ്രത്യേകിച്ച് ഓസ്ക്കാർ ഭാരം തലയ്ക്ക് മുകളിൽ നില്ക്കുമ്പോൾ
Post a Comment