കേരള പോലീസ് എന്ന സിനിമ കണ്ട അന്ന് തിരുമാനമെടുത്തതാണു ഇനി ഇതുപോലെയുള്ള കലാഭവൻ മണി സിനിമകൾ കാണുകയില്ല എന്ന്. എന്ന് കരുതി അതിനു ശേഷം വന്ന കബഡി കബഡിയും ബുള്ളറ്റും ആയിരത്തിൽ ഒരുവനുമൊന്നും കാണാതിരുന്നില്ല കേട്ടോ ആദ്യത്തെ ഷോ കാണുന്നതിനു പകരം അത് മാറ്റിനി, ഫസ്റ്റ് ഷോ.. സെക്കൻഡ് ഷോ എന്നിങ്ങനെയിലേക്ക് മാറ്റി. പക്ഷെ അവസാനം ഇറങ്ങിയ മലയാളി കണ്ടതോടെ ഉറപ്പിച്ചു ഇനി ഒരിക്കലും മണിയുടെ സിനിമകൾ ആദ്യ ദിവസം കാണുന്ന പരിപാടി ഇല്ലെന്ന്. മാക്സിമം 3 ദിവസം എങ്കിലും കഴിഞ്ഞിട്ടേ കാണു അതിനിടയിൽ ഹോൾഡ് ഓവർ ആയി പടം മാറിയാൽ കാണാതെ രക്ഷപ്പെട്ടുവല്ലോ എന്നതാണു ഈ തിരുമാനത്തിന്റെ പിന്നിലുള്ള രഹസ്യം. അതു കൊണ്ട് തന്നെ വിഷു റിലീസ് ആയ മണിചിത്രം അല്പം വൈകിയാണു കണ്ടത്. നേരത്തെ കണ്ടത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ലല്ലോ. പുള്ളി മാൻ എന്നാണു ഈ സിനിമയുടെ പേരു. അല്ലെങ്കിലും മണിയുടെ ചിത്രങ്ങളുടെ പേരിൽ എന്തിരിക്കുന്നു. എന്തെങ്കിലും ഒക്കെ പേരു ഇടുക ആണ്ടവൻ, പായും പുലി, രക്ഷകൻ അങ്ങിനെ അങ്ങിനെ .... നായിക മീരാനന്ദൻ ആണു. പുതിയ മുഖം ഹിറ്റ് ആയിട്ടും ഈ നടിക്ക് നല്ല സിനിമകളിൽ ഒന്നും ചാൻസ് കിട്ടാത്തത് എന്താണാവോ.. സംവിധാനവും തിരകഥയും അനിൽ k മേനോൻ ആണു. സ്ഥിരം കലാഭവൻ മണി സിനിമകളുടെ ചേരുവകൾ കുറവാണെങ്കിലും ഒരു വട്ടം തിയറ്ററിൽ ഇരുന്ന് സഹിക്കാൻ പാടാണു പുള്ളിമാനെ.. സഹനശേഷി കുറവുള്ളവർ TV യിൽ ബ്ലോക്ക് ബസ്റ്റർ മൂവിയായി വരുമ്പോൾ കാണുന്നതായിരിക്കും നല്ലത്.
Subscribe to:
Post Comments (Atom)
2 comments:
അപ്പോള്‍ ടിവിയില്‍ വരുന്നവരെ കാത്തിരിക്കാം അല്ലേ...
cd ഇറങ്ങുമ്പോൾ വാങ്ങിച്ചു കണ്ടാലും മതി. അതാവുമ്പോൾ പരസ്യത്തിന്റെ ശല്യം ഇല്ല്ലാതെ രണ്ട് മണിക്കൂർ കൊണ്ട് സംഗതി അവസാനിച്ചു കിട്ടുമല്ലോ..
Post a Comment