RSS
കഥയുടെ മൂല്യച്ചുതിയില്‍പ്പെട്ടു ആഗോളതലത്തില്‍ നിഷ്പ്രഭമായിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് യുവത്വം സമര്‍പ്പിക്കുന്ന ലോകത്തേക്ക് സ്വാഗതം

ജനകന്‍ "ശരിക്കും" ഒരു ഗംഭീര സിനിമ


5 വർഷത്തിനിടയ്ക്ക് 29 സിനിമകൾ. അതിൽ 3 എണ്ണം ഒഴിച്ച് ബാക്കിയെല്ലാം കനത്ത പരാജയങ്ങൾ. ഒരു നടൻ എന്നന്നേക്കുമായി സിനിമാ രംഗത്തു നിന്നും പുറത്താവാൻ ഇതൊക്കെ ധാരാളം .. പക്ഷെ നമ്മുടെ നായകൻ ഇന്നും മലയാള സിനിമയിൽ തിളങ്ങി നില്ക്കുന്നു. റിലീസ് ദിവസമടക്കം ഒരു ഷോ പോലും house full ആവാത്തത്ര ജനപ്രീതിയായിട്ടു പോലും 10ഓളം സിനിമകളാണു ഇദ്ദേഹത്തിന്റെതായി റിലീസും കാത്ത് പെട്ടികളിൽ വിശ്രമിക്കുന്നത്.. 15 ഓളം സിനിമകളിൽ ആണു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്..അതും വൻ സംവിധായകരുടെ സിനിമകൾ. ഇതൊക്കെ പോരാഞ്ഞിട്ട് 2015 വരെ ഡേറ്റ് ഇല്ല എന്നതു കൂടി അറിയുമ്പോഴാണു നമ്മൾ സമ്മതിച്ചു പോകുക ദേശിയ പുരസ്ക്കാരം വരെ നേടിയിട്ടുള്ള ഈ നടൻ മലയാള സിനിമയിലെ ജീവിക്കുന്ന ഇതിഹാസം തന്നെയാണു എന്ന്‍.....!എന്നാൽ എല്ലാം ഇനി പഴങ്കഥകളാണു....
നല്ല മഴയുള്ള ദിവസമായതു കൊണ്ട് ജനകൻ കാണുന്നത് ഒരു ദിവസം മാറ്റി വെക്കാം എന്ന് കരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണു യാഹൂ മലയാളത്തിലെ ജനകന്റെ റിവ്യു കണ്ടത്. ഇത്ര പെട്ടെന്ന് റിവ്യു വന്നോ. പടം റിലീസ് ചെയ്തിട്ട് 3 മണിക്കൂർ പോലും ആയില്ലല്ലോ.. ഇവൻ കൊള്ളാമല്ലോ. തലക്കെട്ട് മാത്രമെ വായിച്ചുള്ളു. “ജനകൻ ഒരു ഗംഭീര സിനിമ” ഉടനെ തിയറ്ററിലേക്ക് വെച്ച് പിടിച്ചു. ദൈവമെ... കണ്ണു നിറഞ്ഞു പോയി ഒരു സുരേഷ് ഗോപി ചിത്രത്തിനു ഇത്രക്കും തിരക്ക്... പിന്നെയാണു മനസിലായത് മുഴുവനും മോഹൻലാൽ ഫാൻസ് ആണു. സൂപ്പർ സ്റ്റാറിന്റെ ഈ വർഷത്തെ ആദ്യത്തെ സിനിമ ആണല്ലോ.. ആഘോഷമാക്കാൻ വന്നതാണു.. അങ്ങിനെ പടം തുടങ്ങി. തിരകഥ sn സ്വാമിയുടെതാണല്ലോ അതു കൊണ്ടു തന്നെ കഥ പറച്ചിലിന്റെ രീതി അത്ഭുതപ്പെടുത്തി. ഇനിയും ആവനാഴിയിൽ ഒരുപാട് അംമ്പുകൾ ബാക്കി ഉണ്ടെന്ന് തെളിയിക്കുന്ന തിരകഥ. മോഹൻ ലാലിന്റെ അതിഥി വേഷം മനോഹരമായി. നരസിംഹത്തിലെ മമ്മൂട്ടിയുടെ ഗസ്റ്റ് റോളിനെ വെല്ലുന്ന പ്രകടനം.ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ വേഷം ആണു ഇതിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പാളിച്ചകളും കൂടാതെ സഞ്ജീവൻ തന്റെ റോൾ ഭംഗിയാക്കി.എങ്കിലും മുഴുവൻ മാർക്കും തിരകഥയ്ക്ക് തന്നെ. സുരേഷ് ഗോപിയുടെ തന്നെ മറ്റൊരു ചിത്രമായ വൈരവുമായി ജനകനു “ചെറിയൊരു” സാമ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഈ പടം പൊളിക്കാനുള്ള പദ്ധതിയാണു എന്ന് മനസില്ലാക്കാനുള്ള ബുദ്ധിവികാസം ഉണ്ടായിരിക്കണം പ്രേക്ഷകനു..! അല്ലെങ്കിലും കഥ ഒരു പോലെ ആകുന്നതിനെന്താ പടം നന്നായാൽ മതി. അല്ലേ...! പടം കഴിഞ്ഞു വന്ന പാടെ യാഹൂവിലെ റിവ്യു വായിച്ചു നോക്കി. എഴുതിയവനെ സമ്മതിക്കണം സംവിധായകന്റെ കൂടെ ഇരുന്നാണു പടം കണ്ടത് എന്ന് വരെ എഴുതി കളഞ്ഞിരിക്കുന്നു. എങ്ങനെയായാലും ഈ കോരിചൊരിയുന്ന മഴയത്ത് നനഞ്ഞു കുതിർന്ന് “ഇത്രമനോഹരമായ” ഒരു പടം കാണാനുള്ള പ്രചോദനം നല്കിയ ആ എഴുത്തുകാരനു നന്ദി നല്ല നമസ്ക്കാരം..

9 comments:

Anonymous said...

good or bad?

ഷാജി.കെ said...

എന്റെ ഭായി പടം നല്ലതാണോ അല്ലയോ ? ഇതെന്തു നിരൂപണം എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇനി എന്റെ വായനയുടെ കുഴപ്പമാണോ! കുറച്ചു വായിക്കുമ്പോള്‍ നല്ലതാണെന്ന് തോന്നും അവസാനം ആകുമ്പോള്‍ ചീത്തയാണെന്ന് തോന്നും ഇതിനെയും നിരൂപണം എന്ന് പറയും അല്ലേ? നമിച്ചു ഭായി .

ഷാജി ഖത്തര്‍.

b Studio said...

സിനിമ കഴിഞ്ഞ് ഇതേ ചോദ്യം തന്നെയാണു ഞങ്ങളും സ്വയം ചോദിച്ചത്....
ഇതിനെയും സിനിമാ എന്ന് പറയും അല്ലേ..
അതു കൊണ്ടാണു നിരൂപണവും അങ്ങിനെ തന്നെ ആയിപ്പോയത്..

ഷാജി.കെ said...

#ഇനിയും ആവനാഴിയിൽ ഒരുപാട് അംമ്പുകൾ ബാക്കി ഉണ്ടെന്ന് തെളിയിക്കുന്ന തിരകഥ. മോഹൻ ലാലിന്റെ അതിഥി വേഷം മനോഹരമായി. നരസിംഹത്തിലെ മമ്മൂട്ടിയുടെ ഗസ്റ്റ് റോളിനെ വെല്ലുന്ന പ്രകടനം.ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപിയുടെ ശക്തമായ വേഷം ആണു ഇതിൽ. ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ പാളിച്ചകളും കൂടാതെ സഞ്ജീവൻ തന്റെ റോൾ ഭംഗിയാക്കി.എങ്കിലും മുഴുവൻ മാർക്കും തിരകഥയ്ക്ക് തന്നെ#

മേല്‍ പറഞ്ഞത് വായിച്ചപ്പോള്‍ തെറ്റിദ്ദരിച്ചു .എല്ലാം നെഗറ്റീവ് അര്‍ത്ഥത്തില്‍ ആണ് പറഞ്ഞത് അല്ലേ. എന്നാലും ഒരു നിരൂപണം ആകുമ്പോള്‍ ഒരു കീറി മുറിച്ച സത്യസന്ധ്യമായ അഭിപ്രായം അല്ലേ വായനകാര്‍ പ്രതീക്ഷിക്കുന്നത് ,അത് ആക്ഷേപഹാസ്യത്തില്‍ കൂടിയായാലും നേരെ അങ്ങ് പറയുന്നത് അല്ലേ നല്ലത്.എന്തിനു ദുരൂഹത ഉണ്ടാക്കുന്നു.ആശംസകള്‍ തുടരൂ.

ഷാജി ഖത്തര്‍.

b Studio said...

സ്നേഹിതാ.. സിനിമ റിവ്യു എഴുതാൻ തുടങ്ങിയതല്ല
ഈ ബ്ലോഗ്. ഇതിലെ വിഷയങ്ങൾ സിനിമ രംഗത്തെ വാർത്ത്കളാണു. കൂട്ടത്തിൽ റിവ്യും എഴുതുന്നേ ഉള്ളു. പിന്നെ “സത്യസന്ധമായി ” റിവ്യു എഴുതാൻ ചിത്രവിശേഷം പോലുള്ള സൈറ്റുകൾ ഉള്ളപ്പോൾ ഇനിയൊരണത്തിനു കൂടി പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല.. 30 രൂപ മുടക്കി സിനിമ കണ്ടു എന്ന ഒരൊറ്റ കാരണം പറഞ്ഞു അതിനെ തല നാരിഴ കീറി വിമർശിക്കുവാൻ നമ്മള്ളില്ലെ...മാത്രമല്ല.. റിവ്യു വായിച്ചു സിനിമ കാണാൻ പോകുന്ന സംസ്ക്കാരം പ്രോൽസാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സിനിമയെ സ്നേഹിക്കുന്നവർ എല്ലാ സിനിമകളും തിയറ്ററിൽ പോയി കണ്ട് വേണം വിലയിരുത്താൻ അല്ലാതെ മറ്റാരോ എഴുതി വെച്ചത് വായിച്ചിട്ടല്ല എന്ന അഭിപ്രായമാണു ഞങ്ങൾക്കുള്ളത്.

ഭായി said...

ആ പറഞത് ശരി :-)

ഷാജി.കെ said...

ആ പറഞത് ശരി :-)

തര്‍ക്കത്തിനില്ലേ ,വിട്ടുകള സ്നേഹിതാ , ആശംസകള്‍.

ഷാജി ഖത്തര്‍.

ശ്രീ said...

"സിനിമയെ സ്നേഹിക്കുന്നവർ എല്ലാ സിനിമകളും തിയറ്ററിൽ പോയി കണ്ട് വേണം വിലയിരുത്താൻ"???

അതു വേണോ? കണ്ടു കൊണ്ടിരിയ്ക്കാന്‍ പോലും തോന്നാത്ത പടങ്ങള്‍ കണ്ട് മനം മടുത്ത് ഇനി സിനിമയേ കാണണ്ട എന്ന് തീരുമാനമെടുക്കുന്നതിലും ഭേദമല്ലേ നല്ല സിനിമകള്‍ മാത്രം നോക്കി കാണാന്‍ പോകുന്നത്?



ഞാനൊരിയ്ക്കല്‍ സൂചിപ്പിച്ചിരുന്നു... ഇവിടെ എഴുതുന്നത് ചിലപ്പോള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന്. ദാ ഷാജി ഖത്തറിന്റെ കമന്റ് തന്നെ അതിനൊരുദാഹരണം...

b Studio said...

നല്ലതു ചീത്തയും സ്വയം തിരിച്ചറിയുക എന്നേ ഉദ്ദേശിച്ചുള്ളു.പിന്നെ എല്ലാവർക്കും എല്ലാറ്റിനെയും മനസില്ലാക്കാൻ പറ്റില്ലല്ലോ.. അതു കൊണ്ടു തന്നെ തെറ്റിദ്ധാരണകൾ സ്വാഭാവികം..
അങ്ങിനെ ഇല്ലാതെ എഴുതുവാൻ പരമാവധി ശ്രമിക്കുന്നുണ്ട്..

Followers

 
Copyright 2009 b Studio. All rights reserved.